കണ്ണോടിക്കാം! ഇന്ത്യന്‍ പൊലീസ് സേനയിലെ വാഹന വ്യൂഹത്തിലെക്ക്

സ്വാതന്ത്ര്യം ലഭിച്ച് നാളുകളോളം രാജ്യത്തെ പൊലീസ് സേനയുടെ ഔദ്യോഗിക വാഹനം പരമ്പരാഗത ജീപ്പ് തന്നെയായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ അങ്ങനെയല്ല.

കണ്ണോടിക്കാം! ഇന്ത്യന്‍ പൊലീസ് സേനയിലെ വാഹന വ്യൂഹത്തിലെക്ക്

രാജ്യമെമ്പാടുമുള്ള പൊലീസ് സേന ഇന്ന് അത്യാധുനിക വാഹനങ്ങളാണ് തങ്ങളുടെ സേനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പൊലീസിന്റെ പ്രത്യേക ലിവറി മാത്രമല്ല ധാരാളം സവിശേഷതകളുമായിട്ടാണ് ഇവ എത്തുന്നത്. വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേന ഉപയോഗിക്കുന്ന വാഹനങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

കണ്ണോടിക്കാം! ഇന്ത്യന്‍ പൊലീസ് സേനയിലെ വാഹന വ്യൂഹത്തിലെക്ക്

1. ടൊയോട്ട ഇന്നോവ

( ഡല്‍ഹി, യുപി, ആന്ധ്രപ്രദേശ്, തമിഴ്‌നാട് പൊലീസ്)

രാജ്യമെമ്പാടുമുള്ള പൊലീസ് സേന വളരെ വ്യാപകമായി ഉപോഗിക്കുന്ന വാഹനമാണ് ടൊയോട്ട ഇന്നോവ. വിശ്വാസിയതയും, യാത്രാ സുഖവും, ഏഴ് പേരേയും വഹിച്ചു കൊണ്ട് അനായാസം സഞ്ചരിക്കാനുള്ള കഴിവും ഇന്നോവയെ രാജ്യത്തെ പൊലീസ് സേനയുടെ ഇഷ്ട വാഹനമാക്കുന്നു.

കണ്ണോടിക്കാം! ഇന്ത്യന്‍ പൊലീസ് സേനയിലെ വാഹന വ്യൂഹത്തിലെക്ക്

2. മാരുതി ജിപ്‌സി

(ഡല്‍ഹി, ഹരിയാന പൊലീസ്)

പല പൊലീസ് സേനയില്‍ നിന്നും മാരുതി ജിപ്‌സി പകരക്കാര്‍ എത്തിയെങ്കിലും ഇന്നും രാജ്യത്തെ ഏറ്റവും അറിയപ്പെടുന്ന പൊലീസ് വാഹനമാണിത്. എവിടെയും കടന്നു ചെല്ലാവുന്ന വാഹനത്തിന്റെ മികവും, വിശ്വാസിയതയുമാണ് ഇന്ത്യന്‍ പൊലീസ് സേനയില്‍ ജിപ്‌സിയെ പ്രസിദ്ധമാക്കിയത്. ഡെല്‍ഹി, ഹരിയാന പൊലീസ് സേനയില്‍ ജിപ്‌സി ഇന്നും ഒരു നിറ സാനിധ്യമാണ്.

കണ്ണോടിക്കാം! ഇന്ത്യന്‍ പൊലീസ് സേനയിലെ വാഹന വ്യൂഹത്തിലെക്ക്

3. മാരുതി എര്‍ട്ടിഗ

(ചണ്ടിഗര്‍, ഹരിയാന, മുംബൈ, ബാംഗളൂര്‍ പൊലീസ്)

ടൊയോട്ട ഇന്നോവയ്ക്ക് ശേഷം ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള എംപിവിയാണ് മാരുതി എര്‍ട്ടിഗ. ടൊയോട്ടയേക്കാളും വലിപ്പത്തില്‍ ചെറുതാണെങ്കിലും ഉള്‍വശത്ത് ആവശ്യത്തിന് സ്ഥലവും, ഏഴ് പേരെയും വാഹനം വഹിക്കും. എര്‍ട്ടിഗയുടെ ഒതുങ്ങിയ ഡിസൈന്‍ നഗത്തിലെ ട്രാഫിക്കില്‍ ഇന്നോവയേക്കാള്‍ അനായാസം കടന്നു പോകാന്‍ സഹായിക്കും.

കണ്ണോടിക്കാം! ഇന്ത്യന്‍ പൊലീസ് സേനയിലെ വാഹന വ്യൂഹത്തിലെക്ക്

4. മഹീന്ദ്ര രേവ

(ചണ്ടിഗര്‍ പൊലീസ്)

ലോകമെമ്പാടുമുള്ള പൊലീസ് സേനയില്‍ നിന്ന് സാമാന്യ വിരുധമായ വാഹമാണ് ചണ്ടിഗര്‍ പൊലീസ് ഉപയോഗിക്കുന്നത്. രാജ്യത്ത് വാണിജ്യാടിസ്ഥാനത്തില്‍ ആദ്യമായി വില്‍പ്പനയ്‌ക്കെട്ടിയ ഇലക്ട്രിക്ക് വാഹനമാണ് രേവ. വാഹനത്തിന്റെ കോമ്പാക്ട് ഘടന ചണ്ടിഗറിനെ തിരക്കേറിയ നഗര വീധികളിലൂടെ പട്രോളിംഗ് നടത്താന്‍ സേനയേ സഹായിക്കുന്നു. അതോടൊപ്പം ഈ പട്ടികയിലുള്ള മലിനീകരണമുണ്ടാക്കാത ഏക വാഹനവും ഇതാണ്.

കണ്ണോടിക്കാം! ഇന്ത്യന്‍ പൊലീസ് സേനയിലെ വാഹന വ്യൂഹത്തിലെക്ക്

5. മഹീന്ദ്ര സ്‌കോര്‍പിയോ

(തെലങ്കാന, ആന്ധ്ര, പഞ്ചാബ് പൊലീസ്)

രാജ്യത്തെ നിരവധി പൊലീസ് സേനകള്‍ ഉപയോഗിക്കുന്ന വാഹനമാണ് മഹീന്ദ്ര സ്‌കോര്‍പിയോ. പരുക്കന്‍ ഭാവവും, വിശ്വാസിയതയുള്ള ഡീസല്‍ എഞ്ചിനും ചേര്‍ന്ന എസ്‌യുവിയുടെ സുരക്ഷാ കവചം തീര്‍ത്ത പതിപ്പ് നിയമ പാലകരുടെ സംരക്ഷണത്തിന് അനുയോജ്യമായ വാഹനമാണ്.

കണ്ണോടിക്കാം! ഇന്ത്യന്‍ പൊലീസ് സേനയിലെ വാഹന വ്യൂഹത്തിലെക്ക്

ആന്ധ്ര പൊലീസ് എസ്‌യുവിയുടെ മുന്‍ തലമുറയാണ് ഉപയോഗിക്കുമ്പോള്‍, എന്നാല്‍ തെലിങ്കാന പൊലീസ് വാഹനത്തിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഉപയോഗിക്കുന്നത്. ഇവയില്‍ നിന്നും വ്യത്യസ്ഥമായി പഞ്ചാബ് പൊലീസ് വാഹനത്തിന്റെ പിക്കപ്പ് പതിപ്പായ സ്‌കോര്‍പിയോ ഗെറ്റവേയാണ് തിരഞ്ഞെടുത്തത്.

കണ്ണോടിക്കാം! ഇന്ത്യന്‍ പൊലീസ് സേനയിലെ വാഹന വ്യൂഹത്തിലെക്ക്

6. ടാറ്റ സഫാരി സ്റ്റോം

(മധ്യപ്രദേശ് പൊലീസ്)

അടുത്തിടെ ഇന്ത്യന്‍ കരസേനയിലേക്ക് അവതരിപ്പിച്ച വാഹനമാണ് ടാറ്റ സഫാരി സ്റ്റോം, മധ്യപ്രദേശ് പൊലീസിന്റെയും ഇഷ്ട വാഹനം ഇതുതന്നെ. വിശാലമായ അകത്തളവും, സുഖമമായ യാത്രയും, കരുത്തുറ്റ ഡീസല്‍ എഞ്ചിനുമാണ് വാഹനം നല്‍കുന്നത്.

കണ്ണോടിക്കാം! ഇന്ത്യന്‍ പൊലീസ് സേനയിലെ വാഹന വ്യൂഹത്തിലെക്ക്

7. ടാറ്റ ഇന്‍ഡിഗോ

(കൊല്‍ക്കത്ത, ആഗ്ര പൊലീസ്)

ടാറ്റ മോട്ടോര്‍സ് ആദ്യമായി പുറത്തിറക്കിയ സെഡാനായിരുന്നു ഇന്‍ഡിഗോ. വളരെ വിശാലമായ അകത്തളവും, സുഖകരമായ യാത്രയുമാണ് വാഹനം പ്രധാനം ചെയ്യുന്നത്. വാഹനത്തിന്റെ നാലു മീറ്ററില്‍ താഴെയുള്ള ഇന്‍ഡിഗോ CS എന്ന പതിപ്പും ടാറ്റ പുറത്തിറക്കിയിരുന്നു. കൊല്‍ക്കത്ത, ആഗ്ര പൊലീസ് സേന തങ്ങളുടെ ദൈനംദിന പട്രോളിങ്ങിന് ഉപയോഗിക്കുന്ന വാഹനമാണിത്.

കണ്ണോടിക്കാം! ഇന്ത്യന്‍ പൊലീസ് സേനയിലെ വാഹന വ്യൂഹത്തിലെക്ക്

8. മഹീന്ദ്ര ബൊലേറോ

(കേരള, കര്‍ണ്ണാടക, മഹാരാഷ്ട്ര പൊലീസ്)

ഇന്ത്യയിലുടനീളം വളരെയധികം പ്രചാരമുള്ള വാഹനമാണ് മഹീന്ദ്ര ബൊലേറോ. രാജ്യത്തെ ഏറ്റവും അറിയപ്പെടുന്ന യൂട്ടിലിറ്റി വാഹനവും ഇതു തന്നെ. റഗ്ഡ് ബോഡിയും, വിശ്വാസ്യമാര്‍ന്ന ഡീസല്‍ എഞ്ചിനും, കുറഞ്ഞ അറ്റകുറ്റപ്പണിയും കാക്കിയുടെ ഉറ്റ ചെങ്ങാതിയായി ബൊലേറോയെ മാറ്റി.

കണ്ണോടിക്കാം! ഇന്ത്യന്‍ പൊലീസ് സേനയിലെ വാഹന വ്യൂഹത്തിലെക്ക്

9. ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്

(ആന്ധ്ര പൊലീസ്)

വളരെ മികച്ചതും കരുത്തുറ്റതുമായ പെര്‍ഫോമന്‍സ് കാഴ്ച്ച വയ്ക്കുന്ന എസ്‌യുവിയാണ് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്. ദീര്‍ഘ ദൂര ഹൈവേ യാത്രകളും, നഗര തിരക്കുകളും ഒരു പോലെ കൈകാര്യം ചെയ്യാനുള്ള കഴിവാണ് എസ്‌യുവിയെ ആന്ധ്രപ്രദേശ് പൊലീസിന്റെ ഇഷ്ട വാഹനമാക്കിയത്.

കണ്ണോടിക്കാം! ഇന്ത്യന്‍ പൊലീസ് സേനയിലെ വാഹന വ്യൂഹത്തിലെക്ക്

10. മഹീന്ദ്ര TUV300

(മഹാരാഷ്ട്ര പൊലീസ്)

ബോക്‌സി ലുക്കിന് ശ്രദ്ധേയമായ മഹീന്ദ്ര TUV300 മഹാരാഷ്ട്ര പൊലീസ് നിരയിലെ ഏറ്റവും പുതിയ അംഗമാണ്. നാലു മീറ്ററില്‍ താഴെ വലിപ്പമുള്ള എസ്‌യുവി കരുത്തുറ്റതും, നഗരത്തിരക്കുകളിലൂടെ അനായാസം കടന്നു പോവാനും കഴിയുന്നതാണ്. ദിവസേനയുള്ള പട്രോളിങ് ആവശ്യങ്ങള്‍ക്കാണ് സേന ഇവയെ ഉഫയോഗിക്കുന്നത്.

കണ്ണോടിക്കാം! ഇന്ത്യന്‍ പൊലീസ് സേനയിലെ വാഹന വ്യൂഹത്തിലെക്ക്

11. മഹീന്ദ്ര മാര്‍ക്ക്‌സ്മാന്‍

(പശ്ചിമ ബംഗാള്‍, കര്‍ണാടക, മുംബൈ പൊലീസ്)

നിരവധി സംസ്ഥാനങ്ങളിലും ലഹളകള്‍ നിയന്ത്രിക്കാന്‍ പൊലീസ് സേന ഉപയോഗിക്കുന്ന വാഹനമാണ് മഹീന്ദ്ര മാര്‍ക്ക്‌സ്മാന്‍. ഇന്ത്യയിലെ ആദ്യ തദ്ദേശ നിര്‍മ്മിതമായ ബുള്ളറ്റ് പ്രൂഫ് വാഹനമാണിത്. വെടിയുണ്ടകളും, ഹാന്‍ഡ് ഗ്രനേഡുകളും ചെറുത്തു നില്‍ക്കാന്‍ വാഹനത്തിനാവും.

കണ്ണോടിക്കാം! ഇന്ത്യന്‍ പൊലീസ് സേനയിലെ വാഹന വ്യൂഹത്തിലെക്ക്

105 bhp കരുത്തും 228 Nm torque ഉം നല്‍കുന്ന 2.5 ലിറ്റര്‍ CRDE എഞ്ചിനാണ് മാര്‍ക്ക്‌സ്മാനില്‍ വരുന്നത്. 3200 കിലോഗ്രാം ഭാരവും, ആറ് പേരേയും വഹിച്ചുകൊണ്ട് പോവാന്‍ വാഹനത്തിനാവും. 120 കിലോമീറ്റര്‍ പരമാവധി വേഗം കൈവരിക്കാന്‍ മാര്‍ക്ക്‌സ്മാന് കഴിയും.

കണ്ണോടിക്കാം! ഇന്ത്യന്‍ പൊലീസ് സേനയിലെ വാഹന വ്യൂഹത്തിലെക്ക്

12. പൊളാരിസ് ATV

(കേരള, ഗുജറാത്ത് പൊലീസ്)

അമേരിക്കന്‍ നിര്‍മ്മാതാക്കളായ ATV -യുടെ വളരെ വ്യത്യസ്ഥമായ വാഹനമാണ് പൊളാരിസ്. നക്‌സല്‍ ആക്രമണങ്ങള്‍ നേരിടാനായി കേരള പൊലീസ് സേനയില്‍ ഉള്‍പ്പെടുത്തിയ വാഹനമാണിത്.

കണ്ണോടിക്കാം! ഇന്ത്യന്‍ പൊലീസ് സേനയിലെ വാഹന വ്യൂഹത്തിലെക്ക്

എന്നാല്‍ വാഹനത്തിന്റെ ഉയര്‍ന്ന ശബ്ദം നക്‌സലുകളെ അന്വേഷിച്ചുള്ള യാത്രക്ക് ബുദ്ധിമുട്ടാകുന്നത് കൊണ്ട് നിലവില്‍ ഈ വാഹനങ്ങള്‍ കടല്‍പ്പുറങ്ങളില്‍ പട്രോളിങ്ങിനായിട്ടാണ് സേന ഉപയോഗിക്കുന്നത്. ആറ് സീറ്റര്‍ പൊളാരിസിനെ സംസ്ഥാനത്തെ പല കടല്‍പ്പുറങ്ങളിലും കാണാം. 18 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില.

Most Read Articles

Malayalam
English summary
Cars used by various state police in India. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X