ഹെക്ടറിനായി കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത് എംജി

അടുത്തിടെയാണ് ഇന്ത്യ വിപണിയില്‍ തങ്ങളുടെ ആദ്യ വാഹനമായ ഹെക്ടറിനെ എംജി മോട്ടോര്‍സ് പുറത്തിറക്കിയത്. പ്രതീക്ഷിച്ചതിലും വലിയ പ്രതികരണമാണ് വാഹനത്തിന് ലഭിച്ചത് അതിനാല്‍ ഹെക്ടറിന്റെ ബുക്കിങ് താല്‍ക്കാലികമായി കമ്പനി നിര്‍ത്തി വയ്ച്ചിരിക്കുകയാണ്. നിലമില്‍ 3-4 മാസം വരെയാണ് വാഹനത്തിന്റെ ഡെലിവറിക്കായി കാത്തിരിക്കേണ്ടത്.

ഹെക്ടറിനായി കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത് എംജി

എന്നാല്‍ ഈ കാത്തിരിപ്പ് കാലയളവില്‍ ഉപഭോക്താക്കള്‍ക്ക് മുഷിപ്പ് തോന്നാതിരിക്കാന്‍ പുതിയ 'വര്‍ത്ത് വെയിറ്റിങ് ഫോര്‍' എന്നൊരു പദ്ധതി ആസൂത്രണം ചെയ്യുകയാണ് നിര്‍മ്മാതാക്കള്‍. നിലവിലുള്ള എല്ലാ ഹെക്ടര്‍ ഉപഭോക്താക്കള്‍ക്കും ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാവും.

ഹെക്ടറിനായി കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത് എംജി

വാഹനത്തിന്റെ ഡെലിവറി ലഭിക്കുന്നത് വരെ എല്ലാ ഉപഭോക്താക്കള്‍ക്കും കാത്തിരിക്കുന്ന ഓരോ ആഴ്ച്ചയ്ക്കും 1000 പോയിന്റുകള്‍ വീതം ലഭിക്കും. സൗജന്യ അക്ക്‌സസറീസ് ലഭിക്കുന്നതിനും വാഹനത്തിന്റെ മെയിന്റെനന്‍സ് പാക്കേജിനായിട്ടും ഉപയോഗിക്കാം.

ഹെക്ടറിനായി കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത് എംജി

ഈ ഓഫറുകള്‍ക്ക് പുറമേ രാജ്യത്തെ ഒരു NGO -ആയിട്ടുള്ള കൂട്ടുകെട്ടില്‍ എംജി മറ്റ് പദ്ധതികളും ഒരുക്കുന്നു. ഹെക്ടറിനായി നിങ്ങള്‍ രണ്ടാഴ്ച്ച കാത്തിരുന്നാല്‍ ആ കാത്തിരിപ്പിന് പ്രതിഭലമായി രാജ്യത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് ഒരു പെണ്‍കുട്ടിയുടെ പഠന ചിലവ് കമ്പനി ഏറ്റെടുക്കും.

ഹെക്ടറിനായി കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത് എംജി

ഉപഭോക്തരുടെ സംതൃപ്തിയാണ് തങ്ങളുടെ അജണ്ഡയെന്ന് എംജി മോട്ടോര്‍സ് മാനേജിങ് ഡയറക്ടര്‍ രാജീവ് ചബ പറഞ്ഞു. വര്‍ത്ത് വെയിറ്റിങ് ഫോര്‍ പദ്ധതി ഒരു പെണ്‍കുട്ടിയുടെ പഠനത്തിന് മാത്രമല്ല അതിന്റെ ആനുകൂല്യങ്ങള്‍ ഡെലിവറിയുടെ സമയത്ത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സന്തോഷവും നല്‍കുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.

ഹെക്ടറിനായി കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത് എംജി

നിലവില്‍ ഇന്ത്യന്‍ വിപണിക്കായുള്ള ബുക്കിങ് നിര്‍മ്മാതാക്കള്‍ നിര്‍ത്തി വയ്ച്ചിരിക്കുകയാണ്. ഈ ഒരു വര്‍ഷത്തേക്ക് വാഹനത്തിന്റെ ബുക്കിങുകള്‍ മുഴുവന്‍ പൂര്‍ത്തിയായി എന്നും അടുത്തിടെ കമ്പനി അറിയിച്ചിരുന്നു

ഹെക്ടറിനായി കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത് എംജി

ഇപ്പോള്‍ തങ്ങളുടെ ഗുജറാത്തിലെ പ്ലാന്റിലെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മ്മാതാക്കള്‍. പ്രതിമാസം 2000 യൂണിറ്റുകളാണ് നിലവില്‍ കമ്പനിയുടെ നിര്‍മ്മാണശാലയുടെ ഉത്പാദന ശേഷി. ഇത് ഉടനടി 3000 യൂണിറ്റുകളായി ഉയര്‍ത്താനാണ് എംജിയുടെ ആദ്യ ശ്രമം. വാഹനത്തിനായുള്ള കാത്തിരിപ്പ് കാലയളവ് വെട്ടി ചുരുക്കാനും ബുക്കിങ്ങുകള്‍ പുനരാരംഭിക്കാനും ഇത് സഹായിക്കും.

Most Read: സെല്‍റ്റോസിനെ വിപണിയിലെത്തിച്ച് കിയ; പ്രാരംഭ വില 9.69 ലക്ഷം രൂപ

ഹെക്ടറിനായി കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത് എംജി

പ്രധാനമായി നാല് വകഭേതങ്ങളിലാണ് ഹെക്ടര്‍ വിപണിയിലെത്തുന്നത്. വാഹനത്തിന്റെ പ്രാരംഭ പതിപ്പിന് 12.18 ലക്ഷം രൂപയില്‍ തുടങ്ങി ഏറ്റവും ഉയര്‍ന്ന പതിപ്പിന് 16.88 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില വരുന്നത്. ഉപഭോക്താവ് തിരഞ്ഞെടുത്തിരിക്കുന്ന വകഭേതവും, നിറവും അനുസരിച്ച് 3-4 മാസം വരെയാണ് വാഹനത്തിന്റെ ലഭിക്കാനായിട്ടുള്ള കാല താമസം.

Most Read: ജാവ ബൈക്കുകള്‍ വീണ്ടും വാര്‍ത്തകളില്‍; ഇത്തവണ വില്ലനായത് തുരുമ്പ്

ഹെക്ടറിനായി കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത് എംജി

വര്‍ത്ത് വെയിറ്റിങ് ഫോര്‍ പദ്ധതിക്ക് പുറമേ ഉപഭോക്താക്കള്‍ക്ക് ഹെക്ടറിന്റെ ഡെലിവറി മാസം വ്യക്തമാക്കുന്ന ഇ-മെയില്‍ സന്ദേശങ്ങളും നിര്‍മ്മാതാക്കള്‍ അയച്ചിരുന്നു. വാഹനത്തിന്റെ ലഭ്യതെ പറ്റി ഉപഭോക്താക്കള്‍ക്ക് ഇതുവഴി ഉറപ്പ് നല്‍കുകയാണ് എംജി.

Most Read: വൈറല്‍ വീഡിയോ; ഹ്യുണ്ടായി കോന ഡെലിവറിക്ക് ഡാന്‍സ് ചെയ്ത് ജീവനക്കാര്‍

ഹെക്ടറിനായി കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത് എംജി

ജൂലായി മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തു വരുമ്പോള്‍ വളരെ മികച്ച പ്രകടമാണ് ഹെക്ടര്‍ കാഴ്ച്ച വയ്ച്ചിരിക്കുന്നത് എന്ന് വ്യക്തമാണ്. വിപണിയില്‍ ടാറ്റ ഹാരിയര്‍, മഹീന്ദ്ര XUV500 എന്നിവയെ പിന്‍തള്ളി ശ്രേണിയില്‍ മൂന്നാം സ്ഥാനവും ഹെക്ടര്‍ സ്വന്തമാക്കിയിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Hector Customers Waiting For Their SUV To Receive Additional Benefits & Other Offers. Read more Malayalam.
Story first published: Friday, August 23, 2019, 17:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X