ലെക്‌സസിന്റെ ആഡംബര വാഹനം സ്വന്തമാക്കി സൗബിന്‍

നടന്‍ ജയസൂര്യയ്ക്ക് പിന്നാലെ ലെക്‌സസ് ആഡംബര കാര്‍ സ്വന്തമാക്കി മലയാളികളുടെ പ്രിയ താരം സൗബിന്‍ ഷാഹിര്‍. ലെക്‌സസിന്റെ ഹൈബ്രിഡ് സെഡാന്‍ ES300h ആണ് താരം സ്വന്തമാക്കിയത്. കെച്ചിയിലെ ഷോറുമില്‍ നിന്നാണ് വാഹനം വാങ്ങിയത്.

ലെക്‌സസിന്റെ ആഡംബര വാഹനം സ്വന്തമാക്കി സൗബിന്‍

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ആഡംബര കാര്‍ വിഭാഗമാണ് ലെക്‌സസ്. ലെക്‌സസ് നിരയിലെ മികച്ച കാറുകളിലൊന്നാണ് ES300h. 59.95 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

ലെക്‌സസിന്റെ ആഡംബര വാഹനം സ്വന്തമാക്കി സൗബിന്‍

അടുത്തിടെ നടന്‍ ജയസൂര്യയും ലെക്‌സസിന്റെ ES300h സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സൗബിനും വാഹനം സ്വന്തമാക്കിയിരിക്കുന്നത്. ഈ വര്‍ഷത്തിന്റെ ആരംഭത്തില്‍ വോള്‍വോയുടെ മികച്ച് എസ്‌യുവികളിലൊന്നായ XC 90 സൗബിന്‍ സ്വന്തമാക്കിയിരുന്നു.

ലെക്‌സസിന്റെ ആഡംബര വാഹനം സ്വന്തമാക്കി സൗബിന്‍

നിലവില്‍ ലെക്‌സസ് ES300h -ന്റെ ഏഴാം തലമുറയാണ് വിപണിയില്‍ ഉള്ളത്. മികച്ച രൂപകല്‍പ്പനയും ഡ്രൈവിങ് സൗകര്യങ്ങളും നല്‍കാനാവുന്ന പുതിയ ഷാസിയുമായാണ് ലെക്‌സസ് ES300h -ന്റെ നിര്‍മാണം.

ലെക്‌സസിന്റെ ആഡംബര വാഹനം സ്വന്തമാക്കി സൗബിന്‍

ലെക്സസിന്റെ സിഗ്‌നേച്ചര്‍ സ്പിന്‍ഡില്‍ ഗ്രില്ലാണ് ES300h -നും. L ആകൃതിയിലുള്ള മാര്‍ക്കര്‍ ലൈറ്റുകള്‍ എല്‍ഇഡി ഹെഡ്ലാമ്പിനോട് ചേര്‍ന്നണതാണ് മുന്‍വശം. 18 ഇഞ്ച് അലോയ് വീലുകള്‍ കാറിന്റെ രൂപം എടുത്തുകാണിക്കും.

ലെക്‌സസിന്റെ ആഡംബര വാഹനം സ്വന്തമാക്കി സൗബിന്‍

ടച്ച്പാഡ് മുഖേന പ്രവര്‍ത്തിക്കുന്ന 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, 7.0 ഇഞ്ച് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, പൂര്‍ണമായും ക്രമീകരിക്കാവുന്ന ഹെഡ്സ് അപ് ഡിസ്പ്ലേ, ചൂടു പകരുന്ന മുന്‍നിര സീറ്റുകള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന പിന്‍നിര സീറ്റുകള്‍ എന്നിങ്ങനെ നീളും വാഹനത്തിന്റെ മറ്റ് സവിശേഷതകള്‍.

ലെക്‌സസിന്റെ ആഡംബര വാഹനം സ്വന്തമാക്കി സൗബിന്‍

നാലാം തലമുറ ലെക്‌സസ് ഹൈബ്രിഡ് ഡ്രൈവ് സിസ്റ്റത്തിനൊപ്പം 2.5 ലിറ്റര്‍, നാലു സിലിന്‍ഡര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 215 bhp പവര്‍ നല്‍കും. എക്കോ, നോര്‍മല്‍, സ്‌പോര്‍ട്ട് എന്നീ മൂന്ന് ഡ്രൈവിങ്ങ് മോഡില്‍ വാഹനം ഓടിക്കാം. 22.37 കിലോമീറ്റര്‍ ഇന്ധനക്ഷമതയും കമ്പനി വാഗ്ദ്ധാനം ചെയ്യുന്നു.

Read More: സര്‍വ്വത്ര പിഴ; പുതുക്കിയ മോട്ടോര്‍ വാഹന നിയമങ്ങള്‍ പൊല്ലാപ്പാകുന്നു

ലെക്‌സസിന്റെ ആഡംബര വാഹനം സ്വന്തമാക്കി സൗബിന്‍

യൂറോ VI മാനദണ്ഡങ്ങള്‍ക്കനുസൃതമായ ഹൈബ്രിഡ് ഇലക്ട്രിക് സംവിധാനത്തിലാണ് കാര്‍ വികസിപ്പിച്ചിരിക്കുന്നത്. 10 എയര്‍ബാഗുകള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ആന്റി-തെഫ്റ്റ് സിസ്റ്റം തുടങ്ങി നിരവധി സുരക്ഷാ സൗകര്യങ്ങളും വാഹനത്തിലുണ്ട്.

Read More: ഓഗസ്റ്റ് മാസം 88 യൂണിറ്റ് വില്‍പ്പനയുമായി കോന ഇലക്ട്രിക്ക്

ലെക്‌സസിന്റെ ആഡംബര വാഹനം സ്വന്തമാക്കി സൗബിന്‍

ഒമ്പത് നിറങ്ങളിലാണ് പുതിയ ലെക്സസ് ES300h സെഡാന്‍ വിപണിയില്‍ വില്‍പനയ്ക്കെത്തുന്നത്. മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസ്, ബിഎംഡബ്ല്യു 5 സീരീസ് മോഡലുകളുമായാണ് പുതിയ ലെക്സസ് ES300h -ന്റെ മത്സരം.

Read More: വന്‍ ഓഫറുകളുമായി ഹ്യുണ്ടായി

ലെക്‌സസിന്റെ ആഡംബര വാഹനം സ്വന്തമാക്കി സൗബിന്‍

അതേസമയം ആദ്യ സമ്പൂര്‍ണ ഇലക്ട്രിക്ക് വാഹനം അവതരിപ്പിക്കാനൊരുങ്ങുകയാണ് ലെക്സസ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു ചെറു ഹാച്ച്ബാക്ക് മോഡലായിരിക്കും ഇലക്ട്രിക് കരുത്തില്‍ ലെക്സസ് ആദ്യം വിപണിയില്‍ അവതരിപ്പിക്കുക. 2015 ജനീവ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച LF-SA കണ്‍സെപ്റ്റില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരിക്കും ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ നിര്‍മാണം.

ലെക്‌സസിന്റെ ആഡംബര വാഹനം സ്വന്തമാക്കി സൗബിന്‍

ഭാവി ഡിസൈന്‍ സങ്കല്‍പങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ടോള്‍, ബോക്സി ശൈലിയിലായിരിക്കും വാഹനത്തിന്റെ രൂപകല്പന. എന്നാല്‍ ആദ്യ ഇലക്ട്രിക്ക് മോഡലിന്റെ ടെക്നിക്കല്‍ വിവരങ്ങള്‍ അടക്കമുള്ള കാര്യങ്ങളില്‍ യാതൊരു സൂചനയും ഇതുവരെ കമ്പനി നല്‍കിയിട്ടില്ല.

Most Read Articles

Malayalam
English summary
Soubin Shahir bought Lexus ES300h hybrid car. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X