രാഖിയുടെ ഫാൻസ് വേറെ ലെവലാണ്, ബോളിവുഡിന്റെ ഡ്രാമ ക്യൂന് ആരാധകൻ കൊടുത്ത സമ്മാനം ആഡംബര കാർ

ബോളിവുഡിലെ വിവാദ നായിക അല്ലെങ്കിൽ ഡ്രാമ ക്യൂനാണ് നടി രാഖി സാവന്ത്. പാപ്പരാസികളുടെ പ്രിയങ്കരിയായ താരം എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നൊരു വ്യക്തിയാണ്. നെഗറ്റീവ് പബ്ലിസിറ്റി കൃത്യമായി ഉപയോഗിക്കാൻ അറിയാവുന്ന ഒരാളാണ് രാഖി എന്നുപറഞ്ഞാലും തെറ്റൊന്നുമില്ല. തന്റെ പ്രവൃത്തികളിലൂടെയും അഭിപ്രായങ്ങളിലൂടെയും മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ചകൾക്ക് തിരികൊളുത്താറുമുണ്ട്.

സിനിമയിലെ ചെറിയ വേഷങ്ങളിലൂടെയും ഡാൻസ് നമ്പറുകളിലൂടെയും ശ്രദ്ധ നേടിയ രാഖി സാവന്തിന്റെ കരിയർ തന്നെ മാറ്റുന്നത് ബിഗ് ബോസ് മത്സരാർഥിയായി എത്തിയ ശേഷമാണ്. വിവാദ പരാമർശങ്ങൾ പുറമെ നാടകീയ പെരുമാറ്റങ്ങളിലൂടെയും പാപ്പരാസികൾക്കുള്ള കണ്ടന്റായി താരം മാറാറുണ്ട്. യോജിച്ച പങ്കാളിയെ കിട്ടുന്നതു വരെ വിവാഹം കഴിക്കുമെന്ന് അടുത്തിടെ പറഞ്ഞതെല്ലാം രസകരമായ മുഹൂർത്തങ്ങളായിരുന്നു.

Bollywood Actress Rakhi Sawant Got Used Audi Q3 Luxury SUV As Gift

ഗാര്‍ഹിക പീഡനം, പരസ്ത്രീ ബന്ധം, പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു എന്നിങ്ങനെ രണ്ടാം ഭർത്താവിനെതിരെ നടത്തിയ പരാമർശങ്ങളും വലിയ വാർത്തയായിരുന്നു. ദുബായിലാണ് സ്ഥിരതാമസമെങ്കിലും ഇടയ്ക്ക് പുതിയ സിനിമകളുടെ ഷൂട്ടിംഗിനും ചർച്ചകൾക്കുമെല്ലാമായി താരം ഇന്ത്യയിൽ എത്താറുണ്ട്. അത്തരത്തിലൊരു സന്ദർശനത്തിനിടയിൽ താരത്തിന്റെ ഹാർഡ്കോർ ഫാനായ വ്യക്തി രാഖിക്ക് പുത്തനൊരു ആഡംബര കാർ സമ്മാനിച്ചിരിക്കുകയാണ്.

താരത്തിന്റേതായി വരാനിരിക്കുന്ന വെബ് സീരീസിൻ്റെ നിർമാതാവാണ് രാഖി സാവന്തിന് ഔഡിയുടെ ലക്ഷ്വറി കാർ ഗിഫ്റ്റ് നൽകി ഞെട്ടിച്ചിരിക്കുന്നത്. വണ്ടി പുതുപുത്തനല്ലെങ്കിലും പത്തരമാറ്റ് തിളക്കമുള്ള സെക്കൻഡ് ഹാൻഡ് ആഡംബര കാറാണ് കേട്ടോ. ഇതിന്റെ വീഡിയോയും ഓൺലൈനിൽ വൈറലായിട്ടുണ്ട്. രാഖി സാവന്ത് തൻ്റെ ആരാധകർക്കൊപ്പം വേദിയിൽ എത്തുന്നത് വീഡിയോയിൽ കാണാം.

Bollywood Actress Rakhi Sawant Got Used Audi Q3 Luxury SUV As Gift

പരമ്പരാഗത ഇന്ത്യൻ വസ്ത്രമായ ലെഹങ്ക അണിഞ്ഞാണ് നടി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പാപ്പരാസികൾക്ക് മുന്നിൽ ചിത്രങ്ങൾക്കും വീഡിയോകൾക്കുമായി പോസ് ചെയ്യാനും താരം മറക്കുന്നില്ല. ഇതിനുശേഷമാണ് ലക്ഷ്വറി കാർ സമ്മാനം കിട്ടിയ വിവരം രാഖി പുറത്തുവിടുന്നത്. എന്തായാലും യൂസ്‌ഡ് കാറാണ് നൽകിയിരിക്കുന്നതെങ്കിലും ബോളിവുഡിന്റെ ഡ്രാമ ക്യൂൻ ഹാപ്പിയാണെന്ന് വീഡിയോയിൽ നിന്നും വ്യക്തമാണ്.

എസ്‌യുവിയുടെ രജിസ്‌ട്രേഷനും ഹരിയാനയിൽ നിന്നാണ്. ഏകദേശം 11 വർഷത്തോളം പഴക്കമുണ്ടെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. താരത്തെ ഹാപ്പിയാക്കുന്നതിനായി നിർമാതാവ് കൈയിൽ നിന്നുമിട്ട ഐഡിയ കൊള്ളമെന്ന കമന്റെല്ലാം വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. പുതിയ വെബ് സീരിസിലെ അഭിനേതാക്കൾക്കും നിർമാതാക്കൾക്കുമൊപ്പം രാഖി സമ്മാനം കിട്ടിയ കാറുമായി പോസ് ചെയ്യുന്നുമുണ്ട്.

Bollywood Actress Rakhi Sawant Got Used Audi Q3 Luxury SUV As Gift

വരാനിരിക്കുന്ന പ്രോജക്റ്റിനെക്കുറിച്ച് സംഭാഷണങ്ങളും വീഡിയോയിലൂടെ കേൾക്കാനാവുന്നുണ്ട്, ഔഡി Q3 എസ്‌യുവിയുടെ ഡീസൽ വേരിയന്റാണ് രാഖിയുടെ ഗരാജിലേക്ക് എത്തുന്നത്. ഏകദേശം 174 bhp കരുത്തിൽ പരമാവധി 380 Nm torque സൃഷ്ടിക്കുന്ന 2.0 ലിറ്റർ, ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം. പഴയ കാറാണെങ്കിലും ഇതൊരു ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ മാത്രമാണ് വിപണിയിൽ എത്തിയിരുന്നത്.

ഗിഫ്റ്റ് കിട്ടിയ മോഡൽ ഓൾവീൽ ഡ്രൈവ് (AWD) പതിപ്പാണോ അല്ലയോ എന്ന് വ്യക്തമല്ല. ഡൽഹി എൻസിആർ മേഖലയിലെ 10 വർഷത്തെ ഡീസൽ കാർ ബാൻ കാരണം ഇപ്പോൾ നിരവധി ആഡംബര കാറുകൾ മിതമായ നിരക്കിൽ കിട്ടാനുണ്ട്.പുത്തൻ കാറിന് മുടക്കുന്ന കാശിനേക്കാളും കൂടുതൽ ലാഭകരമാണ് യൂസ്‌ഡ് കാറിൽ നിക്ഷേപം നടക്കുന്നത്. ധാരാളം സെലിബ്രിറ്റികൾ ഇപ്പോൾ സെക്കൻഡ് ഹാൻഡ് കാറുകൾ ഇത്തരത്തിൽ വാങ്ങാറുണ്ട്.

Bollywood Actress Rakhi Sawant Got Used Audi Q3 Luxury SUV As Gift

ഇവ പുതിയതിനെക്കാൾ താങ്ങാനാവുന്ന വിലയാണ്. പക്ഷേ സംഭവം അൽപം റിസ്ക്കിയാണെന്നും പറയാതെ വയ്യ. വാഹനത്തിന് മെക്കാനിക്കൽ തകരാറുകൾ ഉണ്ടോ എന്ന് മാത്രമാണ് പരിശോധിക്കേണ്ടത്. ഇതുപോലുള്ള ആഡംബര കാർ വാങ്ങിയതിന് ശേഷം എന്തെങ്കിലും പ്രശ്‌നം നേരിടുകയാണെങ്കിൽ നന്നാക്കുന്ന കാര്യം ചെലവേറിയ കാര്യമാണെന്ന് അറിയാമല്ലോ. പിന്നെ മെയിന്റനെൻസിന്റെ കാര്യത്തിലും പ്രത്യേക ശ്രദ്ധയാണ് വേണ്ടത്.

More from DriveSpark

Article Published On: Monday, May 6, 2024, 19:00 [IST]
English summary
Bollywood actress rakhi sawant got used audi q3 luxury suv as gift from her fan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X