1.55 കോടിയുടെ ആഡംബരത്തിലാണ് ഇനി യാത്ര, പുത്തൻ വണ്ടി വാങ്ങി 'ബോളിവുഡിന്റെ ബീഗം'

ബോളിവുഡിലെ പ്രിയ താരതമ്പദികളാണ് കരീന കപൂർ-സെയ്‌ഫ് അലി ഖാൻ. 90 കിഡ്‌സിന്റെ സ്വപ്‌ന നായികമാരിൽ ഒരാളിയിരുന്ന കരീന ഇന്നും സിനിമാ മേഖലയിൽ വളരെ സജീവമാണ്. അന്നും ഇന്നും താരസുന്ദരിയുടെ സ്ഥാനത്തിന് ഒരുകോട്ടവും സംഭവിച്ചിട്ടില്ലെന്നതാണ് യാഥാർഥ്യം.

ബോളിവുഡിലെ എക്കാലത്തെയും പത്ത് നടിമാരുടെ പേരെടുത്താല്‍ അതില്‍ കരീന കപൂറിന്റെ പേരും ആദ്യനിരയിൽ തന്നെയുണ്ടാവും. കഭി ഖുശി കഭി ഗം, ജബ് വി മെറ്റ്, ത്രീ ഇഡിയറ്റ്‌സ്, റാവണ്‍, ബോഡിഗാര്‍ഡ് പോലുള്ള വമ്പന്‍ ചിത്രങ്ങളിലൂടെ തന്റെ കൈയ്യൊപ്പ് പതിപ്പിക്കാനും താരത്തിനായിട്ടുണ്ട്. ഈ ലിസ്റ്റ് വളരെ ചുരുക്കി പറഞ്ഞുവെന്നേയുള്ളൂ കേട്ടോ. ബോക്‌സോഫീസില്‍ മെഗാ വിജയങ്ങളായ പല ചിത്രങ്ങളുടെയും ഭാഗമായിരുന്ന കരീന ഇന്നും ഗംഭീര കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുകയാണ്.

Bollywood Actress Kareena Kapoor Spotted With Her New Land Rover Defender 130 Worth Rs 1.55 Crore

സെയ്‌ഫ് കൂടെയുണ്ടെങ്കിലും യാത്രകൾ കൂടുതൽ സേഫാക്കാനായി ബോളിവുഡിന്റെ ബീഗം എന്നറിയപ്പെടുന്ന കരീന കപൂർ ഖാൻ പുത്തനൊരു ലക്ഷ്വറി കാറിനെ കൂടി കൂടെക്കൂട്ടിയിരിക്കുകയാണ്. ബ്രിട്ടീഷ് എസ്‌യുവി നിർമാതാക്കളായ ലാൻഡ് റോവറിൽ നിന്നുള്ള ഓഫ്-റോഡർ ഡിഫെൻഡറിലാവും താരത്തിന്റെ ഇനിയുള്ള യാത്രകൾ. സെലിബ്രിറ്റികളുടെ ഇടയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള ബിസിനസുകാർ, രാഷ്ട്രീയക്കാർ പോലുള്ള ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന പലരുടേയും പ്രിയ വാഹനങ്ങളിൽ ഒന്നാണ് ഈ എസ്‌യുവി.

കരീന കപൂറിന്റെ പുതിയ ലാൻഡ് റോവർ ഡിഫെൻഡറിന്റെ വീഡിയോ കാർസ് ഫോർ യു എന്ന യൂട്യൂബ് ചാനലാണ് പുറത്തുവിട്ടിരിക്കുന്നത്. ഫ്യുജി വെറ്റ് കളർ ഓപ്ഷനിലുള്ള മോഡലാണ് ബീഗം സ്വന്തമാക്കിയിരിക്കുന്നത്. ഡിഫൻഡറിന്റെ 110 വേരിയന്റാണ് കരീന തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിനായി ഏകദേശം 1.55 കോടി രൂപയോളമാണ് മുംബൈയിൽ ഓൺ-റോഡ് വിലയായി മുടക്കേണ്ടി വരുന്നത്. 5.3 മീറ്റർ നീളമുള്ള മൂന്ന് വരി ആഡംബര എസ്‌യുവി 7 പേർക്കാണ് യാത്ര ഒരുക്കുന്നത്.

Bollywood Actress Kareena Kapoor Spotted With Her New Land Rover Defender 130 Worth Rs 1.55 Crore

കാഴ്ച്ചയിൽ തന്നെ ആഡംബരത്തം തുളുമ്പുന്ന മനോഹര രൂപമാണ് ലാൻഡ് റോവർ ഡിഫൻഡറിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന്. HSE, X എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വാഹനം നിരത്തിലെത്തുന്നത്. ഡിസൈനിന്റെ കാര്യത്തിൽ സംയോജിത എൽഇഡി ഡിആർഎൽ, സ്മോക്ക്-ഔട്ട് ടെയിൽ ലാമ്പുകൾ, ഷാർക്ക് ഫിൻ ആന്റിന, 20 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവയെല്ലാമാണ് എടുത്തു പറയേണ്ട സവിശേഷതകൾ.

അകത്തളത്തിലേക്ക് കയറിയാലും ആഡംബരത്തം തുളുമ്പുന്ന സൌകര്യങ്ങളാണ് ബ്രിട്ടീഷ് വാഹന നിർമാതാക്കൾ എസ്‌യുവിയിൽ ഒരുക്കിയിട്ടുള്ളത്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 11.4 ഇഞ്ച് പിവി പ്രോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മെമ്മറി ഫംഗ്‌ഷനോടുകൂടിയ 14-വേ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, ഫോർ സോൺ ക്ലൈമറ്റ് കൺട്രോൾ, 360-ഡിഗ്രി വ്യൂ ക്യാമറ, ഒരു മെറിഡിയൻ-സറൗണ്ട് സൗണ്ട് ഓഡിയോ സിസ്റ്റം തുടങ്ങിയ ഫീച്ചറുകളാണ് മോഡലിൽ നൽകുന്നത്.

Bollywood Actress Kareena Kapoor Spotted With Her New Land Rover Defender 130 Worth Rs 1.55 Crore

കൂടാതെ, രണ്ടാമത്തെയും മൂന്നാമത്തെയും നിര സീറ്റുകൾ സ്റ്റേഡിയം ശൈലിയിലുള്ള സീറ്റിംഗ് കോൺഫിഗറേഷനിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇത് റോഡിന്റെ മികച്ച കാഴ്ച്ചയ്ക്കായി സീറ്റുകളെ ചെറുതായി ഉയർത്താൻ സഹായിക്കുന്ന കാര്യമാണ്. ക്ലിയർസൈറ്റ് വ്യൂ, ക്ലിയർസൈറ്റ് ഗ്രൗണ്ട് വ്യൂ എന്നിവയും വാഹനത്തിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വരുന്ന വാഹനത്തിന്റെ ഏത് പതിപ്പാണ് കരീനയുടെ ഗരാജിൽ എത്തിയിരിക്കുന്നതെന്ന് ഇപ്പോൾ വ്യക്തമായിട്ടില്ല.

ലാൻഡ് റോവർ ഡിഫൻഡറിന്റെ 3.0 ലിറ്റർ ആറ് സിലിണ്ടർ പെട്രോൾ എഞ്ചിൻ 394 bhp കരുത്തിൽ 550 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മറുവശത്ത്, ഡീസൽ എഞ്ചിൻ ഓപ്ഷനിൽ ലാൻഡ് റോവർ ഡിഫെൻഡർ 130 പതിപ്പ് 296 bhp പവറിൽ 600 Nm torque നൽകുന്ന 3.0 ലിറ്റർ ആറ് സിലിണ്ടർ ഡീസൽ എഞ്ചിനാണ് ഉപയോഗിക്കുന്നത്.

land rover defender 130

രണ്ട് എഞ്ചിൻ ഓപ്ഷനുകളും 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഇതിന് മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി വരുന്നതിനു പുറമെ ഓൾ-വീൽ ഡ്രൈവും ലഭിക്കുന്നു. കരീന കപൂറിനെ കൂടാതെ, ഇന്ത്യയിലെ പ്രശസ്തരായ നിരവധി സെലിബ്രിറ്റികൾ ലാൻഡ് റോവർ ഡിഫൻഡർ സ്വന്തമാക്കിയിട്ടുണ്ട്. സുനിൽ ഷെട്ടി, മമ്മൂട്ടി, ആസിഫ് അലി, അർജുൻ കപൂർ, സണ്ണി ഡിയോൾ, ആയുഷ് ശർമ, രവി തേജ, പ്രകാശ് രാജ് എന്നിവരാണ് എസ്‌യുവിയുടെ മറ്റ് ഉടമകൾ.

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, കന്യാകുമാരി എംപി വിജയ് വസന്ത്, വ്യവസായി മുകേഷ് അംബാനി എന്നീ മറ്റ് രാഷ്ട്രീയക്കാരും വ്യവസായികളും ലാൻഡ് റോവർ ഡിഫൻഡറിൽ യാത്ര ചെയ്യുന്നവരാണ്. അടുത്തിടെ ബാബാ രാംദേവിനും ഇതേ മോഡൽ സമ്മാനമായി ലഭിച്ചിരുന്നു. ഡിഫൻഡറിനു പുറമെ 1.40 കോടിയുടെ മെർസിഡീസ് ബെന്‍സ് S-ക്ലാസ്, 2.32 കോടിയുടെ ലെക്‌സസ് LX 470, ഔഡി Q7, റേഞ്ച് റോവര്‍ സ്‌പോര്‍ട്‌ എസ്‌യുവി എന്നിവയും കരീനയുടെ ഗരാജിലെ പ്രധാനികളാണ്.

More from DriveSpark

Article Published On: Thursday, October 19, 2023, 10:39 [IST]
English summary
Bollywood actress kareena kapoor spotted with her new land rover defender 130 worth rs 1 55 crore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X