സിനിമ സ്റ്റൈലിൽ 1.83 കോടിയുടെ ആഡംബര എസ്‌യുവി വാങ്ങാനെത്തി നിർമാതാവ്, കൂട്ടിന് അംഗരക്ഷകരും

അംബാനിയാവാൻ എല്ലാർക്കും പറ്റില്ലല്ലോ, പക്ഷേ അംബാനിയേപ്പോലെയാവാൻ എല്ലാർക്കും ശ്രമിക്കാം. പണമുണ്ടാക്കാൻ മാത്രമല്ല, സുരക്ഷക്കായി അംഗരക്ഷകരേയും നിയമിച്ച് ഉലകം ചുറ്റാൻ ചിലരെങ്കിലും ജീവിതത്തിൽ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാവാം അല്ലേ. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ മെർസിഡീസ് ബെൻസ് GLS 450d എഎംജി ലൈൻ സ്വന്തമാക്കാൻ വ്യവസായിയും നിർമാതാവുമായ അംജത് കെപി (Amjath KP) കൊച്ചി ഷോറൂമിൽ എത്തിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. അതും അംബാനിയെ പോലെ ബോഡിഗാർഡുകളെയെല്ലാം കൂട്ടി സുരക്ഷയിലാണ് അംജത് എത്തിയിരിക്കുന്നത്.

ഇതിന്റെ വീഡിയോ അംജതിന്റെ ഇൻസ്റ്റഗ്രാം പേജുവഴി അദ്ദേഹം പോസ്റ്റ് ചെയ്‌തിട്ടുമുണ്ട്. രണ്ടാഴ്ച്ച മുമ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കപ്പെട്ട GLS 450d എഎംജി ലൈൻ പെർഫോമൻസ് ആഡംബര എസ്‌യുവിക്ക് 1.40 കോടി രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. ടാക്‌സും ഇൻഷുറൻസും എല്ലാമായി കൊച്ചിയിൽ വാഹനം ഓൺ-റോഡിറക്കാൻ 1.83 കോടി രൂപയോളം വരുമെന്നാണ് റിപ്പോർട്ടുകൾ.

Businessman And Producer Amjath Buys India s First Mercedes Benz GLS 450d AMG Line SUV

പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ ലഭ്യമായ വാഹനത്തിന്റെ ഡീസൽ പതിപ്പാണ് അംജത് തെരഞ്ഞെടുത്തിരിക്കുന്നത്. GLS എസ്‌യുവിയുടെ സ്റ്റാൻഡേർഡ് മോഡലുകളെ അപേക്ഷിച്ച് എഎംജി നിർദ്ദിഷ്ട എക്സ്റ്റീരിയർ, ഇന്റീരിയർ കോസ്മെറ്റിക് അപ്‌ഡേറ്റുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും മെക്കാനിക്കലായി മാറ്റമൊന്നുമില്ല. സാധാരണ പെട്രോൾ വേരിയന്റിനേക്കാൾ 3 ലക്ഷം രൂപ കൂടുതലാണ് GLS 450 എഎംജി ലൈനിന് മുടക്കേണ്ടി വരിക.

അതേസമയം സാധാരണ ഡീസൽ വേരിയന്റിനേക്കാൾ 1 ലക്ഷം രൂപ കൂടുതലാണ് GLS 450d എഎംജി ലൈനിനായി മുടക്കേണ്ടി വരിക. ഡിസൈനിലേക്ക് നോക്കിയാൽ GLS AMG ലൈനിൽ കൂടുതൽ സ്‌പോർട്ടിയർ ലുക്കിലുള്ള ബമ്പറും വലിയ എയർ ഇൻടേക്കുകളും ഉണ്ട്. വീൽ ആർച്ച് ക്ലാഡിംഗ് ബോഡി നിറത്തിൽ ഒരുക്കിയിരിക്കുന്നതും മനോഹരമാണ്. അങ്ങനെ മൊത്തത്തിൽ ആഡംബര എസ്‌യുവി ശൈലി പിടിക്കാൻ GLS എഎംജിക്കായിട്ടുണ്ട്.

Businessman And Producer Amjath Buys India s First Mercedes Benz GLS 450d AMG Line SUV

ഇന്റീരിയറിലേക്ക് കയറിയാൽ GLS എഎംജി ലൈനിൽ 3-ട്വിൻ-സ്‌പോക്ക് ഡിസൈനും ബ്ലാക്ക് ടോപ്പ് സ്റ്റിച്ചിംഗുമുള്ള സ്‌പോർട്‌സ് സ്റ്റിയറിംഗ് വീലാണ് മെർസിഡീസ് ബെൻസ് ഒരുക്കിയിരിക്കുന്നത്. സുഷിരങ്ങളുള്ള ഹാൻഡിൽ ഏരിയയും ഗിയർഷിഫ്റ്റ് പാഡലുകളുമുള്ള ഫ്ലാറ്റ്ബോട്ടവും ഇതിലുണ്ട്. ബ്ലാക്ക് റബർ സ്റ്റഡുകളുള്ള ബ്രഷ്ഡ് സ്റ്റെയിൻലെസ് സ്റ്റീലുള്ള എഎംജി സ്‌പോർട്‌സ് പെഡലുകളും എസ്‌യുവിയുടെ പ്രത്യേകതയാണ്.

വലിയ MBUX ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജിംഗ്, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, 13-സ്പീക്കർ ബർമെസ്റ്റർ 590-വാട്ട് സൗണ്ട് സിസ്റ്റം, ഹാപ്റ്റിക് ബട്ടണുകളുള്ള പുതിയ സ്റ്റിയറിംഗ് വീൽ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS), ഓഫ്-റോഡ് സ്‌ക്രീനുകൾ പോലുള്ള ഫീച്ചറുകളാൽ സമ്പന്നമാണ് മെർസിഡീസ് ബെൻസ് GLS 450 എഎംജി ലൈൻ എസ്‌യുവി.

Businessman And Producer Amjath Buys India s First Mercedes Benz GLS 450d AMG Line SUV

5.2 മീറ്റർ നീളവും 1.96 മീറ്റർ വീതിയുമുള്ള GLS മോഡൽ ഒരു 7-സീറ്റർ സ്പോർട് യൂട്ടിലിറ്റി വാഹനമായാണ് വിപണിയിൽ എത്തുന്നത് കേട്ടോ. ലക്ഷ്വറി എസ്‌യുവിയിലെ 3.0 ലിറ്റർ 6 സിലിണ്ടർ ടർബോചാർജ്‌ഡ് പെട്രോൾ എഞ്ചിന് 381 bhp കരുത്തിൽ പരമാവധി 500 Nm torque വരെ നിർമിക്കാനാവും. 3.0 ലിറ്റർ 6 സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിന് 367 bhp പവറിൽ 700 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നും ജർമൻ ബ്രാൻഡ് പറയുന്നു.

രണ്ട് എഞ്ചിനിലും 20 bhp, 200 Nm torque എന്നിവ അധികമായി നൽകുന്ന EQ ബൂസ്റ്റ് മൈൽഡ് ഹൈബ്രിഡ് സിസ്റ്റം ഉണ്ടെന്നതിനാൽ വാഹനത്തിന്റെ കാര്യക്ഷമത ഉയരും. 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് പെട്രോൾ, ഡീസൽ എഞ്ചിനുകൾ സ്റ്റാൻഡേർഡായി ജോടിയാക്കിയിരിക്കുന്നത്. കൂടാതെ ഓൾ വീൽ ഡ്രൈവ് (AWD) സിസ്റ്റവും കൂടിയാവുമ്പോൾ വണ്ടി നിരത്തിൽ പറപറക്കും.

മെർസിഡീസ് ബെൻസ് GLS 450 എഎംജി ലൈൻ ഡീസൽ പതിപ്പിന് 0-100 കിലോമീറ്റർ വേഗത വെറും 6.1 സെക്കൻഡിൽ കൈവരിക്കാനാവും. GLS എസ്‌യുവിക്ക് 500 mm വാട്ടർ വേഡിംഗ് ഡെപ്ത്തും ഉണ്ടെന്നാണ് മെർസിഡീസ് പറയുന്നത്. ഒന്നിലധികം എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, ഓഫ്-റോഡ് മോഡുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവയാണ് മെർസിഡീസ് ബെൻസ് GLS ആഡംബര എസ്‌യുവിയിലെ സേഫ്റ്റി ഫീച്ചറുകൾ.

More from DriveSpark

Article Published On: Monday, July 28, 2025, 17:55 [IST]
English summary
Businessman and producer amjath buys indias first mercedes benz gls 450d amg line suv
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X