ഇലക്ട്രിക്ക് ബൈക്ക് നിരയിലേക്ക് പുതിയ മോഡലിനെ അവതരിപ്പിച്ച് എംഫ്‌ളക്‌സ്

ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്ക് സ്‌പോര്‍ട്‌സ് ബൈക്ക് സ്റ്റാര്‍ട്ടപ്പാണ് എംഫ്‌ളക്‌സ് മോട്ടോഴ്‌സ്. കഴിഞ്ഞ ദിവസമാണ് പുതിയ മോഡല്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ച് കമ്പനി പ്രഖ്യാപനം നടത്തിയത്.

ഇലക്ട്രിക്ക് ബൈക്ക് നിരയിലേക്ക് പുതിയ മോഡലിനെ അവതരിപ്പിച്ച് എംഫ്‌ളക്‌സ്

'വണ്‍' എന്ന പേരിലുള്ള ആദ്യ ഫുള്ളി ഫെയേര്‍ഡ് ഇലക്ട്രിക് സൂപ്പര്‍ ബൈക്ക് കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ എംഫ്‌ളക്‌സ് പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന്റെ പ്രൊഡക്ഷന്‍ മോഡലിന്റെ നിര്‍മാണ പ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ വീണ്ടുമൊരു ഇലക്ട്രിക് മോഡല്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് എംഫ്‌ളക്‌സ്.

ഇലക്ട്രിക്ക് ബൈക്ക് നിരയിലേക്ക് പുതിയ മോഡലിനെ അവതരിപ്പിച്ച് എംഫ്‌ളക്‌സ്

'ടൂ' എന്ന പേരിലാണ് രണ്ടാമത്തെ മോഡല്‍ വിപണിയില്‍ അവതരിപ്പിക എന്ന് കമ്പനി വ്യക്തമാക്കി. ഇതിന്റെ ആദ്യ ടീസറും കഴിഞ്ഞ ദിവസം തന്നെ കമ്പനി പുറത്തുവിട്ടു. ഇലക്ട്രിക് സ്ട്രീറ്റ് ഫൈറ്റര്‍ മോഡലാണ് ടൂ. ബേസ് വേരിയന്റ് ടൂ, ടോപ് വേരിയന്റ് ടൂ പ്ലസ് എന്നീ രണ്ട് പതിപ്പുകള്‍ മോഡലിലുണ്ട്.

ഇലക്ട്രിക്ക് ബൈക്ക് നിരയിലേക്ക് പുതിയ മോഡലിനെ അവതരിപ്പിച്ച് എംഫ്‌ളക്‌സ്

ടൂ മോഡലിനെക്കാള്‍ കൂടുതല്‍ കരുത്തും ഉയര്‍ന്ന ബാറ്ററി കപ്പാസിറ്റിയുമുള്ള മോഡലാണ് ടൂ പ്ലസ്. ടീസര്‍ ചിത്രം പ്രകാരം അഗ്രസീവ് രൂപമാണ് വാഹനത്തിനുള്ളത്. വലിയ ടയര്‍, വ്യത്യസ്തമായ ഹെഡ്‌ലൈറ്റ് യൂണിറ്റ്, ഉയര്‍ന്ന ഹാന്‍ഡില്‍ ബാര്‍, സ്‌പോര്‍ട്ടി ഡിസൈന്‍ എന്നിവയെല്ലാം ബൈക്കിന്റെ സവിശേഷതകളാണ്.

ഇലക്ട്രിക്ക് ബൈക്ക് നിരയിലേക്ക് പുതിയ മോഡലിനെ അവതരിപ്പിച്ച് എംഫ്‌ളക്‌സ്

വണ്‍ മോഡലിന്റെ അതേ പ്ലാറ്റ്‌ഫോമില്‍ തന്നെയാകും ടൂ മോഡലിന്റെയും നിര്‍മാണമെന്ന് കമ്പനി വ്യക്തമാക്കി. ഒറ്റ ചാര്‍ജില്‍ 160 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ടൂ മോഡലിന് സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

ഇലക്ട്രിക്ക് ബൈക്ക് നിരയിലേക്ക് പുതിയ മോഡലിനെ അവതരിപ്പിച്ച് എംഫ്‌ളക്‌സ്

ടൂ പ്ലസില്‍ 200 കിലോമീറ്റര്‍ മൈലേജും ലഭിക്കും. മണിക്കൂറില്‍ ടൂവില്‍ 160 കിലോമീറ്ററാണ് പരമാവധി വേഗത. ടൂ പ്ലസില്‍ 180 കിലോമീറ്ററും.

ഇലക്ട്രിക്ക് ബൈക്ക് നിരയിലേക്ക് പുതിയ മോഡലിനെ അവതരിപ്പിച്ച് എംഫ്‌ളക്‌സ്

എന്നാല്‍ ടൂ പ്ലസിന് 3.6 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍നിന്ന് നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും. പുതിയ മോഡല്‍ വിപണിയില്‍ എത്തുന്നത് സംബന്ധമായ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി പങ്കുവെച്ചിട്ടില്ല.

Most Read: അഭിമനത്തോടെ കാണേണ്ട ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങള്‍

ഇലക്ട്രിക്ക് ബൈക്ക് നിരയിലേക്ക് പുതിയ മോഡലിനെ അവതരിപ്പിച്ച് എംഫ്‌ളക്‌സ്

ആദ്യ മോഡലായ വണിന്റെ നിര്‍മാണം അടുത്ത വര്‍ഷം മുതല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് ശേഷമായിരിക്കും എംഫ്‌ളക്‌സ് ടൂ വിപണിയിലെത്തുക. ആറ് ലക്ഷം രൂപ മുതലാണ് എംഫ്‌ളക്‌സ് വണിന് വിപണിയില്‍ വില ആരംഭിക്കുന്നത്.

Most Read: കഴിഞ്ഞ കാല പ്രധാനമന്ത്രിമാരുടെയും രാഷ്ട്രപതിമാരുടെയും ഔദ്യോഗിക വാഹനങ്ങള്‍

ഇലക്ട്രിക്ക് ബൈക്ക് നിരയിലേക്ക് പുതിയ മോഡലിനെ അവതരിപ്പിച്ച് എംഫ്‌ളക്‌സ്

എന്നാല്‍ എംഫ്‌ളക്‌സ് വണിനെക്കാള്‍ വില കുറഞ്ഞ മോഡലായിരിക്കും ടൂ എന്ന് കമ്പനി അധികൃതര്‍ സൂചിപ്പച്ചു. ആദ്യ മോഡലായ വണിനെ ഈ വര്‍ഷം വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും അടുത്ത വര്‍ഷം പകുതിയോടെ മാത്രമേ വാഹനം നിരത്തിലെത്തുകയുള്ളു.

Most Read: കാത്തിരിപ്പിനു പുറമേ ഹാന്‍ഡിലിങ് ചാര്‍ജുകളും; ജാവ ഡീലറിനെതിരെ ഉപഭോക്താവ്

ഇലക്ട്രിക്ക് ബൈക്ക് നിരയിലേക്ക് പുതിയ മോഡലിനെ അവതരിപ്പിച്ച് എംഫ്‌ളക്‌സ്

ത്രീഫെയ്‌സ് എസി ഇന്‍ഡക്ഷന്‍ മോട്ടോറിലാണ് പ്രവര്‍ത്തനം എംഫ്‌ളക്‌സ് വണ്ണിന്റെ പ്രവര്‍ത്തനം. ഹൈപവര്‍ സാംസങ് സെല്ലുകളോട് കൂടിയ ലിക്വിഡ് കൂള്‍ഡ് 9.7 kWh ബാറ്ററി പായ്ക്കാണ് എംഫ്‌ളക്‌സ് വണ്ണില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് 67 bhp പവറും 84 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ഇലക്ട്രിക്ക് ബൈക്ക് നിരയിലേക്ക് പുതിയ മോഡലിനെ അവതരിപ്പിച്ച് എംഫ്‌ളക്‌സ്

സിംഗിള്‍ സ്പീഡ് ഗിയര്‍ബോക്‌സ് വഴിയാണ് വൈദ്യുത മോട്ടോറില്‍ നിന്നും പിന്‍ ചക്രങ്ങളിലേക്കും കരുത്ത് എത്തുന്നത്. അരമണിക്കൂര്‍ കൊണ്ട് 85 ശതമാനം വരം എംഫ്‌ളക്‌സ് വണ്ണിനെ ചാര്‍ജ് ചെയ്ത് എടുക്കാമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഇലക്ട്രിക്ക് ബൈക്ക് നിരയിലേക്ക് പുതിയ മോഡലിനെ അവതരിപ്പിച്ച് എംഫ്‌ളക്‌സ്

43 mm അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും 46 mm ഗ്യാസ് ചാര്‍ജ്ഡ് റിയര്‍ ഷോക്കുമാണ് ബേസ് വേരിയന്റ് എംഫ്‌ളക്‌സ് വണ്ണിനുള്ളത്. നാല് പിസ്റ്റണ്‍ കാപ്പില്ലറോട് കൂടിയ ഡ്യുവല്‍ 300 mm ബ്രെമ്പോ ഡിസ്‌ക് ബ്രേക്ക് മുന്നിലും, 220 mm ബ്രെമ്പോ ഡിസ്‌ക് ബ്രേക്കുമാണ് പിന്നില്‍ നല്‍കിയിരിക്കുന്നത്.

ഇലക്ട്രിക്ക് ബൈക്ക് നിരയിലേക്ക് പുതിയ മോഡലിനെ അവതരിപ്പിച്ച് എംഫ്‌ളക്‌സ്

169 കിലോഗ്രാമാണ് ബൈക്കിന്റെ ഭാരം. താഴ്ന്ന് ഇറങ്ങി വരുന്ന എല്‍ഇഡി ഹെഡ്‌ലാമ്പാണ് ബൈക്കിന്റെ ഹൈലറ്റ്. ഇന്‍സ്ട്രമെന്റ് കണ്‍സോളിന് പകരം കമ്പനി നല്‍കിയിരിക്കുന്നത് സ്മാര്‍ട്ട്‌ഫോണ്‍ സംവിധാനമാണ്. ഇന്ത്യയില്‍ 119 മോഡലുകള്‍ മാത്രമേ അവതരിപ്പിക്കുകയുള്ളുവെന്നും സൂചനയുണ്ട്.

ഇലക്ട്രിക്ക് ബൈക്ക് നിരയിലേക്ക് പുതിയ മോഡലിനെ അവതരിപ്പിച്ച് എംഫ്‌ളക്‌സ്

ഇന്ത്യയിലെ പുതിയ ഇലക്ട്രിക്ക് ഇരുചക്രവാഹന സ്റ്റാര്‍ട്ടപ്പുകളില്‍ ഭൂരിഭാഗവും 1 ലക്ഷം രൂപ മുതല്‍ 1.5 ലക്ഷം രൂപ വിലയുള്ള യാത്രാ സ്‌കൂട്ടറുകളിലും മോട്ടോര്‍ സൈക്കിളുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, പ്രീമിയം സ്പോര്‍ട്സ് വിഭാഗത്തില്‍ സ്വയം ഒരു ഇടം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് എംഫ്‌ളക്‌സ് മോട്ടോഴ്‌സ്.

ഇലക്ട്രിക്ക് ബൈക്ക് നിരയിലേക്ക് പുതിയ മോഡലിനെ അവതരിപ്പിച്ച് എംഫ്‌ളക്‌സ്

അടുത്തിടെയാണ് കെടിഎമ്മും - ബജാജ് ഓട്ടോയും ചേര്‍ന്ന് പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. 2022 -ഓടെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിപണിയില്‍ പ്രതീക്ഷിക്കാമെന്നും കമ്പനി സൂചന നല്‍കി.

ഇലക്ട്രിക്ക് ബൈക്ക് നിരയിലേക്ക് പുതിയ മോഡലിനെ അവതരിപ്പിച്ച് എംഫ്‌ളക്‌സ്

ആഗോള വിപണിയില്‍ കെടിഎം അവതരിപ്പിച്ചിട്ടുള്ള ഇ-സ്പീഡ് ഇലക്ട്രിക്ക് സ്‌കൂട്ടറായിരിക്കും വിപണിയില്‍ എത്തുക. ഇലക്ട്രിക്ക് വാഹന വിപണിക്ക് കേന്ദ്ര സര്‍ക്കാര്‍ കൂടി പരിഗണന നല്‍കിയതോടെയാണ് മിക്ക നിര്‍മ്മാതാക്കളും ഇലക്ട്രിക്ക് വാഹനവുമായി ഇന്ത്യന്‍ വിപണിയിലേക്ക് ചുവടുവെയ്ക്കാന്‍ ഒരുങ്ങുന്നത്.

Most Read Articles

Malayalam
English summary
Emflux two and two plus electric motorcycle first official teasers. Read more in Malayalam.
Story first published: Saturday, August 17, 2019, 11:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X