യമഹ XSR 155 നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള പ്രധാന കാരണങ്ങൾ

എന്‍ട്രി ലെവല്‍ റെട്രോ സ്റ്റൈല്‍ മോഡലായ XSR 155- നെ അടുത്തിടെ യമഹ തായ്‌ലന്‍ഡ് വിപണിയില്‍ അവതരിപ്പിച്ചിരുന്നു. യമഹയുടെ സ്‌പോർട്‌സ് ഹെറിറ്റേജ് വിഭാഗത്തിൽ സ്ഥാപിച്ചിരിക്കുന്ന എൻട്രി ലെവൽ മോട്ടോർസൈക്കിളാണ് XSR 155.

യമഹ XSR 155 നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള പ്രധാന കാരണങ്ങൾ

എന്നാൽ എന്ന് വാഹനം ഇന്ത്യയിലെത്തുമെന്ന കാര്യം യമഹ പുറത്തുവിട്ടിട്ടില്ല. എങ്കിലും ഇന്ത്യയിൽ മികച്ച വിപണി കണ്ടെത്താൻ ഈ റെട്രോ സ്റ്റൈല്‍ മോഡലിന് സാധിക്കുമെന്നാണ് വിശ്വാസം. XSR 155 നെ യമഹ ഇന്ത്യയിൽ അവതരിപ്പിക്കാൻ തീരുമാനിച്ചതിന്റെ പ്രധാന കാരണങ്ങൾ ഇതാ.

യമഹ XSR 155 നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള പ്രധാന കാരണങ്ങൾ

1. ചെലവ് കുറഞ്ഞ ബൈക്ക്

പവർ, ഫ്രെയിം,സസ്പെൻഷൻ സജ്ജീകരണം, ബ്രേക്കുകൾ എന്നിവയുൾപ്പെടെ XSR 155 ന്റെ മിക്ക ഘടകങ്ങളും യമഹ R15 V3.0 യിൽ നിന്നും കടമെടുത്തതാണ്. ഇതിനർത്ഥം, XSR 155 ഇന്ത്യയിൽ നിർമ്മിക്കാനും സമാരംഭിക്കാനും യമഹയ്ക്ക് ധാരാളം പണം ചെലവഴിക്കേണ്ടതില്ല എന്നാണ്.

യമഹ XSR 155 നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള പ്രധാന കാരണങ്ങൾ

അതിനാൽ എല്ലാ ആധുനിക സവിശേഷതകളും വാഗ്ദാനം ചെയ്യുന്ന റെട്രോ-സ്റ്റൈൽ മോട്ടോർസൈക്കിളിന് 1.50 ലക്ഷം രൂപയോളമായിരിക്കും വില നിശ്ചയിക്കുക. ഇത് ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിച്ചേക്കും.

യമഹ XSR 155 നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള പ്രധാന കാരണങ്ങൾ

2. ശ്രേണിയിലെ കുറഞ്ഞ മത്സരം

150-160 സിസി ശ്രേണിയിൽ ബൈക്ക് വാങ്ങുന്നവർക്ക് നിലവിൽ ധാരാളം ഓപ്ഷനുകൾ ഉണ്ട്. എന്നാൽ ഇവയിൽ ഭൂരിഭാഗവും സ്ട്രീറ്റ് നേക്കഡ് മോഡലുകളോ അല്ലെങ്കിൽ ഒരു കംപ്ലീറ്റ് മോട്ടോർസൈക്കിളുകളോ ആണ്. ഇന്ത്യൻ ഉപഭോക്താക്കൾ റെട്രോ-സ്റ്റൈൽ മോട്ടോർസൈക്കിളുകളെ ആരാധിക്കുന്നവരാണ് എന്ന കാര്യം നിഷേധിക്കാനാവാത്തതാണ്.

യമഹ XSR 155 നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള പ്രധാന കാരണങ്ങൾ

റോയൽ എൻഫീൽഡിന്റെയോ ഇന്ത്യയിലെ ജാവ മോട്ടോർസൈക്കിളുകളുടെയോ വിജയത്തിന്റെ കാരണങ്ങളിലെ പ്രധാന ഘടകവും ഇതാണ്. അതിനാൽ 1.50 ലക്ഷം രൂപയിൽ ഒരു റെട്രോ-സ്റ്റൈൽ മോട്ടോർസൈക്കിളിൽ സ്വന്തമാക്കാൻ ആളുകളുണ്ടാകും എന്നതാണ് വാസ്തവം.

യമഹ XSR 155 നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള പ്രധാന കാരണങ്ങൾ

3. കരുത്തേറിയ 155 സിസി എഞ്ചിൻ

യമഹ R15 V3.0-ക്ക് കരുത്ത് പകരുന്ന അതേ 155 സിസി, സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് XSR 155 -യിലും കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇത് ഇന്ത്യയിലെ സബ് 200 സിസി വിഭാഗത്തിലെ ഏറ്റവും ശക്തവും നൂതനവുമായ എഞ്ചിനാണ്.

Most Read: ടാറ്റ ഹാരിയർ ബ്ലാക്ക് എഡിഷൻ അവതരിപ്പിച്ചു- വില 16.76 ലക്ഷം മുതൽ

യമഹ XSR 155 നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള പ്രധാന കാരണങ്ങൾ

155 സിസി എഞ്ചിൻ ലിക്വിഡ് കൂളിംഗ് മാത്രമല്ല, യമഹയുടെ വേരിയബിൾ വാൽവ് ആക്യുവേഷൻ സാങ്കേതികവിദ്യയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് 10000 rpm ൽ 19 bhp കരുത്തും 14.7 torque ഉം ഉത്പാദിപ്പിക്കും.

Most Read: വില്‍പ്പനയില്‍ യമഹ MT-15 -നെ കടത്തിവെട്ടി കെടിഎം ഡ്യൂക്ക് 125

യമഹ XSR 155 നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള പ്രധാന കാരണങ്ങൾ

4. യമഹയുടെ ജനപ്രീതിയും ബ്രാൻഡ് മൂല്യവും

ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിലെ വിശ്വസ്തരാണ് ജാപ്പനീസ് നിർമ്മാതാക്കളായ യമഹ. നിരവധി ജനപ്രിയ ബൈക്കുകൾ യമഹയുടെ ശ്രേണിയിൽ ലഭ്യമാണ്.

Most Read: പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

യമഹ XSR 155 നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള പ്രധാന കാരണങ്ങൾ

കൂടാതെ നമ്മുടെ രാജ്യത്തെ പ്രീമിയം മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി യമഹ താൽപര്യം പ്രകടിപ്പിച്ചു എന്നതും ശ്രദ്ധേയമാണ്. അതിനാൽ XSR 155 യുടെ അവതരണം ഉടൻ സംഭവിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

യമഹ XSR 155 നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള പ്രധാന കാരണങ്ങൾ

5. ഉപഭോക്താക്കളെ ആകർഷിക്കാനുള്ള മികച്ച ഫീച്ചറുകൾ

റെട്രോ മോട്ടോർസൈക്കിളിൽ നിന്ന് XSR 155 അതിന്റെ സ്റ്റൈലിംഗ് പ്രചോദനം ഉൾക്കൊള്ളുന്നുണ്ടെങ്കിലും ഉപഭോക്താക്കളെ ആകർഷിക്കാനുള്ള എല്ലാ ആധുനിക ഘടകങ്ങളും ബൈക്കിനുണ്ട്. എൽഇഡി ഹെഡ്‌ലാമ്പ്‌, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൽഇഡി ടെയിൽലാമ്പ് എന്നിവ വാഹനത്തിൽ യമഹ വാഗ്ദാനം ചെയ്യുന്നു.

യമഹ XSR 155 നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള പ്രധാന കാരണങ്ങൾ

R15 V3.0 യുടെ എഞ്ചിൻ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ സിറ്റി യാത്രകൾക്കും ഹൈവേ റൈഡുകൾക്കും മോട്ടോർ സൈക്കിൾ ഒരേപോലെ യോഗ്യമായിരിക്കും. അതിനാൽ ഇത് ഇന്ത്യൻ വിപണിയിൽ വിജയമാകാനുള്ള എല്ലാ സൂത്രവാക്യങ്ങളും ഉൾപ്പെടുത്തിയാണ് എത്തുന്നത്.

More from DriveSpark

Article Published On: Monday, September 2, 2019, 11:34 [IST]
English summary
five Reasons Why Yamaha Should Launch The XSR 155 In India. Read more Malayalam
കൂടുതല്‍... #യമഹ #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X