രാഷ്ട്രീയക്കാരുടെ പ്രചാരണവാഹനങ്ങൾ
രാഷ്ട്രീയക്കാരുടെ കാറുകളിലെ സൗകര്യങ്ങളെപ്പറ്റി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത കേരളത്തിലെ ആദ്യത്തെ നേതാവ് കരുണാകരനായിരിക്കണം. കോയമ്പത്തൂരിലെ കോയാസ് ആന്‍ഡ് സണ്‍സിനെ ആദ്യമായി സമീപിച്ച മലയാളി രാഷ്ട്രീയക്കാരനും കെ കരുണാകരനാണ്. ഇപ്പോള്‍ വീണ്ടുമൊരു ലാകസഭാ തെരഞ്ഞെടുപ്പിന്റെ ആരവങ്ങളുയര്‍ന്നു തുടങ്ങിയപ്പോള്‍ കോയാസ് ആന്‍ഡ് സണ്‍സിനു മുമ്പില്‍ കക്ഷിഭേദമില്ലാതെ എല്ലാ രാഷ്ട്രീയക്കാരും എത്തിച്ചേരുന്നു. സ്വന്തം കാറിന്റെ സുഖസൗകര്യങ്ങള്‍ കൂട്ടുകയോ ഒരു പ്രചാരണവാഹനം തയ്യാറാക്കിക്കൊടുക്കുകയോ ഒക്കെയാണ് അവരുടെ ആവശ്യങ്ങള്‍.
കേരളമന്ത്രിമാരുടെ കാറുകൾ കാണാം
ആദ്യമെല്ലാം രഥയാത്ര പോലുള്ള ഏര്‍പ്പാടുകള്‍ക്കുപ വേണ്ടിയാണ് രാഷ്ട്രീയക്കാര്‍ വാനുകള്‍ കസ്റ്റമൈസ് ചെയ്തിരുന്നത്. എന്നാലിപ്പോള്‍ പ്രചാരണത്തിനുള്ള വാഹനങ്ങളും ഇത്തരത്തില്‍ കസ്റ്റമൈസ് ചെയ്ത് വാങ്ങുന്നത് സാധാരണമായിരിക്കുന്നു. ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലുമുള്ള നിരവധി രാഷ്ട്രീയക്കാര്‍ കോയമ്പത്തൂരിലെ കോയാസ് ആന്‍ഡ് സണ്‍സിന്റെ ഉപഭോക്താക്കളുടെ ലിസ്റ്റിലുണ്ട്.

ലിസ്റ്റില്‍ നിരവധി പേരുണ്ടെങ്കിലും ലിസ്റ്റില്‍ പെടാത്ത രാഷ്ട്രീയക്കാരുടെ എണ്ണമാണ് അധികമെന്ന് കോയാസ് ആന്‍ഡ് സണ്‍സിന്റെ മാനേജിംഗ് പാര്‍ട്ണര്‍ പിവി മൊഹമ്മദ് റിയാസ് പറയുന്നു.

ടെമ്പോ ട്രാവലര്‍ വാനുകളാണ് ഇപ്പോള്‍ മിക്കവാറും രാഷ്ട്രീയക്കാര്‍ കസ്റ്റമൈസ് ചെയ്തു വാങ്ങുന്നത്. പണ്ട് കരുണാകരൻ തൻറെ അംബാസ്സഡർ കാറിലെ സീറ്റുകളുടെ സുഖസൗകര്യം വർധിപ്പിക്കുകയാണ് ചെയ്തത്. ഈ സുഖം അങ്ങ് ദില്ലിയിൽ വരെ പാട്ടായി.

കരുണാകരനെ പിന്തുടർന്നെത്തിയത് സാക്ഷാൽ രാജീവ് ഗാന്ധിയായിരുന്നു. ഒരു വിമാനത്തിൽ രാജീവ് ഗാന്ധിയുടെ അംബാസ്സഡർ കാർ പറന്നെത്തി. ഇൻറീരിയർ സുഖസൗകര്യങ്ങൾ വർധിപ്പിക്കലായിരുന്നു ആവശ്യം.

പിന്നെയും നിരവധി പ്രമുഖർ കോയാസിലെത്തി. ബോളിവുഡ് താരം അമിതാബ് ബച്ചൻറെയും സാക്ഷാൽ രജനീകാന്തിൻറെയും കാരവാനുകൾ ചെയ്തു നൽകിയത് കോയാസാണ്.

ഡിഎംകെ നേതാക്കളായ കരുണാനിധിയുടെയും എംകെ സ്റ്റാലിൻറെയും കാമ്പൈൻ വാനുകൾ നിർമിച്ചു നൽകിയതും കോയാസ് തന്നെ.

എഐഎഡിഎംകെ നേതാവ് ജയലളിതയുടെ പ്രചാരണവാഹനം നിർമിച്ചതും കോയമ്പത്തൂരിലെ കോയാസ് ആൻഡ് സൺസിലായിരുന്നു.

പ്രചാരണവാഹനങ്ങൾക്ക് സൺറൂഫ് നിർബന്ധമാണ്. ജയലളിത, കരുണാനിധി എന്നിവരുടെ വാഹനത്തിലെ സൺറൂഫിലുടെ പുറത്തേക്ക് ആളെയെത്തിക്കാൻ ഹൈഡ്രോളിക് സംവിധാനം ഘടിപ്പിച്ചിട്ടുണ്ട്. മാന്വൽ സന്നാഹവും ലഭ്യമാണ്. കോഡ്ലെസ്

1 ലക്ഷം മുതൽ 25 ലക്ഷം വരെ ചെലവ് വരുന്ന പണികൾ കോയാസ് ചെയ്തു നൽകുന്നുണ്ട്. കാറുകളുടെ സീറ്റിംഗ് സുഖം വർധിപ്പിക്കുന്നതിൽ തുടങ്ങി കാറിനെ അല്ലെങ്കിൽ വാനിനെ പൂർണമായും മാറ്റിത്തീർക്കുന്ന പണികൾ വരെ ഇതിലടങ്ങും.

കിച്ചൻ, മീറ്റിംഗ് റൂം, ബാത്ത്റൂം തുടങ്ങിയ സൗകര്യങ്ങളാണ് രാഷ്ട്രീയക്കാർ ആവശ്യപ്പെടുന്നതെന്ന് മുഹമ്മദ് റിയാസ് പറയുന്നു. സൗകര്യങ്ങളുടെ തോതനുസരിച്ച് ൨൦ ദിവസം വരെ വേണ്ടിവരും ഒരു വാഹനം കസ്റ്റമൈസ് ചെയ്യാൻ.


Click it and Unblock the Notifications








