ആളത്ര സിമ്പിളല്ല, 4.77 കോടിയുടെ സൂപ്പർകാർ സ്വന്തമാക്കി ബോളിവുഡിന്റെ ആഷിഖി

ആഡംബര കാറുകൾക്ക് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള വിപണിയാണ് ഇന്ത്യ. ലക്ഷ്വറി കാറുകൾ സ്വന്തമാക്കുന്നവരിൽ കൂടുതലും സിനിമാതാരങ്ങളാണ് എന്നതും ശ്രദ്ധേയമാണ്. മോളിവുഡ് മുതൽ അങ്ങ് ബോളിവുഡ് വരെയുള്ള മേഖലയിൽ എല്ലാവരും വിലകൂടിയ വാഹനങ്ങളാണ് പൊതുവേ ഉപയോഗിക്കാറുള്ളത്.

ഔഡി, ബിഎംഡബ്ല്യു, മെര്‍സിഡീസ് ബെന്‍സ് തുടങ്ങിയ ആഡംബര ബ്രാന്‍ഡുകളുടെ വിലകൂടിയ കാറുകളിലാണ് പലപ്പോഴും നടീ-നടന്‍മാര്‍ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടാറുള്ളത്. പ്രത്യേകിച്ച് കോടികൾ പ്രതിഫലം വാങ്ങുന്ന ബോളിവുഡിൽ ഇതൊരു സ്ഥിരം കാഴ്ച്ചയാണ് താനും. ഗ്ലാമര്‍ ലോകത്ത് തിളങ്ങുന്ന നക്ഷത്രങ്ങളായ സിനിമ താരങ്ങളുടെ സ്റ്റാറ്റസ് സിംബല്‍ കൂടിയായാണ് ആഡംബര കാറുകള്‍ കണക്കാക്കപ്പെടുന്നത്.

Bollywood Actress Shraddha Kapoor Added Lamborghini Huracan Supercar Worth Rs 4.77 Crore

ഉത്സവ സീസൺ എന്നറിയപ്പെടുന്ന ഒക്‌ടോബർ-നവംബർ മാസങ്ങൾ വടക്കേ ഇന്ത്യക്കാരെ സംബന്ധിച്ച് വലിയ ആഘോഷങ്ങളുടെ നാളാണ്. ഈ മാസങ്ങളിൽ പുതിയ കാറുകൾ വാങ്ങാൻ ഏറ്റവും നല്ലസമയമായാണ് പലരും കണക്കാക്കുന്നത്. സിനിമ നടൻമാരും നടികളുമെല്ലാം ഈ സമയം വാഹനങ്ങൾ കൂടുതലായും സ്വന്തമാക്കുന്നത് നാം കണ്ടിട്ടുണ്ട്. അടുത്തിടെ ടൊയോട്ട ഫോർച്യൂണറിലെത്തി വാർത്തകളിൽ ഇടംപിടിച്ച ബോളിവുഡ് താരമാണ് ആഷിഖി-2 എന്ന സിനിമയിലൂടെ യുവതലമുറയുടെ സ്വപ്‌ന നായികയായി മാറിയ ശ്രദ്ധ കപൂർ.

സിംപ്ലിസ്റ്റിയുടെ പേരിൽ അറിയപ്പെട്ടിരുന്ന താരം ഇപ്പോഴിതാ വില കൂടിയ ആഡംബര സ്പോർട്‌സ് കാറുകളിൽ ഒന്ന് സ്വന്തമാക്കിയിരിക്കുകയാണ്. മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, മാരുതി സുസുക്കി സ്വിഫ്റ്റ് തുടങ്ങിയ സാധാരണ കാറുകളില്‍ കറങ്ങുന്ന ശ്രദ്ധ കപൂര്‍ ഇനി യാത്ര ചെയ്യുന്നത്. 4.77 കോടി രൂപയോളം വില വരുന്ന ലംബോർഗിനി ഹുറാക്കൻ ടെക്നിക്ക സൂപ്പർകാറാണ് താരത്തിന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്.

Bollywood Actress Shraddha Kapoor Added Lamborghini Huracan Supercar Worth Rs 4.77 Crore

ഇന്ത്യയിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് കോടികൾ പ്രതിഫലം വാങ്ങുന്ന നായിക സൂപ്പർകാറിനെ കൂടെക്കൂട്ടിയിരിക്കുന്നത്. ആഡംബര കാറുകളുടെ അഴക് വർധിപ്പിക്കുന്ന റെഡ് കളറിൽ ഒരുങ്ങിയിരിക്കുന്ന ലംബോർഗിനി ഹുറാക്കൻ ടെക്നിക്കയിലാവും ശ്രദ്ധ കപൂറിന്റെ ഇനിയുള്ള യാത്രകൾ. സ്പോർട്‌സ് കാറിന്റെ ഡെലിവറി എടുത്ത ചിത്രങ്ങളും താരം സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കുവെച്ചിട്ടുണ്ട്.

തുടർന്ന് കാർ ഓടിച്ചുകൊണ്ടുവരുന്ന വീഡിയോയും വൈറലാണ്. കഴിഞ്ഞ വർഷമാണ് മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. സ്റ്റാൻഡേർഡ് EVO പതിപ്പിനെ അപേക്ഷിച്ച് കൂടുതൽ ശക്തമായ വേരിയന്റാണിതെന്നും ഇറ്റാലിയൻ ബ്രാൻഡ് പറയുന്നു. ട്രാക്ക് ഫോക്കസ് ചെയ്ത STO വേരിയന്റും ഇന്ത്യൻ വിപണിയിൽ ലഭ്യമായതിനാൽ വിൽപ്പനയിലുള്ള ഏറ്റവും ശക്തമായ ഹുറാകാൻ അല്ലിതെന്നും ഓർമിപ്പിക്കട്ടെ.

Bollywood Actress Shraddha Kapoor Added Lamborghini Huracan Supercar Worth Rs 4.77 Crore

സിയാൻ ഹൈബ്രിഡ് ഹൈപ്പർകാറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡിസൈൻ ഘടകങ്ങൾ ഉൾപ്പെടുത്തിയാണ് വണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. മുന്നിലും പിന്നിലുമുള്ള ഫാസിയയിൽ കറുത്ത നിറത്തിലുള്ള ഫിനിഷ്, സിയാനിനെ അനുസ്മരിപ്പിക്കുന്നുണ്ട്. കൂടാതെ കോണാകൃതിയിലുള്ള ബോഡി വർക്കും കാറിന്റെ അഴക് വർധിപ്പിക്കുന്നുണ്ട്. കാർബൺ-ഫൈബർ ബോണറ്റ്, പിൻ ഡിഫ്യൂസർ, 35 ശതമാനം ബൂസ്റ്റ് നൽകുന്ന ഫിക്സഡ് റിയർ സ്‌പോയിലർ എന്നിവയും ഈ സൂപ്പർകാറിന്റെ സവിശേഷതയാണ്.

640 bhp പവറിൽ 565 Nm torque ഉത്പാദിപ്പിക്കുന്ന 5.2 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് V10 എഞ്ചിനാണ് ശ്രദ്ധ കപൂറിന്റെ പുത്തൻ ലംബോർഗിനി ഹുറാക്കൻ ടെക്‌നിക്ക സൂപ്പർകാറിന് തുടിപ്പേകുന്നത്. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ ഓൾവീൽ ഡ്രൈവുമായാണ് വാഹനം നിരത്തിലേക്ക് ഇറങ്ങുന്നത്. വെറും 3.2 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനും ഈ ഇറ്റാലിയൻ കാറിനാവും.

Lamborghini Huracan Tecnica

അതേസമയം 200 കിലോമീറ്റർ വേഗത കൈവരിക്കാൻ 9.2 സെക്കൻഡ് മതി. മണിക്കൂറിൽ പരമാവധി 325 കിലോമീറ്റർ വേഗതയിൽ കുതിക്കാനും ലംബോർഗിനി ഹുറാക്കൻ ടെക്‌നിക്കയ്ക്ക് സാധിക്കും. ഈ പുത്തൻ സൂപ്പർകാറിന് പുറമെ മെർസിഡീസ് ബെൻസ് ML-250 CDI എസ്‌യുവി, ഒന്നാം തലമുറ ബിഎംഡബ്ല്യു 3 സീരീസ് സെഡാൻ, ടൊയോട്ട ഫോർച്യൂണർ, മാരുതി സുസുക്കി വിറ്റാര ബ്രെസ, മാരുതി സുസുക്കി സ്വിഫ്റ്റ് പോലുള്ള കാറുകളാണ് ശ്രദ്ധ കപൂറിന്റെ ഗരാജിലുള്ളത്.

തീന്‍ പത്തി എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചെങ്കിലും 2013-ല്‍ പുറത്തിറങ്ങിയ ആഷിഖി-2 എന്ന സിനിമയിലൂടെയാണ് ശ്രദ്ധ കപൂർ ബോളിവുഡിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്നത്. പിന്നീട് ഏക് വില്ലന്‍, എബിസിഡി 2, ഭാഗി, സ്ത്രീ, സാഹോ, ചിച്ചോരെ പോലുള്ള സിനിമകളിലെ ഗംഭീര അഭിനയത്തിലൂടെയും താരം പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി. തു ജൂതി മെയ്ൻ മക്കാർ എന്ന ചിത്രമാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയത്. അടുത്തതായി സ്ത്രീ 2 ആണ് ശ്രദ്ധയുടേതായി പുറത്തിറങ്ങുന്ന സിനിമ.

More from DriveSpark

Article Published On: Wednesday, October 25, 2023, 13:17 [IST]
English summary
Bollywood actress shraddha kapoor added lamborghini huracan supercar worth rs 4 77 crore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X