ആദ്യ ഇലക്ട്രിക്ക് കാര്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ലെക്‌സസ്

ആദ്യ സമ്പൂര്‍ണ ഇലക്ട്രിക്ക് വാഹനവുമായി ടൊയോട്ടയുടെ ആഡംബര വാഹന നിര്‍മാതാക്കളായ ലെക്‌സസ്. ഈ വര്‍ഷം ഒക്ടോബറില്‍ നടക്കാനിരിക്കുന്ന 2019 ടോക്യോ മോട്ടോര്‍ഷോയില്‍ ഇതിന്റെ കണ്‍സെപ്റ്റ് മോഡലിനെ ലെക്‌സസ് പ്രദര്‍ശിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ആദ്യ ഇലക്ട്രിക് കാറുമായി ലെക്‌സസ്

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു ചെറു ഹാച്ച്ബാക്ക് മോഡലായിരിക്കും ഇലക്ട്രിക് കരുത്തില്‍ ലെക്‌സസ് ആദ്യം വിപണിയില്‍ അവതരിപ്പിക്കുക. 2015 ജനീവ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച LF-SA കണ്‍സെപ്റ്റില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരിക്കും ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ നിര്‍മാണം.

ആദ്യ ഇലക്ട്രിക് കാറുമായി ലെക്‌സസ്

ഭാവി ഡിസൈന്‍ സങ്കല്‍പങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ടോള്‍, ബോക്‌സി ശൈലിയിലായിരിക്കും വാഹനത്തിന്റെ രൂപകല്പന. എന്നാല്‍ ആദ്യ ഇലക്ട്രിക്ക് മോഡലിന്റെ ടെക്‌നിക്കല്‍ വിവരങ്ങള്‍ അടക്കമുള്ള കാര്യങ്ങളില്‍ യാതൊരു സൂചനയും ഇതുവരെ കമ്പനി നല്‍കിയിട്ടില്ല.

ആദ്യ ഇലക്ട്രിക് കാറുമായി ലെക്‌സസ്

ഇലക്ട്രിക് വാഹനങ്ങളില്‍ നിലവിലുള്ള ഇലക്ട്രിക് മോട്ടോറുകള്‍ക്ക് പകരം നാല് വീലുകളിലുമായി ഇന്‍-വീല്‍ ഇലക്ട്രിക് മോട്ടോര്‍ ഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ലെക്‌സസിന്റെ മാതൃ കമ്പനിയായ ടൊയോട്ട 2020-25 നുള്ളില്‍ പത്ത് ഇലക്ട്രിക് മോഡലുകള്‍ പുറത്തിറക്കാനും ലക്ഷ്യമിടുന്നുണ്ട്.

ആദ്യ ഇലക്ട്രിക് കാറുമായി ലെക്‌സസ്

അതിലൊരു മോഡല്‍ ലെക്‌സസിന്റെ ഈ ഇലക്ട്രിക് വാഹനമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയൊരു ഇലക്ട്രിക്ക് പ്ലാറ്റ്‌ഫോമിലാകും വാഹനം വിപണിയില്‍ എത്തുക. അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും കമ്പനി അറിയിച്ചു.

ആദ്യ ഇലക്ട്രിക് കാറുമായി ലെക്‌സസ്

കട്ടിങ് എഡ്ജ് ഇന്‍ഫോര്‍ടെയ്ന്‍മെന്റ് സാങ്കേതിക വിദ്യയും കാറില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. ബിഎംഡബ്ല്യു i3, റെനോ സോ, വരാനിരിക്കുന്ന ഹോണ്ടയുടെ ഇലക്ട്രിക്ക് കാറുകള്‍ ഒക്കൊ തന്നെയാണ് മോഡലിന്റെയും നിരത്തിലെ എതിരാളികള്‍.

ആദ്യ ഇലക്ട്രിക് കാറുമായി ലെക്‌സസ്

ടൊയോട്ട-ലെക്‌സസ് കൂട്ടുകെട്ടില്‍ നിരവധി ഹൈബ്രീഡ് കാറുകളും ആഢംബര മോഡലുകളും വിപണിയില്‍ ലഭ്യമാണ്. ഓഡി, മെഴ്സിഡ്സ് ബെന്‍സ്, ബിഎംഡബ്ല്യു തുടങ്ങിയ വമ്പന്മാരുമായാണ് ലക്സസ് അന്താരാഷ്ട്ര വിപണിയില്‍ മത്സരിക്കുന്നത്.

Most Read:ഇന്ത്യയില്‍ C-HR ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പാക്കാനൊരുങ്ങി ടൊയോട്ട

ആദ്യ ഇലക്ട്രിക് കാറുമായി ലെക്‌സസ്

കാര്‍ വില്‍പ്പന മാന്ദ്യത്തില്‍ കിടക്കുമ്പോഴും ആഡംബര കാറുകള്‍ വലിയ തോതില്‍ തന്നെ വിറ്റഴിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. അവഗണിക്കാനാകാത്ത ഒരു വിപണിയായി ഇത് മാറുകയും ചെയ്തിട്ടുണ്ട്. പുതുതലമുറ ES 300h സെഡാനെ ലെക്സസ് അടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. 59.13 ലക്ഷം രൂപയാണ് ES 300h -ന് വില.

Most Read:ഇന്ത്യയിലെ വില കൂടിയ ബിഎംഡ്യു മുകേഷ് അംബാനിയുടെത്; കാരണങ്ങള്‍

ആദ്യ ഇലക്ട്രിക് കാറുമായി ലെക്‌സസ്

കമ്പനിയുടെ ഗ്ലോബല്‍ ആര്‍കിടെക്ച്ചര്‍-കെ അടിത്തറ ഉപയോഗിച്ചാണ് പുതിയ ലെക്സസ് ES 300h മോഡലിന്റെ ഒരുക്കം. മാതൃകമ്പനി ടൊയോട്ടയുടെ TNGS അടിത്തറയില്‍ നിന്നും ഉരുത്തിരിഞ്ഞ പ്ലാറ്റ്ഫോമാണിത്. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ ആവശ്യക്കാര്‍ ഏറിയതോടെ 2020-25 നുള്ളില്‍ പത്ത് ഇലക്ട്രിക് മോഡലുകള്‍ പുറത്തിറക്കുമെന്ന് ടൊയോട്ട അടുത്തിടെ വ്യക്തമാക്കിയിരുന്നു.

Most Read:മാസങ്ങളായുള്ള കാത്തിരിപ്പ് അസഹനീയം; ജാവ ഉപഭോക്താക്കള്‍ ബുക്കിങ്ങുകള്‍ റദ്ദാക്കുന്നു

ആദ്യ ഇലക്ട്രിക് കാറുമായി ലെക്‌സസ്

ഇതിനായി പൂര്‍ണമായും പുതിയ ഇലക്ട്രിക്ക് പ്ലാറ്റ്‌ഫോം നിര്‍മ്മിക്കുമെന്നും കമ്പനി അറിയിച്ചു. വിവിധ പങ്കാളികളുമായി ഇതിനായി സഹകരിക്കുമെന്നും ടൊയോട്ട മോട്ടോര്‍ കോപ്പറേഷന്‍ വ്യക്തമാക്കിയിരുന്നു. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് തുടക്കമിടുന്നത് C-HR എന്ന മോഡലിലൂടെ ആയിരിക്കുമെന്നും കമ്പനി അറിയിച്ചു.

ആദ്യ ഇലക്ട്രിക് കാറുമായി ലെക്‌സസ്

ഇലക്ട്രിക്ക് വാഹനങ്ങള്‍ വികസിപ്പിക്കുന്നതിനൊപ്പം തന്നെ ബാറ്ററികള്‍ പുനരുപയോഗം ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. 2025 -ഓടെ എല്ലാ മോഡലുകള്‍ക്കും ഇലക്ട്രിക്ക് പതിപ്പ് ഉണ്ടായിരിക്കും.

ആദ്യ ഇലക്ട്രിക് കാറുമായി ലെക്‌സസ്

കോംമ്പാക്ട്, മീഡിയം ക്രോസ് ഓവര്‍, മീഡിയം സെഡാന്‍, മീഡിയം മിനിവാന്‍, മീഡിയം എസ്‌യുവി, വലിയ എസ്‌യുവി എന്നിങ്ങനെ ആറ് സെഗ്മെന്റില്‍ പുതിയ മോഡലുകള്‍ വിപണിയില്‍ എത്തും. പത്ത് മോഡലുകളില്‍ ആറെണ്ണം ആഗോള മോഡലുകളായിരിക്കുമെന്നും കമ്പനി അറിയിച്ചു.

More from DriveSpark

Article Published On: Saturday, August 24, 2019, 11:51 [IST]
English summary
Lexus readying first electric car for 2020 launch. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X