11 കോടിയുടെ റോള്‍സ് റോയ്‌സ് സ്വന്തമാക്കി കര്‍ണാടകത്തിലെ മുന്‍ എംഎല്‍എ

അടുത്തിടെ വാര്‍ത്തകളില്‍ ഒരുപാട് കേട്ടിട്ടുണ്ടാകും എം.ടി.ബി നാഗരാജ് എന്ന് പേര്. കഴിഞ്ഞ ആഴ്ച വാര്‍ത്തകളില്‍ നിറഞ്ഞതുപോലെ ഈ അടുത്ത ദിവസങ്ങളിലും അദ്ദേഹത്തിന്റെ പേര് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്.

11 കോടിയുടെ റോള്‍സ് റോയ്‌സ് സ്വന്തമാക്കി കര്‍ണാടകത്തിലെ മുന്‍ എംഎല്‍എ

കൂറുമാറിയതിന്റെ പേരില്‍ സ്പീക്കര്‍ അയോഗ്യനാക്കിയ എംഎല്‍എ എന്നായിരുന്നു നേരത്തെ വാര്‍ത്തകളില്‍ പേര് വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം കണ്ടെത്തിയിരിക്കുന്നത്, കര്‍ണാടകയിലെ ഏറ്റവും സമ്പന്നനായ എംഎല്‍എ എന്ന പേരിലാണ്.

11 കോടിയുടെ റോള്‍സ് റോയ്‌സ് സ്വന്തമാക്കി കര്‍ണാടകത്തിലെ മുന്‍ എംഎല്‍എ

കര്‍ണാടകത്തിലെ ഹാസ്‌കോട്ട് നിയോജക മണ്ഡലത്തില്‍ നിന്നുള്ള മുന്‍ എംഎല്‍എയായാണ് എം.ടി.ബി നാഗരാജ. കോണ്‍ഗ്രസ് എംഎല്‍എ സീറ്റില്‍ വിജയിച്ച് അവസാനം ബിജെപിയിലേക്ക് കൂറുമാറുകയും ചെയ്തു. ഇതോടെയാണ് അദ്ദേഹത്തെ സ്പീക്കര്‍ അയോഗ്യനാക്കിയത്.

11 കോടിയുടെ റോള്‍സ് റോയ്‌സ് സ്വന്തമാക്കി കര്‍ണാടകത്തിലെ മുന്‍ എംഎല്‍എ

കോണ്‍ഗ്രസ് - ദള്‍ സഖ്യത്തില്‍ നിന്ന് ഏതാനും എംഎല്‍എമാര്‍ കൂറുമാറിയതോടെ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് ഭരണം കൈവിട്ടു. നിലവില്‍ ബിജെപി നഷ്ടപ്പെട്ട സ്ഥാനം തിരിച്ചെടുക്കുകയും ചെയ്തു.

11 കോടിയുടെ റോള്‍സ് റോയ്‌സ് സ്വന്തമാക്കി കര്‍ണാടകത്തിലെ മുന്‍ എംഎല്‍എ

എംഎല്‍എ പദവി നഷ്ടമായതിന് പിന്നാലെയാണ് ഇപ്പോള്‍ ഇന്ത്യയില്‍ ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും വില കൂടിയ വാഹനമായ റോള്‍സ് റോയ്‌സ് ഫാന്റം എട്ട് നാഗരാജ് സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെയാണ് ഇപ്പോള്‍ അദ്ദേഹം വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചത്.

11 കോടിയുടെ റോള്‍സ് റോയ്‌സ് സ്വന്തമാക്കി കര്‍ണാടകത്തിലെ മുന്‍ എംഎല്‍എ

9.5 കോടി രൂപയാണ് റോള്‍സ് റോയ്‌സ് ഫാന്റം എട്ടിന്റെ എക്സ്ഷോറൂം വില. എന്നാല്‍ വാഹനം നിരത്തിലെത്തുമ്പോള്‍ ഏകദേശം 11 കോടിയോളം ചെലവ് വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

11 കോടിയുടെ റോള്‍സ് റോയ്‌സ് സ്വന്തമാക്കി കര്‍ണാടകത്തിലെ മുന്‍ എംഎല്‍എ

ഈ വാഹനം സ്വന്തമാക്കിയതോടെ ഇന്ത്യയില്‍ ഏറ്റവും വിലയുള്ള കാര്‍ സ്വന്തമാക്കിയ രാഷ്ട്രീയക്കാരന്‍ എന്ന ബഹുമതി നാഗരാജ് സ്വന്തമാക്കി. തന്റെ ഏറെ നാളായുള്ള സ്വപ്നമായിരുന്നു ഈ വാഹനമെന്നായിരുന്നു സംഭവത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം. നിവേദിത് അല്‍വയുടെ ട്വിറ്ററിലൂടെയാണ് ഈ ചിത്രം പുറത്തെത്തിയത്.

11 കോടിയുടെ റോള്‍സ് റോയ്‌സ് സ്വന്തമാക്കി കര്‍ണാടകത്തിലെ മുന്‍ എംഎല്‍എ

പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന മോഡലാണ് റോള്‍സ് റോയ്‌സ് ഫാന്റം. ബ്രിട്ടീഷ് ആഢംബര കാര്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്‌സിന്റെ ഫ്‌ളാഗ്ഷിപ്പ് സെഡാനാണ് ഫാന്റം. ഫാന്റത്തിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഫാന്റം എട്ടാമന്‍. വിഷന്‍ നെക്സ്റ്റ് 100 കോണ്‍സെപ്റ്റില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് എട്ടാം തലമുറയുടെ വരവ്.

11 കോടിയുടെ റോള്‍സ് റോയ്‌സ് സ്വന്തമാക്കി കര്‍ണാടകത്തിലെ മുന്‍ എംഎല്‍എ

അലുമിനിയം ഫ്രെയിം പ്ലാറ്റ്ഫോമിലൊരുങ്ങുന്ന ഈ വാഹനം സുരക്ഷയുടെ അവസാന വാക്കാണ്. ഏത് കഠിന പ്രതലങ്ങളിലൂടെ സഞ്ചരിച്ചാലും വെള്ളത്തിലൂടെ ഒഴുകുന്ന യാത്രാ അനുഭൂതിയാണ് ഫാന്റം എട്ടാമന്‍ കാഴ്ചവെയ്ക്കുന്നത്. ഏഴാം തലമുറയെക്കാള്‍ മുപ്പത് ശതമാനം ഭാരക്കുറവിലാണ് പുതിയ മോഡല്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.

11 കോടിയുടെ റോള്‍സ് റോയ്‌സ് സ്വന്തമാക്കി കര്‍ണാടകത്തിലെ മുന്‍ എംഎല്‍എ

നിശബ്ദമായ എഞ്ചിനാണ് വാഹനത്തിന്റെ മറ്റൊരു സവിശേഷത. 563 bhp കരുത്തും 900 Nm torque ഉം ഉത്പാദിപ്പിക്കുന്ന 6.75 ലിറ്റര്‍ V12 ട്വിന്‍ ടോര്‍ബോ പെട്രോള്‍ എന്‍ജിനിലാണ് ഈ വാഹനം എത്തുന്നത്. 5.4 സെക്കന്റുകള്‍ മതി പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍.

11 കോടിയുടെ റോള്‍സ് റോയ്‌സ് സ്വന്തമാക്കി കര്‍ണാടകത്തിലെ മുന്‍ എംഎല്‍എ

മണിക്കൂറില്‍ 250 കിലോമീറ്ററായി പരമാവധി വേഗത നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിവേഗ ട്രാക്കുകളില്‍ 290 കിലോമീറ്റര്‍ വേഗത വരെ കൈവരിക്കാന്‍ വാഹനത്തിന് സാധിക്കും. ഏകദേശം 180 -ല്‍ പരം വ്യത്യസ്ത ടയര്‍ ഡിസൈനുകള്‍ വാഹനത്തിനായി പരീക്ഷിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

11 കോടിയുടെ റോള്‍സ് റോയ്‌സ് സ്വന്തമാക്കി കര്‍ണാടകത്തിലെ മുന്‍ എംഎല്‍എ

ആഢംബരം നിറഞ്ഞു തുളുമ്പുന്നതാണ് വാഹനത്തിന്റെ അകത്തളവും. മുന്‍ തലമുറയിലെ മോഡലുകളില്‍ കണ്ടിരുന്നതില്‍ നിന്നും വ്യത്യസ്തമായ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമാണ് പുതിയ മോഡലില്‍. ഗ്യാലറി എന്ന് റേള്‍സ് റോയ്‌സ് വിശേഷിപ്പിക്കുന്ന ഡാഷ്‌ബോര്‍ഡിലുള്ള വലിയ ഗ്ലാസ് പാനലാണ് ഫാന്റം എട്ടാമന്റെ മറ്റൊരു സവിശേഷത.

11 കോടിയുടെ റോള്‍സ് റോയ്‌സ് സ്വന്തമാക്കി കര്‍ണാടകത്തിലെ മുന്‍ എംഎല്‍എ

ഉള്ളില്‍ കയറി ഡോര്‍ ഹാന്‍ഡിലിന്റെ സെന്‍സറില്‍ സ്പര്‍ശിച്ചാല്‍ ഡോര്‍ തന്നെ അടയും. അകത്തളത്തില്‍ ശബ്ദശല്യം കുറയ്ക്കുന്നതിനായും വിപുലമായ സജ്ജീകരണങ്ങളാണ് കമ്പനി കാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

11 കോടിയുടെ റോള്‍സ് റോയ്‌സ് സ്വന്തമാക്കി കര്‍ണാടകത്തിലെ മുന്‍ എംഎല്‍എ

വിസ്‌കി ഗ്ലാസുകളും ഡികാന്ററും ഷാംപെയ്ന്‍ ഫ്‌ളൂട്ടുകളും കുള്‍ ബോക്‌സുമൊക്കെ സൂക്ഷിക്കാന്‍ ഡ്രിങ്ക്‌സ് ക്യാബിന്‍ കാറിനുള്ളില്‍ സജ്ജമാണ്. സുരക്ഷയുടെ കാര്യത്തിലും വാഹനം ഒട്ടും പിന്നിലല്ല. നിരവധി പുതിയ ഫീച്ചറുകളാണ് വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

11 കോടിയുടെ റോള്‍സ് റോയ്‌സ് സ്വന്തമാക്കി കര്‍ണാടകത്തിലെ മുന്‍ എംഎല്‍എ

നൈറ്റ് വിഷന്‍, വിഷന്‍ അസിസ്റ്റ്, ആക്ടീവ് ക്രൂസ് കണ്‍ട്രോള്‍, കൊളീഷന്‍ വാണിങ് (കൂട്ടി ഇടിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുക), ക്രോസ് ട്രാഫിക്ക് വാണിങ്, കാല്‍നടക്കാരുടെ സാന്നിധ്യം തിരിച്ചറിയുന്ന പെഡസ്ട്രിയന്‍ വാണിങ് തുടങ്ങി നിരവധി സുരക്ഷാ ഫീച്ചറുകളും കാറില്‍ ലഭ്യമാണ്.

Most Read Articles

Malayalam
English summary
Disqualified MLA MTB Nagaraj's New Rolls Royce Phantom. Read more in Malayalam.
Story first published: Sunday, August 18, 2019, 8:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X