ബിഎസ് IV വാഹനങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ഒഴിയുന്നു; നയങ്ങള്‍ വ്യക്തമാക്കി നിര്‍മ്മല സീതാരാമന്‍

പ്രതിസന്ധിയിലിരിക്കുന്ന വാഹന വിപണിയെ കൈ പിടിച്ചുയര്‍ത്താന്‍ നടപടികള്‍ സ്വീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാര്‍ സ്ഥാപനങ്ങളെ പുതിയ വാഹനങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് കാലങ്ങളായി ഏര്‍പ്പെടുത്തിയിരുന്ന വിലക്കും സര്‍ക്കാര്‍ നീക്കി. പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന പഴയ വാഹനങ്ങളും മാറ്റി വാങ്ങാനും തീരുമാനമായി.

ബിഎസ് IV വാഹനങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ഒഴിയുന്നു; സര്‍ക്കാര്‍ നയങ്ങള്‍ വ്യക്തമാക്കി നിര്‍മ്മല സീതാരാമന്‍

2020 മാര്‍ച്ച് മാസത്തിന് മുമ്പ് വരെ വാങ്ങുന്ന എല്ലാ ബിഎസ് IV വാഹനങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ കാലയളവ് പൂര്‍ത്തിയാകും വരെ ഉപയോഗിക്കാം, അതായത് 15 വര്‍ഷത്തേക്ക് ഉപയോഗിക്കാം എന്ന് നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. ഇന്നലെ ന്യൂ ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് കേന്ദ്ര ധനകാര്യമന്ത്രി ഈ കാര്യം വ്യക്തമാക്കിയത്.

ബിഎസ് IV വാഹനങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ഒഴിയുന്നു; സര്‍ക്കാര്‍ നയങ്ങള്‍ വ്യക്തമാക്കി നിര്‍മ്മല സീതാരാമന്‍

അതോടൊപ്പം ഏപ്രില്‍ 2020 -ല്‍ പുതിയ മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് ശേഷം ബിഎസ് IV വാഹനങ്ങള്‍ നിയമ വിരുധമാകുമെന്ന ഊഹാപോകങ്ങള്‍ക്കും മന്ത്രി വിരാമമിട്ടു.

ബിഎസ് IV വാഹനങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ഒഴിയുന്നു; സര്‍ക്കാര്‍ നയങ്ങള്‍ വ്യക്തമാക്കി നിര്‍മ്മല സീതാരാമന്‍

കൂടാതെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കാനുള്ള നീക്കം താല്‍ക്കാലികമായി നിര്‍ത്തി വയ്ച്ചതായി ധനമന്ത്രി അറിയിച്ചു. 2020 മാര്‍ച്ചിന് മുമ്പ് വാങ്ങുന്ന എല്ലാ വാഹനങ്ങള്‍ക്കും 15 ശതമാനം വിലക്കുറവും നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു. ഒമ്പത് മാസം അനുദിനവും തകര്‍ച്ച നേരിടുന്ന വാഹന വിപണിയേ മെച്ചപ്പെടുത്താനാണ് സര്‍ക്കാരിന്റെ പുതിയ നടപടികള്‍.

ബിഎസ് IV വാഹനങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ഒഴിയുന്നു; സര്‍ക്കാര്‍ നയങ്ങള്‍ വ്യക്തമാക്കി നിര്‍മ്മല സീതാരാമന്‍

ഇന്ത്യന്‍ വിപണിയില്‍ ഇരുചക്ര വാഹനങ്ങളുടേയും, കാറുകളുടേയും രജിസ്‌ട്രേഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കാനായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി. വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനും ജനങ്ങളെ ഇവയിലേക്ക് തിരിക്കാനുമായിരുന്നു ഇത്. എന്നാല്‍ 2020 ജൂലായി വരെ ഈ നടപടി താല്‍ക്കാലികമായി നിര്‍ത്തി വയ്ച്ചിരിക്കുകയാണ്.

ബിഎസ് IV വാഹനങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ഒഴിയുന്നു; സര്‍ക്കാര്‍ നയങ്ങള്‍ വ്യക്തമാക്കി നിര്‍മ്മല സീതാരാമന്‍

എക്കാലത്തേയും ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ഇന്ത്യന്‍ വാഹന വിപണി ഇപ്പോള്‍ കടന്നു പോവുന്നത്. കഴിഞ്ഞ ഒമ്പത് മാസങ്ങളായി 19 ശതമാനം ഇടിവാണ് വാഹന വില്‍പ്പന രംഗം രേഖപ്പെടുത്തിയ്. 2000 ഡിസംബറിലാണ് ഇത്തരത്തിലൊരു ഇടിവ് ഇതിന് മുമ്പ് രേഖപ്പെടുത്തിയിരുന്നത്.

Most Read: മാസങ്ങളായുള്ള കാത്തിരിപ്പ് അസഹനീയം; ജാവ ഉപഭോക്താക്കള്‍ ബുക്കിങ്ങുകള്‍ റദ്ദാക്കുന്നു

ബിഎസ് IV വാഹനങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ഒഴിയുന്നു; സര്‍ക്കാര്‍ നയങ്ങള്‍ വ്യക്തമാക്കി നിര്‍മ്മല സീതാരാമന്‍

ഈ പ്രതിസന്ധിയില്‍ തങ്ങളുടെ സാമ്പത്തിക ഭദ്രതയ്ക്കായി മിക്ക നിര്‍മ്മാതാക്കളും ജീവനക്കാരെ പിരിച്ചു വിടുന്ന അവസ്ഥകളില്‍ വരെ എത്തി. മറ്റ് ചിലര്‍ വാഹനങ്ങളുടെ ഉത്പാദനം നിര്‍ത്തി വയ്ച്ച ചില ദിവസങ്ങളില്‍ നിര്‍മ്മാണശാലകള്‍ അടയ്ക്കുകയുന്ന അവസ്ഥയുമാണ്.

Most Read: ഹെക്ടറിനായി കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത് എംജി

ബിഎസ് IV വാഹനങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ഒഴിയുന്നു; സര്‍ക്കാര്‍ നയങ്ങള്‍ വ്യക്തമാക്കി നിര്‍മ്മല സീതാരാമന്‍

ഒരു വശത്ത് രാജ്യത്തെ ജനതയേ പുതു വൈദ്യുത വാഹനയുഗത്തിലേക്ക് നയിക്കാനായി സര്‍ക്കാര്‍ പ്രോത്സാനം നല്‍കുമ്പോള്‍ മറു വശത്ത് പരമ്പരാഗത വാഹനം രംഗം വലയുകയാണ്.

Most Read: ഇന്ത്യയിലെ വില കൂടിയ ബിഎംഡ്യു മുകേഷ് അംബാനിയുടെത്; കാരണങ്ങള്‍

ബിഎസ് IV വാഹനങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ഒഴിയുന്നു; സര്‍ക്കാര്‍ നയങ്ങള്‍ വ്യക്തമാക്കി നിര്‍മ്മല സീതാരാമന്‍

പുതിയ സുരക്ഷാ നിയമങ്ങളും, മലിനീകരണ നിരോധന ചട്ടങ്ങളും, ഇവയുടെ നിലവാരത്തിലേക്ക് നിലവിലുള്ള വാഹനങ്ങളെ പരിഷ്‌കരിക്കാനുള്ള ചിലവുകളും, വാഹന വിപണിയിലെ വില്‍പ്പനയിടിവും, പുതിയ ചട്ടങ്ങളും നിയമങ്ങളും ജനങ്ങളുടെ മനസ്സുകളില്‍ സൃഷ്ടിച്ചിരിക്കുന്ന ഒരു ആശങ്കയുമെല്ലാം രാജ്യത്തിന്റെ വാഹന രംഗത്തേയും സാമ്പത്തിക ഘടനയെയും ബാധിക്കുന്നതാണ്.

More from DriveSpark

Article Published On: Saturday, August 24, 2019, 12:52 [IST]
English summary
Will BS-IV Vehicles Purchased Till March 2020 Remain Operational: Here's The Government's Decision. Read more Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X