39കാരനുമായി ബന്ധം വേർപിരിഞ്ഞ 51 കാരി, റേഞ്ച് റോവറിൽ സുന്ദരിയായി വന്നിറങ്ങിയാലും നായയോട് കാണിക്കുന്ന കരുണ കണ്ടോ

മലൈക അറോറ ഈ പേര് കേൾക്കാത്തതോ ആളെ പരിചയമില്ലാത്തവരോ ആയി ഇന്ന് ആരും തന്നെയുണ്ടാവില്ല. ഹിന്ദി സിനിമകളിലെ ഐറ്റം സോങുകളിലൂടെ വലിയ ആരാധകവൃന്ദത്തെ സൃഷ്‌ടിച്ചിട്ടുള്ള സുന്ദരി വിവാദങ്ങളുടെ കാര്യത്തിലും സമ്പന്നയാണ്. നടന്‍ അര്‍ബാസ് ഖാനുമായുള്ള വിവാഹ മോചനവും പിന്നീട് തന്നേക്കാള്‍ പ്രായം കുറഞ്ഞ അര്‍ജുന്‍ കപൂറുമായി പ്രണയത്തിലായതുമെല്ലാം മലൈകയെ ഗോസിപ്പ് കോളങ്ങളിലെ സ്ഥിരസാന്നിധ്യമാക്കിയിരുന്നു. 39കാരന് 51 കാരി പ്രണയിനിയായി എത്തിയത് മാധ്യമങ്ങളും ആഘോഷിക്കുകയായിരുന്നു. എന്നാൽ 6 വർഷത്തെ ഡേറ്റിങ്ങിനൊടുവില്‍ കഴിഞ്ഞ വർഷം ബോളിവുഡ് സുന്ദരി മലൈക അറോറയും നടന്‍ അര്‍ജുന്‍ കപൂറും വേര്‍പിരിയുകയും ചെയ്‌തിരുന്നു.

വലിയ നടിയൊന്നുമല്ലെങ്കിലും എക്കാലത്തെയും സൂപ്പർഹിറ്റായ പല ഗാനരംഗങ്ങളിലെ നൃത്തച്ചുവടുകളിലൂടെയാണ് മലൈക അറോറ ലൈംലൈറ്റിൽ നിറഞ്ഞുനിൽക്കുന്നത്. ഐറ്റം ഗേൾ എന്നതിലുപരിയായി നല്ലൊരു വ്യക്തിത്വത്തിന് ഉടമകൂടിയാണ് മലയാളി വേരുകളുള്ള മലൈക. അർജുനുമായി പിരഞ്ഞതിന് പിന്നാലെ ഒരു അജ്ഞാത പുരുഷനൊപ്പം താരം ഡിന്നറിന് പോയതിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങൾ വലിയ വാർത്തയാക്കിയിരുന്നു.

Bollywood Actress Malaika Arora Spotted In Range Rover Luxury SUV

ഈ വാർത്തകളും ചൂട് പിടിച്ച് നിൽക്കുമ്പോൾ റേഞ്ച് റോവറിൽ അതീവസുന്ദരിയായി മലൈക വന്നിറങ്ങുന്നൊരു വീഡിയോ കൂടി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായിരിക്കുകയാണ്. വെള്ള നിറത്തിലുള്ള ടി-ഷർട്ടും ഷോർട്ട്സുമിട്ട് ആഡംബര എസ്‌യുവിയിൽ വന്നിറങ്ങുന്ന താരത്തിനെ കാത്ത് പുറത്തൊരു നായയും നിൽക്കുന്നത് കാണാം. നായയെ തലോടി മലൈക അകത്തേക്ക് നടന്ന് നീങ്ങുന്നതും വീഡിയോയിൽ കാണാം.

ഇന്ത്യയിലെ സെലിബ്രിറ്റികൾക്കിടയിൽ വളരെ ജനപ്രിയമായ വാഹനമാണ് ലാൻഡ് റോവർ റേഞ്ച് റോവർ എസ്‌യുവികൾ. 2017-ൽ തന്നെ മലൈക അറോറ റേഞ്ച് റോവർ വോഗ് എന്ന ബ്രീട്ടീഷ് ആഡംബര സ്പോർട് യൂട്ടിലിറ്റി വാഹനം സ്വന്തമാക്കിയിട്ടുണ്ട്. നിർഭാഗ്യവശാൽ 2022-ൽ ഈ വാഹനം അപകടത്തിൽപ്പെട്ടു. തുടർന്നാണ് ഇപ്പോഴുള്ള റേഞ്ച് റോവർ മോഡൽ ബോളിവുഡ് നടി സ്വന്തമാക്കുന്നത്.

Bollywood Actress Malaika Arora Spotted In Range Rover Luxury SUV

റേഞ്ച് റോവർ എസ്‌യുവിക്ക് 2.39 കോടി മുതൽ 4.17 കോടി രൂപ വരെയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് വാഹനം തെരഞ്ഞെടുക്കാനാവുന്നത്. പെട്രോൾ പതിപ്പിന് 523 PS പവറിൽ 750 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 4.4 ലിറ്റർ എഞ്ചിനാണ് കരുത്ത് പകരുന്നത്. അതേസമയം ഡീസൽ പതിപ്പിൽ 346 PS പവറിൽ 700 Nm ടോർക്ക് സൃഷ്ടിക്കുന്ന 3.0 ലിറ്റർ എഞ്ചിനാണ് ഉപയോഗിക്കുന്നത്.

കാഴ്ച്ചയിൽ ഭീമാകാരമായ വലിപ്പവുമാണ് മലൈകയുടെ റേഞ്ച് റോവറിനുള്ളത്. ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ, ഹീറ്റഡ് വിൻഡ്‌സ്‌ക്രീൻ, എൽഇഡി ഫോഗ് ലൈറ്റുകൾ, 22 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ തുടങ്ങിയ സംവിധാനങ്ങളാണ് അത്യാഡംബര എസ്‌യുവിയുടെ പുറംമോടിയെ അഴകുറ്റതാക്കുന്നതെന്ന് വേണം പറയാൻ.

Bollywood Actress Malaika Arora Spotted In Range Rover Luxury SUV

വീൽ വൈബ്രേഷനുകൾ, ടയർ നോയ്‌സ്, എഞ്ചിൻ ശബ്‌ദങ്ങൾ എന്നിവ കൌണ്ടർ-കാൻസിലിംഗ് സിഗ്നലിലൂടെ ഫിൽട്ടർ ചെയ്യുന്ന ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷനോടുകൂടിയാണ് വരുന്നത് എന്നതാണ് ആഡംബര എസ്‌യുവിയുടെ വലിയ പ്രത്യേകത. ഒപ്പം 13.1 ഇഞ്ച് ഫ്ലോട്ടിംഗ് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 35-സ്പീക്കർ മെറിഡിയൻ സൗണ്ട് സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്‌പ്ലേ തുടങ്ങിയ നൂതന സംവിധാനങ്ങളും വാഹനത്തിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട് കമ്പനി.

കഴിഞ്ഞില്ല, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, ഫോർ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, റിയർ സീറ്റ് എന്റർടൈൻമെന്റ് സ്‌ക്രീൻ, മസാജ് ഫംഗ്ഷനോടുകൂടിയ 24-വേ ഹീറ്റഡ് ആൻഡ് കൂൾഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയാണ് ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ലാൻഡ് റോവർ പുറത്തിറക്കുന്ന റേഞ്ച് റോവർ എസ്‌യുവിയിലെ മറ്റ് സവിശേഷതകൾ. സേഫ്റ്റിയിലും കക്ഷി ഉഗ്രനാണെന്ന് പണ്ടേ വാഹനപ്രേമികൾക്ക് അറിയാവുന്ന കാര്യമാണല്ലോ.

More from DriveSpark

Article Published On: Tuesday, February 18, 2025, 18:39 [IST]
English summary
Bollywood actress malaika arora spotted in range rover luxury suv
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X