കാമുകനുമായുള്ള വിവാഹം ഉടൻ, സൂപ്പർകാറിൽ ഷൂട്ടിംഗ് സെറ്റിലെത്തി 17 കോടി രൂപ പ്രതിഫലം വാങ്ങുന്ന സൂപ്പർനായിക

ആഷിഖി 2 എന്ന ഹിന്ദി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് ഇങ്ങ് മലയാളികൾക്കിടയിൽ വരെ ഫാൻസിനെ നേടിയെടുത്ത സുന്ദരിയാണ് ശ്രദ്ധ കപൂർ. ബോളിവുഡിലെ താരറാണിയാണെങ്കിലും സാധാരണ കാണുന്ന സെലിബ്രിറ്റികളിൽ നിന്നും ഏറെ വ്യത്യസ്‌തയാണ് കക്ഷി. വലിയ താരമാകുന്നതോടെ അഹങ്കാരത്തിന് കൈയും കാലുവെച്ച് നടക്കുന്ന മറ്റ് നടിമാരെ പോലയല്ല, എല്ലാവരോടും നല്ല പെരുമാറ്റവുമാണ് താരമെന്നാണ് പൊതുവേയുള്ള സംസാരം. സെലിബ്രിറ്റിയാവുന്നതോടെ സ്വന്തം ഫ്ലാറ്റ് വാങ്ങി വീട്ടിൽ നിന്നും മാറി താമസിക്കുന്ന മറ്റ് സഹപ്രവർത്തകരിൽ നിന്നും വ്യത്യസ്‌തയായ ശ്രദ്ധ അച്ഛൻ ശക്തി കപൂറിനും അമ്മയ്ക്കുമൊപ്പമാണ് ഇപ്പോഴും താമസം.

അങ്ങനെ ബോളിവുഡിലെ മിടുക്കിയായ ശ്രദ്ധയ്ക്ക് സോഷ്യൽ മീഡിയിലും വലിയ ഫാൻബേസാണുള്ളത്. ഇൻസ്റ്റഗ്രാമിൽ സാക്ഷാൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാൾ ഫോളോവേഴ്‌സാണ് നടിക്കുള്ളത്. 91.6 മില്യൻ ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധ കപൂറിന് നിലവിലുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള മൂന്നാമത്തെ ഇന്ത്യന്‍ സെലിബ്രിറ്റിയാണ് ശ്രദ്ധ കപൂര്‍.

Bollywood Actress Shraddha Kapoor Spotted In Lamborghini Huracan Supercar

കാമുകനും തിരക്കഥാകൃത്തുമായ രാഹുല്‍ മോദിയുമായി ശ്രദ്ധ ഈ വർഷം തന്നെ വിവാഹനത്തിന് ഒരുങ്ങുന്നുവെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ഇരുവരും ഒന്നിച്ച് നിൽക്കുന്ന ചിത്രം മൊബൈലിന്റെ വാൾപ്പേപ്പറാക്കിയിരിക്കത് അടുത്തിടെ പാപ്പരാസികള്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. വിവാഹം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടയിൽ തന്റെ അടുത്ത ചിത്രത്തിൽ അഭിനയിക്കാൻ 17 കോടി രൂപ വാങ്ങുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നായികയായ ശ്രദ്ധയുടെ അവസാനം പുറത്തിറങ്ങിയ സ്ത്രീ 2 എന്ന പടം ബോക്‌സ് ഓഫീസിൽ വലിയ തരംഗമാണ് സൃഷ്‌ടിച്ചത്. 60 കോടി രൂപ മുടക്കി പിടിച്ച പടം ആഗോള ബോക്‌സ് ഓഫീസീൽ നിന്നും 880 കോടി രൂപയോളമാണ് വാരിയത്. സിനിമ പോലെ തന്നെ കാറുകളുടെ വലിയൊരു നിരയും കക്ഷിക്ക് സ്വന്തമായുണ്ട്. അതെല്ലാം ആഗ്രഹങ്ങളാണെങ്കിലും കറക്കമെല്ലാം കൂടുതലും സാധാരണ മാരുതി കാറുകളിലാണ് കേട്ടോ.

Bollywood Actress Shraddha Kapoor Spotted In Lamborghini Huracan Supercar

സിംപ്ലിസ്റ്റിയുടെ പേരിൽ അറിയപ്പെടുന്ന നടിക്ക് 4.50 കോടി രൂപയോളം വില വരുന്ന ഒരു സൂപ്പർകാറും സ്വന്തമായുണ്ട് കേട്ടോ. മറ്റേതുമല്ല, ലംബോർഗിനി ഹുറാക്കൻ ടെക്നിക്കയെന്ന ഇടിവെട്ട് കാറാണ് ശ്രദ്ധ കപൂറിന്റെ പക്കലുള്ളത്. ഈയൊരു വാഹനം സ്വന്തമായുള്ള ഏക ബോളിവുഡ് നടികൂടിയാണ് പുള്ളിക്കാരെയെന്നതാണ് പലരേയും അത്ഭുതപ്പെടുത്തുന്ന മറ്റൊരു സംഗതി. ഇപ്പോഴിതാ ലംബോർഗിനിയിൽ നഗരം ചുറ്റാനിറങ്ങിയ താരത്തിന്റെ വീഡിയോയാണ് ഇന്റർനെറ്റിൽ ശ്രദ്ധനേടുന്നത്.

ഷൂട്ടിംഗ് സെറ്റിലേക്ക് സൂപ്പർകാറുമായി ശ്രദ്ധ കപൂർ രംഗപ്രവേശം ചെയ്യുന്നതാണ് വീഡിയോ. പതിയെ വളരെ ശ്രദ്ധയോടെയാണ് വാഹനം താരം ഓടിച്ചുവരുന്നത്. ലംബോർഗിനിയുടെ ഇവോയുടെ കൂടുതൽ ശക്തമായ പതിപ്പാണ് ഹുറാക്കൻ. 640 bhp പവറിൽ 565 Nm torque ഉത്പാദിപ്പിക്കാൻ കഴിയുന്ന 5.2 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് V10 എഞ്ചിനാണ് ഹുറാക്കൻ ടെക്‌നിക്ക സൂപ്പർകാറിന്റെ ഹൃദയം.

Bollywood Actress Shraddha Kapoor Spotted In Lamborghini Huracan Supercar

7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ ഓൾവീൽ ഡ്രൈവുമായാണ് ലംബോർഗിനിയുടെ ഈ സൂപ്പർകാർ വരുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ വെറും 3.2 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനും ഹുറാക്കന് സാധിക്കും. അതേസമയം 200 കിലോമീറ്റർ വേഗത കൈവരിക്കാൻ സൂപ്പർകാറിന് 9.2 സെക്കൻഡ് മാത്രമാണ് വേണ്ടിവരിക.

മണിക്കൂറിൽ പരമാവധി 325 കിലോമീറ്റർ വേഗതയിൽ കുതിക്കാനും ലംബോർഗിനി ഹുറാക്കൻ ടെക്‌നിക്കയ്ക്ക് സാധിക്കും. ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ സിയാൻ ഹൈബ്രിഡ് ഹൈപ്പർകാറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഘടകങ്ങൾ ഉൾപ്പെടുത്തിയാണ് വാഹനം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. മുന്നിലും പിന്നിലുമുള്ള ഫാസിയയിൽ കറുത്ത നിറത്തിലുള്ള ഫിനിഷ് സിയാനിനെ അനുസ്മരിപ്പിക്കുന്നുണ്ട്.

Bollywood Actress Shraddha Kapoor Spotted In Lamborghini Huracan Supercar

കൂടാതെ കോണാകൃതിയിലുള്ള ബോഡി വർക്കും കാറിന്റെ അഴക് വർധിപ്പിക്കുന്നുണ്ട്. കാർബൺ-ഫൈബർ ബോണറ്റ്, പിൻ ഡിഫ്യൂസർ, 35 ശതമാനം ബൂസ്റ്റ് നൽകുന്ന ഫിക്സഡ് റിയർ സ്‌പോയിലർ എന്നിവയും ഈ സൂപ്പർകാറിന്റെ സവിശേഷതയാണ്. സൂപ്പർകാറിന് പുറമെ മെർസിഡീസ് ബെൻസ് ML-250 CDI എസ്‌യുവി, ഒന്നാം തലമുറ ബിഎംഡബ്ല്യു 3 സീരീസ് സെഡാൻ, ടൊയോട്ട ഫോർച്യൂണർ, മാരുതി സുസുക്കി വിറ്റാര ബ്രെസ, മാരുതി സുസുക്കി സ്വിഫ്റ്റ് പോലുള്ള കാറുകളാണ് ശ്രദ്ധ കപൂറിന്റെ ഗരാജിലുള്ളത്.

ഇതോടൊപ്പം ഇക്കഴിഞ്ഞ ദിവസം ലെക്‌സസിന്റെ LM 350h ആഡംബര എംപിവിയും ശ്രദ്ധ സ്വന്തമാക്കിയിരുന്നു. ഗ്രാഫൈറ്റ് ബ്ലാക്ക് ഗ്ലാസ് ഫ്ലേക്ക് നിറത്തിലുള്ള പതിപ്പാണ് ബോളിവുഡ് നടി വാങ്ങിയിരിക്കുന്നത്. ലോണ്‍ ഒന്നുമില്ലാതെ റെഡി ക്യാശായി പണംമുടക്കിയാണ് നടി കാര്‍ വാങ്ങിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ സിനിമ താരങ്ങൾക്കിടയിൽ ട്രെൻഡിംഗായി നിൽക്കുന്ന ടൊയോട്ട വെൽഫയറിന്റെ കൂടുതൽ പ്രീമിയം മോഡലാണിത്.

More from DriveSpark

Article Published On: Monday, May 5, 2025, 18:31 [IST]
English summary
Bollywood actress shraddha kapoor spotted in lamborghini huracan supercar
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X