2,999 രൂപയ്ക്ക് ഡ്യാഷ്ക്യാമറ! HD റെക്കോർഡിംഗ്, ജിപിഎസ് ട്രാക്കിംഗ് അങ്ങനെ ഫീച്ചറുകൾ കേട്ടാൽ ഞെട്ടും

വാഹനങ്ങളിൽ ഘടിപ്പിക്കാനാവുന്ന ഏറ്റവും പ്രായോഗികവും ഉപകാരാപ്രദവുമായ ആക്‌സസറികളിൽ ഒന്നാണ് നാം ഡാഷ്ക്യാമുകൾ എന്നുവിളിക്കുന്ന ഡാഷ്ബോർഡ് ക്യാമറകൾ (Dashcam). റോഡ് യാത്രയ്ക്കിടെ അപ്രതീക്ഷിതമായി സംഭവിക്കുന്ന എന്തിനേയും പകര്‍ത്താന്‍ ഡാഷ് ക്യാം സഹായിക്കും. അടുത്തകാലത്തായി ഇത്തരത്തിൽ പല സംഭവങ്ങളും നാം വാർത്തകളിലൂടെ അറിഞ്ഞിട്ടുമുണ്ടാവുമല്ലോ. ഇന്ത്യയില്‍ ഡാഷ് ക്യാമറ സംസ്‌ക്കാരം വളർന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. മിക്കവരും വണ്ടി വാങ്ങുമ്പോൾ ആദ്യം വാങ്ങിവെക്കുന്ന ആക്‌സസറിയായും ഡാഷ്ക്യാമുകൾ മാറിയിട്ടുണ്ട്. എക്സ്റ്റർ പോലുള്ള ചെറുകാറുകളിൽ കിട്ടുമെങ്കിലും വാഹന നിർമാതാക്കൾ ബജറ്റ് കാറുകളിൽ ഈയൊരു ഫീച്ചർ പൊതുവേ നൽകാറില്ല.

എക്സ്റ്ററിനാണെങ്കിലും 10 ലക്ഷം രൂപയ്ക്ക് മുകളിൽ വില വരുന്ന അതിന്റെ ടോപ്പ് എൻഡ് മോഡലുകളിൽ മാത്രമാണ് ഡാഷ്ക്യാം നൽകുന്നത്. ആഫ്റ്റർ മാർക്കറ്റായി ഡാഷ്ബോർഡ് ക്യാമറകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി പുതിയൊരു മോഡൽ ഇപ്പോൾ വിപണിയിലെത്തിയിട്ടുണ്ട്. കുറഞ്ഞ വിലയും കിടിലൻ ഫീച്ചറുകളും ഉൾപ്പെടുന്ന രണ്ട് ഡാഷ്ക്യാമുകളാണ് ബോൾട്ട് എന്ന കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

Boult CruiseCam X1 And X1 GPS Dash Cams Launched

ക്രൂയിസ്ക്യാം X1, X1 GPS ഡാഷ് ക്യാമുകൾ എന്നിവയാണ് ബോൾട്ട് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച വീഡിയോ ക്വാളിറ്റി, നൂതന സുരക്ഷാ ഫീച്ചറുകൾ, ഡ്രൈവർമാർക്ക് തടസമില്ലാത്ത കണക്റ്റിവിറ്റി എന്നിവ വാഗ്ദാനം ചെയ്യുന്നതിനാണ് ഈ ഉൽപ്പന്നം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി പറയുന്നു. ബോൾട്ട് ക്രൂയിസ്ക്യാം X1 മോഡലിന് 2,999 രൂപയും X1 GPS വേരിയന്റിന് 3,999 രൂപയുമാണ് പ്രാരംഭ വില വരുന്നത്.

ആയതിനാൽ കുറഞ്ഞ ബജറ്റിൽ മികച്ച ക്വാളിറ്റിയുള്ള വീഡിയോ റെക്കോർഡിംഗ് സംവിധാനമുള്ള ഡാഷ് ക്യാമറകൾ അന്വേഷിക്കുന്നവർക്ക് അനുയോജ്യമാണ് ബോൾട്ടിന്റെ പുതിയ ക്രൂയിസ്ക്യാം സീരീസ്. ഇയർബഡ്, ഹെഡ്ഫോൺ രംഗത്ത് വിപ്ലവം തീർത്ത ബോൾട്ട് അടുത്തിടെ സൗണ്ട്ബാർ വിപണിയിലും പ്രവേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കാർ ഉടമകളെ ലക്ഷ്യംവെച്ചുള്ള ഡാഷ്ക്യാമറയും പുറത്തിറക്കിയിരിക്കുന്നത്.

Boult CruiseCam X1 And X1 GPS Dash Cams Launched

ബോൾട്ട് ഡാഷ്ക്യാം X1 സീരീസ് 1080p ഫുൾ HD റെസലൂഷൻ വീഡിയോകളാണ് റെക്കോർഡ് ചെയ്യുന്നത്. കൂടാതെ 2 മെഗാപിക്സൽ സെൻസറും ഇതിനൊപ്പം ഉണ്ട്. X1 GPS മോഡലിൽ പ്രത്യേകമായി ഡാഷ്ക്യാം GPS ലോഗിംഗ് കേപ്പബിലിറ്റിയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ബോൾട്ട് അവകാശപ്പെടുന്നത്. ഈ ഫീച്ചർ ഡ്രൈവർമാരെ അവരുടെ വാഹനത്തിൻ്റെ ലൊക്കേഷനും വേഗതയും ട്രാക്ക് ചെയ്യാൻ അനുവദിക്കുന്ന കാര്യമാണ്.

നാവിഗേഷനും ഇൻസിഡന്റ് റിപ്പോർട്ട് ചെയ്യലിനും നിർണായകമായ ഡാറ്റയും ഇവ വാഗ്ദാനം ചെയ്യുന്നുണ്ട്. 170 ഡിഗ്രി അൾട്രാ വൈഡ് ആംഗിൾ ലെൻസിലൂടെ റോഡിൻ്റെ കൂടുതൽ ഭാഗം കവർ ചെയ്യുന്നതിലൂടെ ബ്ലൈൻഡ് സ്പോർട്ടും കുറയും. ഡ്യാഷ്ക്യാമിനുള്ള ആപ്പ് GPS സംയോജനം, ഓർഗനൈസ്ഡ് വീഡിയോ ഗ്യാലറി, വൈഫൈ ഡയറക്ട് സ്ട്രീമിംഗ്, റെക്കോർഡ് ചെയ്‌ത ഇവൻ്റുകളിലേക്കുള്ള ആക്‌സസ് എന്നീ ഉപയോഗപ്രദമായ കാര്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.

ബിൽറ്റ്-ഇൻ ജി സെൻസർ വഴി കൊളിഷൻ ഡിറ്റക്ഷൻ ഫീച്ചറും ബോൾട്ടിന്റെ ഡാഷ്ബോർഡ് ക്യാമറയ്ക്ക് ലഭിക്കുന്നുണ്ട്. ഈ സെൻസർ കൊളിഷൻ സ്വയമേവ കണ്ടെത്തുകയും എമർജൻസി വീഡിയോ റെക്കോർഡിംഗ് ഓണാക്കുകയും ചെയ്യുകയും ചെയ്യുന്നു. കൂടാതെ ഡാഷ്‌ക്യാമിൽ പരമ്പരാഗത ലിഥിയം ബാറ്ററികൾക്ക് പകരം ഇൻ-ബിൽറ്റ് സൂപ്പർ കപ്പാസിറ്ററാണ് സജ്ജീകരിച്ചിരിക്കുന്നത് എന്നതും ഹൈലൈറ്റാണ്. ഇത് ഉയർന്ന താപനിലയിൽ പോലും ക്യാമറയുടെ ഡ്യൂറബിളിറ്റിയും പെർഫോമൻസും വർധിപ്പിക്കുന്ന കാര്യമാണ്.

വാഹനങ്ങളുടെ മുന്‍വശത്ത് റോഡിലെ ദൃശ്യം പകര്‍ത്താന്‍ ഡാഷ്‌ബോഡിലോ വിന്‍ഡ്ഷീല്‍ഡിലോ ഉറപ്പിച്ചിട്ടുള്ള വീഡിയോ ക്യാമറാ യൂണിറ്റുകൾ ഇന്ന് വാഹനം ഉപയോഗിക്കുന്നവർക്ക് ഏറ്റവും ഉപകാരപ്രദമായ ആക്‌സസറിയായി മാറിയിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ വാഹനം മാറി ആക്രമിച്ച വാർത്തയും അതിന്റെ വീഡിയോകളും സോഷ്യൽ മീഡിയയിലെല്ലാം വൈറലായിരുന്നു.

കാറിന്റെ ഡാഷ് ക്യാമറയിൽ പതിഞ്ഞ സംഭവത്തിന്റെ വീഡിയോയാണ് പ്രതികളെ പിടികൂടാനും മറ്റ് തെളിവുകൾക്കുമെല്ലാമായി ഹാജരാക്കിയത്. ഇതുകൂടാതെ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ മറ്റ് വാഹനങ്ങള്‍ ഇടിച്ചുണ്ടാകുന്ന അപകടങ്ങളും മോഷണ ശ്രമങ്ങളുമെല്ലാം തടയാനും ഡാഷ് ക്യാമറ സഹായിക്കും. മോട്ടോര്‍ വാഹന വകുപ്പ് വരെ ഡാഷ് ക്യാമറയുടെ ഉപയോഗവും പ്രയോജനങ്ങളും പ്രോത്സാഹിപ്പിക്കുന്നുണ്ട്.

More from DriveSpark

Article Published On: Thursday, June 20, 2024, 14:23 [IST]
English summary
Boult cruisecam x1 and x1 gps dash cams launched price features
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X