യാത്ര ചെയ്യാൻ ബെൻസിന്റെ ആഡംബരം, GLE എസ്‌യുവി വാങ്ങി പ്രിയ ബോളിവുഡ് താരം

വില കൂടിയ കാറുകളോടും ആഡംബര വസ്‌തുക്കളോടും പ്രത്യേക താത്പര്യമുള്ളവരാണ് സെലിബ്രിറ്റികൾ. അടിക്കടി ലക്ഷ്വറി കാറുകൾ വാങ്ങുന്ന സിനിമാ താരങ്ങളെയും നാം കാണാറുണ്ട്. മലയാളത്തിലും തമിഴിലും ഹിന്ദിയിലെയും ചലചിത്ര രംഗത്തെ താരങ്ങളെല്ലാം ഇക്കഴിഞ്ഞ ദിവസങ്ങളിൽ പുത്തൻ കാറുകൾ തങ്ങളുടെ ഗരാജിലെത്തിച്ചിരുന്നു. അക്കൂട്ടത്തിലേക്ക് നമുക്ക് ഏവർക്കും പ്രിയപ്പെട്ട ബോളിവുഡ് താരങ്ങളിൽ ഒരാൾ കൂടി ചേർന്നിരിക്കുകയാണ്.

മേം ​ഹൂനാ, മുന്നാഭായ് എംബിബിഎസ്, 3 ഇഡിയറ്റ്സ് തുടങ്ങിയ സിനിമകളിലെ വേഷങ്ങളിലൂടെ പ്രശസ്തനായ ബോളിവുഡ് നടൻ ബൊമൻ ഇറാനിയാണ് ഇനിയുള്ള തന്റെ യാത്രകൾക്കായി പുത്തനൊരു ലക്ഷ്വറി കാർ സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ പുത്തൻ വാഹനം വാങ്ങുന്നതിനു പകരം വിവേക പൂർവമായി ഒരു സെക്കൻഡ് ഹാൻഡ് മെർസിഡീസ് ബെൻസ് GLE 300d എസ്‌യുവിയാണ് താരം ഗരാജിലെത്തിച്ചിരിക്കുന്നത്.

Boman Irani Bollywood Actor Added Mercedes-Benz GLE

ലക്ഷ്വറി പ്രീ-ഓൺഡ് കാർ ഡീലർഷിപ്പായ ഓട്ടോ ഹാംഗർ അഡ്വാന്റേജിൽ നിന്നാണ് ബൊമൻ ഇറാനി തന്റെ പ്രിയ വാഹനത്തെ വാങ്ങിയിരിക്കുന്നത്. ലക്ഷ്വറി എസ്‌യുവിയുടെ ഡെലിവറി ഏറ്റെടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്. ജർമൻ സ്പോർട്‌ യൂട്ടിലിറ്റി വാഹനത്തിന്റെ പുത്തൻ മോഡലിന് ഇന്ത്യയിൽ ഏകദേശം 92 ലക്ഷം രൂപയോളമാണ് എക്സ്ഷോറൂം വില വരുന്നത്.

എന്നാൽ യൂസ്‌ഡ് വാഹനം വാങ്ങിയത് എത്ര രൂപയ്ക്കാണെന്ന് ഇപ്പോൾ വ്യക്തമല്ല. ഫർഹാൻ അക്തറും നേഹ ശർമ്മയും അടുത്തിടെ ബോളിവുഡിൽ നിന്നുള്ള നിരവധി സെലിബ്രിറ്റികൾ GLE എസ്‌യുവി സ്വന്തമാക്കിയിട്ടുണ്ട്. ഈ ക്ലബിലേക്കാണ് ബൊമൻ ഇറാനിയും ചേരുന്നത്. ഇന്ത്യൻ വിപണിയിൽ മെർസിഡീസ് ബെൻസ് മോഡൽ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. താരം സ്വന്തമാക്കിയത് ലക്ഷ്വറി കാറിന്റെ ഡീസൽ പതിപ്പാണ്.

പരമാവധി 242 bhp കരുത്തിൽ പരമാവധി 500 Nm torque വരെ ഉത്പാദിപ്പിക്കുന്ന നാല് സിലിണ്ടർ ഡീസൽ എഞ്ചിനാണ് GLE 300d വേരിയന്റിൽ പ്രവർത്തിക്കുന്നത്. 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. കൂടാതെ 365 PS പവറിൽ 500 Nm torque നൽകുന്ന പെട്രോൾ എഞ്ചിൻ ഓപ്ഷനുമുണ്ട്. GLE 450MATIC എന്ന ടോപ്പ്-ഓഫ്-ലൈൻ വേരിയന്റിലാണ് ഇത് ലഭ്യമാവുക.

Boman Irani Bollywood Actor Added Mercedes-Benz GLE

മെർസിഡീസിന്റെ 4MATIC സിസ്റ്റവും എസ്‌യുവിയുടെ ആകർഷണമാണ്. ഓൺ-റോഡിൽ ഏകദേശം ഒരു കോടി രൂപയോളം വില വരുന്ന മോഡൽ ഫീച്ചറുകളുടെ കാര്യത്തിലും ജർമൻ ഫീൽ നിലനിർത്തുന്നുണ്ട്. GLE എസ്‌യുവിയുടെ ഇന്റീരിയറിൽ രണ്ട് 12.3 ഇഞ്ച് ഫുൾ ഡിജിറ്റൽ കളർ ഡിസ്‌പ്ലേകൾ, 4 സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വോയ്‌സ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ, ബ്ലൈൻഡ് സ്‌പോട്ട് അസിസ്റ്റ്, ആക്റ്റീവ് ബ്രേക്ക് അസിസ്റ്റ് എന്നീ സവിശേഷതകളെല്ലാം ജർമൻ ആഡംബര വാഹന നിർമാതാക്കൾ കോർത്തിണക്കിയിട്ടുണ്ട്.

തീർന്നില്ല, എയർ സസ്‌പെൻഷൻ, മൾട്ടിബീം എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഹൈ-പെർഫോമൻസ് ഹെഡ്‌ലാമ്പുകൾ, പനോരമിക് സൺറൂഫ്, അണ്ടർ ഗാർഡ്, അലുമിനിയം റണ്ണിംഗ് ബോർഡുകൾ എന്നിവയും മെർസിഡീസ് ബെൻസ് GLE എസ്‌യുവിയുടെ ഹൈലൈറ്റുകളാണ്. യാത്രകൾ ആഡംബര പൂർണമാക്കാൻ ക്യാബിനിനുള്ളിൽ 64-കളർ ആംബിയന്റ് ലൈറ്റിംഗ്, ലെതർ അപ്ഹോൾസ്റ്ററി, സൺബ്ലൈൻഡുകൾ, ഒരു മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ് പോലുള്ളവയും കാണാം.

ഉപയോഗിച്ച കാറുകൾക്ക് പലപ്പോഴും ഗണ്യമായ മൂല്യത്തകർച്ച ഉണ്ടാവുന്നുണ്ട്. ആയതിനാൽ പുതിയ കാറുകളെ അപേക്ഷിച്ച് അവ വളരെ താങ്ങാനാവുന്നതാക്കുന്നുവെന്നതാണ് സെലിബ്രിറ്റികളെ ഇതിലേക്ക് ആകർഷിക്കുന്നത്. സിനിമ താരങ്ങളെ കൂടാതെ വിരാട് കോലിയെ പോലുള്ള നിരവധി ക്രിക്കറ്റ് താരങ്ങളും സെക്കൻഡ് ഹാൻഡ് കാറുകളിൽ നിക്ഷേപം നടത്താറുണ്ട്. പുതിയ കാറിനെ അപേക്ഷിച്ച് ഉപയോഗിച്ച ആഡംബര കാറിന്റെ മൂല്യം കൂടുതൽ കാലം നിലനിൽക്കുകയും ചെയ്യും.

കേരളത്തിലും യൂസ്‌ഡ് ലക്ഷ്വറി കാറുകൾക്ക് വളരെയധികം ഡിമാന്റാണുള്ളത്. ആഡംബര കാർ ഡീലർമാർ 8 വർഷം വരെ വിവിധ വിപുലീകൃത വാറണ്ടി പാക്കേജുകളും വാഗ്ദാനം ചെയ്യുന്നതെല്ലാം ആളുകളെ പിടിക്കാൻ സഹായിക്കുന്ന നീക്കങ്ങളാണ്. സെക്കൻഡ് ഹാൻഡ് വിപണിയിലും കൂടുതലും വിറ്റഴിയുന്നത് മെർസിഡീസ് കാറുകളാണ് എന്നതാണ് യാഥാർഥ്യം. ഒപ്പം ബിഎംഡബ്യു, ഔഡി പോലുള്ള ബ്രാൻഡുകളുടെ കാറുകൾക്കും വലിയ ഡിമാന്റാണുള്ളത്.

More from DriveSpark

Article Published On: Monday, July 31, 2023, 17:08 [IST]
English summary
Boman irani bollywood actor added mercedes benz gle to his garage
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X