ഇന്ത്യയിലെ ഏറ്റവും വില കൂടിയ കാറിന്റെ ഉടമ, വീണ്ടും പുത്തൻ കാറിനായി പൊടിച്ചത് 4.23 കോടി; കക്ഷിയെ പിടികിട്ടിയോ?

ആഡംബര കാറുകളാൽ സമ്പന്നമായൊരു നാടാണ് നമ്മുടെ ഇന്ത്യ. ഒരു വികസ്വര രാജ്യമാണെങ്കിലും പണക്കാർ കൂടുതലുള്ള ഇവിടെ ലക്ഷ്വറി വാഹനങ്ങൾ വാങ്ങിക്കൂട്ടാനും ധാരാളം ആളുകളുണ്ട്. സെലിബ്രിറ്റികളാണ് ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നതെങ്കിലും അടുത്തിടെയായി വ്യവസായികളും ഇത്തരം കാറുകൾ കൂടുതലായും വാങ്ങുന്നുണ്ട്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ഇന്ത്യയിൽ ആഡംബര കാറുകളുടെ ആവശ്യം ഇരട്ടിയിലധികം വർധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. റോൾസ് റോയ്‌സ് പോലുള്ള ബ്രാൻഡുകൾ പോലും വിപണിയിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. റോയ്‌സ് മാത്രമല്ല, ബെൻ്റ്‌ലി പോലുള്ള ബ്രാൻഡുകൾക്ക് പോലും ഇവിടെ മികച്ച ഉപഭോക്തൃ അടിത്തറയുണ്ട്.

എന്നാൽ ഇന്ത്യയിലെ ഏറ്റവും വില കൂടിയ കാറിന്റെ ഉടമ ആരാണെന്ന് ആർക്കെങ്കിലും ഊഹിക്കാനാവുമോ? മിക്കവാറും ആളുകൾ അംബാനി കുടുംബത്തിലെ ആരെങ്കിലുമായിരിക്കുമെന്ന് മനസിൽ ഓർത്താൽ അതൊരു തെറ്റിധാരണ മാത്രമായിരിക്കും കേട്ടോ. ഇന്ത്യയിലെ ഏറ്റവും വലിയ മെഡിക്കൽ പോഷകാഹാര നിർമാണ കമ്പനികളിലൊന്നായ ബ്രിട്ടീഷ് ബയോളജിക്കൽസിൻ്റെ മാനേജിംഗ് ഡയറക്ടറായ വിഎസ് റെഡ്ഡിയാണ് ഇവിടുത്തെ ഏറ്റവും വിലയുള്ള കാർ ഉപയോഗിക്കുന്ന വ്യക്തി.

British Biologicals MD VS Reddy Bought Mercedes Maybach S680

ഇപ്പോഴിതാ വിഎസ് റെഡ്ഡി മറ്റൊരു അത്യാഡംബര കാർ കൂടി സ്വന്തമാക്കിയിരിക്കുകയാണ്. മെർസിഡീസ് ബെൻസ് മെയ്ബാക്ക് S680 എന്ന സെഡാനാണ് ഇദ്ദേഹത്തിന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. ഏകദേശം 3.44 കോടി രൂപ വിലമതിക്കുന്ന ഈ മുൻനിര വാഹനം ബെംഗളൂരുവിലെ സുന്ദരം മോട്ടോർസിൽ നിന്നാണ് റെഡ്ഡി വാങ്ങിയിരിക്കുന്നത്. വ്യവസായി പ്രമുഖൻ ആഡംബര സെഡാന്റെ ഡെലിവറി എടുക്കുന്നതിന്റെ വീഡിയോയും യൂട്യൂബിൽ ട്രെൻഡിംഗായിട്ടുണ്ട്.

3.44 കോടി രൂപ എക്സ്ഷോറൂം വില വരുന്ന മെർസിഡീസ് മെയ്ബാക്ക് S680 സെഡാന് കർണാടകയിൽ ഓൺ-റോഡ് വില ഏകദേശം 4.23 കോടി രൂപയോളം വരുമെന്നാണ് കണക്ക്. ജർമൻ വാഹന നിർമാതാക്കളുടെ മുൻനിര സെഡാനായാണ് ഇതിനെ വിവണനം ചെയ്യുന്നത്. നിലവിലെ തലമുറയിലെ S-ക്ലാസ് അടിസ്ഥാനമാക്കിയാണ് മെയ്ബാക്ക് S680 നിർമിച്ചിരിക്കുന്നത്. എന്നാൽ അധിക നീളമുള്ള വീൽബേസാണ് ഇതിനെ വേറിട്ടുനിർത്തുന്നത്. വീൽബേസിൻ്റെ വർധനവ് ക്യാബിൻ സ്പേസിലും പ്രതിഫലിക്കുന്നുണ്ട്.

British Biologicals MD VS Reddy Bought Mercedes Maybach S680

ഏകദേശം 5.5 മീറ്റർ നീളമുള്ള മെയ്ബാക്ക് S680 നിലവിൽ നമ്മുടെ വിപണിയിൽ വിൽപ്പനയ്‌ക്ക് ലഭ്യമായ ഏറ്റവും നീളമേറിയ കാറുകളിലൊന്നാണ്. കോടികൾ മുടക്കി സ്വന്തമാക്കുന്നതിനാൽ തന്നെ യാത്രാ സുഖത്തിന്റെ കാര്യത്തിലും കംഫർട്ടിലും ഈ സെഡാൻ വേറെ ലെവലാണ്. യാത്രക്കാരുടെ സുഖസൌകര്യങ്ങൾക്കായി ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകൾ, പിൻസീറ്റ് എൻ്റർടെയ്ൻമെൻ്റ് സ്‌ക്രീനുകൾ, എല്ലാ സീറ്റുകൾക്കും ഒരു റിക്ലൈനർ ഫംഗ്‌ഷൻ പോലുള്ള ഫീച്ചറുകളെല്ലാം മെർസിഡീസ് വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.

ഇതിനു പുറമെ കൂൾ, ഹീറ്റഡ് സീറ്റുകൾക്കൊപ്പം മസാജ് ഫംഗ്‌ഷനും മെയ്‌ബാക്ക് S680 സെഡാനിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ കാറിലെ മിക്ക പ്രവർത്തനങ്ങളും പിൻസീറ്റിൽ നിന്ന് നിയന്ത്രിക്കാനാവുമെന്നതാണ് മറ്റൊരു പ്രത്യേകത. കൈകൊണ്ട് ആംഗ്യം കാണിച്ചാൽ അവ സ്വയമേവ അടയും. ഇതിനായി ജെസ്ച്ചർ കൺട്രോളും കമ്പനി കൊടുത്തിട്ടുണ്ട്. 6.0 ലിറ്റർ ടർബോചാർജ്ഡ് V12 എഞ്ചിനാണ് മെർസിഡീസ് മെയ്‌ബാക്ക് സെഡാന്റെ ഹൃദയം.

British Biologicals MD VS Reddy Bought Mercedes Maybach S680

നിലവിൽ ഇന്ത്യയിലെ ഏതൊരു മെർസിഡീസ് ബെൻസ് കാറിലും വാഗ്ദാനം ചെയ്യുന്ന ഏറ്റവും വലിയ എഞ്ചിനാണ് ഇതിൽ ഇടംപിടിച്ചിരിക്കുന്നത്. ഇത് 610 bhp പവറിൽ പരമാവധി 900 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്റ്റാൻഡേർഡായി തന്നെ 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് ഫോർ വീൽ ഡ്രൈവ് സംവിധാനവുമായാണ് വിപണിയിലേക്ക് വരുന്നത്.

സേഫ്റ്റിയുടെ കാര്യത്തിൽ പിന്നെ വാഹനത്തിന്റെ മേൻമ പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ. ഇവേസീവ് സ്റ്റിയറിംഗ് അസിസ്റ്റും ആക്റ്റീവ് ബ്രേക്ക് അസിസ്റ്റുമുള്ള ലെവൽ 2 ഓട്ടോണമസ് ഡ്രൈവിംഗ് സംവിധാനം, യാത്രക്കാരുടെ സേഫ്റ്റി ഉറപ്പാക്കാൻ പ്രീ-സേഫ്, ബെൽറ്റ് ബാഗുകൾ, പിൻ എയർബാഗുകൾ, സീറ്റ് കുഷ്യൻ എയർബാഗുകൾ എന്നിങ്ങനെ മൊത്തം 13 എയർബാഗുകൾ എന്നിവയാണ് മെർസിഡീസ് മെയ്ബാക്ക് സെഡാനിൽ ഒരുക്കിയിട്ടുള്ളത്.

വിഎസ് റെഡ്ഡിയുടെ ഗരാജിലെ ഏറ്റവും വിലകൂടിയ കാറല്ല മെയ്ബാക്ക് കേട്ടോ. തലക്കെട്ടിൽ സൂചിപ്പിച്ചതു പോലെ രാജ്യത്തെ ഏറ്റവും വിലകൂടിയ കാർ ഉപയോഗിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. ഏകദേശം 14 കോടി രൂപയോ അതിൽ കൂടുതലോ വിലയുള്ള ബെന്റ്ലി മുൽസാൻ EWB സെൻ്റിനറി എഡിഷനാണ് ആരേയും കൊതിപ്പിക്കുന്ന ആ വിലകൂടിയ വാഹനം. ബ്രിട്ടീഷ് കമ്പനിയുടെ നൂറാം വാർഷികം ആഘോഷിക്കാനായാണ് സെൻ്റിനറി എഡിഷൻ നിർമിക്കുന്നത്.

ഈ കാറിൻ്റെ ഉത്പാദനം 100 യൂണിറ്റുകളായി കമ്പനി പരിമിതപ്പെടുത്തുകയും പിന്നീട് നിർത്തലാക്കുകയും ചെയ്‌തിരുന്നു. 506 bhp കരുത്തിൽ 1,020 Nm torque സൃഷ്ടിക്കുന്ന 6.75 ലിറ്റർ V8 എഞ്ചിനാണ് മുൾസാൻ EWB സെൻ്റിനറി എഡിഷന് തുടിപ്പേകുന്നത്. 8-സ്പീഡ് ZF ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടുകൂടി വരുന്ന കാറിന് മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത കൈവരിkdkeV വെറും 5.5 സെക്കന്റ് സമയമാണ് വേണ്ടിവരിക.

More from DriveSpark

Article Published On: Wednesday, June 26, 2024, 12:56 [IST]
English summary
British biologicals md vs reddy bought mercedes maybach s680 luxury sedan video
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X