ഇത്രയും ഗ്ലാമറുള്ള നടിയുടെ പ്രതിഫലം വെറും 15 ലക്ഷം രൂപ, ബെൻസിൽ കയറിപ്പോവുന്ന സുന്ദരിയെ പിടികിട്ടിയോ?
സിനിമയിൽ ഏറ്റവും സുന്ദരികളുള്ള മേഖലയാണ് ബോളിവുഡ്. ഗ്ലാമറിന് ഗ്ലാമറും ഫിറ്റ്നെസിന് ഫിറ്റ്നെസുമെല്ലാം കാത്തുസൂക്ഷിക്കുന്ന നെപ്പോ കിഡ്‌സ് മുതൽ സ്വന്തം പ്രയത്നം കൊണ്ട് ഉയർന്നുവന്ന മിടുക്കികളും ഹിന്ദി സിനിമ ലോകത്തുണ്ട്. ഇതിൽ മുൻനിര നടിമാരെയെല്ലാം മലയാളികൾക്ക് സുപരിചിതമാണ്. പിന്നെ പേരറിയാത്ത ഉഗ്രൻ നടിമാരേയും ആരാധിക്കുന്നവരാണ് നമ്മൾ. അക്കൂട്ടത്തിൽ ഒരാളാണ് നികിത ദത്ത. അർജുൻ റെഡ്ഡിയുടെ റീമേക്കായ കബീർ സിംഗിൽ നല്ലൊരു വേഷം ചെയ്‌താണ് നികിത അന്യഭാഷക്കാർക്കും പ്രിയങ്കരിയായത്. ഇതുകൂടാതെ ഏക് ദുജെ കെ വാസ്തേ, ഡിബുക്ക്, ഗോൾഡ്, ലസ്റ്റ് സ്റ്റോറീസ് തുടങ്ങിയ ഒരുപിടി നല്ല സിനിമകളുടെ ഭാഗമാവാനും താരത്തിനായിട്ടുണ്ട്.
ഇത്രയും നല്ല വേഷങ്ങൾ കൈകാര്യം ചെയ്‌തിട്ടും 10 മുതൽ 15 ലക്ഷം രൂപ വരെ മാത്രമാണ് നികിത ദത്തയുടെ പ്രതിഫലം കേട്ടോ. ഇത്രയും ഗ്ലാമറുള്ള നടി അഭിനയിക്കാൻ വാങ്ങുന്നത് ചെറിയ തുകയാണേൽ പോലും അഭിനയം കിടുവാണെന്നാണ് ആരാധകരുടെ സംസാരം. സിനിമയ്ക്ക് പുറമെ ടെലിവിഷൻ രംഗത്തും മോഡലിംഗിലും തന്റേതായ സ്ഥാനം കണ്ടെത്തിയ നികിത മിക്കപ്പോഴും ആഡംബര കാറുകളിലാണ് സഞ്ചാരം.

ജർമൻ ലക്ഷ്വറി വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസിന്റെ ജിഎൽസി എസ്‌യുവിയിൽ താരം കയറിപ്പോവുന്നൊരു വീഡിയോയാണ് സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുന്നത്. സിനിമ പോലെ തന്നെ ഫിറ്റ്നെസിനും പ്രത്യേക ശ്രദ്ധകൊടുക്കുന്നയാളാണ് താരം. നികിത ജിമ്മിൽ നിന്നും ഇറങ്ങി തന്റെ പുത്തൻ വാഹനത്തിലേക്ക് കയറുന്ന വീഡിയോയാണ് ഇപ്പോൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
73.50 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ ഇന്ത്യയിൽ വിപണനത്തിന് എത്തുന്ന മെർസിഡീസ് ബെൻസ് GLC എസ്‌യുവി 300 4മാറ്റിക് പെട്രോൾ, GLC 220d 4മാറ്റിക് ഡീസൽ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ലഭ്യമാവുന്നത്. ഇതിൽ ഏത് മോഡലാണ് ബോളിവുഡിന്റെ സ്വന്തം സുന്ദരിക്കുട്ടി ഉപയോഗിക്കുന്നതെന്ന് വ്യക്തമല്ല. രാജ്യത്തെ ശതകോടീശ്വരന്മാർക്കിടയിലും സെലിബ്രിറ്റികൾക്കിടയിലും ഏറ്റവും ജനപ്രിയമായ കാറുകളിൽ ഒന്നാണിത്.

ഇതിന്റെ ടോപ്പ് എൻഡ് വേരിയന്റിന് മുംബൈയിൽ 95 ലക്ഷത്തിന് അടുത്ത് ഓൺ-റോഡ് വില വരുമെന്നാണ് കണക്കുകൾ. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വരുന്ന ആഡംബര എസ്‌യുവി കൂടുതൽ കാര്യക്ഷമമാക്കാൻ 48V മൈൽഡ് ഹൈബ്രിഡ് സിസ്റ്റവും സ്റ്റാൻഡേർഡായി എഞ്ചിനൊപ്പം ഘടിപ്പിച്ചിട്ടുണ്ട്. ഹൈബ്രിഡ് സിസ്റ്റവുമായി വരുന്ന 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിന് പരമാവധി 280 bhp പവറിൽ പരമാവധി 600 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്.
അതേസമയം ഡീസൽ എഞ്ചിന് 197 bhp കരുത്തിൽ 440 Nm torque വരെയാണ് ഉത്പാദിപ്പിക്കുന്നത്. രണ്ട് എഞ്ചിനുകൾക്കും 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ലഭിക്കുന്നത്. കൂടാതെ മെർസിഡീസിന്റെ 4മാറ്റിക് ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും ബെൻസ് GLC എസ്‌യുവിയുടെ ശ്രേണിയിലുടനീളം സ്റ്റാൻഡേർഡായി കൊടുത്തിട്ടുമുണ്ട് കമ്പനി. ഡിസൈനിലേക്ക് നോക്കിയാൽ ആരേയും മോഹിപ്പിക്കുന്ന രൂപമാണ് ബെൻസിന്റെ ആഡംബര സ്പോർട് യൂട്ടിലിറ്റി വാഹനത്തിനുള്ളത്.

വലിയ ഗ്രില്ലും അതിന്റെ മധ്യഭാഗത്ത് കൂറ്റന്‍ മെര്‍സിഡീസ് ത്രീ-പോയിന്റഡ് സ്റ്റാര്‍ ബാഡ്ജും എഡ്ജുകളിലേക്ക് നീളുന്ന ക്രോം ബാറുകളും മെലിഞ്ഞ എൽഇഡി ഹെഡ്‌ലൈറ്റുകളുമാണ് മെർസിഡീസ് GLC എസ്‌യുവിയുടെ മുൻവശത്തെ പ്രധാന ഹൈലൈറ്റുകൾ. 19 ഇഞ്ച് അലോയ് വീലുകൾ, 3D ഇഫക്റ്റുള്ള എൽഇഡി ടെയിൽ ലൈറ്റുകൾ, ക്രോം ഫിനിഷിൽ പൂർത്തിയാക്കിയ അണ്ടർ ഗാർഡ് എന്നിവ വണ്ടിയുടെ രൂപം മനോഹരമാക്കുന്നുണ്ട്.
ലക്ഷ്വറി എസ്‌യുവിയായതിനാൽ തന്നെ അകത്തളം പ്രൗഢഗംഭീരമാണ്.11.9 ഇഞ്ച് പോർട്രെയ്റ്റ്-സ്റ്റൈൽ ടച്ച്‌സ്‌ക്രീൻ, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, എയർ പ്യൂരിഫയർ, 360-ഡിഗ്രി ക്യാമറ, 64-കളർ ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സൺറൂഫ്, മെമ്മറി ഫംഗ്‌ഷനോടുകൂടിയ ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നീ ഫീച്ചറുകളെല്ലാം ലക്ഷ്വറി എസ്‌യുവിയിലെ പ്രധാന സവിശേഷതകളാണ്.
സേഫ്റ്റിയുടെ കാര്യത്തിലും മിടുക്കനാണ് നികിത ദത്തയുടെ വാഹനം. 7 എയർബാഗുകൾ, അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റീവ് സിസ്റ്റം (ADAS) എന്നിവയെല്ലാമാണ് കൊടുത്തിരിക്കുന്നത്. ബ്ലൈൻഡ് സ്പോട്ട് അസിസ്റ്റ്, ആക്റ്റീവ് ലെയ്ൻ കീപ്പ് അസിസ്റ്റ്, അറ്റൻഷൻ അസിസ്റ്റ്, ആക്റ്റീവ് ബ്രേക്ക് അസിസ്റ്റ്, ആക്റ്റീവ് പാർക്കിംഗ് അസിസ്റ്റ് എന്നീ സുരക്ഷാ ഫീച്ചറുകളാണ് GLC എസ്‌യുവിയിലെ ADAS ടെക്കിൽ മെർസിഡീസ് ബെൻസ് ഉൾപ്പെടുത്തിയിരിക്കുന്നത്.


Click it and Unblock the Notifications








