3.10 കോടിയുടെ കാറിന്റെ ഉടമയ്ക്ക് ഡോർ പോലും അടയ്ക്കാൻ അറിയില്ല, നടിയെ ട്രോളി സോഷ്യൽ മീഡിയ
ഹേമ കമ്മിറ്റി റിപ്പോർട്ടും നടിമാരുടെ തുറന്ന് പറച്ചിലുകളുമെല്ലാമായി മലയാള സിനിമ വിവാദങ്ങളുടെ കെട്ടഴിച്ചിരിക്കുകയാണ്. പ്രമുഖ താരങ്ങൾ പോലും കൊടും കുറ്റകൃത്യങ്ങളിൽ അകപ്പെട്ടിട്ടുണ്ടെന്ന വാർത്തകൾ മലയാളികൾ ഞെട്ടലോടെയാണ് അറിയുന്നത്. സിനിമാ താരങ്ങളുടെ വാർത്തകളും വിശേഷങ്ങളുമറിയാൻ ഏറെ താത്പര്യമുള്ളവരാണ് മലയാളികൾ. അതിപ്പോൾ ഏത് ഭാഷയിലെ ആയാലും നമ്മൾ ഹാപ്പിയാണ്. കാരണം ഭാഷകൾക്ക് അതീതമായി പടങ്ങൾ കാണുന്നവരാണ് മലയാളികൾ. കോടികൾ പ്രതിഫലം വാങ്ങുന്ന ബോളിവുഡ് താരങ്ങളുടെ ജീവിതം സ്വപ്‌ന തുല്യമാണ്. ഗ്ലാമറസും ലക്ഷ്വറിയും ഒരുമിച്ച് കൊണ്ടുപോവുന്ന ഇവരുടെ ജീവിതത്തിൽ മാധ്യമങ്ങളുടെ പങ്കും ചെറുതല്ല.
ബോളിവുഡ് യുവതലമുറയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ജാൻവി കപൂർ. അന്തരിച്ച പ്രശസ്ത നടി ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്റെയും മകൾ എന്ന മെറിട്ടിലാണ് സിനിമയിലേക്ക് എത്തുന്നതെങ്കിലും സ്വന്തം പേരിൽ തന്നെ അറിയപ്പെടാൻ ജാൻവിക്ക് അധിക സമയമൊന്നും വേണ്ടി വന്നില്ല. ഇപ്പോൾ ചില തെലുങ്ക് ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലും ചുവടുറപ്പിക്കാൻ താരത്തിനായിട്ടുണ്ട്.

ഇതിനിടയിൽ 3.10 കോടി രൂപയോളം ഓൺറോഡ് വിലവരുമെന്ന പുതിയൊരു ആഡംബര കാറും ജാന്‍വി കപൂർ അടുത്തിടെ സ്വന്തമാക്കിയിരുന്നു. ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍, തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ് തുടങ്ങിയവർ വരെ വാങ്ങിയ ലെക്‌സസിന്റെ അത്യാഡംബര എംപിവിയായ LM 350mh മോഡലാണ് ബി-ടൌണിലെ സുന്ദരി കൂടെക്കൂട്ടിയിരിക്കുന്നത്. പിൻഭാഗത്ത് സ്ലൈഡിംഗ് ഡോറുകളോട് കൂടി വരുന്ന വാഹനം ഒഴുകുന്ന ആഡംബര കൊട്ടാരമാണ്.
പുത്തൻ വാഹനം വാങ്ങിയെങ്കിലും അതിലെ കാര്യങ്ങളൊന്നും അറിയാൻ വയ്യെന്ന ട്രോളാണ് ഇപ്പോൾ ജാൻവി കപൂർ ഏറ്റുവാങ്ങുന്നത്. തൻ്റെ ആഡംബര എംപിവിയിൽ ഈ സ്ലൈഡിംഗ് ഡോർ അടയ്ക്കാൻ പാടുപെടുന്ന വീഡിയോ പുറത്തുവന്നതോടെയാണ് ജാൻവി എയറിലായത്. ഇത്രയും വിലക്കൂടിയ കാറിന്റെ ഓണറായിട്ട് പോലും ഡോർ അടയ്ക്കാൻ പോലും അറിയില്ലെന്നാണ് പലരും നടിയെ കളിയാക്കുന്നത്.

ജാൻവി കപൂർ ലെക്സസ് LM 350h അൾട്രാ ലക്ഷ്വറിയുടെ റിയർ ഡോർ അടയ്ക്കാൻ പാടുപെടുന്ന ഈ വീഡിയോ കാർസ് ഫോർ യു എന്ന യൂട്യൂബ് ചാനലാണ് പുറത്തുവിട്ടിരിക്കുന്നത്. സംഭവം എങ്ങനെയെന്ന് വിവരിക്കാം. മുംബൈയിലെ ഒരു ഡബ്ബിംഗ് സ്റ്റുഡിയോയിൽ നിന്ന് പുറത്തേക്ക് വരുന്ന താരം റോഡ് മുറിച്ചുകടന്ന് തൻ്റെ ആഡംബര എംപിവിയുടെ പിൻസീറ്റിലേക്ക് കയറുന്നതാണ് വീഡിയോ. സാധാരണ കാറുകളിൽ ഉള്ളതു പോലെയുള്ള ഡോർ അല്ല ഈ അത്യാഡംബര വാഹനത്തിനുള്ളത്.
സംഭവം മാരുതി ഒമ്‌നിയുടേത് പോലെ സ്ലൈഡ് ചെയ്യുന്ന ഡോറുകളാങ്കിലും ഇത് അടയ്ക്കാനും തുറക്കാനും ഇലക്ട്രോണിക് സ്വിച്ചുകളാണ് ഉപയോഗിക്കേണ്ടത്. താരം കാറിലേക്ക് കയറുന്നതിന് മുമ്പായി ജാൻവിയുടെ ഡ്രൈവർ ഈ റിയർ സ്ലൈഡിംഗ് ഡോർ തുറന്നുവെച്ചിരുന്നു. പിന്നിലേക്ക് കയറി ഇരുന്നതിന് ശേഷം ചിത്രങ്ങൾ പകർത്താൻ ജാൻവി മാധ്യമങ്ങൾക്ക് സമയം അനുവദിക്കുകയും ചെയ്‌തിരുന്നു.

ഇതിന് തൊട്ടുപിന്നാലെ വാഹനത്തിന്റെ ഡോർ അടയ്ക്കാൻ ശ്രമിച്ചുവെങ്കിലും അത് അടഞ്ഞില്ല. തുടർന്ന് ജാൻവി കപൂർ ആശയക്കുഴപ്പത്തിലായെന്ന് വീഡിയോയിൽ കാണാം. ഈ ഡോർ ഓട്ടോമാറ്റിക്കാണെന്നും ബട്ടണും സെൻസറുകളും ഉപയോഗിച്ചാണ് ഇവ അടയ്ക്കുന്നുവെന്ന് മാധ്യമ പ്രവർത്തകർ താരത്തോട് പറയുന്നതും വീഡിയോയിൽ കേൾക്കാം. ആശയക്കുഴപ്പത്തോടെ പുഞ്ചിരിയായിരുന്നു നടിയുടെ മറുപടി. ഈ സമയം താരത്തിന്റെ ഡ്രൈവർ ഡ്രൈവർ ഡോർ അടച്ച് സഹായിക്കുകയും ചെയ്‌തു.
ഈ സംഭവമാണ് ജാൻവിയെ ട്രോളൻമാർ ഏറ്റെടുക്കാൻ കാരണമായിരിക്കുന്നത്. ഈ സംഭവത്തിൽ നിരവധി പേരാണ് ജാൻവിയെ ട്രോളി രംഗത്തെത്തിയിരിക്കുന്നത്. സ്വന്തം വാഹനത്തിന്റെ ഡോർ അടയ്ക്കാൻ പോലും അറിയാത്ത അവൾ എന്തിനാണ് ഒരു കാർ വാങ്ങുന്നത് എന്നാണ് ചിലരുടെ ചോദ്യം. എന്നാൽ ഇത് സാധാരണ മനുഷ്യർക്ക് ഉണ്ടാവുന്ന പിശകുകളാണെന്നും ആർക്കും ഇത്തരം സാഹചര്യങ്ങൾ വന്നേക്കാമെന്ന് പറഞ്ഞ് അനുകൂലിക്കുന്നുവരുമുണ്ട്.
ഏകദേശം 3.10 കോടി രൂപ ഓൺ-റോഡ് വില നൽകിയാണ് ജാൻവി കപൂർ ഈ വാഹനം സ്വന്തമാക്കുന്നത്. ബോളിവുഡ് സുന്ദരിയുടെ ഗരാജിലെ ഏറ്റവും വിലയേറിയ വാഹനം കൂടിയാണ് ലെക്‌സസ് LM 300h. ഈ ആഡംബര എംപിവിയിൽ 48 ഇഞ്ച് ടിവിയും പിന്നിൽ ഫസ്റ്റ് ക്ലാസ് എയർലൈൻ ശൈലിയിലുള്ള റിക്ലൈനർ സീറ്റുകളും പ്രീമിയം ശബ്ദ അനുഭവത്തിനായി 23 സ്പീക്കർ സംവിധാനവും വരെ ജാപ്പനീസ് വാഹന നിർമാതാക്കൾ ഒരുക്കിയിട്ടുണ്ട്.


Click it and Unblock the Notifications








