മമ്മൂട്ടിയോളം പ്രതിഫലം വാങ്ങുന്ന നടി, 4 കോടി പൊടിച്ച് പുത്തൻ റേഞ്ച് റോവർ സ്വന്തമാക്കി 'ധക് ധക് ഗേൾ'
അഭിനയത്തിലൂടേയും ഡാന്‍സിലൂടേയും ഒരു തലമുറയുടെ മനസില്‍ ഇടംനേടിയ നായികയാണ് മാധുരി ദീക്ഷിത്. ബിഗ് സ്ക്രീനിന് പുറമെ ടെലിവിഷനിലും ഒടിടിയിലുമെല്ലാം മാധുരി ഇന്ന് നിറസാന്നിധ്യമാണ്. മോഹന സൗന്ദര്യത്തിന്‍റെ പ്രതിരൂപമായ താരത്തെ ബോളിവുഡിലെ 'ധക് ധക് ഗേൾ' എന്നാണ് ഓമനപ്പേരിട്ട് വിളിക്കുന്നത്. യുവതലമുറയെ പോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമായി ആരാധകരുമായി ഇടപെടുന്നയാളാണ് മാധുരി.
കോടികൾ പ്രതിഫലം വാങ്ങുന്ന മാധുരി ദീക്ഷിത്തിന്റെ ജീവിതവും ആഡംബരമാണ്. അക്കൂട്ടത്തിലേക്ക് ഇതാ ഒരു അത്യാഡംബര വാഹനം കൂടി എത്തിയിരിക്കുകയാണ്. ഒരു സിനിമയിൽ അഭിനയിക്കുന്നതിന് താരം വാങ്ങുന്നത് 4 മുതൽ 5 കോടി രൂപ വരെയാണെന്നാണ് റിപ്പോർട്ടുകൾ. ലക്ഷ്വറി ജീവിതം നയിക്കുന്ന നായികയുടെ ഇനിയുള്ള യാത്രകൾ റേഞ്ച് റോവർ എസ്‌യുവിയിലായിരിക്കും.

സെലിബ്രിറ്റികൾക്കിടയിൽ ജനപ്രിയമായ ലക്ഷ്വറി എസ്‌യുവിയുടെ ഓട്ടോബയോഗ്രഫി ലോംഗ് വീൽബേസ് പതിപ്പാണ് മാധുരി ദീക്ഷിത് വാങ്ങിയിരിക്കുന്നത്. മുബൈയിൽ ഏകദേശം 4 കോടി രൂപയോളമാണ് ഓൺ-റോഡ് വില വരുന്നത്. പല വ്യത്യസ്‌ത വേരിയന്റുകളിലായി വിപണിയിൽ എത്തുന്ന എസ്‌യുവിയുടെ ഓട്ടോബയോഗ്രഫി എൽഡബ്ല്യുബി 3.0 ഡീസൽ വേരിയന്റാണ് നടി തന്റെ ഗരാജിൽ എത്തിച്ചിരിക്കുന്നത്.
മെർസിഡീസ് മെയ്ബാക്ക് S560, പോർഷ 911 ടർബോ എസ് എന്നി അത്യാഡംബര കാറുകൾക്ക് പുറമെയാണ് നെനെ ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ലാൻഡ് റോവറിന്റെ റേഞ്ച് റോവറിനെ കൂടി കൊണ്ടുവന്നിരിക്കുന്നത്. തൻ്റെ പുതിയ റേഞ്ച് റോവറിൽ ജുഹുവിലെത്തിയ നടിയുടെ വീഡിയോ കാർസ് ഫോർ യു എന്ന യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവന്നത്. ഇതോടെയാണ് മാധുരി ദീക്ഷിത്തിന്റെ പുത്തൻ വണ്ടിയെ കുറിച്ചുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്.

പുത്തൻ വണ്ടിക്ക് "0006" എന്ന വിഐപി രജിസ്ട്രേഷൻ നമ്പരും ബോളിവുഡ് സുന്ദരി സ്വന്തമാക്കിയിട്ടുണ്ട്. വില കൃത്യമായി പറഞ്ഞാൽ ഈ പ്രത്യേക മോഡലിന് 3.16 കോടി രൂപയോളമാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം ടാക്‌സും ഇൻഷുറൻസും എല്ലാമായി റേഞ്ച് റോവർ ഓട്ടോബയോഗ്രഫി LWB മോഡലിന് ഏകദേശം 3.79 കോടിയോളം വരും ഓൺ-റോഡ് വില. ഗ്ലോസ് ഫിനിഷുള്ള സൺസെറ്റ് ഗോൾഡ് കളർ ഓപ്ഷനാണ് ധക് ധക് ഗേൾ തെരഞ്ഞെടുത്തിരിക്കുന്നതും.
മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വരുന്ന 3.0 ലിറ്റർ ഡീസൽ എഞ്ചിനാണ് റേഞ്ച് റോവർ ഓട്ടോബയോഗ്രഫി LWB എസ്‌യുവിക്ക് തുടിപ്പേകുന്നത്. ബോളിവുഡ് സെലിബ്രിറ്റികൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള വേരിയന്റുകളിൽ ഒന്നാണിത് എന്നതും ശ്രദ്ധേയമാണ്. 346 bhp കരുത്തിൽ 700 Nm torque ഉത്പാദിപ്പിക്കുന്ന ആറ് സിലിണ്ടർ ഇരട്ട-ടർബോചാർജ്ഡ് എഞ്ചിനാണ് ഈ ആഡംബര എസ്‌യുവിക്ക് തുടിപ്പേകുന്നത്.

റേഞ്ച് റോവർ ഓട്ടോബയോഗ്രഫി LWB 3.0 മോഡൽ സ്റ്റാൻഡേർഡായി തന്നെ ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ഉപയോഗിക്കുന്നത്. ഇതിന് ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും ലഭിക്കുന്നതിനാൽ മികച്ച പെർഫോമൻസും കാഴ്ച്ചവെക്കാൻ സാധിക്കുന്നുണ്ട്. സ്വന്തമാക്കാൻ കോടിക്കണക്കിന് രൂപ മുടക്കേണ്ടി വരുമെങ്കിലും അതിനുള്ള എല്ലാത്തരം ഫീച്ചറുകളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് ബ്രിട്ടീഷ് വാഹന നിർമാതാക്കൾ ഉറപ്പുവരുത്തിയിട്ടുണ്ട്.
നിരവധി പ്രീമിയം ഫീച്ചറുകളാൽ സമ്പന്നമായ ലക്ഷ്വറി സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് 22 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, സിഗ്നേച്ചർ ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ, ഹീറ്റഡ് വിൻഡ്‌സ്‌ക്രീൻ, എൽിഡി ഫോഗ് ലൈറ്റുകൾ എന്നിവ പോലുള്ള മൊഞ്ചൻ സെറ്റപ്പുകളാണ് പ്രധാനമായും ലഭിക്കുന്നത്. നിരവധി വ്യത്യസ്ത ഇന്റീരിയർ ഓപ്ഷനുകളിലാണ് മാധുരി ദീക്ഷിത്തിന്റെ റേഞ്ച് റോവർ വരുന്നത്.

13 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 24 രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന കൂള്‍ഡ്-ഹീറ്റഡ് സംവിധാനമുള്ള മസാജ് സീറ്റുകള്‍, ഓട്ടോമാന്‍ സംവിധാനമുള്ള പിന്‍നിര സീറ്റുകള്‍, പിന്നിലെ യാത്രക്കാര്‍ക്കുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, കാർവേ ലെതർ സീറ്റുകൾ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, 24-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഇലക്ട്രിക് ഫ്രണ്ട് സീറ്റുകൾ, എക്സിക്യൂട്ടീവ് റിയർ സീറ്റുകൾ, മറ്റ് നിരവധി ഉയർന്ന ഫീച്ചറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.


Click it and Unblock the Notifications








