2023 കേന്ദ്ര ബജറ്റ്; വാഹന വിപണിയിൽ വില കൂടുന്നവയും കുറയുന്നവയും എന്തൊക്കെ

വാഹന വ്യവസായത്തെ പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിക്കുന്ന നിരവധി നടപടികളിലാണ് 2023 കേന്ദ്ര ബജറ്റിൽ ഇടംപിടിച്ചത്. കാർബൻ ന്യൂട്രാലിറ്റി 2070 ൽ കൈവരിക്കുന്നതിനായി ബജറ്റിൽ വൻ പ്രഖ്യാപനങ്ങളാണുണ്ടായത്. ഇന്ത്യൻ വാഹന വ്യവസായത്തിൽ തരംഗം സൃഷ്ടിക്കാൻ പോകുന്ന ചില പ്രധാന സംഭവവികാസങ്ങളും ഇക്കൂട്ടത്തിലുണ്ടെന്നതാണ് ശ്രദ്ധേയം.

2023 കേന്ദ്ര ബജറ്റ്; വാഹന വിപണിയിൽ വില കൂടുന്നവയും കുറയുന്നവയും എന്തൊക്കെ

അതിൽ രാജ്യത്തെ ആഡംബര കാറുകളുടെ വിപണിയെ വലിയ തോതിൽ ബാധിക്കുന്ന കാര്യങ്ങളുമുണ്ട്. 2030-ഓടെ ഹരിത ഹൈഡ്രജന്‍ ഊര്‍ജ ഉപയോഗം ഉറപ്പാക്കുമെന്നാണ് ബജറ്റില്‍ മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. 2023 ബജറ്റ് പ്രഖ്യാപനത്തിന് ശേഷം വില കുറയുന്നതും വില കൂടുന്നതുമായ വാഹന മേഖലയിലെ കാര്യങ്ങൾ എന്തെല്ലാമെന്ന് ഒന്നു പരിശോധിച്ചാലോ?

2023 കേന്ദ്ര ബജറ്റ്; വാഹന വിപണിയിൽ വില കൂടുന്നവയും കുറയുന്നവയും എന്തൊക്കെ

വില കൂടുന്ന ആഡംബര കാറുകളാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമാവുന്ന കാര്യം. ഏറ്റവും പുതിയ ബജറ്റ് പ്രഖ്യാപനത്തോടെ ഇന്ത്യൻ വിപണിയിലെ ആഡംബര കാർ നിർമാതാക്കൾ ഇന്ത്യൻ വിപണിയിൽ ഇറക്കുമതി ചെയ്യുന്ന കാറുകളുടെ വില വർധിപ്പിക്കും. അങ്ങനെ ലക്ഷ്വറി കാർ വാങ്ങുന്നവർക്കെല്ലാം അടുത്ത സാമ്പത്തിക വർഷം മുതൽ കൂടുതൽ തുക ചെലവഴിക്കേണ്ടി വരും.

2023 കേന്ദ്ര ബജറ്റ്; വാഹന വിപണിയിൽ വില കൂടുന്നവയും കുറയുന്നവയും എന്തൊക്കെ

കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റുകളായി (CBU) രാജ്യത്ത് എത്തുന്ന കാറുകൾക്ക് നിലവിൽ ചുമത്തുന്ന ഇറക്കുമതി തീരുവ നിരക്ക്, അവയുടെ ചിലവ്, ഇൻഷുറൻസ്, ചരക്ക് (CIF) മൂല്യം 60 ശതമാനത്തിൽ നിന്ന് 70 ശതമാനം ആയി ഉയർത്തി. പെട്രോളിൽ ഓടുന്ന വാഹനങ്ങൾക്ക് 40,000 ഡോളറിൽ കൂടുതൽ CIF മൂല്യം അല്ലെങ്കിൽ 3,000 സിസിക്ക് മുകളിലുള്ള എഞ്ചിൻ കപ്പാസിറ്റിയിലും ഡീസൽ ഓടുന്ന വാഹനങ്ങൾക്ക് 2500 സിസിയിലും അല്ലെങ്കിൽ ഇവ രണ്ടും ഉപയോഗിച്ചും ഇത് നടപ്പിലാക്കുന്നു.

2023 കേന്ദ്ര ബജറ്റ്; വാഹന വിപണിയിൽ വില കൂടുന്നവയും കുറയുന്നവയും എന്തൊക്കെ

ഇറക്കുമതി തീരുവ ഇപ്പോൾ മുപ്പതിൽ നിന്ന് 35 ശതമാനമായി ഉയർത്തിയതിനാൽ പൂർണമായും ഇറക്കുമതി ചെയ്ത കാറുകൾക്ക് പുറമെ സെമി നോക്ക്ഡ് ഡൗൺ (SKD) യൂണിറ്റുകളായി ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്കും വില കൂടും. ലക്ഷ്വറി കാറുകൾക്ക് പുറമെ പ്രീമിയം ഇലക്ട്രിക് വാഹനങ്ങളുടെ വിലയിലും കാര്യമായ വർധനവുണ്ടാകുമെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച ബജറ്റിലുള്ളത്.

2023 കേന്ദ്ര ബജറ്റ്; വാഹന വിപണിയിൽ വില കൂടുന്നവയും കുറയുന്നവയും എന്തൊക്കെ

കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റിലെ (CBU) ഇലക്ട്രിക് വാഹനങ്ങളുടെ തീരുവ നിരക്കും കേന്ദ്ര സർക്കാർ അറുപതിൽ നിന്ന് 70 ശതമാനമായി ഉയർത്തി. സിഐഎഫ് 40,000 ഡോളറിൽ കൂടുതലുള്ള വാഹനങ്ങൾ ഒഴികെയാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്. ഇതിനർഥം പോർഷ ടെയ്‌കാൻ, മെർസിഡീസ് EQS അല്ലെങ്കിൽ ഔഡി ഇ-ട്രോൺ എന്നിങ്ങനെ ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന എല്ലാ പ്രീമിയം ഇലക്ട്രിക് കാറുകൾക്കും വില കൂടുമെന്നാണ്.

2023 കേന്ദ്ര ബജറ്റ്; വാഹന വിപണിയിൽ വില കൂടുന്നവയും കുറയുന്നവയും എന്തൊക്കെ

2023 ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ വില കുറയുന്നത് എന്തിനൊക്കെ എന്നു നോക്കിയാൽ ഇന്ത്യയിൽ നിർമ്മിച്ച ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയുമെന്നതാണ് ശ്രദ്ധേയമാവുന്ന കാര്യം. ഗ്രീൻ മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമത്തിൻ്റെ ഭാഗമായി ഭാരം കുറയ്ക്കാനും നികുതി ഭരണം മെച്ചപ്പെടുത്താനും സഹായിക്കുന്ന നികുതി ഘടനയാണ് ധനമന്ത്രി നിർമല സീതാരാമൻ നിർദ്ദേശിച്ചിരിക്കുന്നത്.

2023 കേന്ദ്ര ബജറ്റ്; വാഹന വിപണിയിൽ വില കൂടുന്നവയും കുറയുന്നവയും എന്തൊക്കെ

മെയ്ഡ്-ഇൻ-ഇന്ത്യ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഇവികളിൽ ഉപയോഗിക്കുന്ന ബാറ്ററികൾക്കായി ലിഥിയം-അയൺ സെല്ലുകൾ നിർമിക്കുന്ന മൂലധന വസ്തുക്കളുടെയും യന്ത്രങ്ങളുടെയും ഇറക്കുമതിക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു. അതോടൊപ്പം തന്നെ ലിഥിയം അയൺ ബാറ്ററി സെല്ലുകളുടെ തീരുവ ഇളവ് ഒരു വർഷത്തേക്ക് തുടരാനും മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.

2023 കേന്ദ്ര ബജറ്റ്; വാഹന വിപണിയിൽ വില കൂടുന്നവയും കുറയുന്നവയും എന്തൊക്കെ

എന്തായാലും പരോക്ഷ നികുതി നിർദ്ദേശങ്ങൾ രാജ്യത്തെ ഹരിത മൊബിലിറ്റിക്കും ഇലക്ട്രിക് വാഹന മേഖലയ്ക്കും ഉത്തേജനം നൽകുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ഇത് ഒരു വിധത്തിൽ ദീർഘകാലാടിസ്ഥാനത്തിൽ ഇവി ബാറ്ററികൾ നിർമിക്കാൻ കൂടുതൽ കമ്പനികളെ പ്രേരിപ്പിക്കും. അങ്ങനെ ബാറ്ററിയുടെയും പ്രാദേശികമായി നിർമിക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടേയും ചെലവ് കുറയും.

2023 കേന്ദ്ര ബജറ്റ്; വാഹന വിപണിയിൽ വില കൂടുന്നവയും കുറയുന്നവയും എന്തൊക്കെ

ഇറക്കുമതി ചെയ്യുന്ന സൈക്കിളുകളുടെ തീരുവ 30 ശതമാനത്തിൽ നിന്ന് 35 ശതമാനമായി ഉയർത്തിയതിനാൽ ഇറക്കുമതി ചെയ്യുന്ന സൈക്കിളുകൾക്കും വില കൂടാൻ സാധ്യതയുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള കാലപ്പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കുന്നതും ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതിനായി ബജറ്റില്‍ പണവും വകയിരുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ പൊളിക്കുന്നത് മലിനീകരണം കുറയ്ക്കുന്നതിനൊപ്പം വാഹന വിപണിയില്‍ വലിയ നേട്ടമുണ്ടാക്കുമെന്നുമാണ് വിലയിരുത്തലുകള്‍.

Most Read Articles

Malayalam
English summary
Budget 2023 what gets cheaper and what gets costlier in the automobile industry
Story first published: Thursday, February 2, 2023, 12:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X