വയസായാലും വരുമാനത്തിന്റെ കാര്യത്തിൽ വെല്ലാൻ ആളില്ല, 3160 കോടി രൂപയുടെ ആസ്‌തിയുള്ള ഇങ്ങേരുടെ വണ്ടികൾ കണ്ടോ

ഇന്ന് മലയാള സിനിമകൾക്ക് ലഭിക്കുന്ന ലോക പ്രശസ്‌തി പണ്ട് കിട്ടിയിരുന്നത് ബോളിവുഡിനായിരുന്നു. ഷാരൂഖ് ഖാനും സൽമാൻ ഖാനും ഹൃധിക് റോഷനും ഒന്നുമല്ല, അക്കാലത്ത് ഇന്ത്യന്‍ സിനിമയുടെ ഐക്കണായി വാഴ്ത്തി പാടിയിരുന്ന പേരാണ് അമിതാഭ് ബച്ചന്‍. കഴിഞ്ഞ 55 വര്‍ഷമായി ഹിന്ദി സിനിമകളിലെ നിറസാന്നിധ്യമാണ് ബിഗ് ബി. ഏകദേശം അഞ്ച് പതിറ്റാണ്ടോളം നീണ്ട തന്റെ അഭിനയജീവിതത്തിൽ എത്തിപ്പിടിക്കാത്ത ഉയരങ്ങളുമില്ലെന്ന് വേണം പറയാൻ. ബോളിവുഡിലെ ഷഹൻഷാ, സാദി കാ മഹാനായക്, സ്റ്റാർ ഓഫ് മില്ലേനിയം എന്നിങ്ങനെ പല വിശേഷണങ്ങൾക്ക് അർഹനായ താരം ആസ്‌തിയുടെ കാര്യത്തിലും എതിരാളികളില്ലാത്ത നടനാണ്.

നടൻ എന്നതിനു പുറമെ നിർമ്മാതാവ്, ഗായകൻ, ടെലിവിഷൻ ഷോ അവതാരകൻ, പൊതുപ്രവർത്തകൻ എന്ന നിലയിലെല്ലാം പ്രവർത്തിച്ചിട്ടുള്ള അമിതാഭ് ബച്ചന്‍ വാങ്ങുന്ന പ്രതിഫലവും സമാനതകളില്ലാത്തതാണ്.ഏകദേശം 3000 കോടി രൂപയോളം വരും താരത്തിന്റെ ആസ്തി എന്നാണ് റിപ്പോർട്ടുകൾ. അവസാനം ഇദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ ബ്രഹ്മാസ്ത്രയിൽ 8 മുതൽ 10 കോടി രൂപ വരെ പ്രതിഫലം കൈപ്പറ്റിയിട്ടുണ്ടെന്നാണ് വിവരം.

Bollywood Superstar Amitabh Bachchan s Exotic Car Collection

അഭിനയത്തിന് പുറമെ പരസ്യ ചിത്രങ്ങളിൽ മുഖംകാണിക്കുന്നതിനായി 5 മുതൽ 8 കോടി വരെയും അമിതാഭ് ഈടാക്കുന്നുണ്ട്. ഇത്രയും ധനികനായ വ്യക്തിയുടെ ജീവിതവും ആഡംബരം നിറഞ്ഞതായിരിക്കുമെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാവില്ലല്ലോ അല്ലേ. അതിനാൽ തന്നെ യാത്രകൾക്കായി അത്യാഡംബര വാഹനങ്ങളാണ് ബിഗ്ബി ഉപയോഗിക്കാറ്. ആരേയും മോഹിപ്പിക്കുന്ന തരത്തിലുള്ള അമിതാഭ് ബച്ചന്റെ കാർ കളക്ഷൻ ഒന്ന് നോക്കിയാലോ?

ബോളിവുഡിന്റെ മുഖമായ അമിതാഭ് ബച്ചൻ ഏറ്റവും പുതുതായി വാങ്ങിയ കാറാണ് ലാൻഡ് റോവർ ഡിഫൻഡർ. തൻ്റെ കഴിഞ്ഞ ജന്മദിനത്തിലാണ് താരം ഇനിയുള്ള യാത്രകൾക്കായി ഈ ലക്ഷ്വറി എസ്‌യുവിയെ കൂടെക്കൂട്ടിയത്. കസ്റ്റമൈസ് ചെയ്‌ത മെറൂൺ കളറിൽ ഒരുങ്ങിയ ഡിഫൻഡർ 130 പതിപ്പാണ് ബിഗ്ബി തെരഞ്ഞെടുത്തിരിക്കുന്നത്. ഏകദേശം 1.39 മുതൽ 1.46 കോടി രൂപ വരെയാണ് ഇതിന്റെ എക്സ്ഷോറൂം വില വരുന്നത്.

Bollywood Superstar Amitabh Bachchan s Exotic Car Collection

റോൾസ് റോയ്‌സ് ഫാൻ്റം VII മോഡലാണ് ബച്ചൻസ് ഗരാജിലെ മറ്റൊരു വിലകൂടിയ അതിഥി. വർഷങ്ങൾക്ക് മുമ്പേ ബ്രിട്ടീഷ് ആഡംബര ബ്രാൻഡിൽ നിന്നുള്ള ഒന്നിലധികം മോഡലുകൾ താരം സ്വന്തമാക്കിയിട്ടുണ്ട്. എങ്കിലും ഇക്കൂട്ടത്തിലെ കൊമ്പൻ ഫാൻ്റം VII തന്നെയാണ്. 563 bhp കരുത്തിൽ 900 Nm torque ഉത്പാദിപ്പിക്കുന്ന ഭീമാകാരമായ 6.75 ലിറ്റർ V12 എഞ്ചിനാണ് ഇതിന്റെ ഹൃദയം. ഫാൻ്റം ശ്രേണിക്ക് 9 മുതൽ 10.50 കോടി വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളാണ് ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ഗരാജിലെ അടുത്ത വാഹനം ബെൻ്റ്ലി കോണ്ടിനെൻ്റൽ ജിടിയാണ്. ലോകത്തിലെ ഏറ്റവും ആഡംബര പൂർണമായ സെഡാനുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന വണ്ടിക്ക് 5.23 കോടി രൂപ മുതൽ 8.45 കോടി രൂപ വരെയാണ് രാജ്യത്ത് മുടക്കേണ്ടി വരുന്നത്. ടാക്‌സും ഇൻഷുറൻസുമെല്ലാമായി വില പിന്നെയും ഉയരുമെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.

Bollywood Superstar Amitabh Bachchan s Exotic Car Collection

644 bhp പവറിൽ 900 Nm torque വരെ നൽകുന്ന 6.0 ലിറ്റർ 12 സിലിണ്ടർ എഞ്ചിനാണ് അമിതാഭ് ബച്ചന്റെ ബെന്റ്ലി കോണ്ടിനെൻ്റൽ ജിടിക്ക് തുടിപ്പേകുന്നത്. ഈ ലക്ഷ്വറി കാറിന് 100 കിലോമീറ്റർ വേഗത വെറും 3.5 സെക്കൻഡിനുള്ളിൽ കൈവരിക്കാനാവുമെന്നാണ് ബെന്റ്ലി പറയുന്നത്. അതേസമയം ഉയർന്ന വേഗത 335 കിലോമീറ്ററായി കമ്പനി പരിമിതപ്പെടുത്തിയിട്ടുമുണ്ടെന്നാണ് വിവരം.

ബിഗ്ബി ഗരാജിൽ ടൊയോട്ട ലാൻഡ് ക്രൂയിസറിനൊപ്പം അതിൻ്റെ ആഡംബര പതിപ്പായ ലെക്‌സസ് LX570 മോഡലുമുണ്ടെന്നതാണ് രസകരമായ മറ്റൊരു കാര്യം. 383 bhp പവറിൽ പരമാവധി 700 Nm torque വരെ നിർമിക്കുന്ന 5.7 ലിറ്റർ V8 എഞ്ചിനാണ് ഈ എസ്‌യുവിയുടെ ഹൃദയം. 2018-ൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ വാഹനത്തിന് 2.32 കോടി രൂപയായിരുന്നു വില. ലെക്സസ് ശ്രേണിയിലെ മറ്റ് കാറുകളെപ്പോലെ തന്നെ സമ്പൂർണ ഇറക്കുമതിയായാണ് സ്പോർട് യൂട്ടിലിറ്റി വാഹനം വരുന്നത്.

മകൻ അഭിഷേക് ബച്ചൻ ബിഗ്ബിക്ക് സമ്മാനമായി നൽകിയ ഗരാജിലെ ഏറ്റവും ചെറിയ കാറായിരിക്കാം മിനി കൂപ്പർ S. 189 bhp കരുത്തോളം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിനാണ് മിനിയുടെ ആഡംബര ഹാച്ച്ബാക്കിന് കരുത്ത് പകരുന്നത്. 2882 എന്ന ഫാൻസി നമ്പരും ഇതിനായി ബിഗ്ബി സ്വന്തമാക്കിയിട്ടുണ്ട്. തിരക്കേറിയ മുംബൈ നഗരത്തിലൂടെ പലതവണ ഈ കാർ ഓടിച്ച് താരം പോവുന്ന വീഡിയോകളും ഇന്റർനെറ്റിൽ ലഭ്യമാണ്.

More from DriveSpark

Article Published On: Saturday, June 22, 2024, 10:00 [IST]
English summary
Bollywood superstar amitabh bachchans exotic car collection worth crores
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X