വിറ്റാര ബ്രെസ്സയ്ക്ക് പെട്രോളിന് പിന്നാലെ CNG പതിപ്പും പുറത്തിറക്കാനൊരുങ്ങി മാരുതി
ഏകദേശം മൂന്ന് വര്‍ഷത്തോളം വിപണിയിലെ ഒന്നാമനായി വാണിരുന്ന മാരുതി വിറ്റാര ബ്രെസ്സ അടുത്തിടെയാണ് രണ്ടാം സ്ഥാനത്തേക്ക് പിന്‍ തള്ളപ്പെട്ടത്. ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300, ടാറ്റ നെക്‌സോണ്‍ എന്നിവയില്‍ നിന്ന് നേരിടുന്ന മത്സരമാണ് ബ്രെസ്സയുടെ വില്‍പ്പനയെ സാരമായി ബാധിച്ചിരിക്കുന്നത്.

നിലവില്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ മാത്രമാണ് വിറ്റാര ബ്രെസ്സയില്‍ കമ്പനി നല്‍കിയിരുന്നത്. ബിഎസ് VI മലിനീകരണ നിരോധന ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഡീസല്‍ എഞ്ചിനുകള്‍ നിര്‍ത്തലാക്കാനാണ് മാരുതിയുടെ തീരുമാനം.

വിപണിയിൽ നിലവിലുള്ള മറ്റ് എതിരാളികള്‍ക്കെല്ലാം പെട്രോള്‍ എഞ്ചിനും, കൂടുതല്‍ ഫീച്ചറുകളുമുള്ളതാണ് ബ്രെസ്സയുടെ വീഴ്ച്ചക്ക് പ്രധാന കാരണം. ഈ പോരായ്മ പരിഹരിച്ച് വാഹനത്തില്‍ പെട്രോള്‍ എഞ്ചിന്‍ അവതരിപ്പിക്കാനുള്ള നീക്കള്‍ നിമ്മാതാക്കള്‍ ആരംഭിച്ചു കഴിഞ്ഞു.

എന്നാള്‍ ഇതോടൊപ്പം എസ്‌യുവിയില്‍ CNG എഞ്ചിന്‍ കൂടെ നല്‍കാനുള്ള ഒരുക്കത്തിലാണ് മാരുതി ഇപ്പോള്‍. രാജ്യത്ത് നാലു മീറ്ററില്‍ താഴെയുള്ള എസ്‌യുവികളില്‍ CNG ഓപ്ഷനുമായി എത്തുന്ന ആദ്യ വാഹനമാവും വിറ്റാര ബ്രെസ്സ.

പില്‍ക്കാലത്തും തങ്ങളുടെ ഏറ്റവും ജനപ്രിയമായ പല മോഡലുകളുടേയും CNG പതിപ്പുകള്‍ കമ്പനി പുറത്തിറക്കിയിരുന്നു. നിലവില്‍ നാലു മീറ്റരില്‍ താഴെയുള്ള എസ്‌യുവി വിഭാഗത്തില്‍ കമ്പനി ഫിറ്റ് ചെയ്ത CNG കിറ്റുകളുള്ള വാഹനങ്ങള്‍ ഒന്നും തന്നെയില്ല. മാരുതി ഈ തീരുമാനവുമായിട്ട് മുമ്പോട്ട് പോവുകയാണെങ്കില്‍ 1.2 ലിറ്റര്‍ എഞ്ചിനിലാവും CNG കിറ്റ് ഘടിപ്പിക്കാന്‍ സാധ്യത.

റിപ്പോര്‍ട്ടുകള്‍ പ്രകാരം വിറ്റാര ബ്രെസ്സയ്ക്ക് രണ്ട് പെട്രോള്‍ ഓപ്ഷനുകളാവും നിര്‍മ്മാതാക്കള്‍ നല്‍കുക. 1.2 ലിറ്റര്‍ നാല് സിലണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ യൂണിറ്റും, 1.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് യൂണിറ്റുമാവും. ഹ്യുണ്ടായി വെന്യുവിലും, ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിലും ഇതേ ഘടനയാണ് വരുന്നത്.
Read More: അംബാനിയുടെ ഡ്രൈവറുടെ ശമ്പളം എത്രയെന്ന് ഊഹിക്കാമോ?

ബിഎസ് VI നിലവാരത്തിലേക്ക് ഡീസല്‍ എഞ്ചിനുകള്‍ പരിഷ്‌കരിക്കാനുള്ള അധിക ചിലവു മൂലമാണ് നിലവിലുള്ള ഡീസല്‍ എഞ്ചിന്‍ മാരുതി നിര്‍്ത്തലാക്കുന്നത്. എഞ്ചിന്‍ പരിഷ്‌കരിച്ചാലും അതിന്റെ ചിലവിനൊത്തവണ്ണം വിപണിയില്‍ വില്‍പ്പന ലഭിക്കില്ല എന്നതും മറ്റൊരു കാരണമാണ്.
Most Read: 25,000 രൂപ പിഴ, ക്ഷുഭിതനായ യുവാവ് ബൈക്കിന് തീ കൊളുത്തി

മലിനീകരണ വിമുക്ത ഗതാഗത മാര്‍ഗങ്ങളിലേക്ക് ജനങ്ങളെ നയിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. അതിനായി രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ നിര്‍മ്മാണത്തേയും, വില്‍പ്പനയേയും വളരെയധികം സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു. നികുതിയിലവുകളും, മറ്റ് നിരവധി ആനുകൂല്യങ്ങളും ഇവയ്ക്ക് ലഭിക്കുന്നു.
Most Read: തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓണക്കാലത്ത് വന്‍ ഓഫറുമായി മഹീന്ദ്ര

എന്നാല്‍ ഒറ്റയടിക്ക് ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് പൂര്‍ണ്ണമായി മാറാന്‍ നിരവധി തടസ്സങ്ങള്‍ നമുക്ക് മുമ്പിലുണ്ട്. വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള സൈകര്യങ്ങള്‍ വളരെ പരിമിതമാണിപ്പോള്‍. ഈ സാഹചര്യത്തിലാണ് മിക്ക നിര്‍മ്മാതാക്കളും CNG എന്ന ഓപഷന്‍ കൂടെ പരിഗണിക്കുന്നത്.


Click it and Unblock the Notifications








