പണക്കാരനായ അച്ഛന്റെ മകൾ; പുതിയ ആഡംബര കാർ വാങ്ങാൻ ബിടൗണിലെ സുന്ദരികുട്ടി പൊടിച്ചത് 2.96 കോടി രൂപ

ബോളിവുഡിലെ ഏറ്റവും ശ്രദ്ധേയമായ യുവതാരങ്ങളിൽ ഒരാണ് ശ്രീദേവിയുടെ മകളായ ജാൻവി കൂപർ. നെപ്പോ കിഡ് എന്ന മെറിട്ടിലാണ് സിനിമയിലേക്ക് എത്തുന്നതെങ്കിലും ഇവിടെ തന്റേതായ സ്ഥാനം കണ്ടെത്താൻ നടിക്ക് അധിക സമയമൊന്നും വേണ്ടിവന്നില്ല. അങ്ങനെ ഇന്ന് ഹിന്ദി സിനിമയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള നായികയായി മാറാനും ജാൻവിക്ക് സാധിച്ചിട്ടുണ്ട്. വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമേ ജാന്‍വി അഭിനയിച്ചിട്ടുള്ളൂവെങ്കിലും വലിയ ഫാൻബേസാണ് താരത്തിനുള്ളത്. അച്ഛന്റെയോ അമ്മയുടേയോ സഹായമില്ലാതെയായിരുന്നു ജാന്‍വിയുടെ ബോളിവുഡിലെ വളര്‍ച്ച. വമ്പൻ ചിത്രങ്ങളെല്ലാം തേടിയെത്തിയപ്പോഴെല്ലാം ആരേയും നിരാശരാക്കാതെ ഗംഭീര പ്രകടനം തന്നെയാണ് പുള്ളിക്കാരി പുറത്തെടുത്തിരിക്കുന്നതും.

ഇൻസ്റ്റഗ്രാമിൽ മാത്രം ഏകദേശം 25 മില്യണിലധികം ഫോളോവേഴ്‌സാണ് ഗ്ലാമറസ് നായികയ്ക്കുള്ളത്. നിലവില്‍ ബോളിവുഡിലെ യുവതാരങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന നായികമാരിൽ ഒരാൾ കൂടിയാണ് ജാൻവി കപൂർ. ഹിന്ദി ചിത്രങ്ങളിൽ അഭിനയിക്കുന്നതിന് 5 കോടി രൂപയോളം പ്രതിഫലമാണ് താരം വാങ്ങുന്നത്. തെന്നിന്ത്യൻ സിനിമകളിലും നിറസാന്നിധ്യമാവാനാണ് ഇപ്പോൾ ജാൻവി തയാറെടുക്കുന്നത്.

Bollywood Actress Janhvi Kapoor Buys New Lexus LM 350mh

ജൂനിയർ എൻടിആർ നായകനാവുന്ന ദേവര പാർട്ട് പാർട്ട് ഒന്നിലാണ് ജാൻവി നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ പുതിയ തെലുങ്ക് ചിത്രത്തിൽ 7 കോടി രൂപയോളം പ്രതിഫലം വാങ്ങുന്നുണ്ട്. അതേസമയം രാംചരണിനൊപ്പം അഭിനയിക്കുന്ന പുതിയ പടത്തിനായി 10 കോടിയാണ് ജാൻവി വാങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. എന്തായാലും സിനിമയ്ക്ക് പുറമെ ഫാഷൻ ലോകത്തും നിറസാന്നിധ്യമാണ് നായിക.

തെരഞ്ഞെടുക്കുന്ന സ്റ്റൈലുകളുടെ പ്രത്യേകതകൾകൊണ്ട് ബോളിവുഡ് താരസുന്ദരി ജാൻവി കപൂർ എപ്പോഴും ഫാഷൻ രംഗത്ത് ശ്രദ്ധ നേടാറുണ്ട്. അതുപോലെ തന്നെയാണ് കാറുകളുടെ കാര്യത്തിലും താരം മുടക്കുന്നത് കോടികളാണ്. ബ്രീട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ലാൻഡ് റോവറിന്റെ ഏറ്റവും പുതിയ റേഞ്ച് റോവർ എസ്‌യുവി സ്വന്തമാക്കിയതിന് പിന്നാലെ തന്റെ യാത്രകൾക്കായി പുതിയൊരു അത്യാഡംബര കാർ കൂടി വാങ്ങിയിരിക്കുകയാണ്.

Bollywood Actress Janhvi Kapoor Buys New Lexus LM 350mh

ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍, തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ് തുടങ്ങിയവർ അടുത്തിടെ ഗരാജിലെത്തിച്ച ലെക്‌സസിന്റെ അത്യാഡംബര എംപിവിയായ LM 350mh മോഡലാണ് ബോളിവുഡ് താരം ജാന്‍വി കപൂറും യാത്രകൾക്ക് കൂട്ടായി സ്വന്തമാക്കിയിരിക്കുന്നത്. ചലിക്കുന്ന കൊട്ടാരം പോലെയാണ് ഈ വാഹനം. മിസ്റ്റർ ആൻഡ് മിസിസ് മഹി', 'ഉലജ്' എന്നീ തൻ്റെ സമീപകാല ചിത്രങ്ങളുടെ വിജയത്തിന് പിന്നാലെയാണ് പുതിയ ലക്ഷ്വറി കാറിലേക്ക് താരം യാത്രകൾ മാറ്റിയിരിക്കുന്നത്.

സോണിക് അഗേറ്റ് നിറത്തിൽ പൂർത്തിയാക്കിയിരിക്കുന്ന വാഹനത്തിൽ ഗ്ലാമർ റാണി വന്നിറങ്ങുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ഇന്ത്യയിൽ 2.50 കോടി രൂപയിലധികം എക്സ്ഷോറൂം വിലവരുന്ന കാറിന് നികുതിയും ഇന്‍ഷുറന്‍സും ഉൾപ്പടെ മുംബൈയിൽ ഏകദേശം 2.96 കോടി രൂപയോളം ഓൺറോഡ് വിലവരുമെന്നാണ് കണക്കുകൾ. നിലവിൽ സെലിബ്രിറ്റികൾക്കിടയിൽ ഏറ്റവും ഫാൻസുള്ള മോഡലായി ലെക്‌സസ് LM 350mh മാറിയിട്ടുണ്ട്.

Bollywood Actress Janhvi Kapoor Buys New Lexus LM 350mh

ഇതിൽ ഒരുക്കിയിരിക്കുന്ന ഹൈ-ടെക് സംവിധാനങ്ങൾ കാരവാനിലേതു പോലെ സൌകര്യങ്ങളാണ് താരങ്ങളെ പ്രധാനമായും ആകർഷിക്കുന്നത്. മെർസിഡീസ് ബെൻസ് GLE 250d, ബിഎംഡബ്ല്യു X5, ലെക്‌സസ് LX 570, റേഞ്ച് റോവർ തുടങ്ങിയ ഉയർന്ന നിലവാരമുള്ള കാറുകൾക്ക് പുറമെയാണ് ലെക്‌സിന്റെ അൾട്രാ ലക്ഷ്വറി എംപിവിയും ജാൻവി കപൂറിന്റെ മുറ്റത്തേക്ക് എത്തുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

അത്യാഡംബര സംവിധാനങ്ങള്‍ കോർത്തിണക്കിയ ഈ ആഡംബര വാഹനത്തിന്റെ ഇന്റീരിയർ വിമാനത്തിലെ ബിസിനസ് ക്ലാസിന് സമാനമായാണ് ഒരുക്കിയിരിക്കുന്നതെന്ന് വേണം പറയാൻ. 48-ഇഞ്ച് അൾട്രാവൈഡ് സ്‌ക്രീൻ, റിയർ മൾട്ടി-ഓപ്പറേഷൻ പാനൽ, അഡ്വാൻസ്ഡ് ഇൻഫ്രാറെഡ് റേസ് മാട്രിക്സ് സെൻസർ എയർ കണ്ടീഷനിംഗ് സിസ്റ്റം, എയർലൈൻ-സ്റ്റൈൽ റിക്ലൈനർ സീറ്റുകൾ, ഹീറ്റഡ് ആംറെസ്റ്റ് ഓട്ടോമൻ സീറ്റുകൾക്കുള്ള ഫുട്‌റെസ്റ്റ് പോലുള്ള സവിശേഷതകളാൽ വാഹനം സമ്പന്നമാണ്.

23-സ്പീക്കർ സറൗണ്ട്-സൗണ്ട് ഓഡിയോ സിസ്റ്റം, പില്ലോ സ്റ്റൈലിലുള്ള ഹെഡ്‌റെസ്റ്റുകൾ, പ്രത്യേക ഫ്രണ്ട്, റിയർ ഓഡിയോ ഔട്ട്‌പുട്ട്, ഫോൾഡ്-ഔട്ട് ടേബിളുകൾ, ഹീറ്റഡ് ആംറെസ്റ്റുകൾ, ഒട്ടോമൻസ്, നിരവധി യുഎസ്ബി പോർട്ടുകൾ, വയർലെസ് ഫോൺ ചാർജറുകൾ, റീഡിംഗ് ലൈറ്റുകൾ, വാനിറ്റി മിററുകൾ, ഫ്രിഡ്ജ്, റിയർ ഗ്ലൗബോക്സുകൾ, അംബർല ഹോൾഡർ എന്നിവ പോലുള്ള എണ്ണിയാലൊടുങ്ങാത്ത ഫീച്ചറുകളാണ് ലെക്‌സസിന്റെ ആഡംബര എംപിവിയിൽ ഒരുക്കിയിട്ടുള്ളത്.

2024 മാർച്ച് മാസത്തിലാണ് ലെക്‌സസ് LM 350mh എംപിവിയുടെ ഏറ്റവും പുതിയ മോഡൽ ഇന്ത്യയിൽ എത്തുന്നത്. 2.5 ലിറ്റർ, നാല് സിലിണ്ടർ, പെട്രോൾ-ഹൈബ്രിഡ് എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. ഇത് 190 bhp കരുത്തിൽ പരമാവധി 240 Nm torque വരെ ഉത്പാദിപ്പിക്കാൻ വരെ ശേഷിയുള്ളതാണ്. ഇ-ഫോർ ഓൾ-വീൽ ഡ്രൈവ് സാങ്കേതികവിദ്യ വഴി ഫോർ വീൽ ഡ്രൈവ് ഓപ്ഷനും ലക്ഷ്വറി കാറിന്റെ പ്രത്യേകതയാണ്.

More from DriveSpark

Article Published On: Tuesday, August 20, 2024, 11:40 [IST]
English summary
Bollywood actress janhvi kapoor buys new lexus lm 350mh luxury mpv worth 2 96 crore
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X