ജനിച്ചത് വായിൽ സ്വർണകരണ്ടിയുമായി, പ്രതിഫലം വാങ്ങുന്നത് 10 കോടി; പുത്തൻ ആഡംബര കാറിൽ ബിടൗണിലെ സുന്ദരികുട്ടി

സിനിമാ താരങ്ങളുടെ വാർത്തകളും വിശേഷങ്ങളുമറിയാൻ ഏറെ താത്പര്യമുള്ളവരാണ് മലയാളികൾ. ഭാഷകൾക്ക് അതീതമായി സിനിമകൾ കാണുന്ന നമുക്ക് എല്ലാ ഭാഷയിലേയും നായിക, നായകൻമാരേയും അത്യാവിശ്യം അറിയുകയും ചെയ്യാം. ഈ മേഖലയിലെ ഏറ്റവും ഗ്ലാമറസായ വിഭാഗമാണ് ബോളിവുഡിലുള്ളത്. കോടികൾ പ്രതിഫലം വാങ്ങുന്ന ഇവിടുത്തെ താരങ്ങളുടെ ജീവിതം സ്വപ്‌ന തുല്യമാണ്. ഹിന്ദി സിനിമയിലെ യുവതലമുറയിലെ ഇഷ്ടതാരമാണ് ജാൻവി കപൂർ. അന്തരിച്ച പ്രശസ്ത നടി ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്റെയും മകൾ എന്ന മെറിട്ടിലാണ് സിനിമയിലേക്ക് എത്തുന്നതെങ്കിലും ഇവിടെ തന്റേതായ സ്ഥാനം കണ്ടെത്താൻ നടിക്ക് അധിക സമയമൊന്നും വേണ്ടിവന്നില്ല.

വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമേ ജാന്‍വി അഭിനയിച്ചിട്ടുള്ളൂവെങ്കിലും ഇതിനോടകം വമ്പന്‍ ചിത്രങ്ങള്‍ താരത്തെ തേടിയെത്തിയിട്ടുണ്ട്. ധടക് എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നതെങ്കിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്ത് ഫാൻബേസുണ്ടാക്കിയെടുക്കാൻ ശ്രീദേവിയുടെ മകൾക്ക് സാധിച്ചിട്ടുണ്ട്. നെപ്പോ കിഡാണെങ്കിലും അച്ഛന്റെയോ അമ്മയുടേയോ സഹായമില്ലാതെയായിരുന്നു ജാന്‍വിയുടെ ബോളിവുഡിലെ വളര്‍ച്ച.

Janhvi Kapoor

നിലവില്‍ ഹിന്ദിയിലെ യുവതാരങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന നായികമാരിൽ ഒരാൾ കൂടിയാണ് ജാൻവി കപൂർ. ഒരു പടത്തിൽ അഭിനയിക്കുന്നതിന് 5 കോടി രൂപയാണ് താരം വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാല്‍ പുതിയ തെലുങ്ക് ചിത്രത്തിൽ 7 കോടി വാങ്ങിയെന്നും രാംചരണിനൊപ്പം അഭിനയിക്കുന്ന പുതിയ പടത്തിനായി 10 കോടിയാണ് ജാൻവി വാങ്ങിയിരിക്കുന്നതെന്നുമാണ് വിവരം.

ജാൻവിയുടെ ഫാഷൻ‍ സെൻസും സ്റ്റൈലിഷ് ലുക്കുമെല്ലാം എപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ കൈയ്യടി നേടാറുണ്ട്. ഏത് ടൈപ്പ് വസ്ത്രത്തിലും അതിസുന്ദരിയായി എത്താറുള്ള ജാന്‍വിയുടെ പുത്തൻ കാറിന്റെ വിശേഷങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. ബോളിവുഡിലെ നടന്മാരും നടിമാരും പുതിയ കാറുകളും ബൈക്കുകളും വാങ്ങുന്നത് എപ്പോഴും വാർത്തയാവാറുള്ളതാണ്.

Janhvi Kapoor

നടൻ അർജുൻ കപൂറിൻ്റെ ജന്മദിന പാർട്ടിയിൽ തൻ്റെ പുതിയ വാഹനത്തിൽ എത്തിയതോടെയാണ് ജാൻവി വണ്ടി വാങ്ങിയ വിശേഷവും പുറത്തുവരുന്നത്. ബ്രീട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ലാൻഡ് റോവറിന്റെ ഏറ്റവും പുതിയ റേഞ്ച് റോവർ എസ്‌യുവിയാണ് നായികയ്ക്ക് കൂട്ടായി എത്തിയിരിക്കുന്നത്. കാർസ് ഫോർ യു എന്ന യൂട്യൂബ് ചാനലിലാണ് അർജുൻ കപൂറിന്റെ ബെർത്ത്ഡേ പാർട്ടിക്കായി എത്തിയ ജാൻവി കപൂറിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

വെറ്റ് നിറത്തിലുള്ള റേഞ്ച് റോവറിൻ്റെ കോ-പാസഞ്ചർ സീറ്റിൽ ഇരിക്കുന്ന ബോളിവുഡ് നടിയെ ഈ വീഡിയോയിൽ വ്യക്തമായി കാണാം. നിരവധിയാളുകൾ ഇതിനകം തന്നെ സ്വന്തമാക്കിയ ഏറ്റവും പുതിയ റേഞ്ച് റോവർ ഇന്ത്യൻ സെലിബ്രിറ്റികൾക്കിടയിൽ വലിയ ഹിറ്റായിട്ടുണ്ട്. എസ്‌യുവിയുടെ മുൻ തലമുറ മോഡൽ പോലും ബോളിവുഡിൽ ജനപ്രിയമായിരുന്നു. വീഡിയോ എസ്‌യുവിയുടെ വ്യക്തമായ ചിത്രം നൽകുന്നില്ലെങ്കിലും ആഡംബര എസ്‌യുവിയുടെ ഡീസൽ പതിപ്പാണ് നടി വാങ്ങിയതെന്ന് അതിൽ പരാമർശിക്കുന്നുണ്ട്.

Janhvi Kapoor

അടുത്തിടെ പ്രാദേശികമായി വാഹനങ്ങളുടെ അസംബ്ലിംഗ് ആരംഭിച്ച ലാൻഡ് റോവർ തങ്ങളുടെ മോഡലുകളുടെ വിലയും ഗണ്യമായി കുറച്ചിരുന്നു. ബ്രാൻഡിൻ്റെ ചരിത്രത്തിൽ ഇതാദ്യമായാണ് അവർ യുകെക്ക് പുറത്ത് തങ്ങളുടെ വാഹനങ്ങൾ അസംബിൾ ചെയ്യുന്നത്. മുമ്പ് 2.80 കോടി രൂപ വിലയുണ്ടായിരുന്ന റേഞ്ച് റോവർ 3.0 ലിറ്റർ ഡീസൽ HSE LWB വേരിയന്റിന് ഇപ്പോൾ 2.36 കോടി രൂപ മാത്രമാണ് എക്‌സ്‌ഷോറൂം വില വരുന്നത്.

നിലവിലെ റേഞ്ച് റോവർ അതിന്റെ മുൻഗാമിയെ അപേക്ഷിച്ച് പെർഫോമൻസിന്റെ കാര്യത്തിലും ഫീച്ചറുകളിലും മികച്ചതാണ്. യാത്രകൾ ആഡംബര പൂർണമാക്കാനായി പുതിയ 13.1 ഇഞ്ച് ഫ്ലോട്ടിംഗ് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, ഫോർ സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, റിയർസീറ്റ് എൻ്റർടെയ്ൻമെൻ്റ് സ്‌ക്രീൻ പോലുള്ള വമ്പൻ സവിശേഷതകളെല്ലാം വാഹനത്തിൽ കൊടുത്തിട്ടുണ്ട്.

ഇതുകൂടാതെ 35-സ്പീക്കർ മെറിഡിയൻ സൗണ്ട് സിസ്റ്റം പോലുള്ള പ്രീമിയം സവിശേഷതകളുമായാണ് ലക്ഷ്വറി എസ്‌യുവി വരുന്നത്. പോരത്തതിന് വീൽ വൈബ്രേഷനുകൾ, ടയർ നോയ്സ്, കൌണ്ടർ ക്യാൻസലിംഗ് സിഗ്നലുകൾ ഉപയോഗിച്ച് എഞ്ചിൻ ശബ്ദങ്ങൾ ഫിൽട്ടർ ചെയ്‌ത് ക്യാബിൻ നോയ്‌സ് ഇല്ലാതാക്കുകയും ചെയ്യുന്നു. ജാൻവി കപൂർ വാങ്ങിയ റേഞ്ച് റോവർ എസ്‌യുവിയുടെ ഡീസൽ പതിപ്പിന് 3.0 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനാണ് തുടിപ്പേകുന്നത്.

ഓൾവീൽ ഡ്രൈവ് സംവിധാനവും ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 346 bhp കരുത്തിൽ പരമാവധി 700 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ജാൻവി കപൂറിന് പുറമെ സഞ്ജയ് ദത്ത്, രൺബീർ കപൂർ, ആലിയ ഭട്ട്, നിമ്രത് കൗർ, ആദിത്യ റോയ് കപൂർ, സോനം കപൂർ, തെലുങ്ക് നടൻ മഹേഷ് ബാബു, മോഹൻലാൽ, പൂജ ഹെഗ്‌ഡെ, സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, കാർത്തിക് ആര്യൻ തുടങ്ങിയ അഭിനേതാക്കളെല്ലാം ഈ എസ്‌യുവി സ്വന്തമാക്കിയിട്ടുള്ളവരാണ്.

More from DriveSpark

Article Published On: Thursday, June 27, 2024, 10:09 [IST]
English summary
Bollywood actress janhvi kapoor spotted in new range rover luxury suv
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X