100 സിസി ശ്രേണിയിലെ മികച്ച ബൈക്കുകള്‍
മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ 100 സിസി ശ്രേണിയോട് ഇന്ത്യന്‍ വിപണിക്ക് എന്നും ഒരു പ്രത്യേത താല്പര്യം ഉണ്ട്. ഇരുചക്ര വാഹനനിര്‍മ്മാതാക്കള്‍ക്ക് ഭൂരിഭാഗം വില്‍പ്പനയും സമ്മാനിക്കുന്ന ശ്രേണികൂടിയാണിത്.

സാധാരണക്കാരന് താങ്ങാവിന്ന വിലയും മികച്ച് ഇന്ധന ക്ഷമതയുമാണ് ഈ ശ്രേണിയെ വിപണിയില്‍ മികച്ചതാക്കി തീര്‍ക്കുന്നത്. 100 സിസിയിലെ ജനപ്രീയ ബൈക്കുകള്‍ ഏതൊക്കെ എന്ന് ഒന്ന് നോക്കാം.

ഹീറോ സ്‌പ്ലെന്‍ഡര്‍ പ്ലസ്
ഈ നിരയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ഹീറോയുടെ ബൈക്കുകളില്‍ ഒന്നാണ് സ്‌പ്ലെന്‍ഡര്‍ പ്ലസ്. സാധാരണക്കാരന് വാങ്ങാവുന്ന മികച്ച ബൈക്കുകളില്‍ ഒന്നെന്ന വിശേഷണവും സ്‌പ്ലെന്‍ഡര്‍ പ്ലസിനു തന്നെ.

തെണ്ണൂറുകളില്‍ വിപണിയില്‍ എത്തിയ ബൈക്ക് പല തരത്തിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമായി. ലിറ്ററിന് 93.2 കിലോമീറ്റര്‍ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. 97.2 സിസി എഞ്ചിനുള്ള ബൈക്ക് ഈ ബൈക്ക് 8,000 rpm -ല്‍ 8.36 bhp പവറും 5,000 rpm -ല്‍ 8.05 Nm torque ഉം സൃഷ്ടിക്കും. 51,790 രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറും വില.

ടിവിഎസ് സ്‌പോര്‍ട്ട്
ടിവിഎസ് സ്റ്റാര്‍ സിറ്റിയെ അടിസ്ഥാനമാക്കി കമ്പനി വിപണിയില്‍ എത്തിച്ച മോഡലാണ് ടിവിഎസ് സ്‌പോര്‍ട്ട്. സ്റ്റാര്‍ സിറ്റിയെക്കാള്‍ ഒതുക്കമുള്ളതും വ്യത്യസ്തവുമായ ബൈക്കാണിത്. പേരുപോലെ തന്നെ സ്‌പോര്‍ട്ടി ഭാവം തരുന്ന ഡിസൈനായിരുന്നു ബൈക്കിന്റേത്.

പുതിയ ഗ്രാഫിക്‌സ്, സ്പോര്‍ട്ടി ഡിസൈന്‍, ഓള്‍ ഗിയര്‍ ഇലക്ട്രിക്ക് സ്റ്റാര്‍ട്ട് എന്നിവ ബൈക്കിന്റെ സവിശേഷതകളാണ്. കമ്യുട്ടര്‍ വിഭാഗത്തില്‍ വ്യത്യസ്ത രൂപം ഉള്ളൊരു ബൈക്ക് കൂടിയായിരുന്നു ടിവിഎസിന്റെ സ്‌പോര്‍ട്ട്.

99.7 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിനാണ് ടിവിഎസ് സ്പോര്‍ട്ടിന്റെ കരുത്ത്. 7,500 rpm -ല്‍ 7.4 bhp കരുത്തും 5,000 rpm -ല്‍ 7.5 Nm torque -ഉം ആണ് സൃഷ്ടിക്കുന്നത്. 95 കിലോമീറ്ററാണ് ടിവിഎസ് സ്പോര്‍ട്ട് അവകാശപ്പെടുന്ന ഇന്ധനക്ഷമത. ടിവിഎസ് സ്പോര്‍ട്ടിന് 39,900 രൂപയാണ് എക്സ്ഷോറൂം വില.
Most Read: വിപണിയിലെ തകർച്ചക്കിടയിലും മികച്ച വിൽപ്പനയുള്ള കാറുകൾ

ബജാജ് പ്ലാറ്റിന 100
മികച്ച മൈലേജുള്ള ബൈക്കുകള്‍ നിര്‍മ്മിക്കുന്ന കാര്യത്തില്‍ ബജാജും എന്നും മുന്നിലാണ്. മൈലേജിലെ വമ്പന്മാരായ നിരവധി ഇരുചക്ര വാഹനങ്ങള്‍ ബജാജ് നിരയില്‍ ഉണ്ട്. അതില്‍ 100 സിസി വിഭാഗത്തിലെ ജനപ്രീയ മോഡലാണ് ബജാജ് പ്ലാറ്റിന 100.
Most Read: ലോറി ഡ്രൈവര്‍ക്ക് ലഭിച്ചത് നിലവിലുള്ള ഏറ്റവും ഉയര്‍ന്ന പിഴ

കമ്യുട്ടര്‍ വിഭാഗത്തില്‍ ഏറ്റവും അധികം വില്‍പ്പനയുള്ള ബൈക്കുകളിലൊന്നാണിത്. എന്‍ട്രിലെവല്‍ കമ്യുട്ടര്‍ വിഭാഗത്തില്‍ ഇത്ര ഇന്ധനക്ഷമതയുള്ള ബൈക്കുകള്‍ ഇന്ത്യയില്‍ മാത്രമല്ല, ലോകത്തു തന്നെയില്ലെന്നും ബജാജ് അവകാശപ്പെടുന്നു.
Most Read: അടവ് മുടങ്ങിയാല്‍ റിവോള്‍ട്ട് ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

102 സിസി DDSI എഞ്ചിനാണ് പ്ലാറ്റിനയ്ക്ക് കരുത്ത് ഏകുന്നത്. 7,500 rpm -ല്‍ 8 bhp കരുത്തും 5,000 rpm -ല്‍ 8.6 Nm torque ഉം ആണ് എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നത്. 40,896 രൂപയാണ് ബൈക്കിന്റെ എക്‌സഷോറും വില.

ബജാജ് CT100
പ്ലാറ്റിനയ്ക്ക് ശേഷം എന്‍ട്രി ലെവല്‍് ശ്രേണിയില്‍ ബജാജിന്റെ മറ്റൊരു തുറുപ്പ് ചിട്ടാണ് CT100. 99 സിസി നാലു സ്ട്രോക്ക് എഞ്ചിന്‍. 8 bhp കരുത്തും 8.05 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. നാലു സ്പീഡാണ് ഗിയര്‍ബോക്സ്. 33,402 രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറും വില.

ഹീറോ HF ഡീലക്‌സ്
ഹീറോയില്‍ നിന്നുള്ള മറ്റൊരു എന്‍ട്രി ലെവല്‍ ബൈക്കാണ് HF ഡീലക്‌സ്. 39,900 രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറും വില. 97.2 സിസി എയര്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ 4-സ്‌ട്രോക്ക് എഞ്ചിനാണ് കരുത്ത്. 7,500 rpm -ല്‍ 8.2 bhp കരുത്തും 4,500 rpm -ല്‍ 8 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

അടുത്തിടെ ഹീറോയുടെ i3s സാങ്കേതികവിദ്യയും എബിഎസും വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയിരുന്നു. ഇതിനൊപ്പം പുതിയ ഗ്രാഫിക്‌സ് ഡിസൈനും ബൈക്കിന് കമ്പനി നല്‍കി. ഏകദേശം 88.5 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് i3s HF ഡീസക്‌സില്‍ കമ്പനി അവകാശപ്പെടുന്നത്.

ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ്
ടിവിഎസ് മോട്ടോഴ്സ് കഴിഞ്ഞ വര്‍ഷമാണ് സ്റ്റാര്‍ സിറ്റി പ്ലസിന്റെ പുതിയ പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിച്ചത്. പുതിയ കളര്‍ സ്‌കീമും മെച്ചപ്പെട്ട ബ്രേക്കിംഗ് സിസ്റ്റവും കമ്പനി ഉള്‍പ്പെടുത്തി. 53,047 രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറും വില.

109.7 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ്, 4-സ്‌ട്രോക്ക് എഞ്ചിനാണ് ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസിന്റെ കരുത്ത്. 7000 rpm -ല്‍ 8.4 ps പവറും 5000 rpm -ല്‍ 8.7 Nm torque ഉം എഞ്ചിന്‍ സൃഷ്ടിക്കും. മുന്‍വശത്ത് 130 mm ഡ്രം ബ്രേക്കുകളും പിന്നില്‍ 110 mm ഡ്രം ബ്രേക്കുമാണ് പുതിയ പതിപ്പിന്റെ സവിശേഷത.


Click it and Unblock the Notifications








