ബോളിവുഡ് സുന്ദരി രണ്ടാമതും വാങ്ങിയത് 1.37 കോടിയുടെ അതേ കാർ, നടി ആരാണെന്ന് മനസിലായോ

ഭാഷാഭേദമില്ലാതെ സിനിമ കാണുന്ന മലയാളികൾക്ക് അന്യഭാഷയിലെ താരങ്ങളെയും സുപരിചിതമാണ്. അതിപ്പോൾ മുൻനിര നടൻമാരോ നടികളോ അല്ലെങ്കിൽ പോലും പലരേയും കണ്ടാൽ തിരിച്ചറിയാൻ പാകമാണ് നമ്മളെല്ലാവരും. അതിനാൽ തന്നെ ബോളിവുഡിലെ വിശേഷങ്ങളറിയാനും മലയാളി പ്രേക്ഷകർക്ക് ഏറെ താത്പര്യമുള്ള വിഷയമാണ്. ബോളിവുഡിലെ ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് റിച്ച ഛദ്ദയും അലി ഫസലും.

മോഡലായാണ് കരിയർ ആരംഭിച്ചതെങ്കിലും പിന്നീട് അഭിനയ രംഗത്തേക്ക് കടന്നുവന്ന റിച്ച ഓയ് ലക്കി ലക്കി ഓയ് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ 2015-ൽ പുറത്തിറങ്ങിയ മാസാൻ എന്ന ചിത്രത്തിലെ പ്രകടനമാണ് നടിയെന്ന രീതിയിൽ റിച്ചയെ പലരിലേക്കും എത്തിച്ചത്. സമീപകാലത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് റിച്ച. നടി എന്നതിനു പുറമെ നിർമാതാവും രാഷ്ട്രീയ പ്രവർത്തകയും കൂടിയാണ് റിച്ച ഛദ്ദ.

Bollywood Actress Richa Chadha Buys Mercedes-Benz GLE SUV

വെബ് സീരീസുകളിലൂടെയും ചിത്രങ്ങളിലൂടെയും ഏറെ ആരാധകരെ നേടിയെടുത്ത് തിളങ്ങി നിൽക്കുന്ന ബോളിവുഡ് സുന്ദരിയുടെ ജീവിതത്തിലേക്ക് പുതിയൊരു സന്തോഷം കടന്നുവന്നിരിക്കുകയാണ്. തലക്കെട്ടിൽ വായിച്ചതു പോലെ ഇനിയുള്ള യാത്രകൾക്കായി മെർസിഡീസ് ബെൻസിന്റെ പുതിയ ആഡംബര കാർ വാങ്ങിയതാണീ വാർത്ത. യാത്രകൾക്ക് കൂട്ടായെത്തിയ വാഹനത്തിന്റെ ഡെലിവറി ഏറ്റെടുക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നതോടെയാണ് ഇക്കാര്യം ആരാധകരിലേക്ക് എത്തിയിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമിലെ ഓട്ടോഹാംഗർ എന്ന പേജാണ് റിച്ച ഛദ്ദ ആഡംബര എസ്‌യുവിയുടെ ഡെലിവറി എടുക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളും അത്യാധുനിക സാങ്കേതിക വിദ്യയും നിറഞ്ഞ ഈ എസ്‌യുവി സമാനതകളില്ലാത്ത യാത്രാനുഭവമാണ് ഉറപ്പാക്കുന്നത്. മെർസിഡീസിന്റെ 96.40 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില ആരംഭിക്കുന്ന ഈ വാഹനം 300d, 450d, 450 LWB എന്നീ വ്യത്യസ്‌ത വേരിയന്റുകളിലാണ് വിപണിയിൽ എത്തുന്നത്.

Bollywood Actress Richa Chadha Buys Mercedes-Benz GLE SUV

റിച്ച സ്വന്തമാക്കിയത് ഇതിൽ ഏത് മോഡലാണെന്ന് വ്യക്തമല്ലെങ്കിലും മെർസിഡീസ് ബെൻസ് GLE എസ്‌യുവിയുടെ ടോപ്പ് എൻഡ് വേരിയന്റിന് മുംബൈയിൽ ഏകദേശം 1.37 കോടി രൂപയോളമാണ് ഓൺ-റോഡ് വില വരുന്നത്. ലക്ഷ്വറി കാറിന്റെ 300d വേരിയന്റിന് കരുത്തുറ്റ 3.0 ലിറ്റർ 6-സിലിണ്ടർ ഡീസൽ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 330 bhp പവറിൽ പരമാവധി 700 Nm torque വരെ സൃഷ്ടിക്കാൻ ശേഷിയുള്ളതാണ്.

9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന ഈ വേരിയന്റ് വെറും 5.7 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും ശേഷിയുള്ളതാണ്. പെട്രോൾ മോഡലുകളായ 450 പതിപ്പുകൾ 3.0 ലിറ്റർ എഞ്ചിനിലാണ് വരുന്നത്. ഇതിന് 375 bhp കരുത്തിൽ 500 Nm torque വരെ നൽകാനാവും. 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ഇതും ജോടിയാക്കിയിരിക്കുന്നത്.

Bollywood Actress Richa Chadha Buys Mercedes-Benz GLE SUV

കൂടുതൽ കാര്യക്ഷമമാക്കുന്നതിന് മൈൽഡ്-ഹൈബ്രിഡ് സംവിധാനവും ജർമൻ ബ്രാൻഡ് നൽകുന്നുണ്ട്. ഇക്കഴിഞ്ഞ നവംബറിലാണ് GLE എസ്‌യുവിയുടെ ഏറ്റവും പുതിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ ഇതിന് സ്ലീക്കർ എൽഇഡി ഹെഡ്‌ലാമ്പുകൾ, സിംഗിൾ സ്ലാറ്റ് ഗ്രിൽ, 22 ഇഞ്ച് അലോയ് വീലുകൾ, മനോഹരമായ എൽഇഡി ടെയിൽ ലൈറ്റുകൾ, റൂഫ് റെയിലുകൾ, സൈഡ് സ്റ്റെപ്പുകൾ, ബ്ലാക്ക്ഡ്-ഔട്ട് ORVM എന്നിവയെല്ലാമാണ് ലഭിക്കുന്നത്.

ഇന്റീരിയറിലേക്ക് കയറിയാൽ S-ക്ലാസിൽ നിന്ന് കടമെടുത്ത പുതിയ സ്റ്റിയറിംഗ് വീൽ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള ഏറ്റവും പുതിയ MBUX സിസ്റ്റം, സ്റ്റൈലിഷ് എയർകോൺ വെന്റുകൾ, നാല്-സോൺ ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ് എന്നിവ ഉൾപ്പടെയുള്ള കാര്യമായ ഫീച്ചറുകൾ തന്നെ മെർസിഡീസ് ബെൻസ് തങ്ങളുടെ GLE എസ്‌യുവിയിൽ ഒരുക്കിയിട്ടുണ്ട്.

കൂടാതെ വയർലെസ് ചാർജർ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് ആൻഡ് റിയർ സീറ്റുകൾ, മസാജ് ഫംഗ്‌ഷനോടുകൂടിയ വെന്റിലേറ്റഡ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, 360-ഡിഗ്രി സറൗണ്ട് ക്യാമറ, സുതാര്യമായ ബോണറ്റ് ഫംഗ്‌ഷൻ, ഇലക്ട്രിക് സൺ ബ്ലൈന്റുകൾ, പനോരമിക് സൺറൂഫ് തുടങ്ങിയ ഫീച്ചറുകളും റിച്ച ഛദ്ദ സ്വന്തമാക്കിയ എസ്‌യുവിയിലുണ്ട്. കൂടാതെ, ഉപഭോക്താക്കൾക്ക് ഓഫ്-റോഡ് പാക്കേജിനൊപ്പം മൂന്ന് വ്യത്യസ്ത അപ്ഹോൾസ്റ്ററിയും ഓപ്ഷണലായി തെരഞ്ഞെടുക്കാൻ അവസരമുണ്ട്.

റിച്ച ഛദ്ദയുടെ ഗരാജിലെ രണ്ടാമത്തെ മെർസിഡീസ് ബെൻസ് GLE ആണ് ഇതെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഫുക്രേ റിട്ടേൺസ് എന്ന സിനിമയുടെ വിജയത്തിന് ശേഷം 2017-ലാണ് താരം തന്റെ ആദ്യ GLE വാങ്ങുന്നത്. മെർസിഡീസ് കാറുകൾ സ്വന്തമാക്കാൻ ഇഷ്ടപ്പെടുന്നുവെന്ന താരം രണ്ടാം തവണയും അതേ GLE വാങ്ങിയത് ഈ വാഹനത്തോടുള്ള പ്രത്യേക അടുപ്പം ഇവിടെ കാണിക്കുന്നുവെന്നും വ്യക്തമാണ്.

More from DriveSpark

Article Published On: Tuesday, January 9, 2024, 16:04 [IST]
English summary
Bollywood actress richa chadha buys mercedes benz gle suv worth rs 1 37 crore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X