ഇന്ത്യയില്‍ C-HR ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പാക്കാനൊരുങ്ങി ടൊയോട്ട

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട ഇന്ത്യയില്‍ ചെറു എസ്‌യുവിയുമായി എത്തുന്നു. രാജ്യാന്തര വിപണിയിലെ ടൊയോട്ടയുടെ ജനപ്രിയ വാഹനമാണ് C-HR. 2014 -ലെ പാരീസ് ഓട്ടോഷോയിലും 2015 -ല്‍ ഫ്രാങ്ക്ഫുട്ട് ഓട്ടോഷോയിലും ലോസ് ആഞ്ചലസ് ഓട്ടോഷോയിലും മോഡലിനെ കമ്പനി പ്രദർശിപ്പിച്ചിരുന്നു.

ഇന്ത്യയില്‍ C-HR ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പാക്കാനൊരുങ്ങി ടൊയോട്ട

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ക്രോസ് ഓവര്‍ എസ്‌യുവി കണ്‍സെപ്റ്റ് C-HR -ന്റെ പ്രൊഡക്ഷന്‍ വേര്‍ഷനുമായി ടൊയോട്ട ഇന്ത്യയിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം അവസാനം ജപ്പാനിലും ഈ വര്‍ഷം ആദ്യം യൂറോപ്പിലും കമ്പനി C-HR -നെ പുറത്തിറക്കിയിരുന്നു.

ഇന്ത്യയില്‍ C-HR ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പാക്കാനൊരുങ്ങി ടൊയോട്ട

വരാനിരിക്കുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ടൊയോട്ടയുടെ വജ്രായുധം ഈ ക്രോസ്-ഓവര്‍ എസ്‌യുവി ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ C-HR -ന്റ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.

ഇന്ത്യയില്‍ C-HR ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പാക്കാനൊരുങ്ങി ടൊയോട്ട

ഇന്ത്യന്‍ നിരത്തുകളിലേക്ക് ടൊയോട്ട കൂടുതല്‍ ഹൈബ്രിഡ് കാറുകള്‍ എത്തിക്കുന്നതിന്റെ തുടക്കമായാണ് C-HR -ന്റെ വരവെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ കാംറി, പ്രയസ് എന്നീ ഹൈബ്രിഡ് കാറുകളാണ് ടൊയോട്ട ഇന്ത്യയില്‍ എത്തിക്കുന്നത്. 2020 -ഓടെ കൂടുതല്‍ കാറുകള്‍ എത്തിയേക്കുമെന്നാണ് സൂചന.

ഇന്ത്യയില്‍ C-HR ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പാക്കാനൊരുങ്ങി ടൊയോട്ട

ടൊയോട്ടയുടെ ന്യൂ ഗ്ലോബല്‍ ആര്‍ക്കിടെക്ച്ചര്‍ പ്രകാരം പുതിയ പ്രീയൂസിനെ അടിസ്ഥാനപ്പെടുത്തിയാണ് വാഹനം ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്പോര്‍ട്ടിയറായ മുന്‍ഭാഗം മസ്‌കുലറായ വശങ്ങള്‍ ആഡംബരം നിറഞ്ഞ ഉള്‍ഭാഗം എന്നിവ C-HR -ന്റെ പ്രത്യേകതകളാണ്.

ഇന്ത്യയില്‍ C-HR ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പാക്കാനൊരുങ്ങി ടൊയോട്ട

മസ്‌കുലര്‍ ഭാവത്തിന് പുറമെ, എല്‍ഇഡി ഹെഡ്‌ലാമ്പും, ടെയ്ല്‍ലാമ്പും 18 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയി വീലും സ്‌പോര്‍ട്ടി സ്‌പോയിലറും വലിയ ബമ്പറുമാണ് എക്‌സറ്റീരിയറിനെ ആകര്‍ഷകമാക്കുന്നത്. എല്‍ഇഡി ഹെഡ്‌ലാമ്പിനൊപ്പം തന്നെ ഡേടൈം റണ്ണിങ് ലാമ്പും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഇന്ത്യയില്‍ C-HR ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പാക്കാനൊരുങ്ങി ടൊയോട്ട

പ്രീമിയം വാഹനത്തിന് സമാനമായി ബ്ലാക്ക് ഫിനിഷ് ഇന്റീരിയറാണ് വാഹനത്തിനുള്ളത്. സോഫ്റ്റ് ടച്ച് പ്ലാസ്റ്റികിലാണ് ഡാഷ്‌ബോര്‍ഡും ഡോര്‍ പാനലും ഒരുക്കിയിട്ടുള്ളത്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ സംവിധാനങ്ങളുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഇന്റീരിയറിനെ വേറിട്ടതാക്കുന്നു.

Most Read: 11 കോടിയുടെ റോള്‍സ് റോയ്‌സ് സ്വന്തമാക്കി കര്‍ണാടകത്തിലെ മുന്‍ എംഎല്‍എ

ഇന്ത്യയില്‍ C-HR ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പാക്കാനൊരുങ്ങി ടൊയോട്ട

4360 mm ആണ് വാഹനത്തിന്റെ നീളം, വീതി 1795 mm, ഉയരം 1565 mm ഉം. 1.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം ഇലക്ട്രിക് മോട്ടറും നല്‍കിയാണ് ഹൈബ്രിഡ് പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ എത്തുക. 122 bhp കരുത്താണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍ സിവിടി ഗിയര്‍ബോക്‌സുകളിലും C-HR വിപണിയില്‍ എത്തും.

Most Read: ലംബോര്‍ഗിനി ഹുറാകാന്‍ EVO -യില്‍ കറങ്ങി ഹാര്‍ദിക് പാണ്ഡ്യ; വീഡിയോ

ഇന്ത്യയില്‍ C-HR ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പാക്കാനൊരുങ്ങി ടൊയോട്ട

2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും ഈ വാഹനം പുറത്തിറക്കുന്നുണ്ട്. 26.3 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. കോംപാക്റ്റ് ഹൈ റൈഡര്‍ എന്നതിന്റെ ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന C-HR ഇന്ത്യയില്‍ ഹ്യുണ്ടായ് ക്രെറ്റ, മാരുതി എസ്-ക്രോസ്, ഹോണ്ട B-RV തുടങ്ങിയ വാഹനങ്ങളോടായിരിക്കും മത്സരിക്കുക.

Most Read: യസ്ഡി വീണ്ടും തിരിച്ചെത്തിയേക്കാം!

ഇന്ത്യയില്‍ C-HR ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പാക്കാനൊരുങ്ങി ടൊയോട്ട

ഏകദേശം 15 ലക്ഷം മുതല്‍ വിപണിയില്‍ ടൊയോട്ട C-HR -ന് വില പ്രതീക്ഷിക്കാം. പുതിയ വാഹനത്തിന്റെ വിപണി പ്രവേശനത്തെപ്പറ്റി ടൊയോട്ട ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും, അടുത്ത വര്‍ഷം പകുതിയോടുകൂടി C-HR ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ C-HR ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പാക്കാനൊരുങ്ങി ടൊയോട്ട

ടൊയോട്ട വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ജനപ്രീയ വാഹനമായ ഇന്നോവ ക്രിസ്റ്റ വരും വര്‍ഷങ്ങളില്‍ ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. നിലവില്‍ മോഡലില്‍ വിറ്റഴിച്ച ഇന്നോവകളില്‍ ഭൂരിഭാഗവും ഡീസല്‍ പതിപ്പുകളാണ്.

ഇന്ത്യയില്‍ C-HR ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പാക്കാനൊരുങ്ങി ടൊയോട്ട

ഡീസല്‍ എഞ്ചിന്‍ വാഹനങ്ങളെ ഒഴിവാക്കി പരിസ്ഥിതി സൗഹാര്‍ദ വാഹനങ്ങളിലേക്ക് മാറുന്നതിന്റെ ഭാഗമാണിതെന്നും കമ്പനി അറിയിച്ചു. മുഴുവനായി ഡിസല്‍ എഞ്ചിന്‍ പതിപ്പുകളെ പിന്‍വലിക്കുകയല്ല മറിച്ച് ഉത്പാദനം കുറയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ C-HR ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പാക്കാനൊരുങ്ങി ടൊയോട്ട

പുതുതലമുറ മോഡല്‍ 2021 -ല്‍ അല്ലെങ്കില്‍ 2022 -ല്‍ കമ്പനി അവതരിപ്പിക്കും. നിലവില്‍ 2.4, 2.7 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് ക്രിസ്റ്റയുടെ കരുത്ത്. അടുത്തിടെ പരിഷ്‌കരിച്ച ഒരു പതിപ്പിനെ കമ്പനി അടുത്തിടെ വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

Source: Rushlane

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota CHR hybrid suv spy images spotted testing. Read more in Malayalam.
Story first published: Monday, August 19, 2019, 12:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X