പുത്തൻ കാറിന് മുടക്കിയത് 1.15 കോടി രൂപ, ബെൻസ് വാങ്ങിയ സുന്ദരിയെ പിടികിട്ടിയോ?

മോഡലിംഗ് രംഗത്ത് നിന്നും അഭിനയ രംഗത്തെത്തി തന്റേതായ സ്ഥാനം കണ്ടെത്തിയ നായകയാണ് സായ് തമൻകർ. പലർക്കും ഈ പേര് സുപരിചിതമല്ലെങ്കിലും താരത്തിന്റെ മുഖം കണ്ടാൽ പെട്ടന്ന് കത്തും. കൂടുതലും ബോളിവുഡ് ചിത്രങ്ങളിലാണ് അരങ്ങ് തകർക്കുന്നതെങ്കിലും ദുൽഖർ സൽമാന്റെ സോളോ എന്ന ഹിറ്റ് പടത്തിലൂടെ മലയാളത്തിലും സായ് മുഖംകാണിച്ചിട്ടുണ്ട്.

ഹണ്ടർ 303 എന്ന ബോളുവുഡ് ചിത്രത്തിലെ ആന്റി കഥാപാത്രമായിരിക്കും സായ് സായ് തമൻകർ തിരിച്ചറിയാൻ എളുപ്പം. നായകനുമായുള്ള ഹോട്ട് രംഗങ്ങളിലൂടെ തകർത്തഭിനയിച്ച് താരം ഏറെ പ്രശംസ നേടിയിരുന്നു. കൈനിറയെ പുതിയ പ്രോജക്‌ടുകളുമായി മുന്നേറുന്ന താരം ഇപ്പോഴിതാ ജീവിതത്തിലെ പുതിയൊരു സന്തോഷത്തിലാണ്. മറ്റൊന്നുമല്ല ഇനിയുള്ള യാത്രകൾക്കായി പുത്തനൊരു ആഡംബര കാർ വാങ്ങിയതാണ് സംഭവം.

Bollywood Actress Sai Tamhankar Buys Mercedes Benz GLE

ഗുഡി പദ്‌വ എന്ന മഹീരാഷ്ട്രയിലെ ആഘോഷത്തോട് അനുബന്ധിച്ചാണ് പുതിയ വാഹനത്തിലേക്ക് താരം മാറിയിരിക്കുന്നത്. മലയാളികൾക്ക് വിഷു എങ്ങനെയാണോ അങ്ങനെയാണ് മറാഠികൾക്ക് പുതുവർഷത്തിൻ്റെ ആരംഭം കുറിക്കുന്ന വസന്തോത്സവമായ ഗുഡി പദ്‌വ. ആഘോഷ രാവുകൾ കളറാക്കാൻ മെർസിഡീസ് ബെൻസ് GLE എസ്‌യുവിയാണ് സായ് തമൻകർ തന്റെ ഗരാജിൽ എത്തിച്ചിരിക്കുന്നത്.

പുതിയ എസ്‌യുവി വാങ്ങിയ വിവരം സായ് തമൻകർ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്. "നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും അല്ലെങ്കിൽ ചെയ്യാൻ കഴിയില്ലെന്ന് നിങ്ങളോട് പറയാൻ ആരെയും അനുവദിക്കരുത്. സ്വപ്നം കാണുക, അത് നേടുക, ജീവിക്കുക! ഒരു പുതുവർഷത്തിലേക്ക് കടക്കുമ്പോൾ നമുക്ക് പുതിയ ലക്ഷ്യങ്ങൾ സ്ഥാപിക്കുകയും ഒരുമിച്ച് നേടുകയും ചെയ്യാം എന്ന അടിക്കുറിപ്പോടെയാണ് സോഷ്യൽ മീഡിയയിൽ പുതിയ കാറിന്റെ വീഡിയോ നടിപങ്കുവെച്ചിരിക്കുന്നത്.

Bollywood Actress Sai Tamhankar Buys Mercedes Benz GLE

മെർസിഡീസ് ബെൻസ് ഡീലർഷിപ്പിലേക്ക് സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം എത്തിയാണ് സായ് തമൻകർ വാഹനം ഏറ്റെടുത്തിരിക്കുന്നത്. കാർ വാങ്ങുമ്പോൾ പൊതുവേ പലരും നടത്താറുള്ള മതപരമായ ആചാരങ്ങളും പതിവുപോലെ നടത്തുന്നതും താരം പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ കാണാം. കഴിഞ്ഞ വർഷം നവംബറിൽ വിപണിയിൽ അവതരിപ്പിച്ച GLE ഫെയ്‌സ്‌ലിഫ്റ്റ് മോഡലാണ് നടി സ്വന്തമാക്കിയിരിക്കുന്നത്.

രണ്ട് വേരിയന്റുകളിൽ എത്തുന്ന ഈ ലക്ഷ്വറി എസ്‌യുവിക്ക് 96.40 ലക്ഷം രൂപ മുതൽ 1.15 കോടി രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. രണ്ട് ഡീസൽ എഞ്ചിനുകളിലും ഒരു പെട്രോൾ എഞ്ചിനിലും വരുന്ന മെർസിഡീസ് ബെൻസ് GLE ഫെയ്‌സ്‌ലിഫ്റ്റിന്റെ ഏത് വേരിയന്റാണ് ബോളിവുഡ് നടി സായ് തംഹങ്കർ ഗരാജിലെത്തിച്ചിരിക്കുന്നതെന്ന് ഇപ്പോൾ വ്യക്തമല്ല.

ഡിസൈനിലേക്ക് നോക്കിയാൽ ആഡംബര കാറിന്റെ എല്ലാ ഭംഗിയും ഉൾക്കൊള്ളിച്ചാണ് ജർമൻ വാഹന നിർമാതാക്കൾ പുതിയ GLE എസ്‌യുവിയും പണിതിറക്കിയിരിക്കുന്നത്. മുൻവശത്ത് പുതുക്കിയ സിംഗിൾ-സ്ലാറ്റ് ഗ്രില്ലും എൽഇഡി ഹെഡ്‌ലൈറ്റ്, ഫ്രണ്ട് ബമ്പർ, പുതുക്കിയ ടെയിൽ ലൈറ്റ്, അലോയ് വീലുകൾ എന്നിവയാണ് സായ് തംഹങ്കറിന്റെ വാഹനത്തെ അടിപൊളിയാക്കുന്ന കാര്യങ്ങൾ.

ആഡംബരമേകുന്ന യാത്രകൾക്കായി മെയ്ബാക്ക് GLS ലക്ഷ്വറി എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നവീകരിച്ച അകത്തളമാണ് മെർസിഡീസ് ബെൻസ് GLE മോഡലിൽ ഒരുക്കിയിട്ടുള്ളത്. കപ്പാസിറ്റീവ് ടച്ച് കൺട്രോൾ പാനലുകളുള്ള മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ഏറ്റവും പുതിയ MBUX സിസ്റ്റമുള്ള അപ്‌ഡേറ്റ് ചെയ്‌ത ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, സ്ലൈഡിംഗ് ഫംഗ്‌ഷനോടുകൂടിയ റീക്ലൈനബിൾ സീറ്റുകൾ എന്നീ സവിശേഷതകളാണ് എസ്‌യുവിയുടെ പ്രധാനപ്പെട്ട കാര്യങ്ങൾ.

Bollywood Actress Sai Tamhankar Buys Mercedes Benz GLE Luxury SUV

ഇതോടൊപ്പം തന്നെ ഇലക്ട്രിക്കലി ഓപ്പറബിൾ സൺ ബ്ലൈൻ്റുകൾ, ഫാസ്റ്റ് ചാർജിംഗ് യുഎസ്ബി-സി പോർട്ടുകൾ, 4-സോൺ ക്ലൈമറ്റ് കൺട്രോൾ ബർമെസ്റ്റർ സറൗണ്ട് സൗണ്ട് സിസ്റ്റം, 360-ഡിഗ്രി വ്യൂ ക്യാമറകൾ, ആക്റ്റീവ് പാർക്കിംഗ് അസിസ്റ്റ്, കൂടാതെ ജെസ്റ്റർ നിയന്ത്രിത, പവർഡ് ടെയിൽഗേറ്റ്, ബ്ലൈൻഡ് സ്പോട്ട് അസിസ്റ്റൻസ് സിസ്റ്റം, 9 എയർബാഗുകൾ തുടങ്ങിയ ഫീച്ചറുകളുടെ അകമ്പടിയും വാഹനത്തിനെ ആഡംബര പൂർണമാക്കുന്നുണ്ട്.

മുകളിൽ പറഞ്ഞതു പോലെ മെർസിഡീസ് ബെൻസ് GLE പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. എൻട്രി ലെവൽ 300d വേരിയന്റിന് 265 bhp പവറിൽ 550 Nm torque ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് തുടിപ്പേകുന്നത്. 375 bhp കരുത്തിൽ 500 Nm torque സൃഷ്ടിക്കുന്ന 3.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് GLE 450 മോഡൽ ഉപയോഗിക്കുന്നത്.

Bollywood Actress Sai Tamhankar Buys Mercedes Benz GLE Luxury SUV

ടോപ്പ്-എൻഡ് 450d ഡീസൽ വേരിയന്റിലേക്ക് വന്നാൽ 362 bhp പവറിൽ 750 Nm torque നൽകുന്ന 3.0 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനാണ് ലക്ഷ്വറി എസ്‌യുവി ഉപയോഗിക്കുന്നത്. മൂന്ന് എഞ്ചിൻ ഓപ്‌ഷനുകൾക്കും 48V മൈൽഡ് ഹൈബ്രിഡ് സിസ്റ്റം ലഭിക്കുന്നത് പെർഫോമൻസും കാര്യക്ഷമതയും വർധിപ്പിക്കാൻ സഹായിക്കും. എല്ലാ എഞ്ചിൻ ഓപ്ഷനുകളും 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഇത് ജർമൻ ബ്രാൻഡിന്റെ 4MATIC ഓൾ-വീൽ-ഡ്രൈവ് സിസ്റ്റം വഴി നാല് വീലുകളിലേക്കും പവർ അയയ്ക്കുകയും ചെയ്യുന്നുണ്ട്.

More from DriveSpark

Article Published On: Friday, April 12, 2024, 17:49 [IST]
English summary
Bollywood actress sai tamhankar buys mercedes benz gle luxury suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X