'കുട്ടിയും പെട്ടിയും' ഇനി പ്രശ്‌നമേയല്ല, എയർപോർട്ടിലെ കഷ്‌ടപ്പാടിന് പുതിയ വഴി കണ്ടെത്തി ബോളിവുഡ് സുന്ദരി

ഇന്നത്തെ കാലത്ത് വിമാനത്തിൽ ഒരുതവണയെങ്കിലും യാത്ര ചെയ്യാത്തവർ വളരെ കുറവായിരിക്കും അല്ലേ. ജോലി സംബന്ധമായും പഠനത്തിനായുമെല്ലാം വിദേശത്തേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കുമെല്ലാം പോവാനായി മലയാളികൾ ഇപ്പോൾ കൂടുതലും വിമാനത്തെയാണ് ആശ്രയിക്കാറ്. ഇത്തരത്തിലുള്ള യാത്രകളിൽ നാം അപ്രതീക്ഷിതമായി കണ്ടുമുട്ടാറുള്ളവരാണ് നാം ആരാധിക്കുന്ന സിനിമ താരങ്ങൾ. എയർപോർട്ട് കൂടുതലായും ഉപയോഗപ്പെടുത്തത് ഇവരാണെന്ന് വേണം പറയാൻ.

പ്രത്യേകിച്ച് ബോളിവുഡ് നടൻമാരും നായികമാരുമെല്ലാം എയർപോർട്ടിൽ നിന്നും ഇറങ്ങിവരുന്ന് ആരാധകെ അഭംസംബോധന ചെയ്യുന്ന വീഡിയോയും ചിത്രങ്ങൾക്ക് പോസ് ചെയ്യുന്നതുമെല്ലാം സോഷ്യൽ മീഡിയയിലെ ഒരു സ്ഥിരം കാഴ്ച്ചയാണ്. എയർപോർട്ടിൽ പോവുമ്പോൾ ലഗേജും ബാഗുമെല്ലാം തള്ളിക്കൊണ്ടുള്ള പോവുന്നത് പലരേയും സംബന്ധിച്ച് ദുസ്വപ്നമാണ്. എന്നാൽ ഇതിനൊരു പരിഹാരം കാണിച്ച് തന്നിരിക്കുകയാണ് നമ്മുടെ ബോളിവുഡ് സെലിബ്രിറ്റിയും നാഷണൽ ക്രഷുമായൊരു നായികനടി.

Bollywood Actress Shilpa Shetty Spotted In Electric Suitcase

എയർപോർട്ടിൽ ഇലക്ട്രിക് മോട്ടോറൈസ്ഡ് ലഗേജ് കാരിയറുമായി എത്തി വാർത്തകളിൽ ഇടംപിടിക്കുന്നത് മറ്റാരുമല്ല, നമ്മുടെ സ്വന്തം ശിൽപ ഷെട്ടിയാണ് താരം. മടിയിൽ മകളെ ഇരുത്തി മോട്ടോർ ഘടിപ്പിച്ച ലഗേജ് കാരിയറുമായി ശിൽപ്പ മുംബൈ വിമാനത്താവളത്തിൽ ചുറ്റിയടിക്കുന്ന വീഡിയോ എന്തായാലും ഇന്റർനെറ്റിൽ വൈറലായിട്ടുണ്ട്. കൌതുക കാഴ്ച്ചയായതിനാൽ താരത്തിന്റെ പിന്നാലെ ക്യാമറകണ്ണുകളും പായുന്നത് വീഡിയോയിൽ കാണാം.

ഇനി മുതൽ വിമാനം കയറാൻ എത്തുമ്പോൾ ലഗേജിന് പുറമെ കുഞ്ഞ്കുട്ടികളേയും എങ്ങനെ ഈസിയായി കൊണ്ടുപോവാം എന്നത് ഇതിലൂടെ നമുക്ക് കണ്ടുപഠിക്കാം. വൈറൽ ഭയാനി എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ വ്യത്യസ്തമായ ഇലക്ട്രിക് സ്യൂട്ട്കേസ് എന്തായാലും വരും ദിവസങ്ങളിൽ ചർച്ചയായേക്കാൻ ഇടയുണ്ട്. പക്ഷേ നമ്മളിൽ പലരും ചമ്മല് കാരണം ഇതുപയോഗിക്കാനും മടികാണിച്ചേക്കും അല്ലേ.

Bollywood Actress Shilpa Shetty Spotted In Electric Suitcase

എന്തായാലും ഇലക്ട്രിക് സ്യൂട്ട്കേസിൽ എയർപോർട്ടിനകത്ത് നിന്നും തന്റെ മെർസിഡീസ് മെയ്ബാക്ക് GLS 600 എസ്‌യുവിയുടെ അടുത്തേക്ക് താരം അനായാസം എത്തുന്നത് നമ്മുടെ ന്യൂജെൻ അമ്മമാർക്ക് അനുകരിക്കാൻ കഴിയും. അല്ലെങ്കിൽ കുട്ടിയും പെട്ടിയുമെല്ലാമായി പുറത്തെത്താൻ ശിൽപ ഷെട്ടി എത്രത്തോളം ബുദ്ധിമുട്ടിയാനേ. മുമ്പ് താരത്തിന്റെ ഭർത്താവും പ്രശസ്ത സിനിമാ നിർമാതാവുയ രാജ് കുന്ദ്രയും എയർപോർട്ടിൽ ഈ ഇലക്ട്രിക് സ്യൂട്ട്കേസിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇനി എന്താണ് ഈ ഇലക്ട്രിക് സ്യൂട്ട്കേസ്, നമുക്കൊക്കെ ഇത് എവിടെ നിന്ന് വാങ്ങാൻ പറ്റുമെന്ന കാര്യമൊക്കെ ഒന്നുനോക്കിയാലോ. വീഡിയോയിൽ കാണിന്ന ഇലക്ട്രിക് മോട്ടറൈസ്ഡ് ലഗേജ് കാരിയർ എന്താണെന്ന് അറിയാൻ താൽപ്പര്യമുള്ളവർ ഇപ്പോൾ ഏറെയുണ്ടാവുമല്ലോ. എയർവീൽ SE3S സ്മാർട്ട് റൈഡിംഗ് ലഗേജ് എന്നാണ് സംഭവത്തിന്റെ പേര്. 250W ഇലക്ട്രിക് മോട്ടോറും 73.26Wh ബാറ്ററി പായ്ക്കും അടങ്ങിയ മടക്കാവുന്ന ഇലക്ട്രിക് സ്യൂട്ട്കേസാണിത്.

Bollywood Actress Shilpa Shetty Spotted In Electric Suitcase

വീഡിയോയിൽ കാണുന്നത് പോലെ ഹാൻഡിലും അതിനുള്ള മെക്കാനിസവും തുറന്ന് ഓടിക്കാൻ ഉപയോഗിക്കുന്ന ഒരു ചെറിയ സ്‌കൂട്ടറാക്കി ഈ പെട്ടി മാറ്റാം. ഇലക്ട്രിക് സ്യൂട്ട്കേസിൻ്റെ ഈ പ്രത്യേക വേരിയൻ്റിന് പരമാവധി 110 കിലോഗ്രാം ലോഡ് വഹിക്കാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്. കൂടാതെ ഇതിന് പരമാവധി 13 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനും കഴിയുമെന്നത് രസകരമായ കാര്യമാണ്.

ഇനി സ്‌കൂട്ടറായി ഉപയോഗിക്കുന്നില്ലാത്തപ്പോൾ സാധാരണ സ്യൂട്ട്‌കേസ് പോലെ എളുപ്പത്തിൽ കൊണ്ടുനടക്കാനുമാവും. പക്ഷേ സംഭവം അൽപം എക്‌സ്പെൻസീവ് ആണെന്ന് അറിഞ്ഞാൽ പലരും ഞെട്ടിയേക്കും. എയർവീൽ SE3S ഇലക്ട്രിക് സ്മാർട്ട് റൈഡിംഗ് ലഗേജിൻ്റെ വില 899 യൂറോയാണ്. അതായത് 80,000 രൂപ വരും സാധനം സ്വന്തമാക്കണമെങ്കിൽ. സ്മാർട്ട് റൈഡിംഗ് ലഗേജിൻ്റെ കുറച്ച് വ്യത്യസ്ത വകഭേദങ്ങളും വിപണിയിൽ സുലഭമായുണ്ട്.

Bollywood Actress Shilpa Shetty Spotted In Electric Suitcase

ഏറ്റവും താങ്ങാനാവുന്ന വേരിയൻ്റ് SQ3 കിഡ്‌സ് ഇലക്ട്രിക് ട്രോളിയാണ്. ഇതിൻ്റെ വില 299 യൂറോ അല്ലെങ്കിൽ 27,000 രൂപയാണ്. ഇതുകൂടാതെ കമ്പനി SE3 മിനി എന്ന മറ്റൊരു വേരിയൻ്റും അവതരിപ്പിച്ചിട്ടുണ്ട്. അതിൻ്റെ വില 799 യൂറോ അല്ലെങ്കിൽ 72,000 രൂപയോളം വരും. നിങ്ങൾ ഇത്തരത്തിൽ സ്ഥിരം വിമാന യാത്രകൾ നടത്തുന്നയാളാണെങ്കിൽ വില കുറഞ്ഞൊരു മോഡൽ വാങ്ങി ഉപയോഗിച്ച് നോക്കി സംഭവം എങ്ങനെയുണ്ടെന്ന് ചുമ്മാ നോക്ക്.

More from DriveSpark

Article Published On: Monday, February 12, 2024, 10:44 [IST]
English summary
Bollywood actress shilpa shetty spotted in electric suitcase viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X