ഇന്ത്യന്‍ വിപണിയിലെ അഞ്ച് മികച്ച എസ്‌യുവികള്‍

ഇന്ത്യന്‍ വാഹന വിപണി വലിയ പ്രതിസന്ധികളും, വില്‍പ്പന ഇടിവും നേരിടുന്ന കാലഘട്ടമാണിത്. എന്നാലും ഈ സമയത്തും എസ്‌യുവികള്‍ക്ക് വിപണിയില്‍ പ്രിയമേറി വരികയാണ്. അതോടൊപ്പം എസ്‌യുവി ശ്രേണിയിലെ മത്സരവും കടുക്കുകയാണ്.

ഇന്ത്യന്‍ വിപണിയിലെ അഞ്ച് മികച്ച എസ്‌യുവികള്‍

കോമ്പാക്ട്, മിഡ് സൈസ് എസ്‌യുവി വിഭാഗങ്ങളില്‍ വളരെ കടുത്ത പോരാട്ടങ്ങള്‍ തന്നെയാണ് വിപണിയില്‍ നടക്കുന്നത്. അടുത്തിടെ എല്ലാ പ്രമുഖ വാഹന നിര്‍മ്മാതാക്കളും വിവിധ മോഡലുകളുമായി മത്സര രംഗത്ത് എത്തിയിട്ടുണ്ട്. ഈ രണ്ട് വിഭാഗങ്ങളില്‍ നിന്നും ഏറ്റവും മികച്ച അഞ്ച് എസ്‌യുവികളെ പരിചയപ്പെടാം.

ഇന്ത്യന്‍ വിപണിയിലെ അഞ്ച് മികച്ച എസ്‌യുവികള്‍

1. കിയ സെല്‍റ്റോസ്

അടുത്തിടെ പുറത്തിറങ്ങിയ കിയ സെല്‍റ്റോസാണ് പട്ടികയില്‍ ആദ്യ സ്ഥാനം പിടിക്കുന്നത്. പ്രാരംഭ പതിപ്പിന് 9.69 ലക്ഷം രൂപ മുതല്‍ ഏറ്റവും ഉയര്‍ന്ന പതിപ്പിന് 15.99 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്-ഷോറൂം വില. കണക്കുകള്‍ പ്രകാരം നാളിതുവരെ 35,000 ബുക്കിങ്ങുകളാണ് സെല്‍റ്റോസിന് ലഭിച്ചിരിക്കുന്നത്.

ഇന്ത്യന്‍ വിപണിയിലെ അഞ്ച് മികച്ച എസ്‌യുവികള്‍

പ്രധാനമായി രണ്ട് വകഭേതങ്ങളില്‍ വിപണിയിലെത്തുന്ന വാഹനത്തിന് നിരവധി പതിപ്പുകളും നിര്‍മ്മാതാക്കള്‍ പ്രധാനം ചെയ്യുന്നു. ശ്രേണിയില്‍ ആദ്യമായി അവതരിപ്പിക്കുന്ന നിരവധി ഫീച്ചറുകളുമായി എത്തുന്ന സെല്‍റ്റോസ് ഇന്ത്യയിലെ മികച്ച എസ്‌യുവികളില്‍ ഒന്നാണ്. കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയുടെ ഇന്ത്യന്‍ വിപണിയിലെ ആദ്യ വാഹനമാണിത്. ആന്ധ്രാപ്രദേശിലെ അന്തപൂരിലാണ് വാഹനത്തിന്റെ ഉത്പാദനം.

ഇന്ത്യന്‍ വിപണിയിലെ അഞ്ച് മികച്ച എസ്‌യുവികള്‍

2. ഹ്യുണ്ടായി വെന്യു

ഹ്യുണ്ടായിയുടെ ബ്ലൂ ലിങ്ക് കണക്ടിവിറ്റിയുമായി എത്തിയ ഇന്ത്യന്‍ വിപണിയിലെ ആദ്യ കണക്ടഡ് വാഹനമാണിത്. 2019 ജൂലായി മാസത്തിലെ വില്‍പ്പനയില്‍ നിലവില്‍ കോമ്പാക്ട് എസ്‌യുവി വിഭാഗം അടക്കി വാണിരുന്ന മാരുതി വിറ്റാര ബ്രെസ്സയെ നിലംപരിഷാക്കി രാജ്യത്തെ ഏറ്റവും അധികം വില്‍പ്പന ലഭിച്ച കോമ്പാക്ട് എസ്‌യുവി എന്ന നേട്ടവും കുറഞ്ഞ സമായത്തിനുള്ളില്‍ വെന്യു കരസ്ഥമാക്കി.

ഇന്ത്യന്‍ വിപണിയിലെ അഞ്ച് മികച്ച എസ്‌യുവികള്‍

നിലവില്‍ 55,000 -ല്‍ പരം ബുക്കിങ്ങുകള്‍ ലഭിച്ച വെന്യുവില്‍ 1.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോളുള്‍പ്പടെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളാണ് കമ്പനി നല്‍കുന്നത്. വാഹനത്തിന്റെ പ്രാരംഭ പതിപ്പിന് 6.5 ലക്ഷം രൂപമുതല്‍ ഏറ്റവും ഉയര്‍ന്ന പതിപ്പിന് 11.11 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില.

ഇന്ത്യന്‍ വിപണിയിലെ അഞ്ച് മികച്ച എസ്‌യുവികള്‍

3. ഹ്യുണ്ടായി ക്രെറ്റ

കുറയ്ച്ചു നാളുകളായി ഇന്ത്യ വിപണിയിലെ നിറ സാനിധ്യമാണ് ഹ്യുണ്ടായി ക്രെറ്റ. എസ്‌യുവി ശ്രേണിയില്‍ ഇത്രയധികം മത്സരങ്ങള്‍ വരുന്നതിന് മുമ്പ് വിപണിയില്‍ അവതരിച്ച വാഹനമാണിത്.

Most Read: പാക്കിസ്ഥാനില്‍ ലഭിക്കുന്നതും ഇന്ത്യയില്‍ ലഭിക്കാത്തതുമായ ചില വാഹനങ്ങള്‍

ഇന്ത്യന്‍ വിപണിയിലെ അഞ്ച് മികച്ച എസ്‌യുവികള്‍

പോരാട്ടങ്ങള്‍ കടുക്കുമ്പോള്‍ വാഹനത്തിന് പുതിയ പരിഷ്‌കാരങ്ങള്‍ നല്‍കി വിപണിയില്‍ നിലയുറപ്പിക്കുകയാണ് ഹ്യുണ്ടായി. എസ്‌യുവിയുടെ പുതു തലമുറയെ ഉടന്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മ്മാതാക്കള്‍. വാഹനത്തിന്റെ പ്രാരംഭ പതിപ്പിന് 9.60 ലക്ഷം രൂപയും ഏറ്റവും ഉയര്‍ന്ന പതിപ്പിന് 15.65 ലക്ഷം രൂപയുമാണ് എക്‌സ്-ഷോറൂം വില.

Most Read: സെപ്തംബറില്‍ വിപണിയില്‍ എത്തുന്ന വാഹനങ്ങള്‍

ഇന്ത്യന്‍ വിപണിയിലെ അഞ്ച് മികച്ച എസ്‌യുവികള്‍

4. ടാറ്റ ഹാരിയര്‍

വിപണിയില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ച ടാറ്റയുടെ എസ്‌യുവിയാണ് ഹാരിയര്‍. നിരത്തുകളില്‍ ഏറ്റവും ആകര്‍ഷകമായ ഒരു വാഹനം എന്നതിന് പുറമേ സാധാരണക്കാരന് താങ്ങാനാവുന്ന വിലയില്‍ വരുന്ന വലിയ എസ്‌യുവി കൂടെയാണിത്.

Most Read: കണ്ണോടിക്കാം! ഇന്ത്യന്‍ പൊലീസ് സേനയിലെ വാഹന വ്യൂഹത്തിലെക്ക്

ഇന്ത്യന്‍ വിപണിയിലെ അഞ്ച് മികച്ച എസ്‌യുവികള്‍

ലാന്‍ഡ് റോവറിന്റെ D8 ആര്‍ക്കിടെക്ചറില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട ഡിസൈന്‍ ശൈലിയാണ് ഹാരിയറിന്. കസ്സീനി/ബുസ്സാര്‍ഡ് എന്ന് പേര് നല്‍കിയിരിക്കുന്ന വാഹനത്തിന്റെ ഏഴ് സീറ്റ് പതിപ്പും വിപണിയിലെത്തികാനുള്ള ഒരുക്കത്തിലാണ് ടാറ്റ. നിലവില്‍ 13 ലക്ഷം മുതല്‍ 16.78 ലക്ഷം രൂപ വരെയാണ് ഹാരിയറിന്റെ വില.

ഇന്ത്യന്‍ വിപണിയിലെ അഞ്ച് മികച്ച എസ്‌യുവികള്‍

5. എംജി ഹെക്ടര്‍

വലിയ വരവേല്‍പ്പ് ലഭിച്ച മറ്റൊരു വാഹനമാണ് എംജി ഹെക്ടര്‍. ഇന്ത്യന്‍ വിപണിയില്‍ നവാഗതരായ എംജി മോട്ടോര്‍സിന്റെ ആദ്യ വാഹനമാണിത്. ബ്രിട്ടീഷ് പാരമ്പ്യവും, ചൈനയുടെ സാമ്പത്തിക പിന്തുണയുമായിട്ടാണ് നിര്‍മ്മാതാക്കള്‍ എത്തുന്നത്.

ഇന്ത്യന്‍ വിപണിയിലെ അഞ്ച് മികച്ച എസ്‌യുവികള്‍

എസ്‌യുവിയുടെ പ്രാരംഭ വകഭേദത്തിന് 12.18 ലക്ഷം മുതല്‍ ഉയര്‍ന്ന വകഭേദത്തിന് 16.88 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില. 28,000 -ല്‍ പരം ബുക്കിങ് ലഭിച്ച വാഹനത്തിന്റെ ബുക്കിങ്ങുകള്‍ താല്‍കാലികമായ കമ്പനി നിര്‍ത്തി വയ്ച്ചിരിക്കുകയാണ്. ഗുജറാത്തിലെ ഹാലോയിലെ നിര്‍മ്മാണശാലയിലാണ് വാഹനം ഉത്പാദിപ്പിക്കുന്നത്.

More from DriveSpark

Article Published On: Thursday, August 29, 2019, 16:23 [IST]
English summary
Top Five Affordable SUVs in India. Read more Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X