അനിമലിലെ ഗ്ലാമർ വേഷത്തിലൂടെ ഭാഗ്യം തെളിഞ്ഞു, ഡസ്റ്ററിൽ നിന്നും റേഞ്ച് റോവറിലേക്ക് മാറി 'നാഷണൽ ക്രഷ്'

ഏറെക്കാലം കൂടി ബോളിവുഡിന് ഒരു സൂപ്പർഹിറ്റ് സമ്മാനിച്ച ചിത്രമായിരുന്നു രൺബീർ കപൂറിന്റെ ആനിമൽ. ബോക്‌സ്ഓഫീസിൽ വലിയ തരംഗമായെങ്കിലും സിനിമയെ കുറിച്ച് വ്യത്യസ്‌ത അഭിപ്രായങ്ങളും ഉയർന്നിരുന്നു. എന്നാൽ അതിലെ ഒരു കഥാപാത്രം മാത്രം ഏറെ കൊട്ടിഘോഷിക്കപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളിൽ സെൻസേഷനായി നാഷണൽ ക്രഷായ ത്രിപ്തി ദിമ്രിയുടെ കാര്യമാണീ പറയുന്നത്.

താരത്തിന്റെ നായികയായി എത്തിയത് രശ്മിക മന്ദാന ആയിരുന്നെങ്കിലും ആളുകളുടെ മനസ് കീഴടക്കിയച് ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയ ത്രിപ്തി ദിമ്രിയായിരുന്നു. രൺബീർ കപൂറുമായുള്ള തൃപ്തിയുടെ കെമിസ്ട്രിയും താരത്തിന്റെ പ്രകടനവും വാനോളം പുകഴ്ത്തിയാണ് സോഷ്യൽ മീഡിയ കൊണ്ടാടിയത്. രൺബീറുമൊത്തുള്ള ചൂടൻ രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റായിരുന്നു.

Bollywood Actress Tripti Dimri Spotted In Used Range Rover Sport

2017-ൽ റിലീസായ പോസ്റ്റർ ബോയ്‌സ് എന്ന കോമഡി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച തൃപ്തി ദിമ്രി നിരവധി ബോളിവുഡ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ അനിമൽ ഭാഭിയായാണ് അറിയപ്പെടുന്നത്. പടം റിലീസായി ഒരു മാസത്തിനുള്ളിൽ ഇൻസ്റ്റ ഫോളോവേഴ്‌സിന്റെ എണ്ണം 6 ലക്ഷത്തിൽ നിന്ന് 40 ലക്ഷത്തിലേക്ക് ഉയർത്താനും ഭാബിക്കായി. ഇപ്പോഴിതാ യാത്രകൾക്ക് കൂട്ടായി പുത്തനൊരു ആഡംബര എസ്‌യുവി സ്വന്തമാക്കിയിരിക്കുകയാണ് തൃപ്‌തി.

നേരത്തെ റെനോ ഡസ്റ്ററിലായിരുന്നു താരത്തിന്റെ സഞ്ചാരമെങ്കിൽ ഇനി മുതൽ ലാൻഡ് റോവർ റേഞ്ച് റോവർ സ്പോർട്ടിലായിരിക്കും ലൊക്കേഷനിലേക്കുള്ള തൃപ്തി ദിമ്രിയുടെ യാത്രകൾ. ഇതുവരെ മുഖ്യധാരാ നായിക പദവി കിട്ടിയില്ലെങ്കിലും കിട്ടിയിരിക്കുന്ന നാഷണൽ ക്രഷ് എന്ന സിംഹാസനത്തിന് വീര്യം കൂട്ടാൻ ഗരാജിലേക്ക് എത്തിയ പുതിയ അതിഥി സഹായിക്കും. എന്നാൽ കോടികൾ ചെലവ് വരുന്ന റേഞ്ച് റോവറിന്റെ യൂസ്‌ഡ് മോഡലാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

Bollywood Actress Tripti Dimri Spotted In Used Range Rover Sport

തൃപ്തി തന്റെ പുതിയ കാറിൽ എത്തുന്നതിന്റെ വീഡിയോ ബോളിവുഡ് ലൈഫ് എന്ന യൂട്യൂബ് ചാനലാണ് പങ്കുവെച്ചിരിക്കുന്നത്. ബോളിവുഡ് നടി സ്വന്തമാക്കിയ ജനപ്രിയ ബ്രിട്ടീഷ് എസ്‌യുവിയുടെ മുൻതലമുറ മോഡലും ശരിക്കും ആഡംബരത്തം തുളുമ്പുന്ന വിധമാണ് പണികഴിപ്പിച്ചിരിക്കുന്നത്. തൃപ്തിയുടെ സ്‌പോർട് സാറ്റിൻ ബ്ലാക്ക് കളർ ഓപ്ഷനിലുള്ള റേഞ്ച് റോവർ കാഴ്ച്ചയിലും മനോഹരമാണ്. ഇന്റീരിയറിനെ സംബന്ധിച്ചിടത്തോളം ഗ്രേ ലെതർ അപ്ഹോൾസ്റ്ററിയിലുള്ള പതിപ്പാണ് താരത്തിന് ലഭിച്ചിരിക്കുന്നത്.

2018-ൽ പുറത്തിറങ്ങിയ റേഞ്ച് റോവർ മോഡലാണ് തൃപ്തി ദിമ്രിയുടെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. പുതിയ മാട്രിക്‌സ് എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതിയ ഫ്രണ്ട് ഗ്രില്ലുകൾ, പുതിയ ബോണറ്റ് ഡിസൈനുകൾ എന്നിവയ്‌ക്കൊപ്പം പുതുക്കിയ ഫ്രണ്ട്-എൻഡ് സ്‌റ്റൈലിങ് എന്നിവയാണ് ലക്ഷ്വറി എസ്‌യുവിയുടെ എക്സ്റ്റീരിയറിനെ ആകർഷകമാക്കുന്ന കാര്യങ്ങൾ. പഴയ വാഹനമാണെങ്കിലും അകത്തളവും ഫീച്ചറുകളാൽ സമ്പന്നമാണ്.

Bollywood Actress Tripti Dimri Spotted In Used Range Rover Sport

പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, പുതിയ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഓപ്‌ഷണൽ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ഓപ്ഷണൽ എക്സിക്യൂട്ടീവ് ക്ലാസ് സീറ്റിംഗ്, ജെസ്ചർ കൺട്രോൾഡ് സൺ ബ്ലൈൻഡ്സ്, 4-സോൺ ക്ലൈമറ്റ് കൺട്രോൾ, ഒരു മെറിഡിയൻ സ്റ്റീരിയോ എന്നിവ പോലുള്ള ലക്ഷ്വറി ഫീച്ചറുകളാണ് തൃപ്തിയുടെ റേഞ്ച് റോവർ സ്പോർട്ട് എസ്‌യുവിയിൽ ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ലാൻഡ് റോവർ ഒരുക്കിയിരിക്കുന്നത്.

എഞ്ചിൻ ഓപ്ഷനുകളെ സംബന്ധിച്ചിടത്തോളം റേഞ്ച് റോവർ സ്‌പോർട്ടും സ്റ്റാൻഡേർഡ് റേഞ്ച് റോവറും നാല് എഞ്ചിൻ ഓപ്ഷനുകളിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇതിൽ ഏതാവും ബോളിവുഡ് ഗ്ലാമർ റാണിയുടെ ഗരാജിലേക്ക് എത്തിയിരിക്കുന്നത് എന്നത് ഇപ്പോൾ വ്യക്തമല്ല. എസ്‌യുവിയുടെ എൻട്രി ലെവൽ മോഡലുകളിൽ 255 bhp പവറിൽ 600 Nm torque നൽകുന്ന 3.0 ലിറ്റർ, V6 ഡീസൽ എഞ്ചിനാണ് ലഭ്യമായിരുന്നത്.

Bollywood Actress Tripti Dimri Spotted In Used Range Rover Sport

അതേസമയം റേഞ്ച് റോവർ സ്പോർട്ടിന്റെ ടോപ്പ് എൻഡ് വേരിയന്റുകളിൽ 4.4 ലിറ്റർ, V8 ഡീസലാണ് തുടിപ്പേകിയിരുന്നത്. ഇതി 335 bhp കരുത്തിൽ 740 Nm torque വരെ നൽകിയിരുന്നു. എസ്‌യുവിയുടെ പെട്രോൾ ശ്രേണിയിൽ 3.0 ലിറ്റർ, സൂപ്പർചാർജ്ഡ് V6 എഞ്ചിനാണ് കിട്ടുക. ഇത് 335 bhp പവറിൽ 450 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരുന്നു.

റേഞ്ച് റോവറിൻ്റെ ഹൈ-പെർഫോമൻസ് ടോപ്പ് എൻഡ് വേരിയൻ്റുകൾക്ക് 518 bhp പവറിൽ പരമാവധി 625 Nm torque ഉത്പാദിപ്പിക്കാൻ കഴിവുള്ള 5.0 ലിറ്റർ, സൂപ്പർചാർജ്ഡ് V8 പെട്രോൾ എഞ്ചിനായിരുന്നു ലഭിച്ചിരുന്നത്. വിക്കി കൗശലിന്റെ നായികയായി റൊമാന്റിക്, കോമഡ‍ി ചിത്രം മേരേ മെഹ്ബൂബ് മേരേ സനം ആണ് ഇനി തൃപ്തിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം.

More from DriveSpark

Article Published On: Wednesday, March 27, 2024, 15:03 [IST]
English summary
Bollywood actress tripti dimri spotted in used range rover sport luxury suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X