കോടികൾ വില വരുന്ന ഇലക്‌ട്രിക് എസ്‌യുവിയിൽ കറങ്ങാൻ ഇറങ്ങി സിനിമയിലെ താരറാണിയും ഭർത്താവും

ആദ്യം അമേരിക്കൻ പട്ടാളത്തിനായി പണികഴിച്ച് പിന്നീട് ഹോളിവുഡ് താരം അർണോൾഡ് ഷ്വാസ്‌നെഗറിന്റെ സമ്മർദ്ദം മൂലം സാധാരണക്കാർക്കായും പുറത്തിറങ്ങിയ എസ്‌യുവിയായിരുന്നു ജനറൽ മോട്ടോർസിന്റെ ഹമ്മർ (GMC Hummer). വാഹന ലോകത്തിലെ കരുത്തരില്‍ കരുത്തനായ വണ്ടിയായി അറിയപ്പെടുന്ന മോഡൽ ആരായാലും വാങ്ങാൻ കൊതിക്കും. ഇന്ത്യയിൽ നേരിട്ട് വിൽപ്പനയ്ക്ക് എത്തുന്നില്ലെങ്കിലും പലരും ഇറക്കുമതി ചെയ്‌ത് മോഡലിനെ ഇങ്ങ് എത്തിച്ചിട്ടുണ്ട്. അക്കൂട്ടത്തിലെ പ്രധാനിയാണ് ബോളിവുഡിലെ പവർ കപ്പിൾസായി അറിയപ്പെടുന്ന രൺവീർ സിങ്ങും ദീപിക പദുക്കോണും. അത്യാഡംബര വാഹനങ്ങളുടെ കലവറയാണ് സ്‌റ്റൈല്‍ ഐക്കണിനും ഭാര്യക്കും സ്വന്തമായുള്ളത്.

അടുത്തിടെ ഇരുവരും തങ്ങളുടെ ഗരാജിലേക്ക് ഹമ്മർ ഇവി എത്തിച്ചിരുന്നു. ബി ടൗണിലേക്ക് ഈയൊരു മോഡൽ വാങ്ങുന്ന ആദ്യത്തെ സെലിബ്രിറ്റി കപ്പിൾസും ഇവരായിരുന്നു. പടുകൂറ്റൻ ഇലക്‌ട്രിക് എസ്‌യുവിയുടെ ഒമേഗ എക്സ്ക്ലൂസീവ് സ്പെഷ്യൽ എഡിഷനാണ് ഇവരുടെ കൈയിലുള്ളത്. പക്ഷേ രൺവീറിനേയും ദീപികയേയും ഈ വാഹനത്തിൽ ഒന്നിച്ച് ഇതുവരെ കണ്ടിട്ടില്ല. എന്നാൽ ഇപ്പോഴിതാ ഇരുവരും ഹമ്മർ ഇവിയിൽ പൊതുനിരത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണിപ്പോൾ.

Bollywood Star Ranveer Singh And Deepika Padukone Spotted In Hummer EV

സ്നെയ്സാല എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഹമ്മർ ഇവിയിൽ കറങ്ങുന്ന ദമ്പതിമാരുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരിക്കുന്നത്. ചിത്രത്തിൽ രൺവീർ തന്നെയാണ് കാർ ഓടിക്കുന്നതെന്ന് വ്യക്തമായി കാണുവാനും സാധിക്കും. ഇനി വാഹനത്തിന്റെ വിശേഷങ്ങളിലേക്ക് വന്നാൽ യു‌എസ്‌എയിൽ ഒരു പുതിയ ഹമ്മർ ഇവി വാങ്ങണമെങ്കിൽ ഏകദേശം 84 ലക്ഷം രൂപയാണ് മുടക്കേണ്ടതായി വരിക.

എന്നാൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരിക്കുന്നതിനാൽ വില ഇനിയും കൂടും. ഇറക്കുമതിയിൽ വൈദഗ്ദ്ധ്യം നേടിയിരിക്കുന്ന ഒരു ഏജൻസിയോ കാർ ഡീലറോ ആയിരിക്കും ഇത്തരത്തിൽ രാജ്യത്തേക്ക് ഇവി ഇംപോർട്ട് ചെയ്‌തിട്ടുണ്ടാവുക. ഇത്തരത്തിൽ എത്തുമ്പോൾ ഇന്ത്യയിൽ ഹമ്മർ ഇവിയുടെ വില 3.80 കോടി മുതൽ 4.50 കോടി രൂപ വരെ വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ക്രാബ് വോക്കാണ് എസ്‌യുവിയുടെ വലിയൊരു ഫീച്ചർ.

Bollywood Star Ranveer Singh And Deepika Padukone Spotted In Hummer EV

അതായത് ഞണ്ട് നടക്കുന്ന പോലെ സൈഡിലേക്ക് പോവാനുള്ള കഴിവ് വാഹനത്തിനുണ്ടെന്ന് സാരം. അന്താരാഷ്ട്ര തലത്തിൽ രണ്ട് വേരിയന്റുകളിലാണ് ജിഎംസി ഹമ്മർ ഇവിയെ വാഗ്ദാനം ചെയ്യുന്നത്. 2X ഉം 3X ഉം വേരിയന്റുകളുണ്ട്. ആദ്യത്തേതിൽ ഡ്യുവൽ-അൾട്ടിയം മോട്ടോർ ഓൾ-വീൽ-ഡ്രൈവ് സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നത്. ഇത് 625 bhp പവർ വരെ ഉത്പാദിപ്പിക്കാൻ യോഗ്യമാണ്.

അതേസമയം രണ്ടാമത്തേത് 830 bhp കരുത്തിൽ പരമാവധി 15,592 Nm ടോർക്കും വികസിപ്പിക്കാൻ കഴിവുള്ളതാണ്. 178 kWh ബാറ്ററി പായ്ക്ക് നൽകുന്നതും സിംഗിൾ ചാർജിൽ 505 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ കഴിയുന്നതുമായ ഇലക്ട്രിക് എസ്‌യുവിയുടെ ഉയർന്ന വേരിയന്റായിരിക്കാം രൺവീർ സിംഗ് തെരഞ്ഞെടുത്തിട്ടുണ്ടാവുക. മിക്ക അമേരിക്കൻ വാഹനങ്ങളെയും പോലെ ഹമ്മർ ഇവി വലിപ്പത്തിന്റെ കാര്യത്തിലും കൂറ്റനാണ്.

Bollywood Star Ranveer Singh And Deepika Padukone Spotted In Hummer EV

എസ്‌യുവിക്ക് 4,500 കിലോഗ്രാമിൽ കൂടുതൽ ഭാരം വരുമെന്നാണ് റിപ്പോർട്ട്. ഇതൊരു ഹെവി എസ്‌യുവിയാണെങ്കിലും ഹമ്മർ ഇവിക്ക് 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 3.5 സെക്കൻഡ് മാത്രം മതിയാവും. ഹമ്മർ ഇവി എസ്‌യുവി ഓൺ റോഡിലും, ഓഫ് റോഡിലും ഒരുപോലെ മികച്ച ഡ്രൈവിംഗ് അനുഭവം പ്രദാനം ചെയ്യുന്നുവെന്നാണ് ബ്രാൻഡിന്റെ അവകാശവാദം.

12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, GMC സൂപ്പർ ക്രൂയിസ്, 13.4 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് സീറ്റുകൾ തുടങ്ങിയ സവിശേഷതകൾ എസ്‌യുവിക്ക് ലഭിക്കുന്നു. ഹമ്മർ ഇവിക്ക് പുറമെ മെർസിഡീസ് മെയ്ബാക്ക്, ആസ്റ്റൺ മാർട്ടിൻ, ലംബോർഗിനി തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള വിലകൂടിയ കാറുകളും രൺവീർ സിങ്ങിന് സ്വന്തമായുണ്ട്.

More from DriveSpark

Article Published On: Monday, September 15, 2025, 17:32 [IST]
English summary
Bollywood star ranveer singh and deepika padukone spotted in hummer ev image goes viral
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X