പഴകും തോറും മൂല്യം കൂടുന്ന മോട്ടോർസൈക്കിളുകൾ

പഴകും തോറും വാഹനങ്ങളുടെ വിപണി മൂല്യം കുറയുന്നതാണ് പതിവ്. മെയ്ക്ക് ആൻഡ് മോഡൽ, സർവ്വീസ് റെക്കോർഡ്, അപകട ചരിത്രം എന്നീ നിരവധി ഘടകങ്ങളാണ് ഒരു വാഹനത്തിന്റെ മൂല്യതകർച്ചക്ക് കാരണമാവുന്നത്. എന്നാൽ കാലം ചെല്ലുന്തോറും മൂല്യവും ഉപഭോക്താക്കളും കൂടിവരുന്ന ചില സ്കൂട്ടറുകളും മോട്ടോർ സൈക്കിളുകളും നമുക്കിടയിലുണ്ട്. അത്തരം ഇരുചക്രവാഹനങ്ങൾ ഏതൊക്കെയെന്ന് നമുക്ക് പരിചയപ്പെടാം.

പഴകും തോറും മൂല്യം കൂടുന്ന മോട്ടോർസൈക്കിളുകൾ

റോയൽ എൻഫീൽഡ് കാസ്റ്റ് അയൺ 350/500

പതിറ്റാണ്ടുകളായി ഇന്ത്യയിൽ പ്രചാരത്തിലുള്ള ബ്രാൻഡാണ് റോയൽ എൻഫീൽഡ്. കമ്പനിയുടെ ഏറ്റവും പുതിയ ബൈക്കുകളിൽ ചിലത് മറ്റ് ആധുനിക ബൈക്കുകളുമായി സാമ്യമുള്ളതാണെങ്കിലും, എൻഫീൽഡ് മോട്ടോർസൈക്കിളുകളിൽ വലിയൊരു വിഭാഗം ഇപ്പോഴും പഴയ രൂപകൽപ്പനയും സാങ്കേതികവിദ്യയും പിന്തുടരുന്നു. അതുതന്നയാണ് കമ്പനിയുടെ ജനപ്രീതിക്ക് കാരണവും. 1994-ൽ ഐഷർ ഗ്രൂപ്പ് ബ്രാൻഡ് വാങ്ങിയ ശേഷം മോഡൽ ലൈനപ്പിന് ഒരു ഉത്തേജനം നൽകുകയും ബ്രാൻഡ് ഇമേജ് മെച്ചപ്പെടുത്തുകയും ചെയ്തു.

പഴകും തോറും മൂല്യം കൂടുന്ന മോട്ടോർസൈക്കിളുകൾ

സ്വന്തമായി ഒരു വ്യക്തിത്വമുള്ള ബൈക്കുകളിലൊന്നായി ബുള്ളറ്റ് 350, 500 കാസ്റ്റ് അയൺ (CI) മോഡലുകളെ പലരും ഇപ്പോഴും ഓർക്കുന്നു. പഴയ കാസ്റ്റ്-ഇരുമ്പ് ബ്ലോക്ക് എഞ്ചിനുകൾക്ക് തികച്ചും വ്യത്യസ്തമായ പ്രകമ്പനം ഉണ്ടായിരുന്നു. ഇപ്പോൾ ഈ മോഡലുകൾ വാങ്ങുന്നതിന് ഏകദേശം 90,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ചെലവുവരും. നന്നായി പരിപാലിക്കുന്ന ബുള്ളറ്റുകൾക്ക് ഇതിലും ഉയർന്ന വിലയും കൊടുക്കേണ്ടി വരും.

പഴകും തോറും മൂല്യം കൂടുന്ന മോട്ടോർസൈക്കിളുകൾ

യമഹ RD350

ഒരു കാലത്തെ ഏറ്റവും അഭികാമ്യമായ ബൈക്കുകളിൽ ഒന്നായിരുന്നു യമഹ RD350. ഇപ്പോൾ ഒരു ഐതിഹാസിക ബൈക്കായാണ് ആളുകൾ RD350 യെ കാണുന്നത്. എം‌എസ് ധോണി, ജോൺ അബ്രഹാം എന്നിവരെപ്പോലുള്ള നിരവധി സെലിബ്രിറ്റികൾ RD350 യുടെ അഭിമാന ഉടമകളാണ്. 31 bhp പവർ ഉത്പാദിപ്പിക്കുന്ന രണ്ട്-സ്ട്രോക്ക് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.

പഴകും തോറും മൂല്യം കൂടുന്ന മോട്ടോർസൈക്കിളുകൾ

വിപണിയിലെത്തിയിരുന്ന സമയത്ത് മികച്ച വിജയം നേടാൻ വാഹനത്തിന് സാധിച്ചില്ലെങ്കിലും പിന്നീട് വാഹനത്തിന്റെ മൂല്യം ഉയരുകയായിരുന്നു. ഇപ്പോൾ വാഹനത്തിന് ഏകദേശം 1.50 ലക്ഷം രൂപയിലധികമാണ് വില.

പഴകും തോറും മൂല്യം കൂടുന്ന മോട്ടോർസൈക്കിളുകൾ

യെസ്ഡി

1960 ലാണ് ഐഡിയൽ ജാവ ഇന്ത്യയിൽ ആരംഭിക്കുന്നത്. എന്നാൽ 1973-ൽ യെസ്ഡി എന്ന പേരിലേക്ക് പിന്നീട് മാറുകയുണ്ടായി. മത്സര പ്രേമികൾക്കിടയിൽ യെസ്ഡി ബൈക്കുകൾ ക്രൂയിസ് ഓറിയന്റഡ് ആയിമാറിയിരുന്നു. ദേശീയ മോട്ടോർസൈക്കിൾ റാലി ചാമ്പ്യൻഷിപ്പിൽ ഒരു പതിവ് കാഴ്ചയായിരുന്നു യെസ്ഡി.

പഴകും തോറും മൂല്യം കൂടുന്ന മോട്ടോർസൈക്കിളുകൾ

എന്നാൽ 1996-ൽ തൊഴിലാളികളുടെ പണിമുടക്കുകൾക്കും പുതിയ കർശനമായ മലിനീകരണ മാനദണ്ഡങ്ങൾക്കുമിടയിൽ ഫാക്ടറിയും പ്രവർത്തനങ്ങളും ഐഡിയൽ ജാവ ഗ്രൂപ്പിന് നിർത്തേണ്ടി വന്നു. അതോടെ വാഹനത്തിന്റെ നിർമ്മാണവും അവസാനിച്ചു. ഓപ്പൺ മാർക്കറ്റിൽ യെസ്ഡി റോഡ്‌കിംഗിന് ഉയർന്ന വിലയാണുള്ളത്. കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിൽ ജാവ തിരിച്ചുവരവ് നടത്തിയിരുന്നു.

പഴകും തോറും മൂല്യം കൂടുന്ന മോട്ടോർസൈക്കിളുകൾ

ലാംബ്രെറ്റയും വിജയ് സൂപ്പറും

1972 ൽ ഇന്ത്യാ ഗവൺമെന്റ് ഇന്നസെന്റി ഗ്രൂപ്പ് വാങ്ങി ഇറ്റാലിയൻ ബ്രാൻഡിന്റെ പ്രവർത്തനങ്ങൾ ലഖ്‌നൗവിലേക്ക് മാറ്റി. സ്കൂട്ടേഴ്‌സ് ഇന്ത്യ ലിമിറ്റഡ് (SIL) എന്ന പേരിൽ ഒരു പുതിയ നിർമാണ പ്ലാന്റ് ആരംഭിച്ചതിന് ശേഷമായിരുന്നു ഇത്. ഇതേ കമ്പനിയാണ് ലാംബ്രെറ്റ, വിജയ് തുടങ്ങിയ ജനപ്രിയ മോഡലുകൾ നിർമ്മിച്ചതും.

പഴകും തോറും മൂല്യം കൂടുന്ന മോട്ടോർസൈക്കിളുകൾ

കാലാതീതമായ രസകരമായ രൂപകൽപ്പനയും ഗൃഹാതുരത്വ ഘടകവും കാരണം ഈ ഐതിഹാസിക സ്‌കൂട്ടറുകൾ ഇപ്പോൾ വിലയേറിയ ശേഖരമായി മാറിയിരിക്കുകയാണ്. നിലവിൽ ലാംബ്രെറ്റ സ്കൂട്ടറിന് 50,000 രൂപ മുതൽ 80,000 രൂപ വരെയാണ് വിലയുള്ളത്.

പഴകും തോറും മൂല്യം കൂടുന്ന മോട്ടോർസൈക്കിളുകൾ

യമഹ RX-Z / സുസുക്കി ഷോഗൺ

ഭാരം കുറഞ്ഞതും രണ്ട്-സ്ട്രോക്ക് ബൈക്കുകളുമാണ് തൊണ്ണൂറുകൾ കാലഘട്ടം ഭരിച്ചിരുന്നത്. അക്കാലത്തെ ഏറ്റവും വലിയ രണ്ട് ജനപ്രിയ ബൈക്കുകളായിരുന്നു യമഹ RX-Z ഉം സുസുക്കി ഷോഗണും. അക്കാലത്ത് സമാനമായ മിക്ക മോട്ടോർസൈക്കിളുകളുടെയും കാര്യത്തിലെന്നപോലെ ഇവ രണ്ടും തികച്ചും താങ്ങാനാവുന്നവയും മികച്ച സ്പീഡ് വാഗ്ദാനം ചെയ്യുന്നവയുമായിരുന്നു.

പഴകും തോറും മൂല്യം കൂടുന്ന മോട്ടോർസൈക്കിളുകൾ

യമഹ RX-100 ന്റെ പിൻഗാമിയായിരുന്നു RX-Z. അഞ്ച് സ്പീഡ് ഗിയർ‌ബോക്സ് സജ്ജീകരിച്ചിരിക്കുന്ന RX-Z ഇപ്പോൾ ഏറ്റവും കൂടുതൽ വിപണിമൂല്യമുള്ള ബൈക്കുകളിൽ മുൻപന്തിയിലാണ്.

പഴകും തോറും മൂല്യം കൂടുന്ന മോട്ടോർസൈക്കിളുകൾ

സുസുക്കി ഷോഗണും മികച്ച വിജയം നേടിയ ബൈക്കുകളിലൊന്നാണ്. മിനിമലിസ്റ്റ് രൂപവും മികച്ച കരുത്ത് വാഗ്ദാനം ചെയ്യുന്നതുമാണ് ഷോഗണിലേക്ക് ആകർഷിക്കുന്നത്. യമഹ ബൈക്കുകളേക്കാൾ കരുത്തേറിയതായിരുന്നു ഷോഗൺ. നിലവിൽ സ്പെയറുകളുടെ അഭാവമാണ് ഷോഗൺ പ്രേമികളെ അലട്ടുന്നത്.

Most Read Articles

Malayalam
English summary
Indian motorcycles that get COSTLIER as they get older. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X