ബസിന് പിന്നാലെ പുതിയ ഇലക്‌ട്രിക് കാറിന്റെ പ്രഖ്യാപനവുമായി BYD ഇന്ത്യ

തങ്ങളുടെ ആദ്യ ഇലക്ട്രിക് പാസഞ്ചർ വാഹനം രാജ്യത്ത് പുറത്തിറക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഇലക്ട്രിക് ബസ് നിർമാണ കമ്പനിയായ BYD ഇന്ത്യ. പുതിയ മോഡൽ ബിസിനസ് ടു ബിസിനസ് (B2B) വിഭാഗത്തിനായുള്ള ഒരു മൾട്ടി പർപ്പസ് വെഹിക്കിൾ അല്ലെങ്കിൽ എംപിവി ആയിരിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

ഇലക്ട്രിക് ബസിന് പിന്നാലെ പുതിയ ഇലക്‌ട്രിക് കാറിന്റെ പ്രഖ്യാപനവുമായി BYD ഇന്ത്യ

അതായത് ഇത് ഫ്ലീറ്റ്/ടാക്സി വിഭാഗത്തിനെ മാത്രം ലക്ഷ്യം വെച്ചായിരിക്കും ഇത് പുറത്തിറങ്ങുക. പ്രശസ്ത അമേരിക്കൻ വ്യവസായിയും നിക്ഷേപകനുമായ വാറൻ ബഫറ്റിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ചൈനയിലെ BYD കമ്പനിയുടെ അനുബന്ധ സ്ഥാപനമാണ് BYD ഇന്ത്യ.

ഇലക്ട്രിക് ബസിന് പിന്നാലെ പുതിയ ഇലക്‌ട്രിക് കാറിന്റെ പ്രഖ്യാപനവുമായി BYD ഇന്ത്യ

ഇലക്ട്രിക് ബസ് സെഗ്മെന്റിൽ കമ്പനി അടുത്തിടെ ഇന്ത്യൻ വിപണിയിൽ എട്ട് വർഷം പൂർത്തിയാക്കിയിരുന്നു. ഇപ്പോൾ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വർധിച്ചുവരുന്ന പ്രതികരണം കാരണമാണ് BYD പാസഞ്ചർ വാഹന മേഖലയിലേക്ക് പ്രവേശിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്.

ഇലക്ട്രിക് ബസിന് പിന്നാലെ പുതിയ ഇലക്‌ട്രിക് കാറിന്റെ പ്രഖ്യാപനവുമായി BYD ഇന്ത്യ

BYD ഇന്ത്യയുടെ ആഗ്രഹം എല്ലായ്പ്പോഴും ആഭ്യന്തര വിപണിയിലെ ഇലക്‌ട്രിക് വിപ്ലവ'ത്തിന്റെ ഭാഗമാകുകയും ശുദ്ധമായ വൈദ്യുത പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുകയുമാണെന്ന് ഭാവി പദ്ധതികൾ പ്രഖ്യാപിച്ച കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ കെത്സു ഷാങ് പറഞ്ഞു. തങ്ങളുടെ ഇലക്ട്രിക് ബസുകൾക്കും ഫോർക്ക് ലിഫ്റ്റുകൾക്കും പ്രത്യേകിച്ച് ഇന്ത്യൻ പൊതുജനങ്ങളിൽ നിന്നും B2B മേഖലയിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇലക്ട്രിക് ബസിന് പിന്നാലെ പുതിയ ഇലക്‌ട്രിക് കാറിന്റെ പ്രഖ്യാപനവുമായി BYD ഇന്ത്യ

ഇത് കണ്ടുകൊണ്ട് 2021 മുതൽ B2B സെഗ്മെന്റിലേക്ക് കൂടുതൽ ഇലക്ട്രിക് വാണിജ്യ വാഹനങ്ങൾ അവതരിപ്പിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നതെന്നും BYD ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ അഭിപ്രായപ്പെട്ടു.

ഇലക്ട്രിക് ബസിന് പിന്നാലെ പുതിയ ഇലക്‌ട്രിക് കാറിന്റെ പ്രഖ്യാപനവുമായി BYD ഇന്ത്യ

ബിസിനസ് ടു ബിസിനസ് സെഗ്മെന്റിനായി ഒരു ഇലക്ട്രിക് എംപിവി പുറത്തിറക്കാനുള്ള പദ്ധതി ശരിക്കും ഒരു മികച്ച തീരുമാനമായിരിക്കും. ഇന്ന് നിലവിൽ ഇലക്‌ട്രിക് വാഹന നിരയിൽ കൂടുതലും ഇരുചക്ര വാഹനങ്ങളും എസ്‌യുവി പോലുള്ളമോഡലുകളുമാണുള്ളത്.

ഇലക്ട്രിക് ബസിന് പിന്നാലെ പുതിയ ഇലക്‌ട്രിക് കാറിന്റെ പ്രഖ്യാപനവുമായി BYD ഇന്ത്യ

ഈ സുപ്രധാന മേഖലയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യകതയും വർധിച്ചുവരുന്ന ഡിമാന്റും കണക്കിലെടുത്താണ് കമ്പനി ഈ തന്ത്രപരമായ തീരുമാനത്തിലേക്ക് നീങ്ങിയിരിക്കുന്നത്. B2B സെഗ്‌മെന്റിൽ പ്രവേശിക്കാനുള്ള തീരുമാനം BYD ഇന്ത്യയുടെ 7+4 വൈദ്യുതീകരണ ട്രാൻസ്പോർട്ട് സൊല്യൂഷൻസ് ലക്ഷ്യത്തിന് അനുസൃതമാണ് എന്ന കാര്യവും ശ്രദ്ധേയമാണ്.

ഇലക്ട്രിക് ബസിന് പിന്നാലെ പുതിയ ഇലക്‌ട്രിക് കാറിന്റെ പ്രഖ്യാപനവുമായി BYD ഇന്ത്യ

ഇത് ഒരു വൃത്തിയുള്ള ആഗോള അന്തരീക്ഷം കൊണ്ടുവരികയും ഇന്ത്യയെ അതിന്റെ ESG ലക്ഷ്യങ്ങൾ നേടാൻ സഹായിക്കുകയും ചെയ്യുക എന്നതാണ്. ഈ വർഷത്തിന്റെ തുടക്കത്തിൽ 2021 ഏപ്രിലിൽ BYD e6 ഇലക്ട്രിക് എംപിവിയെ ഇന്ത്യയിൽ പരീക്ഷണത്തിന് വിധേയമാക്കിയിരുന്നു.

ഇലക്ട്രിക് ബസിന് പിന്നാലെ പുതിയ ഇലക്‌ട്രിക് കാറിന്റെ പ്രഖ്യാപനവുമായി BYD ഇന്ത്യ

ചൈനയിൽ വിൽപ്പനയ്‌ക്കെത്തിയ e6-ന്റെ രണ്ടാം തലമുറ മോഡലാണ് പരിശോധനയ്ക്ക് വിധേയമായത്. B2B വിഭാഗത്തിനായി വരാനിരിക്കുന്ന എംപിവി BYD e6 ആയിരിക്കുമോ ഇല്ലയോ എന്ന് ഇപ്പോൾ വ്യക്തമല്ല. നിരത്തിലിറങ്ങിയ ഇലക്ട്രിക് വാനിന് രണ്ടാം നിര സീറ്റിംഗും മൂന്നാം നിര ഗ്ലാസ് വിൻഡോകളും ഇല്ലാത്തതിനാൽ വാണിജ്യ മേഖലക്കു തന്നെയുള്ളതായിരിക്കും.

ഇലക്ട്രിക് ബസിന് പിന്നാലെ പുതിയ ഇലക്‌ട്രിക് കാറിന്റെ പ്രഖ്യാപനവുമായി BYD ഇന്ത്യ

ഈ എംപിവിക്ക് ഒരൊറ്റ ചാർജിൽ പരമാവധി 300 കിലോമീറ്റർ ശ്രേണിയാണ് വാഗ്‌ദാനം ചെയ്യാനാവുക. കൂടാതെ അനുയോജ്യമായ ഡിസി ചാർജർ ഉപയോഗിച്ച് 90 മിനിറ്റിനുള്ളിൽ ബാറ്ററികൾ പൂർണ ശേഷിയിലും ചാർജ് ചെയ്യാൻ കഴിയും എന്ന കാര്യവും ശ്രദ്ധേയമാണ്. e6 ഇലക്‌ട്രിക് സാധാരണ എസി ചാർജറുകളെയും പിന്തുണയ്ക്കും.

ഇലക്ട്രിക് ബസിന് പിന്നാലെ പുതിയ ഇലക്‌ട്രിക് കാറിന്റെ പ്രഖ്യാപനവുമായി BYD ഇന്ത്യ

വാഹനത്തെ ശക്തിപ്പെടുത്തുന്ന ഇലക്ട്രിക് മോട്ടോറിന്റെ വിശദാംശങ്ങൾ BYD വെളിപ്പെടുത്തിയിട്ടില്ല. പരീക്ഷണത്തിനിറക്കിയ കാർ ചൈനയിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്തതാണെന്നും പിന്നിലെ യാത്രക്കാർക്ക് സീറ്റില്ലെന്നും പറയപ്പെടുന്നു. 2013-ലാണ് ആദ്യത്തെ ഇലക്ട്രിക് ബസ് ആരംഭിച്ചുകൊണ്ട് ചൈനീസ് കമ്പനി ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചത്.

ഇലക്ട്രിക് ബസിന് പിന്നാലെ പുതിയ ഇലക്‌ട്രിക് കാറിന്റെ പ്രഖ്യാപനവുമായി BYD ഇന്ത്യ

BYD K9 ഇന്ത്യയിൽ പുറത്തിറങ്ങിയ ആദ്യത്തെ പൂർണ ഇലക്ട്രിക് ബസ് കൂടിയായിരുന്നു. സർക്കാരിന്റെയും സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് അണ്ടർടേക്കിംഗ്സ് വകുപ്പിന്റെയപം പിന്തുണയോടെ BYD K9 ഫെബ്രുവരി 27 മുതൽ മെയ് 31 വരെ ബെംഗളൂരുവിലെ 335E ബസ് ലൈനിൽ 88 ദിവസത്തെ ട്രയൽ പ്രവർത്തനം പൂർത്തിയാക്കി.

ഇലക്ട്രിക് ബസിന് പിന്നാലെ പുതിയ ഇലക്‌ട്രിക് കാറിന്റെ പ്രഖ്യാപനവുമായി BYD ഇന്ത്യ

ഈ വിജയകരമായ പ്രവർത്തനത്തിനുശേഷം BYD ഇന്ത്യ ന്യൂഡൽഹി, രാജ്കോട്ട്, ഹൈദരാബാദ് എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രധാന നഗരങ്ങളിലും പരീക്ഷണ പ്രവർത്തനങ്ങൾ തുടർന്നു. ഇപ്പോൾ മുംബൈ, ഹൈദരാബാദ്, പൂനെ, കേരളം, മണാലി മുതൽ റോഹ്താങ് പാസ് വരെയുള്ള റൂട്ട് ഉൾപ്പെടെ ഇന്ത്യയിലെ പത്തിലധികം നഗരങ്ങളിൽ BYD ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുന്നുണ്ട്.

ഇലക്ട്രിക് ബസിന് പിന്നാലെ പുതിയ ഇലക്‌ട്രിക് കാറിന്റെ പ്രഖ്യാപനവുമായി BYD ഇന്ത്യ

ഇന്ത്യയിൽ മൊത്തം 240 ലക്ഷം കിലോമീറ്ററിലധികം റേഞ്ച് ഉള്ളതിനാൽ ഈ BYD ബസുകൾ കാർബൺ മലിനീകരണം 25,000 ടൺ വരെ കുറയ്ക്കാൻ സഹായിക്കുമെന്നും അല്ലെങ്കിൽ 2 ദശലക്ഷത്തിലധികം മരങ്ങൾ നടുന്നതിന് തുല്യമാണെന്നും കമ്പനി അവകാശപ്പെടുന്നു.

Most Read Articles

Malayalam
English summary
Byd india announced the plan to launch its first electric passenger vehicle in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X