ടാറ്റ ഹാരിയർ ബ്ലാക്ക് എഡിഷൻ അവതരിപ്പിച്ചു- വില 16.76 ലക്ഷം മുതൽ

ടാറ്റ മോട്ടോഴ്സിന്റെ ജനപ്രിയ എസ്‌യുവിയായ ഹാരിയറിന്റെ ഡാർക്ക് എഡിഷൻ മോഡൽ അവതരിപ്പിച്ചു. പുതിയ ടാറ്റ ഹാരിയർ ഡാർക്ക് പതിപ്പിന് 16.76 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

ടാറ്റ ഹാരിയർ ബ്ലാക്ക് എഡിഷൻ അവതരിപ്പിച്ചു- വില 16.76 ലക്ഷം മുതൽ

ഹാരിയറിന്റെ ഉയർന്ന മോഡലായ XZ വകഭേദത്തെ അടിസ്ഥാനമാക്കിയാണ് ഡാർക്ക് എഡിഷൻ കമ്പനി വിപണിയിലെത്തിച്ചിരിക്കുന്നത്. നിരവധി ഫീച്ചറുകളും കോസ്മെറ്റിക് പരിഷ്ക്കരണങ്ങളും ഉൾപ്പെടുത്തിയാണ് വാഹനം എത്തുന്നത്. ‘അറ്റ്ലസ് ബ്ലാക്ക്' എന്ന പുതിയ പെയിന്റ് സ്കീമാണ് ബ്ലാക്ക് എഡിഷൻ വാഗ്ദാനം ചെയ്യുന്നത്.

ടാറ്റ ഹാരിയർ ബ്ലാക്ക് എഡിഷൻ അവതരിപ്പിച്ചു- വില 16.76 ലക്ഷം മുതൽ

പുതിയ പെയിന്റ് സ്കീമിന് പുറമെ 17 ഇഞ്ച് ബ്ലാക്ക്സ്റ്റോൺ അലോയ് വീലുകളും കറുത്ത സ്കഫ് പ്ലേറ്റുകളും പുതിയ മോഡലിൽ ഉൾക്കൊള്ളുന്നു. പുതിയ ഹാരിയർ ഡാർക്ക് എഡിഷന് അതിന്റെ ഇന്റീരിയറുകളിലും കാര്യമായ മാറ്റങ്ങൾ ടാറ്റ വരുത്തിയിട്ടുണ്ട്.

ടാറ്റ ഹാരിയർ ബ്ലാക്ക് എഡിഷൻ അവതരിപ്പിച്ചു- വില 16.76 ലക്ഷം മുതൽ

പൂർണമായും കറുത്ത നിറത്തിലുള്ള അകത്തളമാണ് വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്. ബെനെക് കാലിക്കോ ലെതർ സീറ്റ് അപ്ഹോൾസ്റ്ററിയിൽ കോൺട്രാസ്റ്റ് ഗ്രേ സ്റ്റിച്ചിംഗ് വാഹനത്തിന് പ്രീമിയം ടച്ച് നൽകുന്നു. ബ്ലാക്ക്സ്റ്റോൺ ഗ്രേ നിറത്തിലുള്ള ഡാഷ്‌ബോർഡ് ഇന്റീരിയറിനെ വ്യത്യസ്തമാക്കുന്നുമുണ്ട്.

ടാറ്റ ഹാരിയർ ബ്ലാക്ക് എഡിഷൻ അവതരിപ്പിച്ചു- വില 16.76 ലക്ഷം മുതൽ

ഹാരിയറിന്റെ ഉയർന്ന പതിപ്പായ XZ നെ അടിസ്ഥാനമാക്കിയുള്ള ഫീച്ചറുകളും ഉപകരണങ്ങളും തന്നെയാണ് നൽകിയിരിക്കുന്നത്. 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, സ്റ്റിയറിംഗ് മൌണ്ട് ചെയ്ത ഓഡിയോ കൺട്രോൾ, 7 ഇഞ്ച് കളർ എംഐഡി, ക്ലൈമറ്റ് കൺട്രോൾ, 9 സ്പീക്കർ JBL ഓഡിയോ സിസ്റ്റം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ടാറ്റ ഹാരിയർ ബ്ലാക്ക് എഡിഷൻ അവതരിപ്പിച്ചു- വില 16.76 ലക്ഷം മുതൽ

സുരക്ഷാ സവിശേഷതകളുടെ കാര്യത്തിൽ ആറ് എയർബാഗുകൾ, എബിഎസ്, ഇബിഡി, റിയർ പാർക്കിംഗ് സെൻസറുകൾ, റിവേഴ്സ് പാർക്കിംഗ് ക്യാമറ, ഇലക്ട്രോണിക് സ്ഥിരത നിയന്ത്രണം, ട്രാക്ഷൻ കൺട്രോൾ എന്നിവയെല്ലാം ടാറ്റ ഹാരിയറിൽ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, സീറ്റ് ബെൽറ്റ് റിമൈന്ററുകൾ, ഹൈ സ്പീഡ് വാർണിംഗ്, ഹിൽ-ഡിസന്റ് നിയന്ത്രണം എന്നിവയും വാഹനത്തിന്റെ പ്രത്യേകതകളാണ്.

Most Read: HR-V ഇന്ത്യയിലേക്ക് ഇല്ലെന്ന് ഹോണ്ട

ടാറ്റ ഹാരിയർ ബ്ലാക്ക് എഡിഷൻ അവതരിപ്പിച്ചു- വില 16.76 ലക്ഷം മുതൽ

കാഴ്ചയിലുള്ള മാറ്റങ്ങളൊഴിച്ചാൽ വാഹനത്തിന്റെ എഞ്ചിനിലോ കരുത്തിലോ പരിഷ്ക്കരണങ്ങളൊന്നും ടാറ്റ വരുത്തയിട്ടില്ല. ഫിയറ്റിൽ നിന്നും കടമെടുത്ത അതേ ബിഎസ്-VI 2.0 ലിറ്റർ ‘ക്രയോടെക്' ഡീസൽ എഞ്ചിൻ തന്നെയാണ് ബ്ലാക്ക് എഡിഷനിലും വാഗ്ദാനം ചെയ്യുന്നത്. ഇത് 143 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സാണ് വാഹനത്തിനുള്ളത്.

Most Read: പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

ടാറ്റ ഹാരിയർ ബ്ലാക്ക് എഡിഷൻ അവതരിപ്പിച്ചു- വില 16.76 ലക്ഷം മുതൽ

പുതിയ അറ്റ്ലസ് ബ്ലാക്ക് പെയിന്റ് സ്കീമിനൊപ്പം ടാറ്റ ഹാരിയറിൽ അഞ്ച് സിംഗിൾ-ടോൺ, രണ്ട് ഡ്യുവൽ-ടോൺ പെയിന്റ് സ്കീമുകളിലും ലഭ്യമാണ്.സിംഗിൾ-ടോൺ കളർ ഓപ്ഷനുകളിൽ കാലിസ്റ്റോ കോപ്പർ, തെർമിസ്റ്റോ ഗോൾഡ്, ഏരിയൽ സിൽവർ, ടെലിസ്റ്റോ ഗ്രേ, ഓർക്കസ് വൈറ്റ് എന്നിവ ഉൾപ്പെടുന്നു. അതുപോലെ ഡ്യുവൽ-ടോൺ ഓപ്ഷനുകളിൽ കാലിസ്റ്റോ കോപ്പർ / ബ്ലാക്ക്, ഓർക്കസ് വൈറ്റ് / ബ്ലാക്ക് എന്നിവയും ഉൾപ്പെടുന്നു.

Most Read: പഴകും തോറും മൂല്യം കൂടുന്ന മോട്ടോർസൈക്കിളുകൾ

ടാറ്റ ഹാരിയർ ബ്ലാക്ക് എഡിഷൻ അവതരിപ്പിച്ചു- വില 16.76 ലക്ഷം മുതൽ

ടാറ്റ ഹാരിയർ ഡാർക്ക് എഡിഷൻ വാഹനത്തിന് കൂടുതൽ സ്പോർട്ടിയും ആക്രമണാത്മകവുമായ രൂപവും നൽകുന്നു. ഈ പ്രീമിയം എസ്‌യുവിയിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ബ്ലാക്ക് എഡിഷൻ സഹായിച്ചേക്കും. കിയ സെൽറ്റോസ്, എംജി ഹെക്ടർ, ജീപ്പ് കോമ്പസ്, ഹ്യുണ്ടായ് ക്രെറ്റ തുടങ്ങിയ വാഹനങ്ങളാണ് ഇന്ത്യൻ വിപണിയിൽ ഹാരിയറിന്റെ എതിരാളികൾ.

Most Read Articles

Malayalam
English summary
Tata Harrier Dark Edition Launched In India: Priced At Rs 16.76 Lakh. Read more Malayalam
Story first published: Saturday, August 31, 2019, 16:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X