ലംബോര്‍ഗിനി ഹുറാകാന്‍ EVO -യില്‍ കറങ്ങി ഹാര്‍ദിക് പാണ്ഡ്യ; വീഡിയോ

സെലിബ്രറ്റികള്‍ക്ക് വാഹനങ്ങളോടുള്ള ഇഷ്ടം പലപ്പോഴും വാര്‍ത്തകളില്‍ കാണാറുള്ളതാണ്. ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ഹാര്‍ദിക് പാണ്ഡ്യയുടെ വാഹനപ്രേമവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞ നില്‍ക്കുന്ന ഒന്നാണ്. എസ്‌യുവി വാഹനങ്ങളോട് കൂടുതല്‍ പ്രിയമുള്ള പാണ്ഡ്യ, അടുത്തിടെ മെര്‍സിഡീസ് AMG G63 കൂടി സ്വന്തമാക്കിരുന്നു.

ലംബോര്‍ഗിനി ഹുറാകാന്‍ EVO -യില്‍ കറങ്ങി ഹാര്‍ദിക് പാണ്ഡ്യ; വീഡിയോ

അതിന്റെ വാര്‍ത്തകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയൊരു വീഡിയോ കൂടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ലംബോര്‍ഗിനി ഹുറാകാന്‍ EVO -യില്‍ താരം വന്നിറങ്ങുന്നൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രമിലാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. താരത്തിന്റെ വാഹനം തന്നെയാണോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. ഹാര്‍ദിക് പാണ്ഡ്യയ്‌ക്കൊപ്പം തന്നെ സഹോദരന്‍ കൃണാല്‍ പാണ്ഡ്യയും കാറില്‍ നിന്ന് ഇറങ്ങി വരുന്നത് കാണാം.

ലംബോര്‍ഗിനി ഹുറാകാന്‍ EVO -യില്‍ കറങ്ങി ഹാര്‍ദിക് പാണ്ഡ്യ; വീഡിയോ

3.73 കോടി രൂപയാണ് ലംബോര്‍ഗിനി ഹുറാകാന്‍ EVO -യുടെ എക്സ്ഷോറൂം വില. ഓറഞ്ച് നിറത്തിലുള്ള കാറിലാണ് ഇരുവരും വന്നിറങ്ങുന്നത്. എന്നാല്‍ കാര്‍ സ്വന്തമാക്കിയ കാര്യങ്ങളോ, കാറിന്റെ ചിത്രങ്ങളോ ഒന്നും തന്നെ ഹാര്‍ദിക് പാണ്ഡ്യ തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്ലൊന്നും ഷെയര്‍ ചെയ്തിട്ടില്ല.

ലംബോര്‍ഗിനി ഹുറാകാന്‍ EVO -യില്‍ കറങ്ങി ഹാര്‍ദിക് പാണ്ഡ്യ; വീഡിയോ

ഈ വര്‍ഷത്തിന്റ ആദ്യമാണ് ഇറ്റാലിയന്‍ സൂപ്പര്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനി ഹുറാകാന്‍ EVO ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്. സ്‌പോര്‍ട്‌സ് കാര്‍ ശ്രേണിയിലേക്കാണ് മോഡലിനെ കമ്പനി അവതരിപ്പിച്ചത്. കരുത്ത് കൂട്ടിയും മികച്ച എയ്‌റോ ഡൈനാമിക് രൂപവുമായാണ് മോഡല്‍ വിപണിയില്‍ എത്തുന്നത്.

ലംബോര്‍ഗിനി ഹുറാകാന്‍ EVO -യില്‍ കറങ്ങി ഹാര്‍ദിക് പാണ്ഡ്യ; വീഡിയോ

രണ്ട് വര്‍ഷം മുമ്പാണ് ഹുറാകാന്‍ പെര്‍ഫോര്‍മര്‍ മോഡലിനെ കമ്പനി ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ആ മോഡലിന് കരുത്തേകുന്ന എഞ്ചിന്‍ തന്നെയാണ് കമ്പനി ലംബോര്‍ഗിനി ഹുറാകാന്‍ EVO -യിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ലംബോര്‍ഗിനി ഹുറാകാന്‍ EVO -യില്‍ കറങ്ങി ഹാര്‍ദിക് പാണ്ഡ്യ; വീഡിയോ

5.2 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് V10 എഞ്ചിന്‍ 640 bhp കരുത്തും 600 Nm torque ഉം ഉത്പാദിപ്പിക്കും. 2.9 സെക്കന്‍ഡുകളുടെ ആവശ്യമേ ഉള്ളു പൂജ്യത്തില്‍ നിന്നും 100 കിലോമീറ്ററിലേക്ക് വാഹനത്തിന് കുതിച്ച് കയറാന്‍. 9 സെക്കന്‍ഡുകള്‍ കൊണ്ട് 200 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

Most Read: അഭിമനത്തോടെ കാണേണ്ട ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങള്‍

ലംബോര്‍ഗിനി ഹുറാകാന്‍ EVO -യില്‍ കറങ്ങി ഹാര്‍ദിക് പാണ്ഡ്യ; വീഡിയോ

323 കിലോമീറ്ററാണ് ലംബോര്‍ഗിനി ഹുറാകാന്‍ EVO -യുടെ പരമാവധി വേഗത. ഒറ്റ കളര്‍ ഓപ്ഷനില്‍ മാത്രമേ വാഹനം വിപണിയില്‍ ലഭ്യമാകുകയുള്ളു. പുതിയ ഷാസിയിലാണ് മോഡലിനെ കമ്പനി നിരത്തില്‍ എത്തിച്ചിരിക്കുന്നത്. കാറിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കാന്‍ സെന്‍സറുകളും ഇതില്‍ സ്ഥാപിച്ചിരിക്കുന്നു.

Most Read: കാത്തിരിപ്പിനു പുറമേ ഹാന്‍ഡിലിങ് ചാര്‍ജുകളും; ജാവ ഡീലറിനെതിരെ ഉപഭോക്താവ്

ലംബോര്‍ഗിനി ഹുറാകാന്‍ EVO -യില്‍ കറങ്ങി ഹാര്‍ദിക് പാണ്ഡ്യ; വീഡിയോ

അകത്തളത്തില്‍ 8.4 ഇഞ്ചിന്റെ കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ഇടം പിടിച്ചിട്ടുണ്ട്. ക്ലൈമറ്റ് കണ്‍ട്രോള്‍ മുതല്‍ ആപ്പിള്‍ കാര്‍ പ്ലേ വരെ എല്ലാ സംവിധാനത്തെയും നിയന്ത്രിക്കുന്ന ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റത്തില്‍ വോയിസ് കമാന്‍ഡ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Most Read: ഇലക്ട്രിക്ക് ബൈക്ക് നിരയിലേക്ക് പുതിയ മോഡലിനെ അവതരിപ്പിച്ച് എംഫ്‌ളക്‌സ്

ലംബോര്‍ഗിനി ഹുറാകാന്‍ EVO -യില്‍ കറങ്ങി ഹാര്‍ദിക് പാണ്ഡ്യ; വീഡിയോ

അടുത്തിടെയാണ് താരം സില്‍വര്‍ മെറ്റാലിക് നിറത്തിലുള്ള മെര്‍സിഡീസ് AMG G63 എസ്‌യുവി സ്വന്തമാക്കിയത്. നിലവില്‍ വിപണിയിലുള്ള വില കൂടിയ എസ്‌യുവികളിലൊന്നണ് മെര്‍സിഡീസ് AMG G63. നേരത്തെയും ഇത്തരത്തില്‍ ആഡംബര വാഹനങ്ങള്‍ താരം സ്വന്തമാക്കിയതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ലംബോർഗിനി #lamborghini
English summary
Hardik Pandya Spotted Driving New Lamborghini Huracan EVO. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X