ഗില്ലിന്റെ പോർച്ചിലേക്ക് 1.50 കോടിയുടെ ആഡംബര എസ്‌യുവി, ബെൻസിന്റെ മുന്നിൽ ചിരിച്ചു നിൽക്കുന്ന മാലഖയെ മനസിലായോ
ബിഗ് ബോസ് (Bigg Boss) ഹിന്ദി പതിപ്പിലൂടെ വലിയ ഫാൻബേസുണ്ടാക്കിയെടുത്ത താരമാണ് ഷെഹ്നാസ് ഗിൽ (Shehnaaz Gill). റിയാലിറ്റി ഷോയ്ക്ക് മുമ്പേ തന്നെ ബോളിവുഡ് നടി, മോഡൽ, ഗായിക എന്നീ നിലകളിൽ അഡ്രസുണ്ടാക്കിയെടുക്കാനും ഈ മിടുക്കിക്ക് സാധിച്ചിട്ടുണ്ട്. എങ്കിലും പാൻഇന്ത്യൻ ലെവലിൽ ഷെഹ്നാസിന് ശ്രദ്ധനേടിക്കൊടുത്തത് ബിഗ് ബോസിന്റെ 13-ാം സീസണായിരുന്നു. സോഷ്യൽ മീഡിയ പോസറ്റുകളിലൂടെ ആരാധകരെ കൈയ്യിലെടുക്കുന്നതിലും മിടുക്കിയാണ് കക്ഷി. ബിഗ് ബോസ് ഹൗസിലെ ചബ്ബിതാരമായി അറിയപ്പെട്ട ഷെഹ്നാസ് 6 മാസം കൊണ്ട് 12 കിലോ ഭാരം കുറച്ച് വാർത്തകളിൽ ഇടംനേടിയിരുന്നു.
ബിഗ് ബോസിന്റെ 13-ാം സീസണിൽ അഭിനയിക്കുന്നതിനായി ആഴ്ച്ചയിൽ 4.50 ലക്ഷം രൂപയോളം രൂപയായാരുന്നു ഷെഹ്നാസ് ഗിൽ പ്രതിഫലമായി വാങ്ങിയിരുന്നതെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ വരുമാനത്തിന് യാതൊരു പഞ്ഞവുമില്ലാത്ത നടിക്ക് പ്രതിമാസം 25 ലക്ഷം രൂപ സമ്പാദിക്കുന്നുണ്ടെന്നാണ് വിവരം. ഇപ്പോഴിതാ ജീവിതത്തിലെ വലിയൊരു സ്വപ്‌നം സാക്ഷാത്ക്കരിച്ചിരിക്കുകയാണ് ഷെഹ്നാസ്.

സെലിബ്രിറ്റികൾ പലപ്പോഴും അവരുടെ ഗരാജുകൾ പ്രീമിയവും ആഡംബരവുംമായ കാറുകൾ കൊണ്ട് നിറയ്ക്കാറുണ്ട്. അത്തരത്തിൽ തന്റെ ജീവിതത്തിലെ ഇനിയുള്ള യാത്രകൾക്കായി ഷെഹ്നാസ് ലക്ഷ്വറി കാർ സ്വന്തമാക്കിയിരിക്കുകയാണ്. മെർസിഡീസ് ബെൻസ് GLS എസ്‌യുവിയാണ് നടിയുടെ പോർച്ചിലേക്ക് എത്തിയിരിക്കുന്നത്. ഷെഹ്നാസ് തന്നെയാണ് പുതിയ വാഹനം വാങ്ങിയ വിവരം സോഷ്യൽ മീഡിയയിലൂടെ ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്.
സ്വപ്നങ്ങളിൽനിന്ന് ഡ്രൈവ്‌വേകളിലേക്ക്, എന്റെ കഠിനാധ്വാനത്തിന് ഇപ്പോൾ നാല് വീലുകളുണ്ട്. ശരിക്കും അനുഗ്രഹീതയായി തോന്നുന്നുവെന്ന അടിക്കുറിപ്പോടെയാണ് മെർസിഡീസ് ബെൻസ് GLS എസ്‌യുവിക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്പോർട്ടി ലുക്കുള്ള ഒബ്സിഡിയൻ ബ്ലാക്ക് കളർ ഓപ്ഷനാണ് തന്റെ എസ്‌യുവിക്കായി നടി തെരഞ്ഞെടുത്തിരിക്കുന്നത്.

450 പെട്രോൾ, 450d ഡീസൽ എനിങ്ങനെ രണ്ട് വേരിയന്കളിലാണ് മെർസിഡീസ് ബെൻസിന്റെ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായ ജിഎൽഎസ് ഇന്ത്യയിൽ വിപണിയിൽ എത്തുന്നത്. മുംബൈയിൽ മെർസിഡീസ് ബെൻസ് GLS എസ്‌യുവിയുടെ പെട്രോൾ പതിപ്പിന് 1.33 കോടി രൂപയും ഡീസലിന് 1.39 കോടി രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്. ടാക്‌സും ഇൻഷുറൻസുമെല്ലാമായി 1.59 മുതൽ 1.68 കോടി രൂപ വരെയാണ് മോഡലിന് വരുന്ന ഓൺ-റോഡ് വില.
ഷെഹ്നാസ് ഇതിൽ എസ്‌യുവിയുടെ പെട്രോൾ പതിപ്പാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് വിവരം. ലക്ഷ്വറി എസ്‌യുവിയിലെ 3.0 ലിറ്റർ 6 സിലിണ്ടർ ടർബോചാർജ്‌ഡ് പെട്രോൾ എഞ്ചിന് 381 bhp കരുത്തിൽ പരമാവധി 500 Nm torque വരെ നിർമിക്കാനാവും. 3.0 ലിറ്റർ 6 സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിന് 367 bhp പവറിൽ 700 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നും ജർമൻ ബ്രാൻഡ് പറയുന്നു.

രണ്ട് എഞ്ചിനിലും 20 bhp, 200 Nm torque എന്നിവ അധികമായി നൽകുന്ന EQ ബൂസ്റ്റ് മൈൽഡ് ഹൈബ്രിഡ് സിസ്റ്റം ഉണ്ടെന്നതിനാൽ വാഹനത്തിന്റെ കാര്യക്ഷമത ഉയരും. 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് പെട്രോൾ, ഡീസൽ എഞ്ചിനുകൾ സ്റ്റാൻഡേർഡായി ജോടിയാക്കിയിരിക്കുന്നത്. കൂടാതെ ഓൾ വീൽ ഡ്രൈവ് (AWD) സിസ്റ്റവും കൂടിയാവുമ്പോൾ വണ്ടി നിരത്തിൽ പറപറക്കും.
ഡീസൽ പതിപ്പിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ/മണിക്കൂർ വേഗത കൈവരിക്കാൻ വെറും 6.1 സെക്കൻഡുകൾ മതിയാകുമെന്നാണ് ബെൻസ് കമ്പനി അവകാശപ്പെടുന്നത്. GLS എസ്‌യുവിക്ക് 500 mm വാട്ടർ വേഡിംഗ് ഡെപ്ത്തും ഉണ്ടെന്നാണ് മെർസിഡീസ് പറയുന്നത്. ഒന്നിലധികം എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, ഓഫ്-റോഡ് മോഡുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), എന്നിവയാണ് മെർസിഡീസ് ബെൻസ് GLS ആഡംബര എസ്‌യുവിയിലെ പ്രധാന സേഫ്റ്റി ഫീച്ചറുകൾ.

ഇനി ഇന്റീരിയറിലേക്ക് കയറിയാൽ വലിയ MBUX ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജിംഗ്, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, 13-സ്പീക്കർ ബർമെസ്റ്റർ 590-വാട്ട് സൗണ്ട് സിസ്റ്റം, ഹാപ്റ്റിക് ബട്ടണുകളുള്ള പുതിയ സ്റ്റിയറിംഗ് വീൽ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS), ഓഫ്-റോഡ് സ്‌ക്രീനുകൾ പോലുള്ള ഫീച്ചറുകളാൽ സമ്പന്നമാണ് മെർസിഡീസ് ബെൻസ് GLS എസ്‌യുവി.
ഇനി എക്സ്റ്റീരിയർ ലുക്കിലായാലും വണ്ടി അടിപൊളിയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 5.2 മീറ്റർ നീളവും 1.96 മീറ്റർ വീതിയുമുള്ള GLS മോഡലിന് അന്യായ റോഡ് പ്രസൻസാണുള്ളത്. പുതിയ ഫോർ-സ്ലാറ്റ് ഗ്രിൽ, പുതിയ ഡിആർഎൽ ഡിസൈൻ, ടെയിൽ ലാമ്പുകളിൽ പുതിയ ബ്ലോക്ക് പാറ്റേൺ സിഗ്നേച്ചർ, ഫ്രഷ്-ലുക്കിംഗ് ബമ്പറുകൾ, 21 ഇഞ്ച് അലോയ് വീലുകൾ എന്നിവയെല്ലാമാണ് ബെൻസിന്റെ 7 സീറ്റർ ആഡംബര എസ്‌യുവിയെ കിടിലമാക്കുന്നത്.


Click it and Unblock the Notifications








