മഹീന്ദ്രയുടെ കുഞ്ഞന്‍ കാറില്‍ ചുറ്റി ഫ്രാന്‍സിസ് മാര്‍പാപ്പ

ലളിത ജീവിതം നയിക്കാന്‍ ആഹ്വാനം ചെയ്യുന്നതിനൊപ്പം അത് ജീവിച്ച് കാണിക്കുന്ന വ്യക്തിത്വം കൂടിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. പലപ്പോഴും മാര്‍പാപ്പ വാര്‍ത്തകളില്‍ നിറയുന്നതും ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ടാണ്.

മഹീന്ദ്രയുടെ കുഞ്ഞന്‍ കാറില്‍ ചുറ്റി ഫ്രാന്‍സിസ് മാര്‍പാപ്പ

മാര്‍പാപ്പയുടെ യാത്രകളില്‍ പോലും അത് കാണാന്‍ സാധിക്കും. ചെറു വാഹനങ്ങള്‍ ഇഷ്ടപ്പെടുന്ന മാര്‍പാപ്പ എപ്പോഴും ചെറിയ വാഹനങ്ങളാണ് ഉപയോഗിക്കാറുള്ളത്. ചെറിയ വാഹനങ്ങളോടുള്ള മാര്‍പാപ്പയുടെ ഇഷ്ടം അടുത്തൊന്നും തുടങ്ങിയതല്ല.

മഹീന്ദ്രയുടെ കുഞ്ഞന്‍ കാറില്‍ ചുറ്റി ഫ്രാന്‍സിസ് മാര്‍പാപ്പ

നിരവധി തവണ അത്തരം സംഭവങ്ങള്‍ വാര്‍ത്തയാകുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും അത്തരത്തിലൊരു സംഭവമാണ് വാര്‍ത്തയായിരിക്കുന്നത്. മാര്‍പ്പാപ്പയുടെ സന്ദര്‍ശനം മൊസാംബിക്ക് സന്ദര്‍ശനത്തിനിടെ ഔദ്യോഗിക വാഹനം (പോപ്പ് മൊബീല്‍) ഉപയോഗിക്കാത്ത സമയത്താണ് മഹീന്ദ്ര KUV100 ഉപയോഗിച്ചതാണ് വാര്‍ത്തയായിരിക്കുന്നത്.

മഹീന്ദ്രയുടെ കുഞ്ഞന്‍ കാറില്‍ ചുറ്റി ഫ്രാന്‍സിസ് മാര്‍പാപ്പ

സംഭവം വാര്‍ത്തയായതോടെ മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര സംഭവം ട്വീറ്റ് ചെയ്യുകയും ചെയ്തു. മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും വീഡിയോയും ഉള്‍പ്പടെയാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.

മഹീന്ദ്രയുടെ കുഞ്ഞന്‍ കാറില്‍ ചുറ്റി ഫ്രാന്‍സിസ് മാര്‍പാപ്പ

മാര്‍പാപ്പ് യാത്രയ്ക്ക് KUV100 തെരഞ്ഞെടുത്തതില്‍ സന്തോഷം ഉണ്ടെന്ന് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. ഇതിനു മുമ്പും ഇത്തരത്തിലുള്ള ഭാഗ്യം മഹീന്ദ്രയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1964 -ല്‍ മുംബൈ സന്ദര്‍ശിച്ചപ്പോള്‍ മാര്‍പാപ്പ ഉപയോഗിച്ചിരുന്നതും മഹീന്ദ്രയുടെ തുറന്ന ജീപ്പായിരുന്നു. അത് ഇപ്പോഴും മഹീന്ദ്ര മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.

മഹീന്ദ്രയുടെ കുഞ്ഞന്‍ കാറില്‍ ചുറ്റി ഫ്രാന്‍സിസ് മാര്‍പാപ്പ

അടുത്തിടെ യുഎഇ സന്ദര്‍ശന വേളയില്‍ മാര്‍പാപ്പ ഉപയോഗിച്ച കുഞ്ഞന്‍ കാറും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. കിയയുടെ കുഞ്ഞന്‍ കാറായ സോളിലായിരുന്നു മാര്‍പാപ്പയുടെ യാത്രകള്‍. നാലു പേര്‍ക്ക് മാത്രം ഇരുന്ന് പോകാന്‍ കഴിയുന്ന ഹാച്ച്ബാക്ക് ശ്രേണിയില്‍ ഉള്‍പ്പെടുന്ന വാഹനമാണിത്.

മഹീന്ദ്രയുടെ കുഞ്ഞന്‍ കാറില്‍ ചുറ്റി ഫ്രാന്‍സിസ് മാര്‍പാപ്പ

ഈ വാഹനത്തിന് യുഎഇ വിപണിയില്‍ 50,000 ദിര്‍ഹം മുതലാണ് വില. 2014 -ല്‍ ദക്ഷിണ കൊറിയ സന്ദര്‍ശിച്ചപ്പോഴും 2015 -ല്‍ യുഗാണ്‍ഡ സന്ദര്‍ശിച്ചപ്പോഴും ഈ കുഞ്ഞന്‍ കാറില്‍ തന്നെയായിരുന്നു മാര്‍പാപ്പയുടെ യാത്രകള്‍.

Most Read: തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓണക്കാലത്ത് വന്‍ ഓഫറുമായി മഹീന്ദ്ര

മഹീന്ദ്രയുടെ കുഞ്ഞന്‍ കാറില്‍ ചുറ്റി ഫ്രാന്‍സിസ് മാര്‍പാപ്പ

ഇറ്റാലിയന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ലംബോര്‍ഗിനി സമ്മാനമായി നല്‍കിയ സ്‌പെഷ്യല്‍ എഡിഷന്‍ ഹ്യുറാകാന്‍ സൂപ്പര്‍ കാര്‍ ലേലത്തില്‍ വിറ്റ് ആ തുക സേവനപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കാനുള്ള പോപ്പിന്റെ തീരുമാനം കഴിഞ്ഞ വര്‍ഷം വാര്‍ത്തയായിരുന്നു.

Most Read: അംബാനിയുടെ ഡ്രൈവറുടെ ശമ്പളം എത്രയെന്ന് ഊഹിക്കാമോ?

മഹീന്ദ്രയുടെ കുഞ്ഞന്‍ കാറില്‍ ചുറ്റി ഫ്രാന്‍സിസ് മാര്‍പാപ്പ

വെള്ളയും സ്വര്‍ണവും കലര്‍ന്ന നിറത്തില്‍ മാര്‍പാപ്പയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത കാറിന് രണ്ട് കോടിയിലെറെ രൂപയാണ് വില. നേരത്തെയും സമ്മാനമായി ലഭിച്ച നിരവധി വാഹനങ്ങള്‍ മാര്‍പാപ്പ ഇതുപോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ലേലം ചെയ്യുകയാണ് ചെയ്തിട്ടുള്ളത്.

Most Read: പുതിയ നിയമത്തില്‍ പിടിവിണ് പൊലീസ് ഉദ്യോഗസ്ഥന്‍

മഹീന്ദ്രയുടെ കുഞ്ഞന്‍ കാറില്‍ ചുറ്റി ഫ്രാന്‍സിസ് മാര്‍പാപ്പ

4.96 ലക്ഷം രൂപയാണ് മഹീന്ദ്ര KUV100 -ന്റെ എക്‌സ്‌ഷോറും വില. 5 സീറ്റര്‍ 6 സീറ്റര്‍ മോഡലുകള്‍ വിപണിയില്‍ ലഭ്യമാകും. മുന്നില്‍ മൂന്ന് പേര്‍ക്ക് ഇരിക്കാവുന്ന മോഡലും വഹനത്തില്‍ ലഭ്യമാണെന്നാതാണ് സവിശേഷത.

മഹീന്ദ്രയുടെ കുഞ്ഞന്‍ കാറില്‍ ചുറ്റി ഫ്രാന്‍സിസ് മാര്‍പാപ്പ

1.2 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലും വാഹനം വിപണിയില്‍ ലഭ്യമാകും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് നല്‍കിയിരിക്കുന്നത്. KUV100 -ന്റെ ഇലക്ട്രിക്ക് പതിപ്പിനെ ഉടന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

More from DriveSpark

Article Published On: Saturday, September 7, 2019, 18:58 [IST]
English summary
Pope Francis Travels in Mahindra KUV100 in Mozambique. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X