മലയാളത്തിൽ അഭിനയിച്ച പടങ്ങളെല്ലാം പൊട്ടി, രാശി ബോളിവുഡ്; 1.47 കോടിയുടെ ലക്ഷ്വറി കാർ വാങ്ങിയ സുന്ദരിയെ അറിയുമോ?

മലയാളം, മറാത്തി, തെലുങ്ക്, തമിഴ് പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നേഹ പെന്‍ഡ്‌സെ. ഹിന്ദി ബിഗ് ബോസിന്റെ പത്രണ്ടാം സീസണിലും മത്സരാർഥിയായിരുന്ന നേഹ മിനി സ്ക്രീനിലെ വിലപിടിപ്പുള്ള താരങ്ങളിൽ ഒരാൾ കൂടുയാണ്. അടിക്കടി വാർത്തകളിലും നിറഞ്ഞുനിൽക്കാറുള്ള നടി പദോസൻ, ഹസ്രതീൻ എന്നി ഹിന്ദി ടി വി ഷോകളിലെ ശ്രദ്ധേയമായ വേഷങ്ങളിലൂടെയാണ് പ്രശസ്തിയിലേക്ക് ഉയർന്നത്. മലയാളത്തില്‍ മെയ്ഡ് ഇന്‍ യുഎസ്എ, എബ്രഹാം ആൻഡ് ലിങ്കണ്‍, ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍, സ്‌നേക്ക് ആന്റ് ലാഡര്‍ എന്നീ ചിത്രങ്ങളിലാണ് താരം മുഖം കാണിച്ചിരിക്കുന്നത്.

അങ്ങനെ തെന്നിന്ത്യയിലും അറിയപ്പെടുന്ന രീതിയിൽ വളർന്ന താരം ഇപ്പോൾ കൂടുതലും ബോളിവുഡിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. അഭിനയ ജീവിതത്തിന് പുറമെ നിർമാതാവ് എന്ന നിലയിലും നേഹ പെന്‍ഡ്‌സെ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴിതാ ജീവതത്തിലേക്ക് പുത്തനൊരു അതിഥിയെ കൊണ്ടുവന്നിരിക്കുകയാണ് സുന്ദരി. മറ്റൊന്നുമല്ല, ഇനിയുള്ള യാത്രകൾക്കായി പുത്തനൊരു ആഡംബര കാർ സ്വന്തമാക്കിയതാണീ വിശേഷം.

Bollywood Actress Nehha Pendse Buys BMW iX

മുംബൈയിൽ സ്ഥിരതാമസമാക്കിയ നേഹ പെന്‍ഡ്‌സെ ബിഎംഡബ്ല്യു iX ഇലക്ട്രിക് എസ്‌യുവിയാണ് ഗരാജിൽ എത്തിച്ചിരിക്കുന്നത്. ഹിന്ദി സിനിമാ താരങ്ങളുടെ വിശേഷങ്ങൾ പങ്കിടുന്ന കാർസ് ഫോർ യു എന്ന യൂട്യൂബ് ചാനലിലൂടെയാണ് നേഹ കാർ വാങ്ങിയ വാർത്തയും വീഡിയോയും പുറത്തുവന്നിരിക്കുന്നത്. നേഹ ഒരു കെട്ടിടത്തിൽ നിന്ന് പുറത്തിറങ്ങുന്നതും പുതിയ ഇലക്ട്രിക് എസ്‌യുവിയുടെ അടുത്തേക്ക് വരുന്നതുമാണ് വീഡിയോയിലെ ദൃശ്യങ്ങൾ.

തുടർന്ന് പാപ്പരാസികളെ അഭിവാദ്യം ചെയ്‌ത് കുറച്ച് ഫോട്ടോഗ്രാഫുകൾ ക്ലിക്കുചെയ്യാൻ അനുവദിക്കുന്നു. ഇതിനുശേഷം നേഹ പെൻഡ്‌സെ ഇലക്ട്രിക് എസ്‌യുവിയിൽ കയറി പോവുന്നതും വീഡിയോയിൽ കാണാം. ബോളിവുഡ് സെലിബ്രിറ്റികൾക്കിടയിൽ ജനപ്രിയമായ മോഡലുകളിൽ ഒന്നാണ് ബിഎംഡബ്ല്യു iX. റിതേഷ് ദേശ്മുഖും നുഷ്രത്ത് ബറൂച്ചയും പോലുള്ള പ്രമുഖതാരങ്ങൾ ഇതിനോടകം ഈ ജർമൻ വൈദ്യുത വാഹനം സ്വന്തമാക്കിയിട്ടുണ്ട്.

Bollywood Actress Nehha Pendse Buys BMW iX

മുംബൈയിലെ തിരക്കേറിയ നിരത്തുകളിലൂടെ പെട്രോൾ, ഡീസൽ വാഹനങ്ങളിലൂടെ സഞ്ചരിക്കുന്നതിലും ലാഭമാണ് ഇലക്‌ട്രിക് കാറുകൾ എന്നതിൽ സംശയമൊന്നുമില്ല. എന്തായാലും മുംബൈയിൽ നടക്കുന്ന പരിപാടികളിലും എയർപോർട്ടിലേക്കുള്ള യാത്രകളിലേക്കുമെല്ലാം നേഹയുടെ യാത്രയിനി ഈ ഇലക്ട്രിക് ആഡംബര എസ്‌യുവിയിലാവും. ബിഎംഡബ്ല്യു ഇന്ത്യയിൽ പുറത്തിറക്കുന്ന ഏറ്റവും മികച്ച മോഡലുകളിൽ ഒന്നുകൂടിയായാണ് iX ഇവി വിലയിരുത്തപ്പെടുന്നത്.

xDrive 40, xDrive 50 എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി ഇന്ത്യയിൽ എത്തുന്ന ബിഎംഡബ്ല്യു iX ഇലക്ട്രിക് എസ്‌യുവിക്ക് 1.21 കോടി രൂപയാണ് പ്രാരംഭ വില വരുന്നത്. ഇതിൽ ടോപ്പ് എൻഡ് മോഡലാണ് താരം വാങ്ങിയിരിക്കുന്നതെന്നാണ് വിവരം. ഇതിന് ഏകദേശം 1.47 കോടി രൂപയോളമാണ് മുംബൈയിൽ വരുന്ന ഓൺ-റോഡ് വില. ഇതിൽ ഇൻഷുറൻസിനായി മാത്രം ഏകദേശം 7.18 ലക്ഷം രൂപ വരെ വരുമെന്നാണ് കണക്കുകൾ.

ജർമ്മൻ കാർ ബ്രാൻഡിൽ നിന്നുള്ള ഏറ്റവും ജനപ്രിയമായ ഇലക്ട്രിക് കാറുകളിലൊന്നാണ് ബിഎംഡബ്ല്യു iX എന്നതിനാൽ തന്നെ ഇത് ആധുനിക കാലത്തെ സാങ്കേതികവിദ്യ, കണക്റ്റിവിറ്റി, യാത്രക്കാർക്കായുള്ള സൗകര്യങ്ങൾ എന്നിവയാൽ സമ്പന്നമാണ്. പനോരമിക് ഗ്ലാസ് റൂഫ്, ഡ്രൈവിംഗ് അസിസ്റ്റൻ്റ് പ്രൊഫഷണൽ (ADAS), പാർക്കിംഗ് പ്ലസ് അസിസ്റ്റൻ്റ്, ബിഎംഡബ്ല്യു ഓപ്പറേറ്റിംഗ് സിസ്റ്റം 8.5, പേഴ്‌സണൽ അസിസ്റ്റന്റ് പോലുള്ള ഫീച്ചറുകളും വാഹനത്തിലെ യാത്രകൾ ആഡംബര പൂർണമാക്കാനായി നൽകിയിട്ടുണ്ട്.

ഇതുകൂടാതെ 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 14.9 ഇഞ്ച് ഡിജിറ്റൽ ഇൻഫോടെയ്ൻമെൻ്റ് ഡിസ്‌പ്ലേ, ഹെക്‌സാഗണൽ സ്റ്റിയറിംഗ് വീൽ, ഫ്രെയിംലെസ്സ് ഡോറുകൾ, അപ്ഹോൾസ്റ്ററിക്കുള്ള ഉയർന്ന നിലവാരമുള്ള മെറ്റീരിയലുകൾ എന്നിവയും അതിലേറെയും പോലുള്ള ഫീച്ചറുകളാണ് ബിഎംഡബ്ല്യു iX ഇലക്ട്രിക് എസ്‌യുവിയിൽ ഒരുക്കിയിട്ടുള്ളത്. യാത്രക്കാർക്ക് ആഡംബരത്തിൻ്റെ പരകോടിയാണ് വാഹനം സമ്മാനിക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാണ്.

111.5 kWh ബാറ്ററി പായ്ക്കാണ് ബിഎംഡബ്ല്യു ഇലക്ട്രിക് കാറിന്റെ ഹൃദയം. ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ ഇതിന് 523 bhp പവറിൽ പരമാവധി 765 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 4-വീൽ ഡ്രൈവ് ഓപ്ഷനുമായാണ് ഇവിയുടെ വരവ്. ഒറ്റത്തവണ ചാർജ് ചെയ്‌താൽ 575 കിലോമീറ്റർ മുതൽ 635 കിലോമീറ്റർ വരെ റേഞ്ച് നൽകാനും മോഡലിനാവുമെന്നാണ് കമ്പനി പറയുന്നത്.

പെർഫോമൻസിലേക്ക് നോക്കിയാൽ വെറും 4.6 സെക്കൻഡിനുള്ളിൽ 0 മുതൽ 100 ​​കിലോമീറ്റർ വരെ വേഗത കൈവരിക്കാനും ബിഎംഡബ്ല്യു iX ഇവിക്കാവും. അതേസമയം ഉയർന്ന വേഗത മണിക്കൂറിൽ 200 കി.മീ. ആയി നിജപ്പെടുത്തിയിട്ടുമുണ്ട്. ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ 10 മിനിറ്റിനുള്ളിലെ ചാർജിൽ 145 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ വാഹനത്തിനാവും. കൂടാതെ, 10-80 ശതമാനം ചാർജിംഗ് വെറും 35 മിനിറ്റിനുള്ളിൽ പൂർത്തിയാക്കാനാകും.

More from DriveSpark

Article Published On: Tuesday, June 11, 2024, 10:34 [IST]
English summary
Bollywood actress nehha pendse buys bmw ix luxury electric car worth rs 1 40 crore
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X