അടവ് മുടങ്ങിയാല്‍ റിവോള്‍ട്ട് ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

റിവോള്‍ട്ട് ഇന്റലികോര്‍പ്പ് അടുത്തിടെയാണ് ആദ്യ ഇലക്ട്രിക്ക് ബൈക്കുകളെ രാജ്യത്ത് അവതരിപ്പിച്ചത്. മുഴുവന്‍ തുകയും ഒന്നിച്ച് വാങ്ങാതെ മാസംതോറും ഒരു നിശ്ചിത തുക സ്വീകരിച്ചുള്ള വിപണനമാണ് റിവോള്‍ട്ട് അവതരിപ്പിച്ചത്.

അടവ് മുടങ്ങിയാല്‍ റിവോള്‍ട്ട് ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇതിനായി മൈ റിവോള്‍ട്ട് പ്ലാന്‍ (MRP) എന്നൊരു പദ്ധതിയാണ് കമ്പനി വിപണിയെ പരിചയപ്പെടുത്തിയത്. 37 മാസ കാലയളവില്‍ മാസം തോറും നിശ്ചിത തുക ഉപഭോക്താവില്‍ നിന്നും സ്വീകരിക്കുന്ന രീതിയാണിത്.

അടവ് മുടങ്ങിയാല്‍ റിവോള്‍ട്ട് ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

3,499 രൂപയ്ക്ക് RV400 ബേസ് മോഡല്‍ ഉപഭോക്താവിന് സ്വന്തമാക്കാം. മാസംതോറും 3,999 രൂപയാണ് RV400 പ്രീമിയം ബൈക്കിന്റെ വില. റിവോള്‍ട്ടിന്റെ നിരയിലെ ചെറിയ മോഡലായ RV300 -ന് മാസംതോറും 2,999 രൂപയാണ് കമ്പനി ഈടാക്കുന്നത്.

അടവ് മുടങ്ങിയാല്‍ റിവോള്‍ട്ട് ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തുടക്കത്തില്‍ ഡൗണ്‍ പേയ്‌മെന്റ് ആവശ്യമില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നിലവില്‍ മുഴുവന്‍ തുകയും ഒന്നിച്ച് ഉപഭോക്താവിന്റെ കൈയ്യില്‍ നിന്നും വാങ്ങിയുള്ള വിപണനം കമ്പനിക്ക് ഇല്ല.എന്നാല്‍ ഉപഭോക്താക്കളുടെ താല്പര്യം അനുസരിച്ച് ഭാവിയില്‍ മുഴുവന്‍ തുകയും ഒന്നിച്ച് വാങ്ങിയുള്ള വിപണനവും മുന്നോട്ട് വെയ്ക്കുമെന്ന് കമ്പനി അറിയച്ചു.

അടവ് മുടങ്ങിയാല്‍ റിവോള്‍ട്ട് ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഉപഭോക്താവ് മാസം തോറുമുള്ള തുക അടയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഗവണ്‍മെന്റ് ചട്ടങ്ങള്‍ പ്രകാരം ബൈക്ക് പിടിച്ചെടുക്കുമെന്ന് കമ്പനി അറിയിച്ചു. ഇന്‍സ്റ്റാള്‍മെന്റ് അടക്കാന്‍ പരാജയപ്പെടുന്ന ഉപഭോക്താവിന് ആ മാസം തന്നെ സര്‍ക്കാര്‍ ചട്ടങ്ങള്‍ പ്രകാരം ആദ്യ നോട്ടീസ് അയ്ക്കും.

അടവ് മുടങ്ങിയാല്‍ റിവോള്‍ട്ട് ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇതിന് ശേഷം രണ്ടാമത് ഒരു നോട്ടീസ് കൂടി കമ്പനി നല്‍കും. ബൈക്ക് പിടിച്ചെടുക്കുന്നതിന് മുമ്പ് ഉപഭോക്താവിനെ വിളിച്ച് കമ്പനി സംസാരിക്കുമെന്നും റിവോള്‍ട്ട് സ്ഥാപകന്‍ രാഹുല്‍ ശര്‍മ്മ പറഞ്ഞു.

അടവ് മുടങ്ങിയാല്‍ റിവോള്‍ട്ട് ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അതേസമയം ഒരു ഉപഭോക്താവിന് മാസം തോറുമുള്ള പണം മുന്നോട്ട് അടയ്ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ കരാറില്‍ നിന്ന് പിന്‍മാറാന്‍ സാധിക്കുമെന്നും കമ്പനി അറിയിച്ചു. നിലവില്‍ ഡല്‍ഹി, പൂനെ നഗരങ്ങളില്‍ മാത്രമാണ് റിവോള്‍ട്ട് ലഭ്യമാകുന്നത്.

Most Read: അംബാനിയുടെ ഡ്രൈവറുടെ ശമ്പളം എത്രയെന്ന് ഊഹിക്കാമോ?

അടവ് മുടങ്ങിയാല്‍ റിവോള്‍ട്ട് ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അധികം വൈകാതെ ബംഗളൂരു, ഹൈദരാബാദ്, നാഗ്പൂര്‍, അഹമ്മദാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കും വിപണി ശൃംഖല വ്യാപിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ബുക്കിങ് അടുത്തിടെ കമ്പനി തത്കാലികമായി നിര്‍ത്തിവെച്ചിരുന്നെങ്കിലും പിന്നീട് പുനരാരംഭിച്ചു.

Most Read: വിപണിയില്‍ എത്തുന്ന അഞ്ച് മികച്ച ഇലക്ട്രിക്ക് കാറുകള്‍

അടവ് മുടങ്ങിയാല്‍ റിവോള്‍ട്ട് ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തോടെ വിപണിയില്‍ എത്തുന്ന ആദ്യ ഇലക്ട്രിക്ക് ബൈക്കുകളാണ് RV300, RV400. 90 ശതമാനം ഉപഭോക്താക്കളും RV400 പ്രീമിയം മോഡലാണ് തിരഞ്ഞെടുക്കുന്നതെന്നാണ് കമ്പനി അറിയിച്ചത്. ഉടന്‍ തന്നെ മറ്റൊരു ബൈക്കിനെ കൂടി വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റിവോള്‍ട്ട്.

Most Read: മഹീന്ദ്രയുടെ കുഞ്ഞന്‍ കാറില്‍ ചുറ്റി ഫ്രാന്‍സിസ് മാര്‍പാപ്പ

അടവ് മുടങ്ങിയാല്‍ റിവോള്‍ട്ട് ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ബേസ്, പ്രീമിയം എന്നീ രണ്ട് വേരിയന്റുകളില്‍ RV400 വിപണിയില്‍ ലഭ്യമാകും. RV300 -ല്‍ നിന്നും ഒരു വേരിയന്റെ മാത്രമാണ് വില്‍പ്പനയ്ക്ക് എത്തുക. റഗുലര്‍ ബൈക്കുകള്‍ക്ക് സമാനമായ രൂപഘടനയാണ് തന്നെയാണ് റിവോള്‍ട്ട് ഇലക്ട്രിക് ബൈക്കിനുമുള്ളത്.

അടവ് മുടങ്ങിയാല്‍ റിവോള്‍ട്ട് ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ലൈറ്റ് വെയ്റ്റ് സിംഗിള്‍ ക്രാഡില്‍ ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മാണം. സുഖകരമായ യാത്രയ്ക്ക് മുന്നില്‍ ഇന്‍വേര്‍ട്ടഡ് ഫോര്‍ക്കും പിന്നില്‍ അഡ്ജസ്റ്റബിള്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍. 17 ഇഞ്ച് അലോയ് വീലുകള്‍ക്ക് ഡിസ്‌ക് ബ്രേക്കുകളും നല്‍കിയിട്ടുണ്ട്.

അടവ് മുടങ്ങിയാല്‍ റിവോള്‍ട്ട് ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അധിക സുരക്ഷയ്ക്കായി കംബൈന്‍ഡ് ബ്രേക്കിങ് സംവിധാനവും റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനവും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 3.24 കിലോവാട്ട് ബാറ്ററിയും 3,000 വാട്ട് ഇലക്ട്രിക് മോട്ടോറുമാണ് പുതിയ റിവോള്‍ട്ട് ആര്‍വി 400 ഘടിപ്പിച്ചിരിക്കുന്നത്.

അടവ് മുടങ്ങിയാല്‍ റിവോള്‍ട്ട് ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇലക്ട്രിക് മോട്ടോര്‍ 170 Nm torque ഉം സൃഷ്ടിക്കും. സിറ്റി, ഇക്കോ, സ്പോര്‍ട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും ബൈക്കുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മണിക്കൂറില്‍ 85 കിലോമീറ്ററാണ് RV 400 -ന്റെ പരമാവധി വേഗം. ഒരു തവണ പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 156 കിലോമീറ്റര്‍ വരെ സഞ്ചരിക്കാമെന്നാണ് കമ്പനിയുടെ അവകാശവാദം.

അടവ് മുടങ്ങിയാല്‍ റിവോള്‍ട്ട് ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

2.7 kW ലിത്തിയം-അയണ്‍ ബാറ്ററിയാണ് RV300 -ല്‍ നല്‍കിയിരിക്കുന്നത്. വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന 1500 വാട്ട് ഇലക്ട്രിക് മോട്ടര്‍ ഒരു തവണ പൂര്‍ണ്ണമായ ചാര്‍ജ് ചെയ്താല്‍ 180 കിലോമീറ്റര്‍ മൈലേജ് നല്‍കും.

അടവ് മുടങ്ങിയാല്‍ റിവോള്‍ട്ട് ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മണിക്കൂറില്‍ 65 കിലോമീറ്ററാണ് ബൈക്കിന്റെ പരമാവധി വേഗം. മൂന്ന് മണിക്കൂറിനുള്ളില്‍ ബാറ്ററി 75 ശതമാനം വരെ ചാര്‍ജ് ചെയ്യാം. നാലര മണിക്കൂറിനുള്ളില്‍ 100 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Monday, September 9, 2019, 11:44 [IST]
English summary
Revolt customers should take note when the payment is failing. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X