ഇന്ത്യയിലെ വില കൂടിയ ബിഎംഡ്യു മുകേഷ് അംബാനിയുടെത്; കാരണങ്ങള്‍

ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനി ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ധനികനാണ്. നിരവധി ആഢംബര വാഹനങ്ങളാണ് അംബാനിയുടെ ഗ്യാരേജില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ഏകദേശം ആറ് നിലകളുള്ള ഗ്യാരേജിലാണ് അദ്ദേഹത്തിന്റെ വാഹനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതും.

ഇന്ത്യയിലെ വില കൂടിയ ബിഎംഡ്യു മുകേഷ് അംബാനിയുടെത്; കാരണങ്ങള്‍

അംബാനിയുടെ ഗ്യാരേജില്‍ നിരവധി ആഢംബര മോഡലുകള്‍ ഉണ്ടെങ്കിലും എന്നും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നതും ചര്‍ച്ചയായിരിക്കുന്നതും ഒരു ഒറ്റ മോഡല്‍ മാത്രമാണ്. ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡ്യുവിന്റെ 7 സീരിസ് പതിപ്പാണ് ഏറെ ചര്‍ച്ചയായിരിക്കുന്നത്.

ഇന്ത്യയിലെ വില കൂടിയ ബിഎംഡ്യു മുകേഷ് അംബാനിയുടെത്; കാരണങ്ങള്‍

ആഢംബര വാഹനം എന്നതിലുപരി അതിലെ സുരക്ഷാ ഫീച്ചറുകള്‍, വില, ഇതെല്ലാം മറ്റ് വാഹനങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. ഏകദേശം 10 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില. 2015 -ലാണ് അദ്ദേഹം ഈ കാര്‍ സ്വന്തമാക്കുന്നത്.

ഇന്ത്യയിലെ വില കൂടിയ ബിഎംഡ്യു മുകേഷ് അംബാനിയുടെത്; കാരണങ്ങള്‍

വാഹനം ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഏകദേശം 1.6 കോടി രൂപയോളം ടാക്‌സ് അടക്കേണ്ടി വന്നു. സാധാരണ 7 സീരിസ് പതിപ്പില്‍ നിന്നും വ്യത്യസ്തമാണ് അംബാനിയുടെ കാര്‍. രാജ്യത്തെ പ്രമുഖര്‍ക്ക് വേണ്ടി കമ്പനി പ്രത്യേകം നിര്‍മ്മിക്കുന്ന കാറുകളാണ് ഇത്തരം കാറുകള്‍.

ഇന്ത്യയിലെ വില കൂടിയ ബിഎംഡ്യു മുകേഷ് അംബാനിയുടെത്; കാരണങ്ങള്‍

സാധാരണ പതിപ്പിനെക്കാളും ഹൈ സെക്യൂരിറ്റിയോടെയാണ് ഇത്തരം കാറുകള്‍ നിര്‍മ്മിക്കുന്നത്. ബിഎംഡ്യുവിന്റെ 7 സീരിസ് പതിപ്പിന് വിപണിയില്‍ ഏകദേശം 2 കോടി രൂപയാണ് വില. രാജ്യത്തെ ഹൈ സെക്യൂരിറ്റി ഉള്ള ആളുകള്‍ക്ക് വേണ്ടി നിര്‍മ്മിക്കുമ്പോള്‍ അത് 8 കോടി രൂപ വരെ വാഹനത്തിന് വില ഉയരാം.

ഇന്ത്യയിലെ വില കൂടിയ ബിഎംഡ്യു മുകേഷ് അംബാനിയുടെത്; കാരണങ്ങള്‍

പ്രധനമന്ത്രി നരേന്ദ്ര മോദിയും ബിഎംഡ്യുവിന്റെ 7 സീരിസ് ഹൈ സെക്യൂരിറ്റി പതിപ്പാണ് ഉപയോഗിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നാണ് ബിഎംഡ്യുവിന്റെ 7 സീരിസ് പതിപ്പ്.

ഇന്ത്യയിലെ വില കൂടിയ ബിഎംഡ്യു മുകേഷ് അംബാനിയുടെത്; കാരണങ്ങള്‍

ബാലിസ്റ്റിക് സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കുന്ന ആദ്യത്തെ കാര്‍ കൂടിയാണ് ബിഎംഡ്യുവിന്റെ 7 സീരിസ്. VR7 ബാലിസ്റ്റിക് പ്രൊട്ടക്ഷന്‍ സ്റ്റാന്‍ഡേഡ് പ്രകാരമാണ് കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ഇന്ത്യയിലെ വില കൂടിയ ബിഎംഡ്യു മുകേഷ് അംബാനിയുടെത്; കാരണങ്ങള്‍

സാധാരണ പതിപ്പില്‍ നിന്നും വലിയ വ്യത്യസങ്ങള്‍ കാഴ്ചയില്‍ ഉണ്ടാകില്ലെങ്കിലും വാഹനത്തില്‍ ഒരുക്കിയിരിക്കുന്ന സുരക്ഷ ഫീച്ചറുകള്‍ സമ്പന്നമാണ്. അതിനൊപ്പം തന്നെ ആഢംബരം നിറഞ്ഞൊരു ഉള്‍വശവും നല്‍കിയിരിക്കുന്നു.

ഇന്ത്യയിലെ വില കൂടിയ ബിഎംഡ്യു മുകേഷ് അംബാനിയുടെത്; കാരണങ്ങള്‍

ഏതെങ്കിലും കാരണവശാല്‍ കാറിന്റെ ടയര്‍ പൊട്ടിയാലോ, പഞ്ചറായാലേ കാറിന് സഞ്ചരിക്കാന്‍ സാധിക്കും. ഹാന്‍ഡ് ഗ്രനേഡുകള്‍, വെടിയുണ്ട, ലാന്‍ഡ് മൈന്‍, എന്നിവയെ ചെറുക്കാന്‍ ശേഷിയുള്ളതാണ് കാറിന്റെ ബോഡി.

ഇന്ത്യയിലെ വില കൂടിയ ബിഎംഡ്യു മുകേഷ് അംബാനിയുടെത്; കാരണങ്ങള്‍

ഇതിനൊപ്പം തന്നെ രാസായുധങ്ങള്‍, സ്‌നിപ്പറുകള്‍ എന്നിവയെ തടുക്കാനുള്ള ദൃടതയും കാറിന്റെ ബോഡിക്കുണ്ട്. വാഹനത്തിന്റെ മറ്റൊരു സവിശേഷതയാണ് ഇന്‍ ബില്‍ഡ് ഫയര്‍ സെക്യൂരിറ്റി. ഇന്‍ ബില്‍ഡ് ഫയര്‍ സെക്യൂരിറ്റി വാഹനത്തിനുള്ളില്‍ തന്നെ കമ്പനി നല്‍കിയിരിക്കുന്നു.

ഇന്ത്യയിലെ വില കൂടിയ ബിഎംഡ്യു മുകേഷ് അംബാനിയുടെത്; കാരണങ്ങള്‍

വാഹനത്തിനുള്ളില്‍ ശുദ്ധവായു കുറഞ്ഞാല്‍ യാത്രക്കാര്‍ക്ക് ശുദ്ധവായു നല്‍കുന്നതിനായി വാഹനത്തിനുള്ളില്‍ തന്നെ പ്രത്യേക ടാങ്കും നല്‍കിയിട്ടുണ്ട്. തീ പിടിക്കാത്ത ഇന്ധന ടാങ്കുകളാണ് വാഹനത്തിന്റെ മറ്റൊരു സവിശേഷത.

ഇന്ത്യയിലെ വില കൂടിയ ബിഎംഡ്യു മുകേഷ് അംബാനിയുടെത്; കാരണങ്ങള്‍

ആറു ലിറ്റര്‍ ശേഷിയുള്ള ഇരട്ട-ടര്‍ബോ V12 പെട്രോള്‍ എഞ്ചിന്‍ 5,250 rpm ല്‍ 544 bhp കരുത്തും 750 Nm torque ഉം ഉത്പാദിക്കും. 6.2 സെക്കന്‍ഡുകള്‍ മാത്രം മതി കാറിന് പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. 210 കിലോമീറ്ററാണ് കാറിന്റെ ഉയര്‍ന്ന വേഗത.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
Mukesh Ambani BMW car details. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X