വന്‍ ഓഫറുകളുമായി ഹ്യുണ്ടായി

വാഹന വിപണിയിലെ മാന്ദ്യം ഏറിയതോടെ നിര്‍മ്മാതാക്കളെല്ലാം തെരഞ്ഞെടുത്ത ചില മോഡലുകള്‍ക്ക് വന്‍ വിലക്കിഴിവുമായി രംഗത്തെത്തി. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയും തെരഞ്ഞെടുത്ത ചില മോഡലുകള്‍ക്ക് ഇപ്പോള്‍ വിലക്കിഴിവുമായി രംഗത്തെത്തിയിക്കുകയാണ്.

വന്‍ ഓഫറുകളുമായി ഹ്യുണ്ടായി

അടുത്തിടെ വിപണിയില്‍ എത്തിച്ച ഇലക്ട്രിക്ക് കാറായ കോന, പുതിയ ഗ്രാന്‍ഡ് i10 നിയോസ്, വെന്യു തുടങ്ങിയ മോഡലുകള്‍ ഒഴിച്ച് ബാക്കി എല്ലാ മോഡലുകള്‍ക്കും തന്നെ കമ്പനി ഓഫറുകള്‍ അനുവദിച്ചിട്ടുണ്ട്. ഏതൊക്കെ മോഡലുകള്‍ക്കാണ് കമ്പനി ഓഫറുകള്‍ നല്‍കിയിരിക്കുന്നതെന്ന് നോക്കാം.

വന്‍ ഓഫറുകളുമായി ഹ്യുണ്ടായി

ഹ്യുണ്ടായി എലാന്റ്ര

ഈ മാസം അവസാനത്തോടെ എലാന്റ്രയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനിരിക്കുകയാണ് കമ്പനി. പഴയ പതിപ്പിന് 2.05 ലക്ഷം രൂപ വരെയാണ് കമ്പനി ഈ ഉത്സവകാലത്ത് നല്‍കിയിരിക്കുന്ന വില കിഴിവ്.

വന്‍ ഓഫറുകളുമായി ഹ്യുണ്ടായി

പുതിയ 2.0 ലിറ്റര്‍ ഡ്യുവല്‍ VTVT പെട്രോള്‍, 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാണ് വാഹനത്തിന്റെ കരുത്ത്. ഹോണ്ട സിവിക്, ടൊയോട്ട കൊറോള ആല്‍റ്റിസ്, സ്‌കോഡ ഒക്ടാവിയ എന്നിവരാണ് എലാന്റ്രയുടെ എതിരാളികള്‍.

വന്‍ ഓഫറുകളുമായി ഹ്യുണ്ടായി

ഹ്യുണ്ടായി ട്യുസോണ്‍

2.05 ലക്ഷം രൂപയുടെ വിലക്കിഴിവാണ് ട്യുസോണില്‍ കമ്പനി നല്‍കിയിരിക്കുന്നത്. ആറ് സ്പീഡ് ഒട്ടോമാറ്റിക്/ മാനുവല്‍ ഗിയര്‍ ബോക്സുകളില്‍ 2.0 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനാണ് ട്യൂസോണില്‍ ഒരുക്കിയിട്ടുള്ളത്.

വന്‍ ഓഫറുകളുമായി ഹ്യുണ്ടായി

ട്യുസോണ്‍ എസ്‌യുവിയുടെ ഫോര്‍-വീല്‍-ഡ്രൈവ് പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്. ഉടന്‍ തന്നെ വിപണിയില്‍ ട്യുസോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഹോണ്ട CR-V, ജീപ് കോമ്പസ്, മഹീന്ദ്ര XUV500 എന്നിവരാണ് ട്യുസോണിന്റെ എതിരാളികള്‍.

വന്‍ ഓഫറുകളുമായി ഹ്യുണ്ടായി

ഹ്യുണ്ടായി ഗ്രാന്‍ഡ് i10

ഹ്യുണ്ടായിയുടെ ജനപ്രീയ ഹാച്ച്ബാക്ക് മോഡലാണ് ഗ്രാന്‍ഡ് i10. അടുത്തിടെയാണ് ഗ്രാന്‍ഡ് i10 -ന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പായ ഗ്രാന്‍ഡ് i10 നിയോസിനെ കമ്പനി വിപണിയില്‍ എത്തിച്ചത്. പഴയ പതിപ്പിന് ഒരു ലക്ഷം രൂപയുടെ വിലക്കിഴിവാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

Most Read: ആഗസ്റ്റ് മാസത്തില്‍ ഏറ്റവുമധികം വില്‍പ്പന ലഭിച്ച വാഹനങ്ങള്‍

വന്‍ ഓഫറുകളുമായി ഹ്യുണ്ടായി

1.2 ലിറ്റര്‍ പെട്രോള്‍ ഡീസല്‍ എഞ്ചിന്‍ ഓപഷ്‌നുകളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. പുതിയ പതിപ്പില്‍ നിരവധി ഫീച്ചറുകളും പുതുമകളുമാണ് കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Most Read: ലോറി ഡ്രൈവര്‍ക്ക് ലഭിച്ചത് നിലവിലുള്ള ഏറ്റവും ഉയര്‍ന്ന പിഴ

വന്‍ ഓഫറുകളുമായി ഹ്യുണ്ടായി

ഹ്യുണ്ടായി എക്‌സെന്റ്

നാലു മീറ്ററില്‍ താഴെ ഹ്യുണ്ടായി വില്‍ക്കുന്ന സെഡാനാണ് എക്സെന്റ്. വിപണിയില്‍ മാരുതി ഡിസയര്‍, ഹോണ്ട അമേസ് കാറുകളാണ് ഹ്യുണ്ടായി എക്സെന്റിന്റെ എതിരാളികള്‍. ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കാറില്‍ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

Most Read: അടവ് മുടങ്ങിയാല്‍ റിവോള്‍ട്ട് ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വന്‍ ഓഫറുകളുമായി ഹ്യുണ്ടായി

വിപണിയിലേക്ക് എക്‌സെന്റ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. 2020 എക്സെന്റില്‍ ബിഎസ് VI കംപ്ലെയിന്റ് 1.2 ലിറ്റര്‍ കാപ്പ പെട്രോള്‍, 1.2 ലിറ്റര്‍ U2 ഡീസല്‍ എഞ്ചിനുകളാണ് ഒരുങ്ങുകയെന്നാണ് റിപ്പോര്‍ട്ട്.

വന്‍ ഓഫറുകളുമായി ഹ്യുണ്ടായി

ഹ്യുണ്ടായി വെര്‍ണ

2020 -ന്റെ തുടക്കത്തില്‍ വെര്‍ണയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി കഴിഞ്ഞു. ഇതോടെ പഴയ പതിപ്പുകളുടെ സ്റ്റോക്കുകള്‍ വിറ്റു തീര്‍ക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

വന്‍ ഓഫറുകളുമായി ഹ്യുണ്ടായി

65,000 രൂപയുടെ ആനുകൂല്യങ്ങളാണ് കാറില്‍ കമ്പനി നല്‍കിയിരിക്കുന്നത്. 1.4 ലിറ്റര്‍, 1.6 ലിറ്റര്‍ എഞ്ചിനുകളാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ് എന്നിവരാണ് വെര്‍ണയുടെ എതിരാളികള്‍.

വന്‍ ഓഫറുകളുമായി ഹ്യുണ്ടായി

ഹ്യുണ്ടായി ക്രെറ്റ

2015 -ല്‍ വിപണിയില്‍ എത്തിയ ക്രെറ്റ അധികം വൈകാതെ തന്നെ ഉപഭോക്താക്കളുടെ പ്രിയ വാഹനമായി മാറി. ഹ്യുണ്ടായി നിരയില്‍ വില്‍പ്പനയിലെ മിന്നും താരം കൂടിയാണ് ക്രെറ്റ. എന്നാല്‍ എംജി ഹെക്ടര്‍, കിയ സെല്‍റ്റോസ് എന്നിവര്‍ എത്തിയതോടെ ക്രെറ്റയുടെ വില്‍പ്പനയില്‍ ഇടിവ് സംഭവിച്ചു തുടങ്ങി.

വന്‍ ഓഫറുകളുമായി ഹ്യുണ്ടായി

ഇതോടെ ഫെയ്‌സ് ലിഫ്റ്റ്പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. പഴയ പതിപ്പില്‍ 55,000 രൂപയുടെ ആനുകൂല്യങ്ങളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാകും പുതിയ ഹ്യുണ്ടായി ക്രെറ്റക്ക് കരുത്ത് പകരുക.

വന്‍ ഓഫറുകളുമായി ഹ്യുണ്ടായി

ഹ്യുണ്ടായി i20

2014 -ലാണ് ഹ്യുണ്ടായി പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് i20 -യെ അവതരിപ്പിച്ചത്. ആഡംബര കാറുകളോട് കിടപിടിക്കുന്ന സൗന്ദര്യം ലഭിച്ചിട്ടുള്ള ഈ വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ 2020 -ഓടെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

വന്‍ ഓഫറുകളുമായി ഹ്യുണ്ടായി

പഴയ പതിപ്പില്‍ 50,000 രൂപയുടെ ആനുകൂല്യങ്ങളാണ് ഉത്സവകാലത്ത് കമ്പനി നല്‍കുന്നത്. 1.4 ലിറ്റര്‍ ഡീസല്‍, 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്. മാരുതി ബലെനോ, ടൊയോട്ട ഗ്ലന്‍സ, ഹോണ്ട ജാസ് എന്നിവരാണ് നിരത്തിലെ i20 -യുടെ എതിരാളികള്‍.

വന്‍ ഓഫറുകളുമായി ഹ്യുണ്ടായി

ഹ്യുണ്ടായി സാന്‍ട്രോ

അടുത്തിടെയാണ് പുതിയ സാന്‍ട്രോയെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. 45,000 രൂപയുടെ ആനുകൂല്യങ്ങളാണ് സാന്‍ട്രോ കാറില്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 1.1 ലിറ്റര്‍ എപ്‌സിലോണ്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്.

വന്‍ ഓഫറുകളുമായി ഹ്യുണ്ടായി

ഈ എന്‍ജിന്‍ 69 bhp പവറും 99 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവര്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സില്‍ ഈ വാഹനം പുറത്തിറങ്ങുന്നുണ്ട്. റെനോ ക്വിഡ്, മാരുതി സെലറിയോ, ടാറ്റ ടിയാഗൊ എന്നിവരാണ് സാന്‍ട്രോയുടെ എതിരാളികള്‍.

More from DriveSpark

Article Published On: Tuesday, September 10, 2019, 12:30 [IST]
English summary
Hyundai September offers and discounts. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X