പ്രതീക്ഷിച്ചത് ഗ്രാൻഡ് എൻട്രി, പക്ഷേ വരവ് ഫ്ലോപ്പായി! പുത്തൻ നെക്സോണിന്റെ വീഡിയോ വൈറൽ

ഒരു പുതിയ കാർ വാങ്ങുക എന്നത് പലരുടേയും സ്വപ്നങ്ങളിൽ ഒന്നാവും. പ്രത്യേകിച്ച് പുതുപുത്തൻ ഒരെണ്ണമാണെങ്കിൽ അതിന്റെ ഡെലിവറി എടുക്കുക എന്നത് ഒരു വല്ലാത്ത അനുഭവമാണ് നമ്മളിൽ ഉണ്ടാക്കുക. നമ്മുടെ കഠിനാധ്വാനത്തെയും സ്ഥിരോത്സാഹത്തെയും പ്രതിഫലിപ്പിക്കുന്ന ഒന്നാണ് വാഹനം സ്വന്തമാക്കുന്ന നിമിഷം.

പ്രതീക്ഷിച്ചത് ഗ്രാൻഡ് എൻട്രി, പക്ഷേ വരവ് ഫ്ലോപ്പായി! പുത്തൻ നെക്സോണിന്റെ വീഡിയോ വൈറൽ

എന്നാൽ ചിലർ കാർ ഓടിക്കുന്നതെങ്ങനെയെന്ന് ശരിയായി പഠിക്കാതെ സ്വന്തമായി ഒരു കാർ സ്വന്തമാക്കാൻ ആഗ്രഹിക്കും. നമ്മുടെ നാട്ടിൽ ലൈസൻസ് നേടുന്നതിനുള്ള മൃദു നടപടിക്രമങ്ങളാണ് ഇതിനു പിന്നിലുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്. അതോടൊപ്പം അമിത ആത്മവിശ്വാസവും പല പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാവുന്ന കാര്യമാണ്.

വാഹനം ഡെലിവറിയെടുക്കുന്ന അന്നു തന്നെ പല അപകടങ്ങളും നടന്ന നിരവധി ഉദാഹരങ്ങളും നമുക്ക് ചുറ്റുമുണ്ടുതാനും. അത്തരം ഒരു വീഡിയോയാണ് ഇന്ന് ഇന്റർനെറ്റിലെ വൈറൽ താരം. പുത്തൻ ടാറ്റ നെക്സോൺ ഡെലിവറി എടുത്ത് വീട്ടിലേക്ക് എത്തിക്കുന്ന വേളയിൽ പാർക്ക് ചെയ്തിരിക്കുന്ന നിരവധി ഇരുചക്ര വാഹനങ്ങൾക്ക് മുകളിലൂടെ പുതിയ ടാറ്റ നെക്‌സോൺ ഇടിച്ചുകയറുന്നതാണ് ഈ വീഡിയോ.

പ്രതീക്ഷിച്ചത് ഗ്രാൻഡ് എൻട്രി, പക്ഷേ വരവ് ഫ്ലോപ്പായി! പുത്തൻ നെക്സോണിന്റെ വീഡിയോ വൈറൽ

നിങ്ങളിൽ പലരും ഈ വീഡിയോ ഇതിനോടകം കണ്ടുകാണും. അതിന്റെ കൂടുതൽ വിശദാംശങ്ങളുമായാണ് ഇന്ന് ഞങ്ങൾ എത്തിയിരിക്കുന്നത്. വീഡിയോയിൽ നെക്സോൺ ഓടിച്ച ഡ്രൈവർക്ക് അനുഭവപരിചയം കുറവാണെന്ന് തോന്നുന്നു. അപ്പാർട്ട്‌മെന്റ് ഏരിയയിലേക്ക് കയറുന്ന വാഹനം അതിവേഗമാണ് അവിടെ പാർക്ക് ചെയ്‌തിരുന്ന ഇരുചക്ര വാഹനങ്ങളിലേക്ക് ഇടിച്ചു കയറുന്നത്.

പ്രതീക്ഷിച്ചത് ഗ്രാൻഡ് എൻട്രി, പക്ഷേ വരവ് ഫ്ലോപ്പായി! പുത്തൻ നെക്സോണിന്റെ വീഡിയോ വൈറൽ

ഡെലവിറിയെടുത്ത് വന്ന വാഹനം കയറിവരുന്നത് കാണാൻ അദ്ദേഹത്തിന്റെ കുടുംബക്കാരും സൈഡിൽ നിൽക്കുന്നതും അപകടമുണ്ടാവുമ്പോൾ ഓടിയെത്തുന്നതും വരെ വീഡിയോയിൽ കാണാം. വണ്ടി വളച്ചെടുത്ത് വന്നപ്പോൾ ഡ്രൈവർ ബ്രേക്ക് ചവിട്ടുന്നതിൽ പരാജയപ്പെടുകയും പകരം ആക്‌സിലറേറ്റർ അമർത്തുകയും ചെയ്‌തതിനെ തുടർന്നാണ് പാർക്ക് ചെയ്‌ത ഇരുചക്ര വാഹനങ്ങളുടെ മുകളിലൂടെ കയറി ഇറങ്ങിയത്.

പ്രതീക്ഷിച്ചത് ഗ്രാൻഡ് എൻട്രി, പക്ഷേ വരവ് ഫ്ലോപ്പായി! പുത്തൻ നെക്സോണിന്റെ വീഡിയോ വൈറൽ

ബ്രേക്ക് പെഡൽ ചവിട്ടുന്നതിനു പകരം സ്റ്റിയറിംഗിൽ നിന്നും കൺട്രോൾ പോയി ഡോറിൽ പിടിക്കാൻ നോക്കുന്ന ഡ്രൈവറെയും വീഡിയോയിൽ കാണാം. പാർക്കിംഗിൽ ഉണ്ടായിരുന്ന ടൂവീലറുകൾക്ക് മുകളിലൂടെ കയറി സൈഡിലേക്ക് മറിയാൻ പോവുന്നതും വീഡിയോയിൽ വ്യക്തമാണ്.

പ്രതീക്ഷിച്ചത് ഗ്രാൻഡ് എൻട്രി, പക്ഷേ വരവ് ഫ്ലോപ്പായി! പുത്തൻ നെക്സോണിന്റെ വീഡിയോ വൈറൽ

നെക്സോണിന്റെ ബേസ് വേരിയന്റാണ് ഇതെങ്കിലും മികച്ച നിർമാണ നിലവാരമുള്ളതും ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗും നേടിയതിനാൽ വീഡിയോയിലെ ഡ്രൈവറിന് പരിക്കുകൾ ഒന്നും ഏൽക്കാൻ സാധ്യതയില്ല.

പ്രതീക്ഷിച്ചത് ഗ്രാൻഡ് എൻട്രി, പക്ഷേ വരവ് ഫ്ലോപ്പായി! പുത്തൻ നെക്സോണിന്റെ വീഡിയോ വൈറൽ

സമീപ വർഷങ്ങളിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പാസഞ്ചർ കാറുകളിലൊന്നായി ടാറ്റ മോട്ടോർസിന്റെ നെക്‌സോൺ മാറാനും കാരണമായതും സേഫ്റ്റിയും അതുനൽകുന്ന ഫീച്ചറുകളുമാണ്. എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പന പോയ മാസം രേഖപ്പെടുത്താനും നെക്സോണിനായി.

പ്രതീക്ഷിച്ചത് ഗ്രാൻഡ് എൻട്രി, പക്ഷേ വരവ് ഫ്ലോപ്പായി! പുത്തൻ നെക്സോണിന്റെ വീഡിയോ വൈറൽ

ടാറ്റ നെക്‌സോണിന്റെ ഇപ്പോഴത്തെ എക്സ്ഷോറൂം വില അടിസ്ഥാന വേരിയന്റിന് 7.59 ലക്ഷം രൂപയും ടോപ്പ് എൻഡ് മോഡലിന് 14.08 ലക്ഷം രൂപയുമാണ്. 1.2 ലിറ്റർ ടർബോചാർജ്ഡ് ത്രീ-സിലിണ്ടർ പെട്രോൾ, 1.5 ലിറ്റർ ടർബോചാർജ്ഡ് ഫോർ സിലിണ്ടർ ഡീസൽ എന്നിങ്ങനെ രണ്ട് മികവുറ്റ എഞ്ചിൻ ഓപ്ഷനുകളും കോംപാക്‌ട് എസ്‌യുവിയുടെ പ്രത്യേകതയാണ്.

പ്രതീക്ഷിച്ചത് ഗ്രാൻഡ് എൻട്രി, പക്ഷേ വരവ് ഫ്ലോപ്പായി! പുത്തൻ നെക്സോണിന്റെ വീഡിയോ വൈറൽ

നെക്സോണിലെ പെട്രോൾ എഞ്ചിൻ 120 bhp പവറിൽ പരമാവധി 170 Nm torque ഉത്പാദിപ്പിക്കുമ്പോൾ ഡീസൽ എഞ്ചിൻ 110 bhp കരുത്തിൽ 260 Nm torque ആണ് നൽകുന്നത്. രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു ഓപ്ഷനായി ആറ് സ്പീഡ് എഎംടിയുമായി തെരഞ്ഞെടുക്കാനും സാധിക്കും.

പ്രതീക്ഷിച്ചത് ഗ്രാൻഡ് എൻട്രി, പക്ഷേ വരവ് ഫ്ലോപ്പായി! പുത്തൻ നെക്സോണിന്റെ വീഡിയോ വൈറൽ

2021 സെപ്റ്റംബറിൽ വിറ്റ 9,211 യൂണിറ്റുകളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇത്തവണ നെക്‌സോൺ 14,518 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. ഇലക്ട്രിക് വേരിയന്റും കോംപാക്‌ട് എസ്‌യുവിക്ക് വിപണിയിലുണ്ട്. ഇതും ഇവി സെഗ്മെന്റിൽ ശക്തമായ സാന്നിധ്യമാണ്.

Article Published On: Monday, October 10, 2022, 15:54 [IST]
English summary
Brand new tata nexon running over several parked two wheelers viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X