കഴിഞ്ഞ കാല പ്രധാനമന്ത്രിമാരുടെയും രാഷ്ട്രപതിമാരുടെയും ഔദ്യോഗിക വാഹനങ്ങള്‍

1947 ഓഗസ്റ്റ് 15 -ന് ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായി മാറി. കഴിഞ്ഞ ദിവസം 73 -ാം സ്വതന്ത്ര്യ ദിനം നമ്മള്‍ ആഘോഷിക്കുകയും ചെയ്തു. ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങി നരേന്ദ്ര മോഡി വരെയുള്ളവരെ ഈ പരേഡുകളിലേക്ക് കൊണ്ടുപോയ വാഹനങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

കഴിഞ്ഞ കാല പ്രധാനമന്ത്രിമാരുടെയും രാഷ്ട്രപതിമാരുടെയും ഔദ്യോഗിക വാഹനങ്ങള്‍

ആദ്യം ഉണ്ടായിരുന്ന വാഹനങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായ വാഹനങ്ങളിലാണ് പ്രധാനമന്ത്രിമാരും രാഷ്ട്രപതിമാരും ഈ പരേഡ് ഗ്രൗണ്ടിലേക്ക് എത്തുന്നത്. ഇവര്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ ഏതൊക്കെ എന്ന് ഒന്ന് പരിശോധിച്ചാലോ!.

കഴിഞ്ഞ കാല പ്രധാനമന്ത്രിമാരുടെയും രാഷ്ട്രപതിമാരുടെയും ഔദ്യോഗിക വാഹനങ്ങള്‍

ആദ്യകാലങ്ങളില്‍ കാഡിലാക് കണ്‍ട്രി

1947 -ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും 1950 -ല്‍ മാത്രമാണ് ഒരു ഭരണഘടന അംഗീകരിച്ച് ഗവര്‍ണര്‍ ജനറലിനെ രാഷ്ട്രപതി നിയമിച്ചത്. രാജേന്ദ്ര പ്രസാദ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രസിഡന്റായി. അക്കാലത്ത് രാഷ്ട്രപതി ഉപയോഗിച്ചിരുന്നത് കാഡിലാക് കണ്‍ട്രി വാഹനമായിരുന്നു.

കഴിഞ്ഞ കാല പ്രധാനമന്ത്രിമാരുടെയും രാഷ്ട്രപതിമാരുടെയും ഔദ്യോഗിക വാഹനങ്ങള്‍

കാലങ്ങളായി, കാഡിലാക്കിന്റെ മറ്റ് നിരവധി കാറുകള്‍ രാഷ്ട്രപതിയുടെ യാത്രകളുടെ ഭാഗമായി. എന്നാല്‍ അധികം വൈകാതെ തന്നെ കാഡിലാക് കണ്‍ട്രിയെ മാറ്റി ആ സ്ഥാനത്ത് ഹിന്ദുസ്ഥാന്‍ മോട്ടോര്‍സിന്റെ അംബാസിഡറിനെ കൊണ്ടുവന്നു.

കഴിഞ്ഞ കാല പ്രധാനമന്ത്രിമാരുടെയും രാഷ്ട്രപതിമാരുടെയും ഔദ്യോഗിക വാഹനങ്ങള്‍

റോള്‍സ് റോയ്സ് സില്‍വര്‍ റെയ്ത്ത്

ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും രാജ്യത്ത് സഞ്ചരിക്കുമ്പോള്‍ വിവിധ തരത്തിലുള്ള അമേരിക്കന്‍, ബ്രിട്ടീഷ് കാറുകളായിരുന്നു ഉപയോഗിച്ചിരുന്നത്. അദ്ദേഹം ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരുന്നത് റോള്‍സ് റോയ്സ് സില്‍വര്‍ റെയ്ത്ത് കാറായിരുന്നു.

കഴിഞ്ഞ കാല പ്രധാനമന്ത്രിമാരുടെയും രാഷ്ട്രപതിമാരുടെയും ഔദ്യോഗിക വാഹനങ്ങള്‍

രാജീവ് ഗാന്ധിയുടെ എസ്റ്റീം

രാജീവ് ഗാന്ധി തന്റെ ആദ്യകാലങ്ങളില്‍ മാരുതി 1000 എന്ന കാറായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍ മാരുതി 1000 പിന്നീട് എസ്റ്റീം എന്ന പേരില്‍ വിപണിയില്‍ എത്തി തുടങ്ങി. പിന്നീട് ജോര്‍ദാന്‍ രാജാവ് സമ്മാനമായി നല്‍കിയ റേഞ്ച് റോവര്‍ വോഗിലായിരുന്നു രാജീവ് ഗാന്ധിയുടെ യാത്രകള്‍.

കഴിഞ്ഞ കാല പ്രധാനമന്ത്രിമാരുടെയും രാഷ്ട്രപതിമാരുടെയും ഔദ്യോഗിക വാഹനങ്ങള്‍

ആധുനിക കാലഘട്ടം

90 -കളില്‍ രാഷ്ട്രപതിയുടെയും ഇന്ത്യന്‍ പ്രധാനമന്ത്രിയുടെയും കാറുകളില്‍ മാറ്റം വന്നു. ആഗോള ബ്രാന്‍ഡുകളിലേക്ക് ഇന്ത്യയും ചുവടുവെച്ചു. ശങ്കര്‍ ദയാല്‍ ശര്‍മ ആദ്യത്തെ ഇന്ത്യന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ S-Class ലിമോസിന്‍ ആണ് ഉപയോഗിച്ചിരുന്നത്. അതിനൊപ്പം തന്നെ W140 S-Class ഉം അദ്ദേഹം ഉപയോഗിച്ചിരുന്നു.

കഴിഞ്ഞ കാല പ്രധാനമന്ത്രിമാരുടെയും രാഷ്ട്രപതിമാരുടെയും ഔദ്യോഗിക വാഹനങ്ങള്‍

W140 S-Class മികച്ച മോഡലായിരുന്നതുകൊണ്ടും, വാഹനത്തിന് നല്ല പ്രകടന ക്ഷമത ഉണ്ടായിരുന്ന കൊണ്ടും പിന്നീട് എത്തിയവരും ആ വഹനം ഉപയോഗിച്ചു. കെ.ആര്‍ നാരായണനും എപിജെ അബ്ദുള്‍ കലാമും W140 S-Class തന്നെയായിരുന്ന യാത്രകള്‍ക്ക് ഉപയോഗിച്ചിരുന്നത്.

കഴിഞ്ഞ കാല പ്രധാനമന്ത്രിമാരുടെയും രാഷ്ട്രപതിമാരുടെയും ഔദ്യോഗിക വാഹനങ്ങള്‍

ഇന്ത്യയിലെ ആദ്യ വനിതാ രാഷ്ട്രപതിയാണ് പ്രതിഭ പാട്ടീല്‍. പ്രതിഭ പാട്ടീല്‍ രാഷ്ട്രപതിയായിരുന്നപ്പോള്‍ ലിമോസിന്‍ തന്നെയായിരുന്നു ആദ്യ വാഹനം. എന്നാല്‍ പിന്നീട് അത് മെര്‍സിഡീസ് ബെന്‍സിന്റെ S600 പുല്‍മാന്‍ ഗാര്‍ഡിലേക്ക് അപ്‌ഗ്രേഡ് ചെയ്തു.

കഴിഞ്ഞ കാല പ്രധാനമന്ത്രിമാരുടെയും രാഷ്ട്രപതിമാരുടെയും ഔദ്യോഗിക വാഹനങ്ങള്‍

ഏകദേശം 10 കോടിയില്‍ അധികം വില വരുന്ന ഈ കാര്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമ്പോള്‍ 25 കോടിയില്‍ അധികമാണ് വില. ഈ കാറിനെക്കുറിച്ചുള്ള കൃത്യമായ വിശദാംശങ്ങളും വിവരങ്ങളും രഹസ്യമായി തന്നെയാണ് വെച്ചിരിക്കുന്നത്.

കഴിഞ്ഞ കാല പ്രധാനമന്ത്രിമാരുടെയും രാഷ്ട്രപതിമാരുടെയും ഔദ്യോഗിക വാഹനങ്ങള്‍

എന്നിരുന്നാലും, ഹാന്‍ഡ് ഗ്രനേഡുകള്‍, ബോംബുകള്‍, ലാന്‍ഡ് മൈന്‍, വെടുയുണ്ടകള്‍ എന്നിവ നേരിടാന്‍ ഈ കാറിന് കഴിയും. അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ എല്ലാം തന്നെ ഈ കാറിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ പ്രണബ് മുഖര്‍ജിയും, നിലവില്‍ രാംനാഥ് കോവിന്ദും ഈ വാഹനം തന്നെയാണ് ഉപയോഗിക്കുന്നത്.

കഴിഞ്ഞ കാല പ്രധാനമന്ത്രിമാരുടെയും രാഷ്ട്രപതിമാരുടെയും ഔദ്യോഗിക വാഹനങ്ങള്‍

വിദേശ വ്യാപാരവും വിനിമയവും ഇന്ത്യ ആരംഭിച്ചപ്പോള്‍, വിവിധ വന്‍കിട വിദേശ കാര്‍ നിര്‍മാതാക്കള്‍ ഇന്ത്യയിലേക്ക് എത്തി. എന്നാലും അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു ഉപയോഗിച്ചിരുന്നത് അംബാസിഡര്‍ തന്നെയായിരുന്നു.

കഴിഞ്ഞ കാല പ്രധാനമന്ത്രിമാരുടെയും രാഷ്ട്രപതിമാരുടെയും ഔദ്യോഗിക വാഹനങ്ങള്‍

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ആദരണീയനായ വ്യക്തികളില്‍ ഒരാളും ഭാരതീയ ജനതാ പാര്‍ട്ടിയിലെ ആദ്യ പ്രധാനമന്ത്രിയുമായിരുന്നു അടല്‍ ബിഹാരി വാജ്പേയി. 2001 -ല്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്ന ഭീകരാക്രമണത്തിനുശേഷം, ബിഎംഡബ്ല്യു 7 സീരിസ് സ്വന്തമാക്കി. അതുവരെ അംബാസിഡര്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനം.

കഴിഞ്ഞ കാല പ്രധാനമന്ത്രിമാരുടെയും രാഷ്ട്രപതിമാരുടെയും ഔദ്യോഗിക വാഹനങ്ങള്‍

അടല്‍ ബിഹാരി വാജ്പേയിക്ക് ശേഷം എത്തിയ ഡോ. മന്‍മോഹന്‍ സിങാണ് ബോംബ് പ്രൂഫ് കാര്‍ ആദ്യമായി ഉപയോഗിച്ച് തുടങ്ങുന്നത്.

കഴിഞ്ഞ കാല പ്രധാനമന്ത്രിമാരുടെയും രാഷ്ട്രപതിമാരുടെയും ഔദ്യോഗിക വാഹനങ്ങള്‍

നിലവിലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഔദ്യോഗിക യാത്രകള്‍ക്ക് ഉപയോഗിക്കുന്നത് റേഞ്ച് റോവര്‍ എസ്‌യുവിയാണ്. ഇതിനൊപ്പം തന്നെ ബിഎംഡബ്ല്യു 760Li ഹൈ സെക്യൂരിറ്റി കാറും ഔദ്യോഗിക യാത്രകള്‍ക്കായി ഉപയോഗിക്കുന്നു.

Most Read Articles

Malayalam
English summary
India’s Presidents and Prime Ministers and their cars. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X