കോടീശ്വരിയായിട്ടും സൗന്ദര്യറാണിയുടെ സഞ്ചാരം ബെൻസിന്റെ പഴയ കാറിൽ, കൂട്ടിന് സുന്ദരനായ ഭർത്താവും
ബോളിവുഡ് നടി സോനാക്ഷി സിൻഹയെ (Sonakshi Sinha) അറിയാത്ത സിനിമ പ്രേമികൾ ഉണ്ടാവില്ല. ഹിന്ദിയിലാണ് ചുവടുറപ്പിച്ചിരിക്കുന്നതെങ്കിലും ഇങ്ങ് തെന്നിന്ത്യയിലും ഫാൻസുള്ള താരത്തിന്റെ വിവാഹം സോഷ്യൽ മീഡിയ ലോകം ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. ഏറെ നാളായി പ്രണയത്തിലായിരുന്ന താരം സഹീർ ഇക്ബാൽ എന്ന നടനെയാണ് വിവാഹം ചെയ്‌തത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന കല്യാണ വീഡിയോകളും ചിത്രങ്ങളുമെല്ലാം വലിയ രീതിയിൽ ആരാധകർ ഏറ്റെടുത്തിരുന്നു. കോടികളുടെ ആസ്‌തിയുണ്ടായിട്ടും വളരെ ലളിതമായി കല്യാണം കഴിച്ച് ബി-ടൌണിലെ പലർക്കും മാതൃതയാവാനും സോനാക്ഷിക്ക് സാധിച്ചിരുന്നു.
മുതിർന്ന നടൻ ശത്രുഘ്‌നൻ സിൻഹയുടെ മകൾ കൂടിയാണ് സോനാക്ഷി. കോസ്റ്റ്യൂം ഡിസൈനറായി കരിയര്‍ ആരംഭിച്ച സോനാക്ഷി വൈകാതെയാണ് ബോളിവുഡിലെ മുന്‍നിര നായികയായി മാറുന്നത്. മറ്റുപലരേയും പോലെ അതീവ ഗ്ലാമറസ് വേഷങ്ങൾ ചെയ്യാനോ ലിപ്പ് ലോക്ക് രംഗങ്ങളിൽ അഭിനയിക്കാനോ താരം പണ്ടു മുതലേ തയാറായിരുന്നില്ല. എങ്കിലും ഫാൻസിന്റെ കാര്യത്തിലൊന്നും യാതൊരു കുറവും നടിക്കുണ്ടായിട്ടില്ല.

ഇപ്പോഴിതാ പഴയൊരു ബെൻസ് കാറിൽ കയറിപ്പോവുന്ന സോനാക്ഷി സിൻഹയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഏറെക്കാലം മുമ്പേ നിർത്തലാക്കിയ ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസിന്റെ M-ക്ലാസാണ് വീഡിയോയിലുള്ളത്. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് ഭർത്താവ് സഹീർ ഇക്ബാലിനൊപ്പം ഇറങ്ങി വരുന്ന താരം അതീവസുന്ദരിയായാണ് ക്യാമറയ്ക്ക് മുന്നിൽ പെട്ടിരിക്കുന്നത്.
അധികം എക്സ്പോസ് ചെയ്യാതെയുള്ള താരത്തിന്റെ വസ്ത്രധാരണം പണ്ടേ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. വീഡിയോയിൽ കാണുന്ന ബെൻസിന്റെ M-ക്ലാസ് സോനാക്ഷിയുടെ സ്വന്തം വാഹനമാണെന്ന് തോന്നുന്നില്ല. ഭർത്താവിനൊപ്പം പിൻസീറ്റിലിരുന്നാണ് താരത്തിന്റെ യാത്ര. നല്ല വലിപ്പമുണ്ടെങ്കിലും മെർസിഡീസ് ബെൻസ് M-ക്ലാസ് ഒരു 5 സീറ്റർ എസ്‌യുവിയായാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നത്.

ML 250 CDI, ML 350 CDI, ML 63 AMG, M ഗാർഡ് എന്നിങ്ങനെ വ്യത്യസ്‌ത വേരിയന്റുകളിൽ വിപണിയിലെത്തിയിരുന്ന കാറിന് 56.74 ലക്ഷം മുതൽ 2.31 കോടി രൂപ വരെയായിരുന്നു ഇന്ത്യയിൽ വന്നിരുന്ന വില. ബെൻസിന്റെ നിരയിലെ ജനപ്രിയനായ GLE എസ്‌യുവിക്കായി ഏറെക്കാലം മുമ്പേ M-ക്ലാസ് വഴിമാറുകയായിരുന്നു. സോനാക്ഷിയും പ്രിയതമനും സഞ്ചരിക്കുന്നത് ML 350 CDI വേരിയന്റിലാണെന്ന് വീഡിയോ വ്യക്തമാക്കുന്നുണ്ട്.
ഇരട്ട പ്രൊജക്ടറുകളുള്ള ഹെഡ്‌ലാമ്പുകൾ, സ്‌പോർട്ടിയർ ബമ്പറും വലിയ ഫ്രണ്ട് ഗ്രില്ല്, സ്മോക്ക്ഡ് ടെയിൽ ലാമ്പുകൾ, 19 ഇഞ്ച് മൾട്ടിപ്പിൾ-സ്‌പോക്ക് അലോയ് വീലുകൾ എന്നിവയെല്ലാം അടങ്ങുന്ന ഗംഭീര എക്സ്റ്റീരിയറാണ് മെർസിഡീസ് ബെൻസ് M-ക്ലാസിൽ ഒരുക്കിയിട്ടുള്ളത്. 4817 mm നീളം, 2141 mm വീതി, 1762 mm ഉയരവുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. വലിയ പനോരമിക് സൺറൂഫ് ഫീച്ചറൊക്കെ അന്നേ വാഹനത്തിൽ ജർമൻ ബ്രാൻഡ് വാഗ്‌ദാനം ചെയ്‌തിരുന്നു.

ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാൽ ഇൻഫോടെയ്മെന്റ് സിസ്റ്റം, മൾട്ടി ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ചൈൽഡ് സേഫ്റ്റി ലോക്ക്, കീലെസ് എൻട്രി, എയർബാഗുകൾ, എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ, റിയർ പാർക്കിംഗ് ക്യാമറ, USB സപ്പോർട്ട്, ബ്ലൂടൂത്ത് സപ്പോർട്ട്, സ്റ്റിയറിങ് മൗണ്ടഡ് ഓഡിയോ പോലുള്ള അന്നത്തെ കാലത്തെ ആഡംബരങ്ങളെല്ലാം ബെൻസിന്റെ എസ്‌യുവിയിലുണ്ടായിരുന്നു.
മെർസിഡീസ് ബെൻസിന്റെ M-ക്ലാസ് ML 350 CDI വേരിയന്റിന് 2997 സിസി ഡീസൽ എഞ്ചിനാണ് തുടിപ്പേകുന്നത്. 7-സ്പീഡ് ജി-ട്രോണിക് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന ഈ ഓയിൽ ബർണർ യൂണിറ്റിന് 3600 ആർപിഎമ്മിൽ പരമാവധി 254 bhp കരുത്തോളം ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടായിരുന്നു. ഫോർവീൽ ഡ്രൈവ് സംവിധാനവും ഇതിന്റെ പ്രത്യേകതയായിരുന്നു കേട്ടോ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








