റെനോ ട്രൈബര്‍ പുറത്തിറങ്ങി; പ്രാരംഭ വില 4.95 ലക്ഷം

തങ്ങളുടെ ഏറ്റവും പുതിയ എംപിവിയായ ട്രൈബറിനെ റെനോ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 4.95 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ പതിപ്പിന്റെ വില. നാല് വകഭേതങ്ങളിലാണ് വാഹനം വിപണിയിലെത്തുന്നത്. 6.49 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഏറ്റവും ഉയര്‍ന്ന പതിപ്പിന്റെ വില.

റെനോ ട്രൈബര്‍ പുറത്തിറങ്ങി; പ്രാരംഭ വില 4.95 ലക്ഷം

വാഹനത്തിന്റെ ബുക്കിങ്ങുകള്‍ നിര്‍മ്മാതാക്കള്‍ ആഗസ്റ്റ് 17 -ന് തന്നെ ആരംഭിച്ചിരുന്നു. ഓണ്‍ലൈന്‍ വഴിയായും റെനോ ഡീലര്‍ഷിപ്പുകള്‍ വഴിയും ട്രൈബര്‍ ബുക്ക് ചെയ്യാവുന്നതാണ്. 11,000 രൂപയാണ് വാഹനത്തിന്റെ ബുക്കിങ് തുക. താമസിയാതെ തന്നെ ഡെലിവറികള്‍ ആരംഭിക്കുമെന്നും ഡീലര്‍ഷിപ്പുകള്‍ അറിയിച്ചു.

Variant Price
RXE Rs 4.95 Lakh
RXL Rs 5.49 Lakh
RXT Rs 5.99 Lakh
RXZ Rs 6.49 Lakh
റെനോ ട്രൈബര്‍ പുറത്തിറങ്ങി; പ്രാരംഭ വില 4.95 ലക്ഷം

റെനോയുടെ ജനപ്രിയ ഹാച്ച്ബാക്കായ ക്വിഡില്‍ വരുന്ന അതേ പ്ലാറ്റ്‌ഫോമിലാണ് ട്രൈബറും ഒരുങ്ങുന്നത്. 2019 ജൂണില്‍ ഇന്ത്യയില്‍ വയ്ച്ചാണ് തങ്ങളുടെ പുതിയ കോമ്പാക്ട് എംപിവിയെ റെനോ ആഗോള തലത്തില്‍ കാഴ്ച്ചവയ്ച്ചത്. ഇന്ത്യന്‍ വിപണിയിലെത്തുന്ന റെനോ വാഹനങ്ങളില്‍ നിന്ന് പുതുമയാര്‍ന്ന ഡിസൈനിലാണ് എംപിവി എത്തുന്നത്.

റെനോ ട്രൈബര്‍ പുറത്തിറങ്ങി; പ്രാരംഭ വില 4.95 ലക്ഷം

സ്റ്റൈലിഷായ സ്മാര്‍ട്ട് ലുക്കിങ് പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ക്രേം ഘടകങ്ങള്‍ ഘടിപ്പിച്ച വലിയ ഗ്രില്ലും വലിപ്പമേറിയ റെനോ ലോഗോയുമാണ്. മുന്‍ ബമ്പറുകള്‍ക്ക് നടുവിലായി എയര്‍ ഇന്‍ടേക്ക് നല്‍കിയിരിക്കുന്നു. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റുകളും, സില്‍വര്‍ നിറത്തിലുള്ള സ്‌കഫ്‌പ്ലേറ്റുകളും വാഹനത്തില്‍ വരുന്നു.

റെനോ ട്രൈബര്‍ പുറത്തിറങ്ങി; പ്രാരംഭ വില 4.95 ലക്ഷം

വശങ്ങളില്‍ വളരെ ലളിതമായ ഭാവമാണ് റെനോ ട്രൈബര്‍ കാഴ്ച്ച വയ്ക്കുന്നത്. വാഹനത്തിന് മസ്‌കുലാര്‍ ലുക്ക് നല്‍കുന്നതിന് വീല്‍ ആര്‍ച്ചുകള്‍ അല്‍പ്പം വെളിയിലേക്ക് തള്ളിയിരിക്കുന്നു. ചുറ്റു ബ്ലാക്ക് ക്ലാഡിങ്ങും നല്‍കിയിരിക്കു്ന്നു. 15 ഇഞ്ച് അലോയി വീലുകളും, ഇരുണ്ട റൂഫ് റെയിലുകളുമാണ്.

റെനോ ട്രൈബര്‍ പുറത്തിറങ്ങി; പ്രാരംഭ വില 4.95 ലക്ഷം

വാഹനത്തിന്റെ പിന്‍ഭാഗവും ഇതേ ലഭിതമായ ഡിസൈന്‍ ശൈലിയാണ് പിന്‍തുടരുന്നത്. നേര്‍ത്ത വ്രാപ്പ് എറൗണ്ട് ടെയില്‍ ലാമ്പുകളും, നമ്പര്‍പ്ലേറ്റിനുമുകളില്‍ വരുന്ന ട്രൈബര്‍ ബാഡ്ജിങ്ങും, ബ്രേക്ക് ലൈറ്റുകള്‍ വരുന്ന ചെറിയ റൂഫ് സ്‌പോയിലറും, പിന്‍ ബമ്പറുകള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന സില്‍വര്‍ നിറത്തിലുള്ള സ്‌കഫ്‌പ്ലേറ്റുകളും വാഹനത്തിന്റെ പിന്‍വശത്തെ മനോഹരമാക്കുന്നു.

Most Read: ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വെയര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹാര്‍ലി

റെനോ ട്രൈബര്‍ പുറത്തിറങ്ങി; പ്രാരംഭ വില 4.95 ലക്ഷം

വാഹനത്തിന്റെ ഉള്‍വശവും മികച്ച രീതിയിലാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഇരട്ട ടോണ്‍ നിറത്തിലുള്ള ഡാഷ്‌ബോര്‍ഡാണ്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ വരുന്ന 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റമാണ്.

Most Read: ഡ്യൂക്ക് 790 നെ ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് കെടിഎം

റെനോ ട്രൈബര്‍ പുറത്തിറങ്ങി; പ്രാരംഭ വില 4.95 ലക്ഷം

എല്‍ഇഡി ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, രണ്ടും മൂന്നും നിരകളില്‍ ഏസി വെന്റുകള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് എന്നിവയ്‌ക്കൊപ്പം നിരവധി അടിസ്ഥാന സുരക്ഷാ ക്രമമീകരണങ്ങളും നിര്‍മ്മാതാക്കള്‍ നല്‍കുന്നു.

Most Read: സെപ്തംബറില്‍ വിപണിയില്‍ എത്തുന്ന വാഹനങ്ങള്‍

റെനോ ട്രൈബര്‍ പുറത്തിറങ്ങി; പ്രാരംഭ വില 4.95 ലക്ഷം

ഒരേയൊരു എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് വാഹനം വിപണിയിലെത്തുന്നത്. 70 bhp കരുത്തും 96 Nm torque ഉം പുറപ്പെടുവിക്കുന്ന 1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ പെട്രോള്‍ യൂണിറ്റാണ് കമ്പനി പ്രധാനം ചെയ്യുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകളില്‍ വാഹനം ലഭ്യമാവും.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
All-New Renault Triber MPV Launched In India: Prices Start At Rs 4.95 Lakh. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X