ഇനി സഞ്ചാരം 1.29 കോടിയുടെ ആഡംബരത്തിൽ, ബെൻസിന്റെ പുത്തൻ എസ്‌യുവി സ്വന്തമാക്കി ആമിർ ഖാന്റെ നായിക

ഭാഷക്കതീതമായി സിനിമ കാണുന്നവരാണ് നാം മലയാളികൾ. അതിനാൽ എല്ലാ അന്യഭാഷ സിനിമാ താരങ്ങളെയും അവരുടെ പേരുകളും നമുക്ക് വളരെ പരിചിതമാണ്. ബോളിവുഡ് ചിത്രങ്ങളും വലിയ സ്വീകാര്യതയാണ് മലയാളികൾക്കിടയിലുള്ളത്. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമീർ ഖാൻ, ഹൃദ്വിക് റോഷൻ തുടങ്ങിയ മുൻനിര നടൻമാർക്ക് മാത്രമല്ല, ഇമ്രാൻ ഹാഷ്മി പോലുള്ള താരങ്ങൾക്കും ഇവിടെ ഫാൻസുണ്ട്.

രംഗ് ദേ ബസന്തി എന്ന ആമീർ ഖാൻ ചിത്രത്തിലേയും ഇമ്രാൻ ഹാഷ്‌മി നായകനായി വന്ന തും മിലേയും പാൻ ഇന്ത്യൻ ലെവലിൽ ഹിറ്റായ ചിത്രങ്ങളാണ്. ഇതിലെ നായിക സെയ്‌ഫ് അലി ഖാന്റെ സഹോദരിയായ സോഹ അലി ഖാനും അക്കാലത്ത് ഇവിടെ ഏറെ ഫാൻസിനെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ആയതിനാൽ നടിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമൊന്നുമില്ല. താരം ഇപ്പോഴിതാ മെർസിഡീസ് ബെൻസിന്റെ ആഡംബര എസ്‍യുവി സ്വന്തമാക്കിയിരിക്കുകയാണ്.

Bollywood Actress Soha Ali Khan Buys Mercedes-Benz GLE

നടി സോഹ അലി ഖാനും ഭർത്താവ് കുനാല്‍ കൈമുവിന്റെയും ഇനിയുള്ള യാത്രകൾക്കായി കൂട്ടിനായെത്തുന്നത് മെർസിഡീസ് ബെൻസ് GLE എസ്‌യുവിയാകും. സോഹ അലി ഖാൻ തന്റെ 45-ാം ജന്മദിനത്തിൽ പുത്തൻ ആഡംബര വാഹനത്തെ കൂടെക്കൂട്ടിയിരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. മെർഡീസിന്റെ മുംബൈ വിതരണക്കാരായ ഓട്ടോഹാങ്ങർ ബെൻസിൽ നിന്നാണ് പുതിയ ലക്ഷ്വറി കാർ താരം ഗാരിജിലെത്തിച്ചത്.

സോഹ അലിഖാൻ ജിഎൽഇയുടെ താക്കോൽ സ്വീകരിക്കുന്ന ചിത്രങ്ങളും ഡീലർഷിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. മെർസിഡീസ് ബെൻസ് GLE എസ്‌യുവിയുടെ വെള്ള നിറത്തിലുള്ള മോഡലാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. GLC ക്ലാസ്, GLS ക്ലാസ് എസ്‌യുവികൾക്കിടയിൽ സ്ഥാനം പിടിച്ചിരിക്കുന്ന GLE ക്ലാസ് എസ്‌യുവി ഇന്ത്യൻ വിപണിയിൽ GLE 300d, GLE 400d, GLE 450 എന്നിങ്ങനെ മൂന്ന് പതിപ്പുകളിൽ ലഭ്യമാണ്.

Bollywood Actress Soha Ali Khan Buys Mercedes-Benz GLE

ഇതിൽ ഏത് വേരിയന്റാണ് താരം വാങ്ങിയിരിക്കുന്നത് എന്നത് വ്യക്തമല്ല. ഏകദേശം 92 ലക്ഷം രൂപ മുതൽ 1.08 കോടി രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില വരുന്നത്. റോഡ് ടാക്‌സും ഇൻഷുറൻസുമെല്ലാം ആയി സോഹ അലിഖാന്റെ പുത്തൻ ലക്ഷ്വറി എസ്‌യുവിക്ക് 1.10 കോടി മുതൽ 1.29 കോടി രൂപ വരെയാണ് മുംബൈയിൽ മുടക്കേണ്ടി വരുന്ന ഓൺ-റോഡ് വില. ഈ പ്രീമിയം മിഡ്-സൈസ് ആഡംബര സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് ഇന്ത്യയിൽ അഞ്ച് സീറ്റർ കോൺഫിഗറേഷനിലാണ് വിപണനത്തിന് എത്തുന്നത്.

വേരിയന്റുകളെ സംബന്ധിച്ചിടത്തോളം എൻട്രി ലെവൽ GLE 300d 2.0 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിനിലാണ് വരുന്നത്. ഇത് പരമാവധി 241 bhp കരുത്തിൽ 500 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. രണ്ടാമതായി GLE 400d വേരിയന്റാണുള്ളത്. ഇതിന് 3.0 ലിറ്റർ ഇൻലൈൻ-സിക്സ് ഡീസൽ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 326 bhp പവറിൽ 700 Nm torque ആണ് നൽകുന്നത്.

Bollywood Actress Soha Ali Khan Buys Mercedes-Benz GLE

മൂന്നാമത്തെ GLE 400d ടോപ്പ് എൻഡ് മോഡലിൽ 3.0 ലിറ്റർ ഇൻലൈൻ-സിക്സ് ഡീസൽ എഞ്ചിനാണ് ലഭിക്കുക. ഇതിന് 326 bhp കരുത്തിൽ 700 Nm torque വരെ വികസിപ്പിക്കാനാവും. 362 bhp പവറിൽ 500 Nm torque ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റർ ഇൻലൈൻ സിക്‌സ് ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ സജ്ജീകരിച്ചിരിക്കുന്ന GLE-450 ആണ് GLE ക്ലാസിന്റെ ഏക പെട്രോൾ പതിപ്പ്. മൂന്ന് പതിപ്പുകളും ലോംഗ്-വീൽബേസ് മോഡലുകളാണെന്നതും ശ്രദ്ധേയമാണ്.

മെർസിഡീസ് ബെൻസിന്റെ 4MATIC ഓൾ-വീൽ ഡ്രൈവും 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും എല്ലാ വകഭേദങ്ങളിലും സ്റ്റാൻഡേർഡായാണ് കിട്ടുക. ഔഡി Q7, ബിഎംഡബ്ല്യു X5, ലാൻഡ് റോവർ റേഞ്ച് റോവർ വെലാർ, വോൾവോ XC90 എന്നിവയിൽ നിന്നുള്ള മുൻനിര എസ്‌യുവികളോടാണ് ബെൻസ് GLE മോഡലിന്റെ ഇന്ത്യയിലെ മത്സരം. കൂടാതെ വില പരിഗണിക്കുമ്പോൾ പോർഷ കയീൻ, മസെരാട്ടി ലെവന്റെ തുടങ്ങിയ സ്‌പോർട്ടിയർ എസ്‌യുവികളോടും മത്സരിക്കേണ്ടതുണ്ട്.

ബോളിവുഡ് താരങ്ങൾക്കിടയിലെ പ്രിയങ്കരമായ ലക്ഷ്വറി കാറുകളിൽ ഒന്നാണ് മെർസിഡീസ് ബെൻസ് GLE. സോഹയ്ക്ക് പുറമെ കങ്കണ റണാവത്ത്, ഫർഹാൻ അക്തർ, നേഹ ശർമ്മ, കൃഷ്ണ അഭിഷേക് എന്നിവരുൾപ്പെടെ വിവിധ ബോളിവുഡ് അഭിനേതാക്കളുടെയും നടിമാരും ഈ മോഡൽ സ്വന്തമാക്കിയിട്ടുണ്ട്. സിനിമയ്ക്ക് പുറമെ 2017-ൽ "ദി പെറിൽസ് ഓഫ് ബീയിംഗ് മോഡറേറ്റ്ലി ഫേമസ്" എന്ന പേരിൽ ഒരു പുസ്തകം രചിച്ച് 2018-ൽ ക്രോസ്വേഡ് ബുക്ക് അവാർഡ് ലഭിച്ച വ്യക്തി കൂടിയാണ് സോഹ അലി ഖാൻ.

More from DriveSpark

Article Published On: Friday, October 6, 2023, 9:05 [IST]
English summary
Bollywood actress soha ali khan buys mercedes benz gle luxury suv worth rs 1 29 crore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X