ഒരു മത്സരത്തിന് ഇറങ്ങുന്നതല്ലേ, 3.50 കോടിയുടെ ആഡംബര കാർ വാങ്ങി ബിജെപി സ്ഥാനാർഥിയും നടിയുമായ താരം

ഹിമാചൽ പ്രദേശിലെ മണ്ഡി നിയോജകമണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർഥിയായി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് ബോളിവുഡിന്റെ ഗ്ലാമറസ് റാണിയായ കങ്കണ റണാവത്ത്. എന്നും വാർത്തകളിൽ നിറഞ്ഞുനിൽക്കാനും താരത്തിനാവുന്നുണ്ട്. കൂടുതലും വിവാദങ്ങളാണെങ്കിലും നെഗറ്റീവ് പബ്ലിസിറ്റി കൃത്യമായി ഉപയോഗിക്കാൻ കങ്കണക്കാവുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.

എന്തായാലും ബോളിവുഡിലെ ഏറ്റവും വിലപിടിപ്പുള്ള നായികയായി വിലസുന്ന കങ്കണ റണാവത്ത് അടുത്തകാലത്തൊന്നും ബോക്‌സ്ഓഫീസിന് ഹിറ്റ് പടങ്ങളൊന്നും സമ്മാനിച്ചിട്ടില്ലെങ്കിലും പഴയകാല സിനിമകളിലെ കഥാപാത്രങ്ങളാണ് താരത്തെ ഇന്നും സ്റ്റാറാക്കി നിർത്തുന്നത്. പ്രശസ്ത ബോളിവുഡ് സംവിധായകന്‍ മഹേഷ് ബട്ട് സംവിധാനം ചെയ്ത ഗാംങ്‌സ്റ്ററിലൂടെയാണ് ഹിന്ദി സിനിമ ലോകത്തേക്ക് കങ്കണ എത്തുന്നത്.

Bollywood Actress Kangana Ranaut Buys New Mercedes-Maybach GLS 600

ഇപ്പോൾ സിനിമയും രാഷ്ട്രീയ പ്രവർത്തനവും ഒരുപോലെ കൊണ്ടുപോവുന്ന കങ്കണ റണാവത്തിന്റെ യാത്രകൾക്ക് കൂട്ടായി പുതിയൊരു അതിഥി കൂടിയെത്തിയിരിക്കുകയാണ്. ഇപ്പോൾ തന്നെ നിരവധി വിലയേറിയ കാറുകൾക്ക് ഉടമയായ താരം വീണ്ടും കോടികൾ മുടക്കി പുത്തനൊരു വാഹനം വാങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കങ്കണ പുതിയ ആഡംബര കാറിൽ യാത്ര ചെയ്യുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പുത്തൻ കാറിന്റെ വരവ് പുറംലോകം അറിയുന്നത്.

സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട മോഡലുകളിൽ ഒന്നായ മെർസിഡീസ് ബെന്‍സ് മെയ്ബാക്ക് GLS 600 എസ്‌യുവിയാണ് കങ്കണ ഗരാജിൽ എത്തിച്ചിരിക്കുന്നത്. ഹിന്ദി നടിയുടെ വാഹന ശേഖരത്തിലെ രണ്ടാമത്തെ മെയ്ബാക്ക് മോഡലാണിത് എന്നതും ശ്രദ്ധേയമാവുന്ന കാര്യമാണ്. കങ്കണയുടെ നിർമ്മാണ കമ്പനിയായ മണികർണിക ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ കീഴിലാണ് ഏകദേശം 2.96 കോടി രൂപ വിലമതിക്കുന്ന മെർസിഡീസ് മെയ്ബാക്ക് GLS 600 4MATIC കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Bollywood Actress Kangana Ranaut Buys New Mercedes-Maybach GLS 600

ബോളിവുഡില്‍ എണ്ണംപറഞ്ഞ വാഹനപ്രേമികള്‍ നിരവധിയുണ്ടെങ്കിലും മെർസിഡീസ് ബെന്‍സിന്റെ അത്യാഡംബര സെഡാന്‍ മോഡലായ മെയ്ബാക്ക് S680 സെഡാൻ ആദ്യം സ്വന്തമാക്കിയത് കങ്കണയായിരുന്നു. ഇപ്പോൾ ഗരാജിലേക്ക് പുതിയ മെയ്ബാക്ക് GLS 600 എസ്‌യുവി കൂടി എത്തുമ്പോൾ സംഭവം കൂടുതൽ കളറാവുന്നു. 2.96 കോടി രൂപയാണ് എക്സ്ഷോറൂം വിലയെങ്കിലും ടാക്സും ഇൻഷുറൻസുമെല്ലാമായി ഏകദേശം 3.50 കോടി രൂപയാണ് കങ്കണ റണാവത്തിന്റെ ഏറ്റവും പുതിയ വാഹനത്തിനായി മുടക്കേണ്ടി വരുന്ന ഓൺ-റോഡ് വില.

542 bhp പവറിൽ പരമാവധി 730 Nm torque വരെ ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റർ ബൈ-ടർബോ V8 എഞ്ചിനാണ് മെർസിഡീസ് മെയ്ബാക്ക് GLS 600 4MATIC എസ്‌യുവിക്ക് തുടിപ്പേകുന്നത്. EQ ബൂസ്റ്റ് 48-വോൾട്ട് മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന ഈ അത്യാഡംബര വാഹനത്തിന് സ്റ്റാൻഡേർഡായി തന്നെ 4MATIC ഓൾ-വീൽ-ഡ്രൈവ് സിസ്റ്റവും ലഭിക്കുന്നുണ്ട്.

Bollywood Actress Kangana Ranaut Buys New Mercedes-Maybach GLS 600

ഈ ആഡംബര എസ്‌യുവിക്ക് വെറും 4.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നാണ് മെർസിഡീസ് ബെൻസ് അവകാശപ്പെടുന്നത്. അതേസമയം പരമാവധി വേഗത മണിക്കൂറിൽ 250 കിലോമീറ്ററായും നിജപ്പെടുത്തിയിട്ടുണ്ട്. ജർമൻ വാഹന നിർമാതാക്കളുടെ ഏറ്റവും ആഡംബരമായ കാറുകളിൽ ഒന്നായതിനാൽ തന്നെ രാജകീയമായ യാത്ര സമ്മാനിക്കാൻ വേണ്ടുന്ന ഹൈ-എൻഡ് ഫീച്ചറുകൾ ചേർത്താണ് മെയ്ബാക്ക് GLS 600 പണിതിറക്കിയിരിക്കുന്നത്.

മെർസിഡീസ് മെയ്ബാക്ക് GLS നാലും അഞ്ചും സീറ്റുകളുള്ള കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. നാപ്പാ ലെതർ അപ്‌ഹോൾസ്റ്ററി, പനോരമിക് സൺറൂഫ്, മസാജും വെൻ്റിലേഷൻ ഫംഗ്‌ഷനുകളും സജ്ജീകരിച്ചിരിക്കുന്ന ചാരിക്കിടക്കുന്ന സീറ്റുകളും മറ്റ് പ്രീമിയം ഫീച്ചറുകളും സഹിതമാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. കൂടാതെ, രണ്ടാമത്തെ നിരയിൽ മടക്കാവുന്ന ടേബിളുകളും ഒരു ബിൽറ്റ്-ഇൻ റഫ്രിജറേറ്ററും വരെ ബെൻസ് നൽകിയിട്ടുണ്ട്. ഇത് വാഹനത്തിൻ്റെ മൊത്തത്തിലുള്ള സുഖവും സൗകര്യവും വർധിപ്പിക്കുന്ന കാര്യമാണ്.

കങ്കണയുടെ മെയ്ബാക്ക് GLS പോളാർ വൈറ്റിലാണ് കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങിയാണ് നിരത്തിലിറങ്ങിയിരിക്കുന്നത്. ഇത് വേറിട്ടുനിൽക്കാൻ സഹായിക്കുന്ന എസ്‌യുവിയുടെ അതുല്യമായ നിറമാണ്. പുതിയ ലക്ഷ്വറി എസ്‌യുവിക്ക് പുറമെ മെർസിഡീസ് മെയ്ബാക്ക് S680, ബിഎംഡബ്ല്യു 7-സീരീസ് 730LD, മെർസിഡീസ് GLE 350D SUV, ഔഡി Q3 എന്നിവ ഉൾപ്പെടുന്ന വമ്പൻ കാർ ശേഖരമാണ് റണാവത്തിനുള്ളത്.

More from DriveSpark

Article Published On: Tuesday, April 9, 2024, 10:07 [IST]
English summary
Bollywood actress kangana ranaut buys new mercedes maybach gls 600 luxury suv worth rs 3 50 crore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X